ചന്ദ്രവംശ സ്ഥാപകൻ
കരിമുട്ടം ക്ഷേത്ര ഗ്രൂപ്പിൽ ചോദിച്ചിരുന്ന ചോദ്യത്തിന് പതിവ് പോലെ ഉത്തരം പോസ്റ്റ് ചെയ്യുന്നു.ഹിന്ദുമത വിശ്വാസ പ്രകാരം ഭാരത ഉപഭൂഖണ്ഡത്തിന്റെ ചരിത്രത്തിലെ പ്രധാനമായ മുന്നു വംശാവലികളിൽ ഒന്നാണ് ചന്ദ്രവംശം. ബ്രഹ്മപുത്രനും സപ്തർഷികളിൽ ഒരാളുമായ അത്രി മഹർഷിയുടെ പുത്രനാണ് ചന്ദ്രൻ. ചന്ദ്രനു താരയിൽ ജനിച്ച പുത്രനായ ബുധനാണ് ചന്ദ്രവംശം സ്ഥാപിച്ചത്. ആദ്യ ചന്ദ്രവംശരാജാവ് ബുധൻ ആണന്നു മഹാഭാരതത്തിൽ ആദി പർവ്വത്തിൽ വർണ്ണിക്കുന്നുണ്ട്. ചന്ദ്രവംശത്തെ കൂടാതെ സൂര്യവംശം, അഗ്നിവംശം എന്നിങ്ങനെ രണ്ടുവംശങ്ങൾ കൂടി ഉണ്ടായിരുന്നതായി ഇതിഹാസങ്ങളും ഹൈന്ദവപുരാണങ്ങളും പറയുന്നു.
No comments:
Post a Comment