Thursday, July 25, 2019

ആഗ്നേയാസ്ത്രം

  കരിമുട്ടം ക്ഷേത്ര ഗ്രൂപ്പിൽ ചോദിച്ചിരുന്ന  ചോദ്യത്തിന് പതിവ് പോലെ ഉത്തരം പോസ്റ്റ് ചെയ്യുന്നു.

അഗ്നി പുറപ്പെടുവിച്ച് ലക്ഷ്യത്തെ ദഹിപ്പിക്കുന്നതിന് പ്രാപ്തിയുള്ള ഒരു ദിവ്യാസ്ത്രം. അഗ്നിദേവനെ പ്രത്യേകമന്ത്രംകൊണ്ട് ആവാഹിച്ചാണ് ഈ അസ്ത്രം പ്രയോഗിക്കുന്നത്. ഹൈന്ദവപുരാണങ്ങളില്‍ വിവരിക്കുന്ന വാരുണം, നാഗം, ഗാന്ധര്‍വം, വായവ്യം തുടങ്ങിയ ദിവ്യാസ്ത്രങ്ങളില്‍ ഇതും ഉള്‍പ്പെടുന്നു. നിര്‍ദിഷ്ടമന്ത്രം ജപിച്ച് പ്രയോഗിക്കപ്പെടുന്ന ഈ അസ്ത്രത്തില്‍നിന്ന് അസഹ്യമായ അഗ്നിജ്വാലകള്‍ ഉണ്ടാവുകയും അവ പ്രതിയോഗിയെ അഥവാ ലക്ഷ്യത്തെ ദഹിപ്പിച്ചു ഭസ്മമാക്കുകയും ചെയ്യുമെന്നാണ് ഇതേപ്പറ്റിയുള്ള സങ്കല്പം. സര്‍വസംഹാരകമായ ഈ അസ്ത്രം ഉത്തമശിഷ്യന്‍മാര്‍ക്കു മാത്രമേ ഗുരുക്കന്‍മാര്‍ ഉപദേശിക്കാറുള്ളു. മന്ത്രം പ്രയോഗിച്ചാല്‍ അത് ഉപസംഹരിക്കാന്‍ ഉള്ള കഴിവും പ്രയോക്താവിന് ഉണ്ടായിരിക്കണം. ആഗ്നേയാസ്ത്രത്തിനു പ്രതിവിധി വാരുണാസ്ത്രമാണ്. വാരുണാസ്ത്രപ്രയോഗത്തില്‍നിന്നുണ്ടാകുന്ന ജലധാര അഗ്നിയെ ശമിപ്പിക്കുമെന്നാണ് പറയപ്പെടുന്നത്. 'ദേവൈരപിസുദുര്‍ധര്‍ഷം അസ്ത്രമാഗ്നേയം' എന്നിപ്രകാരം ഉള്ള പ്രതിപാദനങ്ങളില്‍നിന്ന് ആഗ്നേയാസ്ത്രം അസാമാന്യശക്തിയുള്ളതാണെന്നു മനസ്സിലാകും. ബൃഹസ്പതി ഭരദ്വാജനും, ഭരദ്വാജന്‍ അഗ്നിവേശ്യനും, അഗ്നിവേശ്യന്‍ ദ്രോണര്‍ക്കും, ദ്രോണര്‍ അര്‍ജുനനും ഉപദേശിച്ചുകൊടുത്ത ദിവ്യാസ്ത്രമാണിതെന്നു മഹാഭാരതത്തില്‍ കാണുന്നു
🙏🙏🙏🙏🙏🙏🙏
 കരിമുട്ടം ദേവി ക്ഷേത്രം

No comments:

Post a Comment

തിരുവിതാംകൂർ ദേവസ്വം ബോർഡ് (3.5.2019) തിരു-കൊച്ചി ഹിന്ദുമത സ്ഥാപന നിയമം (ആക്ട് XV 1950) അനുസരിച്ച് രൂപീകരിച്ചിട്ടുള്ള ഒരു സ്വയംഭരണ സ്ഥാപന...