മണ്ഡോദരി
കരിമുട്ടം ക്ഷേത്ര ഗ്രൂപ്പിൽ ചോദിച്ചിരുന്ന ചോദ്യത്തിന് പതിവ് പോലെ ഉത്തരം പോസ്റ്റ് ചെയ്യുന്നു.
മയന്റെ ഭാര്യയാണ് ഹേമ. മണ്ഡോദരി, മായാവി, ദുന്ദുഭി എന്നിവരാണ് മക്കൾ. മണ്ഡോദരിയെ അസുര മഹാരാജാവ് രാവണൻ വിവാഹം ചെയ്തതു. ദുന്ദുഭിയെ വാനരരാജൻ ബാലി വധിച്ചു. മയന്റെ രണ്ടാം ഭാര്യയിൽ വ്യോമന് എന്ന പുത്രൻ ഉണ്ടായിരുന്നു. ശിബി മഹാരാജവിന്റെ മകളായ ചന്ദ്രമതിയെ വളർത്തിയതും രാജാ ഹരിചന്ദ്രന് വിവാഹം കഴിച്ചുകൊടുത്തതും മയനാണ്.
മണ്‌ഡോദരിയുടെ ജനനത്തെപ്പറ്റി മറ്റൊരു കഥയുണ്ട്. അതും ശിവനും മയനുമായി ബന്ധപ്പെട്ടുതന്നെ. ദക്ഷപുത്രിയായ ദനുവായിരുന്നു മയന്റെ ഭാര്യ. അവര്‍ക്ക് രണ്ടാണ്‍മക്കളുണ്ടായിരുന്നു. ഇവരാണ് മായാവിയും ദുന്ദുഭിയും. ഇവര്‍ രണ്ടുപേരും ബാലിയുടെ കൈയാല്‍ വധിക്കപ്പെട്ട കഥ നമുക്കറിയാം. ആണ്‍മക്കളുടെ മരണത്തോടെ ഇനി തങ്ങള്‍ക്കൊരു പെണ്‍കുഞ്ഞു ജനിക്കണമെന്നാഗ്രഹിച്ച് അവര്‍ ശിവനെ തപസ്സുചെയ്യാന്‍ തുടങ്ങി. അക്കാലത്ത് മധുര എന്നുപേരുള്ള ഒരപ്‌സരസ്സ് കാലാരിയായ ശിവനെ ഭര്‍ത്താവായി ലഭിക്കാന്‍ തപസ്സു തുടങ്ങി. പതിവായി തിങ്കളാഴ്ചവ്രതം നോറ്റ് സദാ നമഃശിവായ ജപിച്ച് അവളുടെ തപസ്സു നീണ്ടു. ഒരുനാള്‍ അവള്‍ക്ക് ശിവനെക്കാണാനുള്ള ആഗ്രഹം വര്‍ദ്ധിച്ച് കൈലാസത്തിലേക്കു ചെന്നു തന്റെ ആഗ്രഹം അറിയിച്ചു. ശിവന്‍ അവള്‍ക്കു വഴങ്ങി. എന്നാൽ അവൾ പാര്‍വതിയുടെ കോപത്തിനു വിധേയയായി ''നീയൊരു തവളയായി 12 വര്‍ഷം പൊട്ടക്കിണറ്റില്‍ കിടക്കട്ടെ'' എന്ന ശാപമേറ്റു. അങ്ങനെ മധുര ഒരു വനത്തിലെ കിണറ്റില്‍ തവളയായി ജനിച്ചു. പക്ഷേ കരുണാനിധിയായ ശിവപെരുമാള്‍ അദൃശ്യനായി അവിടെയെത്തി അവള്‍ക്കു ദര്‍ശനം കൊടുത്തനുഗ്രഹിച്ചു. ''നീ 12 വര്‍ഷം കഴിയുമ്പോള്‍ മനോഹരിയായ ഒരു പെണ്‍കുഞ്ഞായിത്തീരും. മയനെന്ന അസുരശില്പിയുടെ വളര്‍ത്തുമകളാകും. യൗവനത്തില്‍ നീ ത്രിലോകത്തിലും കീര്‍ത്തികേട്ട ഒരാളുടെ ഭാര്യയാകും. വളര്‍ന്ന് നീ പ്രസവിക്കുന്ന പുത്രന്‍ മഹാവീരനുമായിത്തീരും.'' 12 വര്‍ഷം കഴിഞ്ഞ് മധുര സൗന്ദര്യത്തില്‍ ലക്ഷ്മിയെപ്പോലൊരു പെണ്‍കുഞ്ഞായി ത്തീര്‍ന്നു. അതിനടുത്തുതന്നെയായിരുന്നു മയനും മനുവും തപസ്സുചെയ്തിരുന്നത്. കിണറ്റില്‍ നിന്നൊരു മനുഷ്യക്കുഞ്ഞിന്റെ രോദനം കേട്ട് മയന്‍ അതിനുള്ളില്‍ നോക്കിയപ്പോള്‍ മഹാലക്ഷ്മിയെപ്പോലൊരു പെണ്‍കുഞ്ഞിനെ കണ്ടു. ഇത് ശിവന്റെ സമ്മാനമെന്ന് നിശ്ചയിച്ച് മകളായി വളര്‍ത്തി. നല്ല ഒട്ടിയ സുന്ദരമായ ഉദരമുണ്ടായിരുന്ന അവള്‍ക്ക് മനോദരിയെന്നു പേരിട്ടു. അതു പിന്നീട് മണ്‌ഡോദരിയായി മാറി. മണ്ഡാദരിയെക്കണ്ട് സീതയാണോയെന്ന് ഹനുമാന്‍ സംശയിക്കാന്‍ കാരണം ഇതു തന്നെയായിരുന്നു.
No comments:
Post a Comment