Tuesday, January 29, 2019

ബ്രഹ്മ ശിരസ് 


  കരിമുട്ടം ക്ഷേത്ര ഗ്രൂപ്പിൽ ചോദിച്ചിരുന്ന  ചോദ്യത്തിന് പതിവ് പോലെ ഉത്തരം പോസ്റ്റ് ചെയ്യുന്നു.

വൃത്രാസുരന്റെ ആക്രമണത്തിൽപ്പെട്ട് ദേവന്മാർ വളരെയധികം കഷ്ടപ്പെട്ടു. വൃത്രനെ എതിർക്കുവാൻ മഹാവിഷ്ണുവിന് പോലും സാധിച്ചില്ല. ആ അവസരത്തിൽ ബ്രഹ്‌മാവ്‌ ഇന്ദ്രന് ഒരുപായം പറഞ്ഞുകൊടുത്തു. മഹാഭക്തനായ വൃത്രനെ വധിക്കുവാൻ ശിവഭക്തനായ ദധീചീ മഹർഷിയുടെ അസ്ഥികളാൽ നിർമ്മിക്കപ്പെട്ട വജ്രായുധം കൊണ്ട് മാത്രമേ സാധിക്കുകയുള്ളൂ. അതിനാൽ ദധീചിയോടു സഹായമഭ്യർത്ഥിക്കുക. ഇതനുസരിച്ചു ദേവരാജാവ് ദധീചിയുടെ ആശ്രമത്തിൽ ചെല്ലുകയും അദ്ദേഹത്തിന്റെ ശരീരം ചോദിക്കുകയും ചെയ്തു. പരോപകാരതല്പരനായ ദധീചീ മുനി, ഉടനെ തന്നെ യോഗമവലംബിച്ചു ശരീരം വെടിയുകയും ചെയ്തു. ഇന്ദ്രൻ ആ ശരീരത്തെ കാമധേനുവിന്റെ ക്ഷീരത്താൽ അഭിഷേകം ചെയ്തു പൂജിക്കുകയും, വിശ്വകർമ്മാവിനെക്കൊണ്ട് അസ്ഥി വേർപെടുത്തിച്ചു അതിശക്തമായ ഒരു ആയുധമുണ്ടാക്കിക്കുകയും ചെയ്തു. അതാണ് വജ്രായുധം അഥവാ ഇടിവാൾ. ഇത് അതിശക്തമായതും സർവ്വതിനേയും പിളർക്കുവാൻ കെൽപ്പുള്ളതുമായ ഒരു വാളാണ്. അതിനു ശേഷം ബാക്കിവന്ന ഭാഗം കൊണ്ട് വിശ്വകർമ്മാവ് ബ്രഹ്മശിരസ്സ് എന്ന മാരകാസ്ത്രവും നിർമ്മിച്ചു. ഈ അസ്ത്രമാണ് തലമുറകളിലൂടെയും ഗുരുപരമ്പരകളിലൂടെയും കൈമാറ്റം ചെയ്യപ്പെട്ട് അഗ്നിവേശനും തുടർന്ന് ദ്രോണാചാര്യർക്കും പിന്നീട് അർജ്ജുനനും അശ്വത്ഥാമാവിനുമൊക്കെ ലഭിച്ചത്.

🙏🙏🙏🙏🙏🙏🙏

 കരിമുട്ടം ദേവി ക്ഷേത്രം

No comments:

Post a Comment

തിരുവിതാംകൂർ ദേവസ്വം ബോർഡ് (3.5.2019) തിരു-കൊച്ചി ഹിന്ദുമത സ്ഥാപന നിയമം (ആക്ട് XV 1950) അനുസരിച്ച് രൂപീകരിച്ചിട്ടുള്ള ഒരു സ്വയംഭരണ സ്ഥാപന...