കരിനാൾ
കരിമുട്ടം ക്ഷേത്ര ഗ്രൂപ്പിലെ ഒരംഗം ചോദിച്ചിരുന്ന സംശയത്തിന് ശേഖരിച്ച ഉത്തരം പോസ്റ്റ് ചെയ്യുന്നു.
വസുപഞ്ചകം അഥവാ കരിനാള്‍
ഒരു വീട്ടില്‍ മരണം സംഭവിച്ചാല്‍ ആദ്യം നോക്കുന്നത് കരിനാള്‍ ഉണ്ടോ എന്നാണ്. ചിലര്‍ പഞ്ചാംഗം നോക്കി സ്വയം നിശ്ചയിക്കും. മരണമടഞ്ഞ വീട്ടുകാരെ എറ്റവുമധികം വ്യാകുലപ്പെടുത്തുന്ന ഒന്നാണ് കരിനാള്‍. മരിച്ചത് അവിട്ടം മുതല്‍ രേവതി വരെയുള്ള അഞ്ചുനാളുകളില്‍ ഒന്നാണെങ്കില്‍ കരിനാള്‍തന്നെ എന്ന് സ്ഥിരീകരിച്ചുകൊണ്ട് ഒരു വര്‍ഷത്തിനുള്ളില്‍ ആ കുടുംബത്തില്‍ അഞ്ച് മരണങ്ങള്‍ നടക്കും എന്ന് ഭയപ്പെടും.
ഇതിന് വളരെയേറെ ശാസ്ത്രീയ നിബന്ധനകള്‍ ഉണ്ട്. അതെല്ലാം ഒത്തുചേര്‍ന്നുവന്നാലേ അഞ്ചുമരണങ്ങള്‍ സംഭവിക്കുകയുള്ളു. ആ നിബന്ധനകളാണ് ചുവടെ ചേര്‍ക്കുന്നത്.
*വസുപഞ്ചകം*
വസു അവിട്ടം നക്ഷത്രത്തിന്‍റെ ദേവതയായതുകൊണ്ട് അവിട്ടത്തെ വസു എന്നുകൂടി വിളിക്കുന്നുണ്ട്. അതുകൊണ്ടാണ് അവിട്ടംമുതല്‍ അഞ്ചു നാളുകള്‍ക്ക് (യഥാര്‍ത്ഥത്തില്‍ നാലര നാളുകള്‍) വസുപഞ്ചകം എന്നുപറയുന്നത്. ഒരാള്‍ മരിക്കുന്നത് അവിട്ടം നക്ഷത്രത്തിലാണെങ്കില്‍ ആ നക്ഷത്രത്തിന്‍റെ അപരാര്‍ത്ഥം അതായത് രണ്ടാം പകുതിയായ മുപ്പതുനാഴികയ്ക്കു മാത്രമേ ദോഷം സംഭവിക്കൂ. ദോഷം സംഭവിക്കണമെങ്കില്‍ ഈ പറയുന്ന നിബന്ധനകള്‍ മുഴുവന്‍ ഒത്തിണങ്ങി വരണം.
*അവിട്ടം*
അവിട്ടം നക്ഷത്രത്തിന്‍റെ രണ്ടാം പകുതിയും അന്ന് ഏകാദശിയും ചൊവ്വാഴ്ചയും ആയിരക്കണമെന്നു മാത്രമല്ല വൃശ്ചികം ലഗ്നമായിരിക്കണം.
*ചതയം*
ചതയം നക്ഷത്രമാണെങ്കില്‍ അന്ന് ദ്വാദശിയും ബുധനാഴ്ചയും ധനുലഗ്നവുമായി വന്നാല്‍മാത്രമേ ദോഷം സംഭവിക്കൂ.
*പൂരുരുട്ടാതി*
പൂരുരുട്ടാതി യാണെങ്കില്‍ അന്ന് ത്രയോദശി യായിരിക്കണം. വ്യാഴാഴ്ചയായിരിക്കണം, മകര ലഗ്നവുമായിരിക്കണം.
*ഉത്തൃട്ടാതി*
ഉത്തൃട്ടാതി യാണെങ്കില്‍ അന്ന് ചതുര്‍ദ്ദശി യായിരിക്കണം. വെള്ളിയാഴ്ച യായിരിക്കണം. കുംഭലഗ്നവു മായിരിക്കണം.
*രേവതി*
രേവതി നക്ഷത്രമാണെങ്കില്‍ അന്ന് ശനിയാഴ്ച യായിരിക്കണം, വാവായിരിക്കണം, മീനം ലഗ്നവുമായിരിക്കണം. ഇതെല്ലാം കൃഷ്ണ പക്ഷത്തിലാണ് ഒത്തുചേരുന്നതെങ്കില്‍ മരണങ്ങള്‍ സംഭവിക്കുമെന്ന് പറയാം. ഞായര്‍, തിങ്കള്‍ ദിവസങ്ങള്‍ക്ക് വസുപഞ്ചകം ബാധകമല്ല.
🙏🙏🙏🙏🙏🙏🙏
കരിമുട്ടം ദേവി ക്ഷേത്രം

No comments:
Post a Comment