ഉച്ചൈശ്രവസ്സ്
കരിമുട്ടം ക്ഷേത്ര ഗ്രൂപ്പിൽ ചോദിച്ചിരുന്ന ചോദ്യത്തിന് പതിവ് പോലെ ഉത്തരം പോസ്റ്റ് ചെയ്യുന്നു.
ഇന്ദ്രന്റെ വാഹനമാണ് ഉച്ചൈഃശ്രവസ്സ്. നീണ്ട ചെവിയോടു കൂടിയവന്‍, ഉച്ചത്തില്‍ ശബ്‌ദ മുണ്ടാക്കുന്നവന്‍, വര്‍ധിച്ച യശസ്സോടു കൂടിയവന്‍, ബധിരന്‍ എന്നെല്ലാം ശബ്‌ദാര്‍ഥം. ദേവന്മാരും അസുരന്മാരും ചേര്‍ന്ന് മന്ഥരപര്‍വതത്തെ കടകോലാക്കി പാല്‍ക്കടലിനെ മഥനംചെയ്‌തപ്പോള്‍, സമുദ്രത്തില്‍നിന്ന് ഉയര്‍ന്നുവന്ന കുതിരയെ ഉടന്‍തന്നെ ദേവേന്ദ്രന്‍ സ്വന്തം വാഹനമാക്കി എന്നതാണ് ഐതിഹ്യം.
""ഉച്ചൈഃശ്രവസ്സാമശ്വേന്ദ്രന്‍ കൗസ്‌തുഭം മണിരത്‌നവും പിറന്നു പിന്‍പുത്തമമാ- മമൃതും പുരുഷോത്തമ.''
എന്ന് വാല്‌മീകി രാമായണത്തില്‍ പരാമര്‍ശമുണ്ട്. ഉച്ചൈഃശ്രവസ്സിന്റെ മുഖ്യ ഭക്ഷണപദാര്‍ഥം അമൃതാണ്. ഒരിക്കല്‍ കശ്യപപത്‌നിമാരായ കദ്രുവും വിനതയും തമ്മില്‍ ഉച്ചൈഃശ്രവസ്സിന്റെ നിറത്തെപ്പറ്റി ഒരു വിവാദമുണ്ടായി. ഉച്ചൈഃശ്രവസ്സ് തനി വെള്ളയാണെന്ന് വിനതയും അതല്ല വാലില്‍ ഒരു കറുപ്പു പുള്ളിയുണ്ടെന്ന് കദ്രുവും തര്‍ക്കിച്ചുവത്ര. പരീക്ഷയില്‍ പരാജയമടയുന്നവള്‍ മറ്റവളുടെ ദാസിയാകണമെന്നായിരുന്നു വ്യവസ്ഥ. നേരിട്ടുകാണാന്‍ രണ്ടാളും എത്തിയപ്പോള്‍ കദ്രുവിന്റെ മക്കളായ ചില സര്‍പ്പങ്ങള്‍ ഉച്ചൈഃശ്രവസ്സിന്റെ വാലില്‍ പറ്റിക്കിടന്ന് കറുപ്പുനിറം തോന്നിപ്പിക്കുക മൂലം അവള്‍ ജയിക്കുകയും വിനത അവളുടെ അടിമയായിത്തീരുകയും ചെയ്‌തു എന്നാണ് കഥ.
ഉച്ചൈഃശ്രവസ്സുമൂലം മഹാലക്ഷ്‌മിക്ക് വിഷ്‌ണുവിന്റെ ശാപമേറ്റ് പെണ്‍കുതിരയായി മാറേണ്ടിവന്നതായി ഒരു കഥ ദേവീഭാഗവതത്തില്‍ ഉണ്ട്. ഇന്ദ്രസുഹൃത്തും സൂര്യപുത്രനുമായ രേവന്തന്‍ ഒരിക്കല്‍ ഉച്ചൈഃശ്രവസ്സിന്റെ പുറത്തുകയറി വിഷ്‌ണുവിനെ സന്ദര്‍ശിക്കാന്‍ വൈകുണ്‌ഠത്തിലെത്തി. ഈ അശ്വത്തിന്റെ തേജോമയമായ രൂപംകണ്ട്, വ്യാമുഗ്‌ധയായ മഹാലക്ഷ്‌മിയോട് (മഹാലക്ഷ്‌മിയും ഉച്ചൈഃശ്രവസ്സും പാല്‍ക്കടലില്‍നിന്ന് ജനിച്ചവരാകയാല്‍ അവര്‍ സഹോദരങ്ങളാണ്). "രണ്ടാം തണ്ടാര്‍ശരന്‍ പോലെ വരുവോരിവനാരുവാന്‍' എന്ന് രണ്ടുതവണ ചോദിച്ചത് ദേവി കേട്ടില്ല. ഇതില്‍ കുപിതനായ വിഷ്‌ണു പത്‌നിയെ ശപിച്ച് ഒരു പെണ്‍കുതിരയാക്കി ഭൂമിയിലേക്ക് അയച്ചതായാണ് കഥ.
(പുരുവംശത്തിലെ അവിക്ഷിത്ത് രാജാവിന്റെ പുത്രന്മാരില്‍ ഒരാളുടെ പേര് ഉച്ചൈഃശ്രവസ്സ് എന്നാണ്. അതുപോലെ സത്യവതിയുടെ വളര്‍ത്തച്ഛനും ശന്തനുവിന്റെ ശ്വശുരനുമായ ദാശരാജാവിന്റെ പേരും ഉച്ചൈഃശ്രവസ്സ് എന്നായിരുന്നു.)
🙏🙏🙏🙏🙏🙏🙏

No comments:
Post a Comment