മയാസുരൻ നിർമ്മിച്ച വിമാനങ്ങൾ
കരിമുട്ടം ക്ഷേത്ര ഗ്രൂപ്പിൽ ചോദിച്ചിരുന്ന ചോദ്യത്തിന് പതിവ് പോലെ ഉത്തരം പോസ്റ്റ് ചെയ്യുന്നു.
അമരാവതി (ഇന്ദ്രലോകം), വൈകുണ്ഠം, കൈലാസത്തിലെ കല്യാണമണ്ഡപം, ഇന്ദ്രസഭ, വരുണസഭ, കുബേരലോകം, സത്യലോകം, മയ സഭ എന്നിവ പ്രശസ്തങ്ങളായ മയാസുര സൃഷ്ടികളാണ്. മയൻ സൃഷ്ടിച്ച പ്രശസ്തങ്ങളായ പൂന്തോട്ടങ്ങൾ ആണ് നന്ദാവനം, ചൈത്രരഥം (അളകപുരി), ഖാണ്ഡവവനം, വൃന്ദാവനം മുതലായവ. മയൻ നിർമ്മിച്ച പ്രശസ്ത വിമാനങ്ങൾ ആണ് ത്രിപുര വിമാനം, സൌഭാഗ വിമാനം, പുഷ്പക വിമാനം. ഇതിൽ ത്രിപുര വിമാനം, അസുരന്മാരായ വിദ്യുന്മണിക്കും താരകാക്ഷനും വേണ്ടിയാണ് നിർമ്മിച്ചത്. സൌഭാഗ വിമാനം മറ്റൊരസുരനായ സാലവന് (ശിശുപാലന്റെ അനുജൻ) വേണ്ടിയാണ് ഇരുമ്പിൽ നിർമ്മിച്ചത്. പ്രശസ്തമായ പുഷ്പക വിമാനം കുബേരനുവേണ്ടിയാണ് നിർമ്മിച്ചതെങ്കിലും പിന്നിട് അസുരരാജാവ് രാവണൻ അത് തട്ടിയെടുത്തു.
പ്രശസ്തമായ "വൃഷപർവ്വ സഭ" നിർമ്മിച്ച ശേഷം ബാക്കി വന്നവ കൊണ്ട് നിർമ്മിച്ചതാണ് മയ സഭ. ഒരിക്കൽ ഖാണ്ഡവവനത്തിൽ വെച്ച് തന്നെ വധിക്കാൻ ശ്രമിച്ച ശ്രീകൃഷ്ണനിൽ നിന്നും തന്നെ രക്ഷിച്ച അർജുനന് ഈ സഭ മയൻ "ഖാണ്ഡവപ്രസ്ഥം" എന്ന പേരിൽ സമ്മാനമായി നൽകി.
🙏🙏🙏🙏🙏🙏🙏
No comments:
Post a Comment