ഭൈരവൻ
കരിമുട്ടം ക്ഷേത്ര ഗ്രൂപ്പിൽ ഉന്നയിച്ച ചോദ്യത്തിന്റെ ഉത്തരമാണിത്.മഹാദേവന്റെ ഭയാനകമായ ക്രോധഭാവമാണ് കാല ഭൈരവൻ...കാല ഭൈരവനെ ആരാധിക്കുന്ന സന്യാസി സമൂഹമാണ് അഘോരികൾ..മറ്റു സന്യാസി സമൂഹത്തിന്റെ ആരാധനാ ക്രമങ്ങളല്ല അഘോരികളുടേത്.
അഘോരി എന്നത് മഹാദേവന്റെ പഞ്ചമുഖങ്ങളിൽ ഒന്നിന്റെ നാമവുമാണ്.
ശ്രീ പരമേശ്വന്റെ ഏറ്റവും ഭയം ജനിപ്പിക്കുന്ന ഭാവമാണ് ഭൈരവ മൂർത്തി ഭീഷണം 'ഭയാജനകം' എന്നൊക്കെയാണ് ഭൈരവൻ എന്ന പദത്തിന്റെ അർത്ഥം.'ഭ' കാരം ഭരണം , നിലനിറുത്തൽ എന്നിവയെയും 'ര'കാരം പിൻവലിയലിനെയും 'വ ' കാരം പ്രപഞ്ചസൃഷ്ടിയെയും പ്രതിനിധീകരിക്കുന്നു...
ഹൈന്ദവർക്കും ബൗദ്ധർക്കും ജൈനർക്കും ഒരുപോലെ ആരാധ്യനാണ് ഭൈരവമൂർത്തി. യജ്ഞോപവീത- ധാരിയായി കെട്ടുപിണഞ്ഞ സർപ്പങ്ങളെ കർണ്ണാഭരണങ്ങളും കൈത്തളകളും കാൽത്തളകളുമായി വ്യാഘ്രചർമ്മ- ധാരിയായി അസ്ഥികളുടെ മേലങ്കി അണിഞ്ഞ് ശ്വാന വാഹനനായാണ് ഭൈരവ സങ്കല്പം . സഹസ്ര സൂര്യ സമപ്രഭനാണ് ഭൈരവൻ...
പ്രപഞ്ചത്തിന്റെ സമയത്തിന്റെ മുന്നോട്ടുള്ള പ്രയാണം നിർണ്ണയിക്കുന്ന വനാണ് ഭൈരവൻ.
കാലഭൈരവൻ, അസിതാംഗ - ഭൈരവൻ, സംഹാരഭൈരവൻ, രുരു- ഭൈരവൻ, ക്രോധഭൈരവൻ , കപാല- ഭൈരവൻ, രുദ്രഭൈരവൻ, ഉൻമത്ത- ഭൈരവൻ എന്നിങ്ങനെ ഭൈരവന് അഷ്ട ഭാവങ്ങളുണ്ട്. അമ്പലങ്ങളുടെ സംരക്ഷകനാകയാൽ കാലഭൈരവനെ ക്ഷേത്രപാലകനെന്നും പറയും .യാത്ര പുറപ്പെടും മുമ്പ് ഭൈരവനെ പ്രാർത്ഥി- ക്കണമെന്ന് സിദ്ധൻമാർ പറയുന്നു...
ശനീശ്വരന്റെ ഗുരുവാണ് കാല- ഭൈരവമൂർത്തി.
" ഓം കാലകാലായ വിദ്മഹേ
കാലാതീതായ ധീമഹി തന്നോ
കാലഭൈരവ പ്രചോദയാത് "
കാല ഭൈരവ ജയന്തി
മാർഗ ശീർഷ കൃഷ്ണ പക്ഷ അഷ്ടമി ദിവസ്സം ശിവ ഭഗവാൻ ഭൈരവ ഭഗവാ ൻറെ രൂപത്തിൽ അവതാരമെടുത്ത ദിവസ്സമാണ് കാല ഭൈരവ ജയന്തി, അല്ലെ ങ്കിൽ കാല അഷ്ടമിയായി ആചരിക്കുന്നത്. എല്ലാ മാസ്സങ്ങളിലുമുള്ള കൃഷ്ണ പക്ഷ അഷ്ട മി ദിവസ്സങ്ങളിലും ഭൈരവ ജയന്തി പൂജ നടത്തപ്പെടുന്നുവെങ്കിലും ഭൈരവ ജ യന്തി ദിവസ്സം നടക്കുന്ന പൂജകൾക്കും, ചടങ്ങുകൾക്കും വളരെയധി കം പ്രാധാ ന്യമുണ്ട്. പരമ ശിവ ഭഗവാൻ ഭൈരവ രൂപത്തിൽ അവതാരമെടു ത്തതിനു ശേഷമാണ് ഈ ദിവസ്സം ഭൈരവ ജയന്തിയായി ആചരിക്കുവാൻ തുട ങ്ങിയത്.
പരമ ശിവ ഭഗവാൻ ഭൈരവ അവതാരമെടുത്തതിൻറെ പിറകിലുള്ള ഐതി ഹ്യം ഇങ്ങിനെ, ഒരിക്കൽ ബ്രഹ്മാവിനും, മഹാവിഷ്ണുവിനും, ശിവനും ഇടയി ൽ ആരാണ് കൂടുതൽ ശക്തിമാനെന്ന കാര്യത്തിൽ ഒരു തർക്കം ഉടലെടുക്കുന്നു. പ്രശ്ന പരിഹാരത്തിനായി ശിവ ഭഗവാൻറെ നേതൃത്വത്തിൽ ഒരു സഭ ചേരുക യും, മഹാ മുനിമാരും ഋഷിമാരും, സിദ്ധൻമാരും, ജ്ഞാനികളും സന്നിഹിതരു മായിരുന്നു. സഭയുടെ തീരുമാനങ്ങൾ എല്ലാവരും അനുസ്സരിക്കണമെന്ന നിബ ന്ധനയും മുന്നോട്ട് വച്ചു. ശിവ ഭഗവാനാണ് ഏറ്റവും ശക്തിമാനെന്നു എല്ലാവ രും അംഗീകരിച്ചു..
എല്ലാവരും നിബന്ധന അങ്ങീകരിക്കുവാൻ തയ്യാറായെ ങ്കിലും ബ്രഹ്മാവ് മാ ത്രം വഴങ്ങാൻ കൂട്ടാക്കിയില്ല. തർക്കങ്ങൾക്കൊടുവിൽ ബ്രഹ്മാവ് ശിവനെ അപ മാനിക്കുന്നു, കോപാകുലനായ ശിവ ഭഗവാൻ ബ്രഹ്മാവിൻറെ അഞ്ചു തലകളി ൽ ഒരെണ്ണം വെട്ടി മാറ്റുന്നു. കലിയടങ്ങാതെ ശിവ ഭഗവാൻ ഉഗ്രമായ പ്രളയ രൂ പത്തിൽ പ്രത്യക്ഷ മാവുകയും, പ്രളയത്തിൽ മൂന്നു ലോകങ്ങളും നടുങ്ങി വിറ ക്കാനും തുടങ്ങി. ഉഗ്ര രൂപമായ ഭൈരവനെ കണ്ടു ആരാണ് കൂടുതൽ ശക്തിമാനെ ന്ന സംശയം തീരുകയും, ബ്ര ഹ്മാവ് ഭയന്ന് പോകുകയും തന്റെ തെറ്റിന് ക്ഷമ ചോദിക്കുകയും ചെയ്യുന്നു. കൂട്ടത്തിൽ ഈ അപ്രതീക്ഷിത സംഭവങ്ങളിൽ പ രിഭ്രാന്തിയിലായ മറ്റു ദേവതകളും പരമ ശിവനോടും, ഭൈരവ ഭഗവാനോടും പ്രാർത്ഥനയോടും, അപേക്ഷ യോടും കൂടി ക്ഷമ ചോദിക്കുകയും, തെറ്റ് പൊറു ക്കുവാൻ ആപേക്ഷിക്കുക യും ചെയ്യുന്നു.
ശാന്ത സ്വരൂപം കൈക്കൊണ്ട ശിവ ഭഗവാൻ ബ്രഹ്മാവിനോട് പൊറുക്കുകയും ചെ യ്യുന്നു. അങ്ങിനെയുണ്ടായതാണ് ശിവ ഭഗവാൻറെ ഭൈരവ അവതാരം.
No comments:
Post a Comment