മൈത്രാ വരുണന്മാർ
കരിമുട്ടം ക്ഷേത്ര ഗ്രൂപ്പിൽ ചോദിച്ചിരുന്ന ഇന്നത്തെ ചോദ്യത്തിന് പതിവ് പോലെ ഉത്തരമടങ്ങിയ ഈ പോസ്റ്റ് പ്രസിദ്ധീകരിക്കുന്നു.ഉത്തര രാമായണ പ്രകാരം സൂര്യവംശ രാജാവായ ഇഷാകുവിന്റെ പുത്രനായ നിമി രാജ്യഭരണം കൈയ്യേറ്റ ഉടനെ ഒരു ദീര്‍ഘയാഗം നടത്തി. യാഗത്തിനായി വസിഷ്ഠനെയാണ് അദ്ദേഹം ക്ഷണിച്ചത്. എന്നാല്‍ ഇന്ദ്രന്റെ യാഗത്തില്‍ പങ്കെടുക്കേണ്ടതിനാല്‍ വസിഷ്ഠന്‍ നിമിയെ പരിഗണിച്ചില്ല. അതില്‍ കുപിതനായ നിമി, ഗൗതമപുത്രനായ ശതാനന്ദന്റെ സഹായത്താല്‍ യാഗം ആരംഭിച്ചു. ഇതില്‍ കോപിഷ്ഠനായ വസിഷ്ഠന്‍ നിമിയുടെ ശരീരത്തില്‍നിന്ന് പ്രാണന്‍ വേറിട്ട് പോകട്ടെയെന്ന് ശപിച്ചു. എന്നാല്‍ അതേ ശാപം തന്നെ നിമിയും തിരിച്ച് വസിഷ്ഠന് നേര്‍ക്ക് പ്രയോഗിച്ചു. ശാപഫലമായി ആത്മരൂപിയായി ആകാശത്ത് അലഞ്ഞ വസിഷ്ഠന്‍ ബ്രഹ്മാവിനോട് തനിക്ക് ശരീരമുണ്ടാക്കിത്തരണമെന്ന് അപേക്ഷിച്ചു. അങ്ങനെ ഏക ശരീരികളായി കഴിഞ്ഞിരുന്ന മിത്രാവരുണന്മാരുടെ ശരീരത്തില്‍ വസിഷ്ഠന്‍ പ്രവേശിച്ചു. മിത്രാവരുണന്മാര്‍ ഉര്‍വ്വശിയെകണ്ടപ്പോള്‍ അവളില്‍ ആകൃഷ്ടരാകുകയും അവളില്‍ അവര്‍ക്ക് രണ്ടു പുത്രന്മാര്‍ ജനിയ്ക്കുകയും ചെയ്തു. ഒരാള്‍ അഗസ്ത്യനും മറ്റൊരാള്‍ വസിഷ്ഠനും. മിത്രാവരുണന്മാര്‍ക്ക് ജനിച്ചതിനാല്‍ ഇവര്‍ മൈത്രാവരുണന്മാര്‍ എന്നു വിളിയ്ക്കപ്പെട്ടു. (ഈ കഥ മഹാഭാരതം ശാന്തിപര്‍വ്വം 343-ാം അദ്ധ്യായം 88-ാം പദ്യത്തിലും ഭാഗികമായി സൂചിപ്പിച്ചിട്ടുണ്ട്.)
No comments:
Post a Comment