Sunday, January 27, 2019

ശ്രുതയുധൻ



  കരിമുട്ടം ക്ഷേത്ര ഗ്രൂപ്പിൽ ചോദിച്ചിരുന്ന  ചോദ്യത്തിന് പതിവ് പോലെ ഉത്തരം പോസ്റ്റ് ചെയ്യുന്നു.

സമുദ്രദേവനായ വരുണന്റെയും പർണ്ണാശ എന്ന നദിയുടെയും പുത്രനായ ശ്രുതായുധൻ അതിശക്തനായ യോദ്ധാവായിരുന്നു .
കുരുക്ഷേത്രയുദ്ധത്തിൽ ഇദ്ദേഹം അർജുനനെ വിജയകരമായി തടുത്തു നിറുത്തുകയും തോല്പ്പിക്കുകയും ചെയ്തു . ശ്രുതായുധന്റെ ശക്തിക്കും വീര്യത്തിനും കാരണം പിതാവായ വരുണൻ നല്കിയ അത്ഭുതശക്തിയുള്ള ഒരു ഗദയാണ് . ശ്രുതായുധനെ പ്രസവിച്ച ശേഷം പർണ്ണാശാ നദിയുടെ അധിഷ്ടാന ദേവതയായ ദേവി പുത്രനെയും കൊണ്ട് പിതാവായ വരുണന്റെ സമീപമെത്തുകയും , തന്റെ പുത്രൻ യുദ്ധത്തിൽ ആരാലും വധിക്കപ്പെടാത്തവനും അജയ്യനുമായിത്തീരാൻ അനുഗ്രഹിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു . വരുണൻ പുത്രന് ഒരു ഗദ നല്കിയിട്ടു ഇങ്ങനെ പറഞ്ഞു . " ഈ ഗദ കയ്യിലിരിക്കും കാലം ഇവനെ ആർക്കും പോരിൽ തോൽപ്പിക്കാനോ വധിക്കാനോ സാധിക്കുന്നതല്ല. എന്നാൽ യുദ്ധം ചെയ്യാതിരിക്കുന്ന നിരായുധരിൽ പ്രയോഗിച്ചാൽ ഗദ തിരിച്ചടിക്കുകയും ഇവനെ വധിക്കുകയും ചെയ്യും ". പർണ്ണാശയും മകനും സന്തുഷ്ടരായി തിരികെ പോന്നു . കുരുക്ഷേത്രയുദ്ധത്തിൽ അർജുനനുമായി അജയ്യമായി പോരാടിയ ശ്രുതായുധൻ പിതാവിന്റെ താക്കീത് മറന്ന് ഗദയെ നിരായുധനായ അർജുന സാരഥി-കൃഷ്ണന് നേരെ വിടുകയും ഗദ തിരിച്ചടിച്ചു ശ്രുതായുധൻ കൊല്ലപ്പെടുകയും ചെയ്യുന്നു

കരിമുട്ടം ദേവി ക്ഷേത്രം

No comments:

Post a Comment

തിരുവിതാംകൂർ ദേവസ്വം ബോർഡ് (3.5.2019) തിരു-കൊച്ചി ഹിന്ദുമത സ്ഥാപന നിയമം (ആക്ട് XV 1950) അനുസരിച്ച് രൂപീകരിച്ചിട്ടുള്ള ഒരു സ്വയംഭരണ സ്ഥാപന...