ഫലപ്രാപ്തി
കരിമുട്ടം ക്ഷേത്ര ഗ്രൂപ്പിൽ ചോദിച്ചിരുന്ന ചോദ്യത്തിന് പതിവ് പോലെ ഉത്തരം പോസ്റ്റ് ചെയ്യുന്നു.
ശുകമുനി പരീക്ഷിത്തിനോട് പറഞ്ഞു:
ജ്ഞാനസമ്പാദനത്തിനായി ബൃഹസ്പതിയെയും സമ്പത്തിനായി വസുവിനെയും ഭക്ഷണത്തിനായി അദിതിയെയും സ്വര്‍ഗ്ഗത്തിനായി ആദിത്യനെയും ആയുസ്സിനായി അശ്വിനീ ദേവകളെയും വ്യക്തിപരമായ ഐശ്വര്യത്തിനായി ഗന്ധര്‍വ്വനെയും സല്‍ഭാര്യയെ ക്കിട്ടാന്‍ ഉര്‍വ്വശിയെയും സല്‍ജീവിതത്തിനും പ്രശസ്തിക്കും വേണ്ടി വിഷ്ണുവിനെയും ശരീര ശക്തിക്കായി ഹനുമാനെയും എല്ലാ ആഗ്രഹങ്ങളും അവസാനിപ്പിക്കാനായി ശ്രീകൃഷ്ണനെയും ഇന്ദ്രിയങ്ങളെ ഊര്‍ജ്ജ സ്വലമാക്കാന്‍ ഇന്ദ്രനെയും ഐശ്വര്യത്തിന് മായയെയും അവസാനിക്കാത്ത ഊര്‍ജ്ജത്തിനു വേണ്ടി അഗ്നിദേവനേയും ശക്തിക്കായി രുദ്രനേയും സ്ഥാനമാന ലബ്ധിക്കായി രണ്ടു വിശ്വമാതാക്കളേയും നേതൃത്വ ലബ്ധിക്കായി ബ്രഹ്മാവിനേയും ആപത്തില്‍ നിന്നുളള സംരക്ഷണത്തിനായി യക്ഷനേയും സന്താന സൗഭാഗ്യത്തിനായി പ്രജാപതിയേയും ആളുകള്‍ പൂജിക്കുന്നു.
🙏🙏🙏🙏🙏🙏🙏
No comments:
Post a Comment