ഭീഷ്മകൻ
കരിമുട്ടം ക്ഷേത്ര ഗ്രൂപ്പിൽ ചോദിച്ചിരുന്ന ചോദ്യത്തിന് പതിവ് പോലെ ഉത്തരം പോസ്റ്റ് ചെയ്യുന്നു.
വിദർഭരാജ്യത്തെ രാജാവായിരുന്നു ഭീഷ്മകൻ. ശ്രീകൃഷ്ണന്റെ പത്നിയായ രുക്മിണി ഭീഷ്മകന്റെ പുത്രിയാണ്. രുക്മിണിയുടെ വിവാഹച്ചടങ്ങിനിടയിൽ ശ്രീകൃഷ്ണൻ രുക്മിണിയെ അപഹരിച്ചുകടന്നു എന്നാണൈതിഹ്യം. രുഗ്മി, രുഗ്മരഥൻ, രുഗ്മാഹു, രുഗ്മകേശൻ, രുഗ്മാലി എന്നിവർ ഭീഷ്മകന്റെ പുത്രന്മാരാണ്.
"ആസീദശേഷ ധരണീപതി ചക്ര ചക്രവിക്രാന്തവിശ്രുതയശഃ പ്രഥിത പ്രവാഹഃരാജാ നിജദ്രവിണ നിർജ്ജിത രാജരാജഭൂതിവ്രജോ ജഗതി ഭീഷ്മകനാമധേയഃ"
എന്ന് രുഗ്മിണീ സ്വയംവരം ആട്ടക്കഥയിൽ പരാമർശിച്ചിട്ടുണ്ട് ....
🙏🙏🙏🙏🙏🙏🙏
No comments:
Post a Comment