മാലിനി എന്ന സൈരന്ധ്രി
കരിമുട്ടം ക്ഷേത്ര ഗ്രൂപ്പിൽ ചോദിച്ചിരുന്ന ചോദ്യത്തിന് പതിവ് പോലെ ഉത്തരം പോസ്റ്റ് ചെയ്യുന്നു.
പാണ്ഡവരുടെ അജ്ഞാതവാസക്കാലത്ത് വിരാടരാജ്യത്ത് എത്തിയ അവർ വേഷം മാറി ഒരു വർഷകാലം അവിടെ താമസിക്കുകയുണ്ടായി. പാണ്ഡവപത്നിയായ ദ്രൗപദി മാലിനി എന്ന പേരിൽ ഒരു സൈരന്ധ്രിയായാണ് വിരാടരാജധാനിയിൽ കഴിഞ്ഞത്. സൈരന്ധ്രിയോട് കീചകന് താല്പര്യം തോന്നുകയും ദ്രൗപദി ഭീമനോട് സങ്കടം പറയുകയും ചെയ്തു. ഇതിനെ തുടർന്ന് ഭീമൻ കീചകനെ കൊല്ലുകയും ചെയ്തു. അജ്ഞാതവാസം നടത്തിയിരുന്ന പാണ്ഡവരെ കണ്ടുപിടിക്കാൻ കീചകവധം കൗരവർക്ക് സഹായകമാകുകയും ചെയ്തു. കൂടാതെ, "ചത്തതു കീചകനെങ്കിൽ കൊന്നതു ഭീമൻ തന്നെ" എന്ന പഴമൊഴിക്ക് കീചകവധം കാരണമാകുകയും ചെയ്തു.
No comments:
Post a Comment