Monday, July 22, 2019

അക്ഷഹൃദയം

  കരിമുട്ടം ക്ഷേത്ര ഗ്രൂപ്പിൽ ചോദിച്ചിരുന്ന  ചോദ്യത്തിന് പതിവ് പോലെ ഉത്തരം പോസ്റ്റ് ചെയ്യുന്നു.

ഒരു മന്ത്രം അഥവാ രഹസ്യ വിദ്യയാണിത്. അക്ഷഹൃദയ മന്ത്രം അറിയാവുന്നവര്‍ക്ക് ഒരു വൃക്ഷത്തില്‍ എത്ര ഇല എത്ര പൂവ് മുതലായവ ഉണ്ടെന്ന് എണ്ണാതെ പറയാന്‍ കഴിയുമത്രെ. ചൂതുകളിയുടെ നിഗൂഢരഹസ്യങ്ങളും ഈ മന്ത്രവിദ്യകൊണ്ട് മനസ്സിലാക്കാം. ഭാരതീയ പുരാണങ്ങളിലും ഇതിഹാസങ്ങളിലും ഈ മന്ത്രത്തെക്കുറിച്ച് പരാമര്‍ശമുണ്ട്. കശ്യപ മഹര്‍ഷിയുടെ പുത്രനായ കാര്‍ക്കോടകന്റെ ഉപദേശപ്രകാരം നളന്‍ ഋതുപര്‍ണന്റെ തേരാളിയായി. ദമയന്തിയുടെ രണ്ടാം സ്വയംവരത്തില്‍ പങ്കെടുക്കാന്‍ ഋതുപര്‍ണന്‍ വിദര്‍ഭ രാജ്യത്തിലേക്കുപോയി. വഴിയില്‍വച്ച് യാദൃച്ഛികമായി ഋതുപര്‍ണന്റെ ഉത്തരീയം തേരില്‍ നിന്നും നിലത്തു വീണു. തേരു നിര്‍ത്താന്‍ ഋതുപര്‍ണന്‍ നളനോടു പറയുമ്പോഴേക്കും ഒരു യോജന ദൂരം പിന്നിട്ടു കഴിഞ്ഞിരുന്നു. അപ്പോള്‍ കാട്ടില്‍ കായ്കള്‍ നിറഞ്ഞ ഒരു താന്നിവൃക്ഷം അവര്‍ കണ്ടു. ആ താന്നിയില്‍ അഞ്ചുകോടി ഇലകളും രണ്ടായിരത്തി തൊണ്ണൂറ്റഞ്ചു കായ്കളും ഉണ്ടെന്ന് ഋതുപര്‍ണന്‍ ഒറ്റനോട്ടത്തില്‍ പറഞ്ഞു. അത്ഭുതപ്പെട്ടു പോയ നളന്‍ അത്രയും വേഗത്തില്‍ തേരോടിച്ചത് അശ്വഹൃദയ മന്ത്രത്തിന്റെ ശക്തികൊണ്ടാണെന്ന് രാജാവിനെ അറിയിച്ചപ്പോള്‍, താന്നിമരത്തിന്റെ ഇലകളും കായ്കളും ഒറ്റനോട്ടത്തില്‍ എണ്ണിത്തിട്ടപ്പെടുത്തിയത് അക്ഷഹൃദയ മന്ത്രത്തിന്റെ ശക്തികൊണ്ടാണെന്നു രാജാവു മറുപടി പറഞ്ഞു. രണ്ടുപേരും പരസ്പരം മന്ത്രങ്ങള്‍ പഠിപ്പിച്ചു. ഈ പുതിയ വിദ്യ പഠിച്ചതുകൊണ്ട് നളന് രണ്ടാമതു ചൂതുകളിയില്‍ ജയിച്ച് രാജ്യം തിരിച്ചെടുക്കാന്‍ കഴിഞ്ഞു. (മഹാഭാരതം വനപര്‍വം 72-ാം അധ്യായം.).

🙏🙏🙏🙏🙏🙏🙏
 കരിമുട്ടം ദേവി ക്ഷേത്രം 

No comments:

Post a Comment

തിരുവിതാംകൂർ ദേവസ്വം ബോർഡ് (3.5.2019) തിരു-കൊച്ചി ഹിന്ദുമത സ്ഥാപന നിയമം (ആക്ട് XV 1950) അനുസരിച്ച് രൂപീകരിച്ചിട്ടുള്ള ഒരു സ്വയംഭരണ സ്ഥാപന...