ഡുംഡുഭം
കരിമുട്ടം ക്ഷേത്ര ഗ്രൂപ്പിൽ ചോദിച്ചിരുന്ന ചോദ്യത്തിന് പതിവ് പോലെ ഉത്തരം പോസ്റ്റ് ചെയ്യുന്നു.
ഖഗമ മഹർഷി ഹോമം ചെയ്തുകൊണ്ടിരുന്നപ്പോൾ സഹസ്രപാദൻ പുല്ല് കൊണ്ടുണ്ടാക്കിയ ഒരു സർപ്പത്തെ നേരമ്പോക്കിനായി ഖഗമന്റെ പുറത്തേയ്ക്കെറിഞ്ഞു. ഭയന്നു പോയ ഖഗമൻ മോഹാലസ്യപ്പെടുകയും, ഉണർന്നപ്പോൾ സഹസ്രപാദനെ സർപ്പരൂപം ധരിക്കട്ടെയെന്ന് ശപിക്കുകയും ചെയ്തു. സഹസ്രപാദൻ ശാപമോക്ഷത്തിനായി അപേക്ഷിച്ചപ്പോൾ രുരു മഹർഷിയെക്കണ്ടാൽ ശാപമോക്ഷം ലഭിക്കുമെന്ന് അറിയിച്ചു. ഡുംഡുഭം പീന്നീട് രുരു മഹർഷിയെ സന്ദർശിക്കുകയും അദ്ദേഹത്തിന് ധർമോപദേശം നൽകിയ ശേഷം ശാപമുക്തനായിത്തീരുകയും ചെയ്തു എന്നാണ് മഹാഭാരതം ആദിപർവത്തിൽ പരാമർശിച്ചു കാണുന്നത്.
കരിമുട്ടം ദേവി ക്ഷേത്രം
(തിരുവിതാംകൂറിലെ ഏറ്റവും പ്രശസ്തമായ കളരി ദേവത ക്ഷേത്രം)
No comments:
Post a Comment