Tuesday, January 29, 2019

അഷ്ട വസുക്കൾ


  കരിമുട്ടം ക്ഷേത്ര ഗ്രൂപ്പിൽ ചോദിച്ചിരുന്ന  ചോദ്യത്തിന് പതിവ് പോലെ ഉത്തരം പോസ്റ്റ് ചെയ്യുന്നു.

വസുക്കൾ ഇന്ത്രന്റെയും വിഷ്ണുവിന്റെയും  പാർശ്വവർത്തികളാണ്‌. ഇവരെ എട്ട് പ്രകൃതി ശക്തികളുടെ ഭാവങ്ങളായി കല്പിക്കുന്നു. വസുക്കൾ എന്നാൽ വസിക്കുന്നവർ എന്നാണർത്ഥം. മുപ്പത്തുമൂന്ന് ദേവന്മാരിൽ എട്ടു പേർ വസുക്കളാണ്‌.

ബ്രഹ്മപുത്രനായ ദക്ഷ പ്രജാപതിയുടെ വസു എന്ന പുത്രിയിൽ ധർമ്മദേവനു ജനിച്ച ഉപരിചരന്മാരായ എട്ടു ദേവതകൾ. ദേവന്മാരിൽ ഒരു വിഭാഗമായ ഇവരെ വസുക്കളെന്നും ഗണദേവതകളെന്നും പറയാറുണ്ട്. ഇവരുടെ പേരുകൾ പല പുരാണങ്ങളിലും പാഠഭേദങ്ങളോടുകൂടിയാണ് കാണുന്നത്. മഹാഭാരതം, വിഷ്ണുപുരാണം, ഹരിവംശം, ഭാഗവതം എന്നീ ഗ്രന്ഥങ്ങളിൽ നൽകിയിട്ടുള്ള പേരുകൾക്ക് ഐകരൂപ്യമില്ല. മഹാഭാരതത്തിൽ ധരൻ, ധ്രുവൻ, സോമൻ, അഹസ്സ്, അനിലൻ, അനലൻ, പ്രത്യൂഷൻ, പ്രഭാസൻ എന്നും; ഭാഗവതത്തിൽ ദ്രോണൻ, പ്രാണൻ, ധ്രുവൻ, അർക്കൻ, അഗ്നിദോഷൻ, വസു, വിഭാവസു എന്നും പറഞ്ഞിരിക്കുന്നു. ആപൻ, ധ്രുവൻ, സോമൻ, ധർമൻ, അനിലൻ, അനലൻ, പ്രത്യൂഷൻ, പ്രഭാസൻ എന്നിങ്ങനെയാണ് വിഷ്ണുപുരാണത്തിൽ (1-ാം അംശം 15-ാം അധ്യായം) കാണുന്നത്.
പല ഗ്രന്ഥങ്ങളിലും വസുക്കളുടെ പേരുകൾ വ്യത്യസ്തമായാണ്‌ കാണിച്ചിരിയ്ക്കുന്നത്. എന്നിരുന്നാലും മഹാഭാരതത്തിലും ബൃഹദാരണ്യകോപനിഷത്തിലും കൊടുത്തിട്ടുള്ള പേരുകൾക്ക് ഏറെക്കുറെ സാമ്യമുണ്ട്.
  രാമായണത്തിൽ വസുക്കൾ കശ്യപ മഹർഷിക്ക് അദിതിയിലുണ്ടായ പുത്രന്മാരാണ്‌. വേറൊരു രീതിയിൽ പറഞ്ഞാൽ സൂര്യ ദേവന്റെ സഹോദരങ്ങളും. പക്ഷേ മഹാഭാരതത്തിൽ പറയുന്നത് ബ്രഹ്മ പൗത്രനായ പ്രജാപതിയ്ക്ക്(മനുവിന്റെ പുത്രൻ) തന്റെ പല ഭാര്യമാരിൽ ജനിച്ച പുത്രന്മാരാണ്‌ വസുക്കൾ എന്നാണ്.

🙏🙏🙏🙏🙏🙏🙏

 കരിമുട്ടം ദേവി ക്ഷേത്രം

No comments:

Post a Comment

തിരുവിതാംകൂർ ദേവസ്വം ബോർഡ് (3.5.2019) തിരു-കൊച്ചി ഹിന്ദുമത സ്ഥാപന നിയമം (ആക്ട് XV 1950) അനുസരിച്ച് രൂപീകരിച്ചിട്ടുള്ള ഒരു സ്വയംഭരണ സ്ഥാപന...