ഭൂരിശ്രവസ്
കരിമുട്ടം ക്ഷേത്ര ഗ്രൂപ്പിൽ ചോദിച്ചിരുന്ന ചോദ്യത്തിന് പതിവ് പോലെ ഉത്തരം പോസ്റ്റ് ചെയ്യുന്നു.
മഹാഭാരതയുദ്ധത്തിൽ പങ്കെടുത്ത ഒരു രാജകുമാരനാണ് ഭൂരിശ്രവസ്സ്. അദ്ദേഹം ബാഹിൽക എന്ന നാട്ടുരാജ്യത്തിലെ കുമാരനായിരുന്നു.
വൃഷ്ണി രാജവംശവുമായി ഉള്ള ബാഹിൽക രാജാക്കന്മാരുടെ വംശവിരോധമാണ് ഇവരെ പ്രസക്തരാക്കുന്നത്. ഭൂരിശ്രവസ്സിന്റെ അച്ഛനായ സോമദത്തൻ ദേവകിയുടെ വിവാഹത്തിനു മുമ്പ് അവരെ മോഹിച്ചെന്നും അന്നത്തെ വൃഷ്ണിരാജാവായ സിനിയുടെ സഹായത്തോടെ വസുദേവൻ അവരെ വിവാഹം ചെയ്തപ്പോൾ ആ കാരണത്തിൽ സോമദത്തനും സിനിയും തമ്മിൽ യുദ്ധമുണ്ടായി. അന്നുമുതൽ ഈ പ്രഭുക്കൾ തമ്മിൽ കലഹമായി.
കുരുക്ഷേത്ര യുദ്ധത്തിൽ ഭൂരിശ്രവസ്സ് കൗരവപക്ഷത്താണ് ചേർന്നത്. അപ്പോഴത്തെ വൃഷ്ണിരാജാവായ സാത്യകി പാണ്ഡവപക്ഷത്ത് ചേർന്നതാണ് കാരണം. അർജ്ജുനന്റെ മുന്നേറ്റം തടയാനായി ദ്രോണർ ചക്രവ്യൂഹം ചമച്ചപ്പോൾ ഭൂരിശ്രവസ്സ്, ശല്യർ, ശലൻ, ഭഗദത്തൻ, അവന്തിയിൽ നിന്നുള്ള വിന്ദാനുവിന്ദന്മാർ എന്നിവരോടൊപ്പം കൂടെ ഇടതുവശത്ത് ഉണ്ടായിരുന്ന. സിനിയുടെ പൗത്രനായ സാത്യകി, ഭീമൻ എന്നിവർ അർജ്ജുനന്റെ സഹായത്തിനുമെത്തി. ഉടൻ തന്റെ സ്ഥാനം ഉപേക്ഷിച്ച് ഭൂരിശ്രവസ്സ് സാത്യകിയുടെ നേർക്ക് തിരിഞ്ഞു. തീവ്രമായ യുദ്ധത്തിനുശേഷം ആയുധങ്ങൾ ഉപേക്ഷിച്ച് അവർ മുഷ്ടിയുദ്ധം ആരംഭിച്ചു. സാത്യകിയെ കീഴ്പ്പെടുത്തി അയാളെ വലിച്ചിഴച്ച് നീങ്ങുകയും സാത്യകിയെ കൊല്ലാൻ ഒരുങ്ങുകയും ചെയ്തു. കൃഷ്ണന്റെ നിർദ്ദേശാനുസാരം അർജ്ജുനന്റെ ഒരമ്പ് ഭൂരിശ്രവസ്സിന്റെ കൈ തകർത്തു. തന്നെ പിന്നിൽ നിന്നും അർജ്ജുനൻ ആക്രമിച്ചതിനെ ഭൂരിശ്രവസ്സ് അപലപിച്ചു. അപ്പോൾ അഭിമന്യുവധത്തിൽ പങ്കെടുത്തതിനെ അർജ്ജുനനും അധർമ്മയുദ്ധമായി വർണീച്ചു. കാര്യം ഉൾക്കൊണ്ട ഭൂരിശ്രവസ്സ് ആയുധമുപേക്ഷിച്ച് ധ്യാനസ്ഥനായി ഇരുന്നു. ഇതിനിടക്ക് എഴുന്നേറ്റ സാത്യകി അർജ്ജുനനോ, ശ്രീകൃഷ്ണനോ എതിർക്കാൻ സാധിക്കും മുമ്പെ ഭൂരിശ്രവസ്സിന്റെ തലയറുത്തു. പക്ഷഭേദമന്യേ യുദ്ധത്തിൽ പങ്കെടുത്തവരെല്ലാം സാത്യകിയെ അപലപിച്ചു.
No comments:
Post a Comment