Wednesday, July 24, 2019

യുധിഷ്ഠിരന്റെ അഗ്രപൂജ

  കരിമുട്ടം ക്ഷേത്ര ഗ്രൂപ്പിൽ ചോദിച്ചിരുന്ന  ചോദ്യത്തിന് പതിവ് പോലെ ഉത്തരം പോസ്റ്റ് ചെയ്യുന്നു.

രാജസൂയയാഗം നടത്തുമ്പോള്‍ സൌത്യ ദിനത്തില്‍ ചെയ്യേണ്ടതായ ഒരു ചടങ്ങ് ആണ് അഗ്ര പൂജ. (സോമരസം പിഴിഞ്ഞെടുക്കുന്ന ദിവസത്തെയാണു സൌത്യം എന്നു പറയുന്നത്.) അന്നേദിവസം ആ സദസ്സില്‍ വന്നുചേര്‍ന്നിട്ടുള്ള ബ്രാഹ്മണര്‍, മുനികള്‍, രാജാക്കന്മാര്‍ മുതലായവരില്‍ എല്ലാം കൊണ്ടും ശ്രേഷ്ഠനായ ഒരാള്‍ക്ക് ആദ്യം പൂജ ചെയ്യുന്ന കര്‍മമാണ് ഇത്.
ധര്‍മപുത്രര്‍ നടത്തിയ രാജസൂയത്തില്‍ അഗ്രപൂജയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടതു ശ്രീകൃഷ്ണന്‍ ആയിരുന്നു. സഹദേവന്‍ ശ്രീകൃഷ്ണന്റെ പേരു നിര്‍ദേശിക്കുകയും അതിനെ ദേവര്‍ഷികളും ബ്രഹ്മര്‍ഷികളും മറ്റുള്ളവരും അനുകൂലിച്ച് അഭിപ്രായം പ്രകടിപ്പിക്കുകയും ചെയ്തതായി മഹാഭാരതത്തില്‍ പ്രസ്താവിച്ചിരിക്കുന്നു. ചേദിരാജാവായ ശിശുപാലന്‍ ഇതില്‍ പ്രതിഷേധിക്കുകയും ശ്രീകൃഷ്ണനെതിരെ അസഭ്യവര്‍ഷം ചൊരിയുകയും ചെയ്തപ്പോള്‍ കൃഷ്ണന്‍ അദ്ദേഹത്തെ വധിച്ചതായും തുടര്‍ന്നുപറയുന്നു.
ആധുനിക കാലത്തും ലൗകികവും വൈദികവുമായ പ്രധാന ചടങ്ങുകളില്‍ മുഖ്യാതിഥിയായി ഒരു വ്യക്തിയെ സ്വീകരിച്ച് അഗ്രപൂജയുടെ താത്ത്വികമായ ഉദ്ദേശ്യം ഏറെക്കുറെ പുലര്‍ത്തിവരുന്നുണ്ട്. അഗ്രപൂജയ്ക്ക് അഗ്ര്യപൂജയെന്നും പറയും.

🙏🙏🙏🙏🙏🙏🙏
 കരിമുട്ടം ദേവി ക്ഷേത്രം

No comments:

Post a Comment

തിരുവിതാംകൂർ ദേവസ്വം ബോർഡ് (3.5.2019) തിരു-കൊച്ചി ഹിന്ദുമത സ്ഥാപന നിയമം (ആക്ട് XV 1950) അനുസരിച്ച് രൂപീകരിച്ചിട്ടുള്ള ഒരു സ്വയംഭരണ സ്ഥാപന...