Tuesday, January 29, 2019

അജ്ഞന

  കരിമുട്ടം ക്ഷേത്ര ഗ്രൂപ്പിൽ ചോദിച്ചിരുന്ന  ചോദ്യത്തിന് പതിവ് പോലെ ഉത്തരം പോസ്റ്റ് ചെയ്യുന്നു.

ഹനുമാന്റെ മാതാവായ അജ്ഞന കുഞ്ജരന്‍ എന്ന വാനരന്റെ പുത്രിയും കേസരിയുടെ പത്നിയും ആയിരുന്നു. അഞ്ജന ഗൌതമന്റെ പുത്രിയാണെന്നും മതഭേദമുണ്ട്. ശിവനും പാര്‍വതിയും വാനരരൂപികളായി ലീലാവിലാസങ്ങളിലേര്‍പ്പെട്ടു നടക്കുമ്പോള്‍ പാര്‍വതി ഗര്‍ഭിണിയായിത്തീര്‍ന്നെന്നും വാനരശിശു ജനിക്കുമെന്ന അപമാനത്തില്‍ നിന്ന് തന്നെ മുക്തയാക്കണമെന്ന് അപേക്ഷിച്ചതിന്റെ ഫലമായി ആ ഗര്‍ഭത്തെ ശിവന്‍ വായുദേവനെ ഏല്പിച്ചു എന്നും, വായു അത്, സന്താനലാഭത്തിനു വേണ്ടി തപസ്സനുഷ്ഠിച്ചു കഴിയുന്ന അഞ്ജനയുടെ ഗര്‍ഭപാത്രത്തില്‍ നിക്ഷേപിച്ചു എന്നും ആ ശിശുവാണ് ഹനുമാനായി പിറന്നതെന്നും വാല്മീകിരാമായണത്തില്‍ പരാമര്‍ശമുണ്ട്. അഞ്ജനയുടെ പുത്രനായതുകൊണ്ട് ഹനുമാന് ആഞ്ജനേയന്‍ എന്നും പേരുണ്ടായി. അഞ്ജന പൂര്‍വജന്‍മത്തില്‍ പുഞ്ജികസ്ഥലി എന്ന ദേവസ്ത്രീയായിരുന്നു. ഏതോ ശാപം നിമിത്തമാണ് അവര്‍ വാനരി ആയതെന്നും ഹനുമാനെ പ്രസവിച്ച് ദിവ്യത്വം നേടിയതോടെ ശാപമോക്ഷം ലഭിച്ചുവെന്നും പുരാണങ്ങളില്‍ പരാമര്‍ശമുണ്ട്.

🙏🙏🙏🙏🙏🙏🙏
 കരിമുട്ടം ദേവി ക്ഷേത്രം

No comments:

Post a Comment

തിരുവിതാംകൂർ ദേവസ്വം ബോർഡ് (3.5.2019) തിരു-കൊച്ചി ഹിന്ദുമത സ്ഥാപന നിയമം (ആക്ട് XV 1950) അനുസരിച്ച് രൂപീകരിച്ചിട്ടുള്ള ഒരു സ്വയംഭരണ സ്ഥാപന...