കാളിദാസൻ
കരിമുട്ടം ക്ഷേത്ര ഗ്രൂപ്പിൽ ചോദിച്ചിരുന്ന ചോദ്യത്തിന് പതിവ് പോലെ ഉത്തരം പോസ്റ്റ് ചെയ്യുന്നു.
മഹിഷപുരിയിലെ മഹേന്ദ്രരാജാവിന് അതിരൂപവതിയും വിവിധശാസ്‌ത്രപാരംഗതയുമായ ഒരു പുത്രിയുണ്ടായിരുന്നു. രാജകുമാരിയുമായുള്ള വാദപ്രതിവാദത്തിൽ പല പണ്ഡിതന്മാരും പരാജയപ്പെട്ടതിനെത്തുടർന്ന് തന്റെ മകളെ വാദത്തിൽ തോല്‌പിക്കുന്ന ആളിനു മാത്രമേ അവളെ വിവാഹം കഴിച്ചുകൊടുക്കുകയുള്ളു എന്ന് രാജാവ് നിശ്ചയിച്ചു. ഇതനുസരിച്ചെത്തിയ രാജകുമാരന്മാരും പണ്ഡിതന്മാരുമെല്ലാം പാണ്ഡിത്യപരീക്ഷയിൽ രാജകുമാരിയോടു തോറ്റുപോയി. പരാജിതരായ പണ്ഡിതന്മാർ മന്ത്രിമാരുടെ ഒത്താശയോടെ രാജകുമാരിയെ ഒരു പാഠംപഠിപ്പിക്കുവാന്‍ തീരുമാനിച്ചു. അതനുസരിച്ച് സുന്ദരനായ ഒരു യുവാവിനെ അവർ കണ്ടുപിടിച്ചു. മഹാമൂഢനായ ഈ യുവാവിന്റെ തൊഴിൽ ആടുമേയ്‌ക്കലായിരുന്നു. ഒരു മരത്തിന്റെ മുകളിലിരുന്നു താഴ്‌ഭാഗം വെട്ടുകയായിരുന്ന അവനെ നല്ല വസ്‌ത്രങ്ങള്‍ അണിയിച്ച് കൊട്ടാരത്തിൽ ഹാജരാക്കി. രാജകുമാരി എന്തുചോദിച്ചാലും മൗനമാചരിക്കാന്‍ അവർ അയാളെ ഉപദേശിച്ചിരുന്നു. ഈ യുവാവ് തങ്ങളുടെ ഗുരുവാണെന്നും മൗനവ്രതമനുഷ്‌ഠിക്കുന്ന ഇദ്ദേഹത്തിന്റെ വ്രതത്തിനു ഭംഗം വരുത്തുന്നതു ശരിയല്ലെന്നും അതിനാൽ ആംഗ്യത്തിലൂടെ മാത്രമേ വാദം നടത്താവൂ എന്നും പണ്ഡിതന്മാർ രാജാവിനെ ധരിപ്പിച്ചു. ഈ വ്യവസ്ഥ അംഗീകരിച്ച രാജകുമാരിയുടെ തത്ത്വജ്ഞാനപരങ്ങളായ ചോദ്യങ്ങള്‍ക്കു മറുപടിയായുള്ള അയാളുടെ ആംഗ്യങ്ങള്‍ ശ്രഷ്‌ഠമായ പാണ്ഡിത്യത്തിന്റെ പ്രസ്‌ഫുരണമാണെന്നു പണ്ഡിതന്മാർ സമർഥിച്ചു. പരാജയം സമ്മതിച്ച രാജകുമാരിയെ രാജാവ് മൗനവ്രതക്കാരനായ യുവാവിനു വിവാഹം കഴിച്ചുകൊടുത്തു. തന്റെ ഭർത്താവ് ഒരു മഠയനാണെന്ന സത്യം ആദ്യരാത്രി തന്നെ മനസ്സിലാക്കിയ രാജകുമാരിയുടെ ഉപദേശപ്രകാരം കാളീക്ഷേത്രത്തിൽ എത്തിയ ആ യുവാവ് കാളിയുടെ പ്രസാദത്താൽ വിഖ്യാതനായ കവിയായിട്ടാണ് മടങ്ങിയെത്തിയത്.
രാജകുമാരി എത്ര കേണപേക്ഷിച്ചിട്ടും അവരുമായുള്ള ദാമ്പത്യജീവിതത്തിനു കാളിദാസന്‍ തയ്യാറായില്ല. തന്റെ ഉന്നതിക്കു കാരണഭൂതയായ രാജകുമാരിയെ ഗുരുവും അമ്മയുമായേ തനിക്കു കാണാന്‍ പറ്റുകയുള്ളുവെന്നു പറഞ്ഞ് കാളിദാസന്‍ കൊട്ടാരം വിട്ടിറങ്ങുകയാണുണ്ടായത്. അടുത്ത ദിവസം വിക്രമാദിത്യന്റെ രാജധാനിയിലെത്തിയ കാളിദാസന്‍ പിന്നീട് അവിടത്തെ ആസ്ഥാനകവികളിൽ പ്രധാനിയായി. നൈരാശ്യം പൂണ്ട രാജകുമാരി തന്റെ അഭിലാഷത്തിനു വഴങ്ങാത്ത കാളിദാസനെ ശപിച്ചുവെന്നും തന്മൂലം ഒരു സ്‌ത്രീ കാരണമായി സിംഹളദേശത്തുവച്ച് കാളിദാസന് മരണം സംഭവിച്ചുവെന്നും ഒരു ഐതിഹ്യമുണ്ട്. ഈ കഥയ്‌ക്ക് പല പാഠഭേദങ്ങളുമുണ്ട്.
🙏🙏🙏🙏🙏🙏🙏
കരിമുട്ടം ദേവി ക്ഷേത്രം

No comments:
Post a Comment