അക്ഷൗഹിണി
കരിമുട്ടം ക്ഷേത്ര ഗ്രൂപ്പിൽ ചോദിച്ചിരുന്ന ചോദ്യത്തിന് പതിവ് പോലെ ഉത്തരം പോസ്റ്റ് ചെയ്യുന്നു.
പ്രാചീനഭാരതത്തിലെ ഏറ്റവും വലിയ സേനാവിഭാഗമാണ് അക്ഷൗഹിണി. 'അക്ഷാണാമൂഹോസ്തസ്യാം' എന്ന നിര്‍വചനത്തില്‍ നിന്ന് അക്ഷൗഹിണി എന്ന പദത്തിന്റെ വ്യുത്പത്തി ലഭിക്കുന്നു. അക്ഷം, വാഹിനി എന്നീ ശബ്ദങ്ങള്‍ ചേര്‍ന്ന സമസ്തപദമാണ് ഇതെന്നും മതാന്തരമുണ്ട്. ഒരു തേര്, ഒരു ആന, മൂന്നു കുതിര, അഞ്ചു കാലാള്‍ എന്നിവ ചേര്‍ന്നതാണ് ഏറ്റവും ചെറിയ വിഭാഗമായ പത്തി.
3 പത്തി =1 സോനാമുഖം
3 സോനാമുഖം =1 ഗുല്‍മം
3 ഗുല്‍മം =1 ഗണം
3 ഗണം =1 വാഹിനി
3 വാഹിനി =1 പൃതന
3 പൃതന =1 ചമു
3 ചമു =1 അനീകിനി
10 അനീകിനി =1 അക്ഷൌഹിണി
ഇതനുസരിച്ച് അക്ഷൌഹിണിയില്‍ 21,870 തേരും അത്രയും ആനയും 65,610 കുതിരയും 1,09,350 കാലാളും ഉണ്ടാകും. അക്ഷൗഹിണിക്കുമേല്‍ മഹാക്ഷൗഹിണി എന്നൊരു വിഭാഗംകൂടിയുണ്ട്. അത് 1,32,12,490 ആനയും അത്രയും തേരും, 3,96,37,470 കുതിരയും 6,60,62,450 കാലാളും അടങ്ങിയതാണ്. ഭാരതയുദ്ധത്തില്‍ പാണ്ഡവപക്ഷത്ത് ഏഴ്, കൌരവപക്ഷത്ത് പതിനൊന്ന് ഇങ്ങനെ ആകെ 18 അക്ഷൌഹിണിപ്പട പങ്കെടുത്ത് ചത്തൊടുങ്ങിയതായി മഹാഭാരതത്തില്‍ പറഞ്ഞുകാണുന്നു. അക്ഷൗഹിണിയുടെ കണക്കു മഹാഭാരതത്തില്‍ കൊടുത്തിട്ടുള്ളത് ഇപ്രകാരമാണ്.
'അക്ഷൗഹിണിക്കു ഗണിത ദക്ഷര്‍ കണ്ട കണക്കിഹ
ഇരുപത്തേഴായിരവുമൊന്ന് നൂറ്റെഴുപതും രഥം
ആനകണക്കുമീവണ്ണം താനല്ലോ പറയാമിഹ
നൂറായിരം പിന്നെയൊന്‍പതിനായിരമതില്‍ പരം
മുന്നൂറുമന്‍പതും കാലാള്‍ പടയ്ക്കുള്ള കണക്കിഹ
അറുപത്തയ്യായിരത്തിയറുനൂറൊത്ത പത്തുതാന്‍
ശരിയായിക്കുതിരകള്‍ക്കറിയാമേ കണക്കിഹ'.
🙏🙏🙏🙏🙏🙏🙏
കരിമുട്ടം ദേവി ക്ഷേത്രം

No comments:
Post a Comment