അഗ്നി
കരിമുട്ടം ക്ഷേത്ര ഗ്രൂപ്പിൽ ചോദിച്ചിരുന്ന ചോദ്യത്തിന് പതിവ് പോലെ ഉത്തരം പോസ്റ്റ് ചെയ്യുന്നു.പഞ്ചഭൂതങ്ങളില്‍ ഒന്നായ അഗ്നിക്ക് ജലം, ഭൂമി, ആകാശം, വായു എന്നിവയെക്കാള്‍ എന്ത് കൊണ്ടും അപാരവും അവാച്യവുമായ മഹത്വമുള്ളതായി പുരാണങ്ങള്‍ സോദാഹരണം വിവരിച്ചിട്ടുണ്ട്. തെക്കുകിഴക്കേ ദിക്കിന്‍റെ അധിപനായ അഗ്നിയെ അഷ്ടദിക്ക്പാലകരിലെ പ്രധാനിയായും കല്‍പ്പിച്ചു പോരുന്നു. ഇന്ദ്രന്‍ കഴിഞ്ഞാല്‍ വേദത്തില്‍ പ്രാധാന്യം അഗ്നിക്കാണ്. യാഗത്തിന് അഗ്നി അപരിത്യാജ്യമാകയാല്‍ അഗ്നിശുശ്രൂഷ പ്രധാനമായി. ദേവന്മാര്‍ക്ക് വേണ്ടി ഹോമത്തില്‍ ഹവിസ്സിനെ സ്വീകരിക്കുകയാണ് അഗ്നിയുടെ ദൗത്യം.
ഇങ്ങനെ നോക്കുമ്പോള്‍ അഗ്നിസാക്ഷിയായി നാം ഓരോരുത്തരും ചെയ്യുന്ന കര്‍മ്മങ്ങളുടെ പരിപാവനത ആരാലും നിഷേധിക്കപ്പെടാവുന്നതല്ല എന്നു ചുരുക്കം.
സോമയാഗം നടക്കുമ്പോൾ യാഗാവസാന ദിവസം യാഗശാല കത്തിക്കുന്നതോടെയാണ് സോമയാഗം പരിസമാപ്തിയിലെത്തുക. അഗ്നയേ ഇദം ന മമ - എല്ലാം അഗ്നിക്കുള്ളതാണ്, എനിക്കുള്ളതല്ല എന്ന സന്ദേശമാണ് യാഗശാല കത്തിക്കുന്നതിലൂടെ വിളംബരം ചെയ്യുന്നത്. അങ്ങിനെ ത്യജ, ത്യജ (എല്ലാം ത്യജിക്കുക) എന്ന സന്ദേശമാണ് അഗ്നി സമർപ്പണത്തിലൂടെ അർത്ഥമാക്കുന്നത്.
No comments:
Post a Comment