കിന്നരന്മാര്‍
കരിമുട്ടം ക്ഷേത്ര ഗ്രൂപ്പിൽ ചോദിച്ചിരുന്ന ചോദ്യത്തിന് പതിവ് പോലെ ഉത്തരം പോസ്റ്റ് ചെയ്യുന്നു.
ഭാരതീയ പുരാണങ്ങളില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുള്ള ദേവന്മാരുടെ ഒരുപവിഭാഗമാണ് കിന്നരന്മാർ. വീണാപാണികളായി സഞ്ചരിക്കുന്ന ഇവര്‍ പുരാണേതിഹാസാദികളനുസരിച്ച് പത്തു ദേവയോനികളില്‍ ഒരു വിഭാഗമാണ്.
"വിദ്യാധരാപ്‌സരോ യക്ഷരക്ഷോ ഗന്ധര്‍വ കിന്നരാഃ
പിശാചോ ഗുഹ്യകഃ സിദ്ധോ ഭൂതോങ്കമീദേവയോ നയഃ (അമരകോശം)
എന്ന് ദേവയോനികളെ പരിഗണിച്ചിട്ടുണ്ട്. ഇവര്‍ പുലസ്‌ത്യ മഹര്‍ഷിയുടെ സന്തതികളും കുബേരന്റെ അനുചരരുമാണ്. കുത്സിതനായ നരന്‍, ഇവന്‍ നരനോ എന്നൊക്കെയാണ് കിന്നരശബ്‌ദത്തിനര്‍ഥം. അശ്വമുഖര്‍ (കുതിരയുടെ മുഖവും മനുഷ്യശരീരവും ഉള്ളവര്‍), മനുഷ്യമുഖര്‍ (മനുഷ്യരുടെ മുഖവും കുതിരയുടെ ഉടലുമുള്ളവര്‍) എന്ന് ഇവര്‍ക്ക് രണ്ടുവിഭാഗം കല്‌പിച്ചിട്ടുണ്ട്. അമരാവതി, സാഞ്ചി എന്നീ സ്ഥലങ്ങളിലെ സ്‌തൂപങ്ങളില്‍ ചിറകുകളോടുകൂടിയും ഇവരെ ചിത്രീകരിച്ചുകാണുന്നുണ്ട്. കിന്നരന്മാര്‍, കിംപുരുഷന്മാര്‍, ഗന്ധര്‍വന്മാര്‍ എന്നിവര്‍ സമാനവര്‍ഗത്തില്‍ പ്പെട്ടവരാണ്. ദേവന്മാര്‍ക്കും മനുഷ്യര്‍ക്കും ഇടയിലാണ് ഇവരുടെ സ്ഥാനം.
🙏🙏🙏🙏🙏🙏🙏
കരിമുട്ടം ദേവി ക്ഷേത്രം
No comments:
Post a Comment