Monday, January 28, 2019

ഭഗദത്തൻ


  കരിമുട്ടം ക്ഷേത്ര ഗ്രൂപ്പിൽ ചോദിച്ചിരുന്ന  ചോദ്യത്തിന് പതിവ് പോലെ ഉത്തരം പോസ്റ്റ് ചെയ്യുന്നു.

പ്രാഗ്ജ്യോതിഷത്തിലെ രാജാവായ നരകാസുരന്റെ പുത്രനാണ് ഭഗദത്തൻ. നരകാസുരനെ വധിച്ചത് ഭഗവാൻ ശ്രീകൃഷ്ണനായിരുന്നു. ഭഗദത്തനെ കുരുക്ഷേത്രയുദ്ധത്തിൽ അർജ്ജുനനാണ് വധിച്ചത്. ഭഗദത്തൻ ആനപ്പുറത്തേറിയാണ് പാണ്ഡവരോട് യുദ്ധം ചെയ്തത്. കുരുക്ഷേത്രയുദ്ധത്തിലെ ഭഗദത്തന്റെ ആനയെ മഹാഭാരതത്തിൽ വ്യാസൻഉപമിക്കുന്നത് അഷ്ടദിക്ഗജങ്ങളിലെ ഒരാനയായ സുപ്രതികനോടാണ്.
മഹാഭാരതത്തിൽ ദ്രോണപർവ്വത്തിൽ ഭഗദത്തനെക്കുറിച്ച് വിവരിക്കുന്നുണ്ട്. കുരുക്ഷേത്രയുദ്ധത്തിൽ പ്രാഗ്ജ്യോതിഷവും പങ്കെടുത്തിരുന്നു. അന്നത്തെ രാജാവായിരുന്ന ഭഗദത്തൻ കൗരവപക്ഷത്തു ചേർന്നാണ് യുദ്ധം ചെയ്തത്. വാർദ്ധക്യം ഉണ്ടായിരുന്നെങ്കിലും തന്റെ ആനപ്പുറത്തേറി പന്ത്രണ്ടു ദിവസം പാണ്ഡവരോടു യുദ്ധം ചെയ്തു നിരവധി സൈനികരെ കൊന്നൊടുക്കി. പന്ത്രണ്ടാം ദിവസത്തെ യുദ്ധത്തിൽ ഭഗദത്തൻ ഭീമസേനനോട് യുദ്ധം ചെയ്തു. പ്രായാധിക്യത്താൽ കാഴ്ചശക്തി കുറവായിരുന്ന ഭഗദത്തൻ ഭീമനോട് അതിധീരമായിതന്നെ ഏറ്റുമുട്ടി. (യുദ്ധ സമയത്ത് ഭീമസേനനു 71 വയസ്സ് ഉണ്ടായിരുന്നു. അതിലും വളരെയേറെയായിരുന്നു ഭഗദത്തന്റെ പ്രായം). ഭഗദത്തന്റെ കൊലയാന ഒരവസരത്തിൽ ഭീമനെ എടുത്ത് മേല്പോട്ട് എറിഞ്ഞു; ഭീമൻ താഴേക്ക് പതിക്കുമ്പോൾ കൊമ്പിൽ കോർത്ത് കൊല്ലാനായി കൊമ്പുകൾ മുകളിലോട്ടാക്കി നിർത്തി. ആ സമയത്ത് അർജ്ജുനൻ അവിടെ എത്തുകയും തന്റെ ഒരു അമ്പിനാൽ ആനയുടെ ശിരസ്സും, മേല്പോട്ടാക്കി നിർത്തിയിരുന്ന വാലും, ഭഗദത്തന്റെ ശിരസ്സു മുറിച്ച് കടന്നുപോയി. രക്ഷപെട്ട ഭീമൻ വന്നുവീണത് ചത്തുവീണ ആനയുടെ മുകളിലാണ്.

🙏🙏🙏🙏🙏🙏🙏

 കരിമുട്ടം ദേവി ക്ഷേത്രം

No comments:

Post a Comment

തിരുവിതാംകൂർ ദേവസ്വം ബോർഡ് (3.5.2019) തിരു-കൊച്ചി ഹിന്ദുമത സ്ഥാപന നിയമം (ആക്ട് XV 1950) അനുസരിച്ച് രൂപീകരിച്ചിട്ടുള്ള ഒരു സ്വയംഭരണ സ്ഥാപന...