അശ്വമേധയാഗം
കരിമുട്ടം ക്ഷേത്ര ഗ്രൂപ്പിൽ ചോദിച്ചിരുന്ന ചോദ്യത്തിന് പതിവ് പോലെ ഉത്തരം പോസ്റ്റ് ചെയ്യുന്നു.
ഇതിഹാസങ്ങളിലും പുരാണങ്ങളിലും മറ്റും അശ്വമേധയാഗം നടത്തിയതിനെ പറ്റി നിരവധി പരാമർശങ്ങൾ ഉണ്ടെങ്കിലും ചരിത്രത്തിൽ ആദ്യമായി അശ്വമേധം നടത്തി എന്ന് കരുതപ്പെടുന്നത് പുഷ്യാമിത്ര ശൃംഗൻ ആണ്. അദ്ദേഹം മൗര്യ വംശത്തിന്റെ ഭരണം പിടിച്ചെടുത്ത ശേഷം ചക്രവർത്തി പദം സ്വീകരിക്കാനായാണ് ഇത് ചെയ്തത് എന്ന് പറയപ്പെടുന്നു. എന്നാൽ വ്യക്തമായ തെളിവുകൾ ഉള്ള ആദ്യത്തെ അശ്വമേധയാഗം നടത്തിയത് സമുദ്രഗുപ്തൻ ഒന്നാമൻ ആണ്. (ക്രി.വ. 380) ഇതിന്റെ സ്മാരകമായി നാണയങ്ങൾ പുറത്തിറക്കിയത് ഇന്ന് ലഭ്യമായിട്ടുണ്ട്. അതിനു ശേഷം സമുദ്രഗുപ്തൻ രാജാധിരാജ എന്ന സ്ഥാനപ്പേര് സ്വീകരിക്കുകയുണ്ടായി. പിന്നീടുണ്ടായ ഒരു യാഗം കാ നൗ ജിലെ രാജാവാണ് നടത്തിയത്. എന്നാൽ പ്യഥിരാജ് ചൗഹാൻ യാഗാശ്വത്തെ കൊല്ലുകയും തുടർന്നുണ്ടായ യുദ്ധത്തിൽ കനൗജിലെ രാജാവിനെ തോല്പിച്ച് അദ്ദേഹത്തിന്റെ മകളെ വിവാഹം കഴിക്കുകയും ചെയ്തു. അവസാനത്തെ യാഗം നടത്തിയത് 1716 ലാണ്. ജയ്പൂർ രാജകുമാരനായ രാജ ജയസിങ്ങ് രണ്ടാമൻ ആണ് അവസാനത്തെ അശ്വമേധ യജമാനൻ.
🙏🙏🙏🙏🙏🙏🙏
No comments:
Post a Comment