കര്‍ക്കിടകമെത്തും മുന്‍പ് ചെയ്യേണ്ട കാര്യങ്ങള്‍
കർക്കടകമെത്തും മുൻപേ ചെയ്യാൻ ഒരുപാടു കാര്യങ്ങളുണ്ട്. പുതിയ വീടിന്റെ പണി കഴിഞ്ഞിരിക്കുകയാണെങ്കിൽ ഗൃഹപ്രവേശം മിഥുനമാസം തീരുംമുൻപേ നടത്തണം. കർക്കടക മാസത്തിൽ ഗൃഹപ്രവേശം പാടില്ലെന്നാണ് ആചാരം.
കന്നി, കർക്കടകം, കുംഭം എന്നീ മാസങ്ങളിൽ ഗൃഹപ്രവേശം പാടില്ലെന്നു ജ്യോതിഷത്തിലെ മുഹൂർത്തഗ്രന്ഥങ്ങളും പറയുന്നു. തോരാമഴയിൽ പണിതുയർത്തുന്ന വീടിന് വേണ്ടത്ര ബലമുണ്ടെന്ന് ഉറപ്പാക്കാനാവില്ലെന്ന പ്രായോഗികബുദ്ധിയുടെ കൂടി അടിസ്ഥാന ത്തിലായിരിക്കണം കർക്കടകമെത്തും മുൻപേ ഗൃഹപ്രവേശം നടത്തണമെന്നു പഴമക്കാർ നിർബന്ധം പിടിച്ചത്.
വിവാഹവുമില്ല കർക്കടകത്തില്‍.
വിവാഹമുഹൂർത്തത്തിന്റെ കാര്യത്തിലും ഒഴിവാക്കിയിട്ടുള്ള മാസമാണു കർക്കടകം. മിഥുനമാസത്തിൽ വിവാഹം നടത്താം. കർക്കടകമാസത്തിനു പുറമേ കന്നി, ധനു, കുംഭം മാസങ്ങളിലും മീനമാസത്തിന്റെ അവസാനപകുതിയിലും വിവാഹം പാടില്ലെന്നു മുഹൂർത്തഗ്രന്ഥങ്ങളിൽ പറയുന്നു. ( മറ്റു സ്ഥലങ്ങളിൽ നിന്നും സമാഹരിക്കപ്പെട്ട വിവരങ്ങൾ കൂടി ഈ പോസ്റ്റിൽ ചേർത്തിട്ടുള്ളതാണ്.)
കരിമുട്ടം ദേവി ക്ഷേത്രം
(തിരുവിതാംകൂറിലെ ഏറ്റവും പ്രശസ്തമായ കളരി ദേവത ക്ഷേത്രം)
ക്ഷേത്ര ഉപദേശക സമിതി, കരിമുട്ടം, പെരുങ്ങാല . P.O കായംകുളം
No comments:
Post a Comment