ശുക്രാചാര്യർ
കരിമുട്ടം ക്ഷേത്ര ഗ്രൂപ്പിൽ ചോദിച്ചിരുന്ന ചോദ്യത്തിന് പതിവ് പോലെ ഉത്തരം പോസ്റ്റ് ചെയ്യുന്നു.
ബ്രഹ്മപുത്രനായ ഭൃഗുമഹര്‍ഷിയുടെ രണ്ടാമത്തെ പുത്രനായിരുന്നു ശുക്രാചാര്യര്‍. ശുക്രാചാര്യര്‍ വളര്‍ന്നപ്പോള്‍ വേദപഠനത്തിനായി അംഗിരസ് മഷര്‍ഷിയുടെ ആശ്രമത്തിലെത്തി. എന്നാല്‍ അംഗിരസ്സിന് സ്വന്തം പുത്രനായ ബൃഹസ്പതിയോടുള്ള അമിത സ്നേഹവും വാത്സല്യവും മൂലം ശുക്രാചാര്യര്‍ അവിടം വിട്ടുപോകുകയും ഗൌതമ മഹര്‍ഷിയുടെ അടുത്തെത്തിച്ചേരുകയും ചെയ്തു. അവിടെ പഠനം തുടരുന്ന കാലത്ത് ശ്രീ പരമേശ്വരനെ തപസ്സ് ചെയ്ത് പ്രത്യക്ഷനാക്കി മൃതസഞ്ജീവനി മന്ത്രം എന്ന അത്ഭുതവിദ്യ സ്വായത്തമാക്കുകയും ചെയ്തു. പ്രീയവ്രതന്റെ പുത്രിയായ ഊര്‍ജ്ജസ്വലയെ വിവാഹം കഴിച്ച ശുക്രചാര്യര്‍ക്ക് അതില്‍ നാലു പുത്രന്മാരും ദേവയാനി എന്ന പുത്രിയും ജനിച്ചു. ഈ സമയം ബൃഹസ്പതി ദേവഗുരുവായി അവരോധിക്കപ്പെട്ടുകഴിഞ്ഞിരുന്നു. ഇതില്‍ അസൂയാലുവായ ശുക്രാചാര്യര്‍ താമസം വിനാ അസുരന്മാരുടെ ഗുരുസ്ഥാനമേറ്റെടുത്തു.
No comments:
Post a Comment