Wednesday, July 31, 2019

ഇക്ഷ്വാകു


  കരിമുട്ടം ക്ഷേത്ര ഗ്രൂപ്പിൽ ചോദിച്ചിരുന്ന  ചോദ്യത്തിന് പതിവ് പോലെ ഉത്തരം പോസ്റ്റ് ചെയ്യുന്നു.

അയോധ്യാരാജ്യം വാണിരുന്ന സൂര്യവംശത്തിന്റെ സ്ഥാപകനാണ് ഇക്ഷാകു. വൈവസ്വതമനുവിന്‌ ശ്രദ്ധയില്‍ ജനിച്ച പുത്രനാണ്‌ ഇക്‌ഷ്വാകു എന്നാണ്‌ ഐതീഹ്യം. വിഷ്‌ണുവിന്റെ നാഭീപദ്‌മത്തില്‍ നിന്ന്‌ ബ്രഹ്മാവും, ബ്രഹ്മാവില്‍ നിന്ന്‌ മരീചിയും, മരീചിയില്‍നിന്ന്‌ കശ്യപനും, കശ്യപനില്‍ നിന്ന്‌ സൂര്യനും, സൂര്യനില്‍ നിന്ന്‌ വൈവസ്വത (വിവസ്വാന്റെ-സൂര്യന്റെ-പുത്രന്‍) മനുവും ഉണ്ടായി എന്നാണ്‌ ഹൈന്ദവ പുരാണങ്ങള്‍ പറയുന്നത്‌. ഇക്‌ഷ്വാകുവിന്റെ അനന്തര പരമ്പരയില്‍ പ്പെട്ടവരാണ്‌ കുകുത്സ്‌ഥന്‍, ദിലീപന്‍, രഘു, അജന്‍, ദശരഥന്‍, രാമലക്ഷ്‌മണ ഭരതശത്രുഘ്‌നന്മാർ തുടങ്ങിയവർ. വാല്‌മീകിരാമായണം, മഹാഭാരതം, ഭാഗവതം, ആഗ്നേയപുരാണം, ദേവിഭാഗവതം തുടങ്ങിയ പുരാണേതിഹാസങ്ങളിലും ഈ വംശാവലി സാരമായ വ്യത്യാസം കൂടാതെതന്നെ കാണുന്നുണ്ട്‌. ഇവ പ്രകാരം ത്രതായുഗാരംഭത്തിലാണ്‌ ഇക്‌ഷ്വാകു ഈ രാജവംശം സ്ഥാപിച്ചത്‌.
ഇക്‌ഷ്വാകുവിന്റെ പ്രപിതാമഹന്‍ വിവസ്വാ(സൂര്യ)നാകയാല്‍ ഈ പരമ്പരയില്‍പ്പെട്ടവരെ സൂര്യവംശജർ എന്നും, വംശസ്ഥാപകന്‍ ഇക്‌ഷ്വാകു ആയതിനാല്‍ ഐക്‌ഷ്വാകന്മാരെന്നും, അക്കൂട്ടത്തില്‍ കുകുത്സ്‌ഥനും രഘുവിനും പ്രാമാണ്യമുള്ളതിനാല്‍ കാകുത്സ്‌ഥന്മാരെന്നും രാഘവന്മാരെന്നും പരമാർശിക്കാറുണ്ട്‌.

🙏🙏🙏🙏🙏🙏🙏

 കരിമുട്ടം ദേവി ക്ഷേത്രം

No comments:

Post a Comment

തിരുവിതാംകൂർ ദേവസ്വം ബോർഡ് (3.5.2019) തിരു-കൊച്ചി ഹിന്ദുമത സ്ഥാപന നിയമം (ആക്ട് XV 1950) അനുസരിച്ച് രൂപീകരിച്ചിട്ടുള്ള ഒരു സ്വയംഭരണ സ്ഥാപന...