കംസന്‍
കരിമുട്ടം ക്ഷേത്ര ഗ്രൂപ്പിൽ ചോദിച്ചിരുന്ന ചോദ്യത്തിന് പതിവ് പോലെ ഉത്തരം പോസ്റ്റ് ചെയ്യുന്നു.വൃഷ്ണി രാജവംശത്തിലെ രാജാവായിരുന്നു കംസൻ. ശ്രീകൃഷ്ണന്റെ മാതുലൻ. പിതാവായ ഉഗ്രസേനനെയും മാതാവായ പത്മാവതിയേയും ജയിലിൽ അടച്ച് രാജ്യാവകാശം സ്വന്തമാക്കി. വൃഷ്ണി രാജവംശത്തിന്റെ തലസ്ഥാനം മഥുരാപുരി ആയിരുന്നു അന്ന്. കാലനേമി എന്ന അസുരന്റെ പുനർജന്മമായിരുന്നു കംസൻ. കൃഷ്ണനു 12 വയസ്സുള്ളപ്പോൾ കംസനെ കൊന്നതായി ഭാഗവതത്തിൽപറയുന്നുണ്ട്. കംസവധത്തിനു ശേഷം ശ്രീകൃഷ്ണൻ പിതാമഹനായ ഉഗ്രസേനനെ തന്നെ വീണ്ടും രാജാവായി വാഴിച്ചു. ഉഗ്രസേന രാജാവിന്റെ പത്നി പത്മാവതിയെ ദ്രുമിളൻ എന്ന രാക്ഷസൻ കാമിച്ച് ബലാൽക്കാരമായി പുത്രോല്പ്പാദനം ചെയ്തു . ആ സന്തതിയാണ് കംസൻ. പുത്രോല്പ്പാദന വേളയിൽ മാതാവായ പത്മാവതി ശിശുവായ കംസനെ ദ്രുമിളൻ കേള്‍ക്കെ ഇങ്ങനെ ശപിക്കുന്നു . " എന്റെ ഭര്‍ത്താവിന്റെ വംശത്തിൽ ജനിക്കുന്ന ശ്രേഷ്ഠനായ ഒരു പുരുഷൻ , നീ തന്ന ഈ സന്തതിയെ വധിക്കും ". ഈ ശാപപ്രകാരം ഉഗ്രസേനന്റെ വംശത്തിൽ ജനിച്ച കൃഷ്ണൻ , കംസനെ വധിച്ചു .
No comments:
Post a Comment