Thursday, June 21, 2018


വരരുചിയും സഹോദരങ്ങളും

കരിമുട്ടം ക്ഷേത്ര വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ ഉന്നയിച്ച വരരുചിയുടെ സഹോദരങ്ങളെ കുറിച്ചുള്ള ചോദ്യത്തിന്റെ ഉത്തരമാണ് ഇത്. പതജ്ഞലി മഹർഷിയുടെ ശാപം മൂലം ബ്രഹ്മരാക്ഷ സായിത്തീർന്ന, മഹർഷിയിൽ നിന്നും പരോക്ഷമായി മഹാ ഭാഷ്യം ഗ്രസിച്ച ഒരു ഗന്ധർവ്വൻ ശാപമോചനത്തിനായി മഹർഷി പറഞ്ഞു കൊടുത്ത തനുസരിച്ച് മഹാഭാഷ്യം ഉപദേശിച്ചു കൊടുക്കാൻ യോഗ്യനായ ശിഷ്യനെ തിരയുകയും അവസാനം അദ്ദേഹത്തിനു മുമ്പിൽ ഒരു ബ്രാഹ്മണൻ എത്തിച്ചേരുകയും ചെയ്തു. മഹാഭാഷ്യം ഗ്രഹിക്കാനുള്ള ബ്രാഹ്മണന്റെ യോഗ്യത പരീക്ഷിച്ചറിഞ്ഞ ശേഷം ഒരു ആൽമരത്തിലിരുന്ന് അദ്ദേഹം  ആലിലകളിൽ മഹാഭാഷ്യമെഴുതി തന്റെ ശിഷ്യനായ ബ്രാഹ്മണന് താഴേക്ക് ഇട്ടു കൊടുക്കുകയും ആ ബ്രാഹ്മണൻ അത് ഗ്രഹിക്കുകയും ചെയ്തു. തുടർന്ന് ശാപമോക്ഷം കിട്ടിയ ബ്രഹ്മരാക്ഷസൻ ഗന്ധർവ്വ നായി മാറിയ ശേഷം ബ്രാഹ്മണൻ സ്വദേശത്തേക്ക് മടങ്ങുകയും ചെയ്തു. തുടർന്ന് അദ്ദേഹം വിധിയാംവണ്ണം ബ്രാഹ്മണ - ക്ഷത്രിയ - വൈശ്യ - ശുദ്ര വിഭാഗങ്ങളിൽ നിന്നും ഓരോ വിവാഹം കഴിക്കുകയും അവയിലെല്ലാം ഓരോ പുത്രൻമാർ വീതം ജനിക്കുകയും ചെയ്തു. ഇപ്രകാരം അദ്ദേഹത്തിന് ബ്രാഹ്മണ സ്ത്രീയിൽ ഉണ്ടായ മകനാണ് വരരുചി. ക്ഷത്രിയ സ്ത്രീയിൽ വിക്രമാദിത്യ മഹാരാജാവും വൈശ്യ സ്ത്രീയിൽ വിഖ്യാതനായ വിക്രമാദിത്യ മന്ത്രിയായ ഭട്ടിയും ശൂദ്ര സ്ത്രീയിൽ മഹാ പണ്ഡിതനായ ഭർതൃഹരിയും ജനിച്ചു. ഇവരുടെ മഹാനായ ആ പിതാവാണ് പ്രസിദ്ധനായ ഗോവിന്ദ സ്വാമികൾ ....

 കരിമുട്ടം ദേവി ക്ഷേത്രം

 (തിരുവിതാംകൂറിലെ ഏറ്റവും പ്രശസ്തമായ കളരി ദേവത ക്ഷേത്രം)
 ക്ഷേത്ര ഉപദേശക സമിതി, കരിമുട്ടം, പെരുങ്ങാല . P.O  കായംകുളം

No comments:

Post a Comment

തിരുവിതാംകൂർ ദേവസ്വം ബോർഡ് (3.5.2019) തിരു-കൊച്ചി ഹിന്ദുമത സ്ഥാപന നിയമം (ആക്ട് XV 1950) അനുസരിച്ച് രൂപീകരിച്ചിട്ടുള്ള ഒരു സ്വയംഭരണ സ്ഥാപന...