ജയ വിജയന്മാർ
കരിമുട്ടം ക്ഷേത്ര ഗ്രൂപ്പിൽ ചോദിച്ചിരുന്ന ചോദ്യത്തിന് പതിവ് പോലെ ഉത്തരം പോസ്റ്റ് ചെയ്യുന്നു.
സനകാദി മുനികളുടെ ശാപംമൂലം ജയവിജയന്മാർ മൂന്ന് തവണ അസുര ജന്മമെടുത്തുവെന്നും മൂന്ന് തവണയും മഹാവിഷ്ണു അവരെ നിഗ്രഹിച്ചു എന്നും ഭാഗവതത്തിൽ പറയുന്നു. ആദ്യ ജന്മത്തിൽ (കൃതയുഗം) ഹിരണ്യാക്ഷനും ഹിരണ്യകശിപുവും രണ്ടാം ജന്മത്തിൽ (ത്രേതായുഗം) രാവണനും കുംഭകർണനും ആയിരുന്ന ജയവിജയന്മാർ മൂന്നാം ജന്മത്തിൽ ശിശുപാലനും ദന്തവക്ത്രനും ആയിരുന്നുവെന്നും, ശ്രീകൃഷ്ണനാൽ വധിക്കപ്പെട്ടപ്പോൾ മോക്ഷം പ്രാപിച്ച് വൈകുണ്ഠത്തിൽ തിരിച്ചെത്തി എന്നുമാണ് ഐതിഹ്യം.
No comments:
Post a Comment