ബ്രഹ്മാണ്ഡപുരാണം
കരിമുട്ടം ക്ഷേത്ര ഗ്രൂപ്പിൽ ഉന്നയിച്ച ചോദ്യത്തിന്റെ ഉത്തരമാണിത്.സാക്ഷാൽ ബ്രഹ്‌മാവ് തന്നെ ബ്രഹ്മാണ്ഡത്തെപ്പറ്റി പന്തീരായിരം ശ്ളോകങ്ങളിൽ വിവരിച്ചതാണ് മാഹാത്മ്യമേറിയ ബ്രഹ്‌മാണ്ഡ പുരാണം . ശ്ളോകസംഖ്യ കൃത്യമായി പറഞ്ഞാൽ 12200 ആണ് . സൂതപൗരാണികൻ നൈമിഷാരണ്യത്തിലെ മുനിമാർക്കു പറഞ്ഞു കൊടുക്കുന്നതായിട്ടാണ് ഇതിന്റെ ആഖ്യാനം. എന്നാൽ ഈ പുരാണം ആദ്യം ബ്രഹ്‌മാവ് വായുവിനും , വായു ഉശനസ്സിനും , ഉശനസ്സു സൂര്യനും , സൂര്യൻ യമനും , യമൻ ഇന്ദ്രനും , ഇന്ദ്രൻ വസിഷ്ഠനും ഉപദേശിച്ചു. തുടർന്ന് 21 ഓളം കാതോട് കാതു വായ്മൊഴികൾ കഴിഞ്ഞാണ് ഒടുവിൽ വ്യാസനും പിന്നീട് സൂതനും ലഭിച്ചത്. സൂതനിൽ നിന്നും മുനിമാർക്കു ലഭിച്ചു.
ആദിപരാശക്തിയായ ജഗദീശ്വരിയുടെ ആയിരം വിശേഷണങ്ങൾ അഥവാ പേരുകൾ ഉൾക്കൊള്ളുന്ന പൗരാണിക ശാക്തേയ സ്തോത്രമാണ് "'ശ്രീ ലളിതാ സഹസ്രനാമം'". ഇതിലെ ഓരോ നാമത്തിനും ഓരോ അർത്ഥമുണ്ട്. ബ്രഹ്മാണ്ഡ പുരാണത്തിലെ ഹയഗ്രീവ- അഗസ്ത്യ സംവാദത്തിൽ ആണ് ഇതുള്ളത്. "വശിനി, കാമേശി, അരുണ, സർവേശി, കൗളിനി, വിമലാ, ജയിനി, മോദിനി" എന്നീ 8 വാഗ്ദേവിമാർ "ശ്രീ വിദ്യാ ഭഗവതിയുടെ" തന്നെ കല്പനയനുസരുച്ച് നിർമ്മിച്ചതാണ് ഇത്. ബ്രഹ്മജ്ഞാനം ഉണ്ടാവാൻ ഉതകും വിധത്തിലാണ് ഇതിൻറെ നിർമ്മാണം. "ശ്രീ മാതാ" എന്നു തുടങ്ങി "ലളിതാംബിക" എന്ന പേരിൽ പൂർണ്ണമാവുന്നു. സാത്വികമായ ഏതൊരു ദേവീപൂജക്കും ഇത് ജപിക്കാറുണ്ട്. ഇത് നിത്യവും ജപിക്കുന്നത് ഐശ്വര്യം, മോക്ഷം എന്നിവ സിദ്ധിക്കുവാൻ ഉത്തമമാണെന്ന് വിശ്വാസമുണ്ട്.
No comments:
Post a Comment