ഹോമം
കരിമുട്ടം ക്ഷേത്ര ഗ്രൂപ്പിൽ ചോദിച്ചിരുന്ന ചോദ്യത്തിന് പതിവ് പോലെ ഉത്തരം പോസ്റ്റ് ചെയ്യുന്നു.വേദവിഹിതങ്ങളായ അഗ്നിഹോത്രാദി ഹോമങ്ങളില്‍ ദേവതോദ്ദേശ്യകമായ ഹോമദ്രവ്യം മന്ത്രാച്ചാരണത്തോടെ അഗ്നിയില്‍ ഹോമിക്കുന്ന ക്രിയയാണ് ആഹുതി. ഓരോ ഹോമത്തിലും ഹോമദ്രവ്യം വ്യത്യസ്‌തമായിരിക്കും. "ദധ്‌നാ ജുഹോതി', "പയസാ ജുഹോതി' എന്നിങ്ങനെയുള്ള വിവിധ വാക്യങ്ങള്‍ ദധ്യാദി ഹോമദ്രവ്യങ്ങളെ നിര്‍ദേശിക്കുന്നു. "ആഹവനീയേ ജുഹോതി' മുതലായ വാക്യങ്ങള്‍ ആഹവനീയാദ്യഗ്നികളാണ് ഹോമാധാരമെന്ന് ബോധിപ്പിക്കുന്നു. അതുകൊണ്ട് ആദൃം അഗ്ന്യാധാനാദികര്‍മങ്ങള്‍ യഥാവിധി അനുഷ്‌ഠിച്ചതിനുശേഷമേ പ്രധാന ഹോമം ആരംഭിക്കാവൂ. അഗ്നയേ സ്വാഹാ, ഇന്ദ്രായ സ്വാഹാ എന്നിങ്ങനെ സ്വാഹാകാരാന്തങ്ങളായ മന്ത്രങ്ങളാണ് ആഹുതിക്ക് ഉപയോഗിക്കുന്നത്. ഏത് ദേവതയെ ഉദ്ദേശിച്ചുള്ള ഹവിസ്സായാലും ഹോമിക്കുന്നത് അഗ്നിയില്‍ത്തന്നെയാണ്. അഗ്നിദേവന്‍ ആ ഹവിസ്സ് നിര്‍ദിഷ്‌ട ദേവന് എത്തിച്ചു കൊടുക്കുന്നുവെന്നാണ് സങ്കല്‌പം. ശ്രാദ്ധ കര്‍മത്തില്‍ പിണ്ഡാഹുതി ചെയ്യുന്നവരുമുണ്ട്.
ഹോമദ്രവ്യങ്ങളില്‍ മുഖ്യം ആജ്യം (നെയ്യ്) ആണ്. മറ്റു ദ്രവ്യങ്ങളുടെ ആഹുതിക്ക് മുമ്പും പിമ്പുമായി ആജ്യാഹുതി ഉണ്ടായിരിക്കണം. നിര്‍ദിഷ്‌ട ദ്രവ്യങ്ങളുടെ ആഹുതിക്കു ശേഷം പൂര്‍ണാഹുതിയോടെയാണ് ഹോമം അവസാനിക്കുക. പൂര്‍ണാഹുതിയില്‍ സാധാരണ കദളിപ്പഴം ആജ്യത്തോടു കൂടി ഹോമിക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ ചില ഹോമങ്ങളില്‍ നാളികേരാദികളും പൂര്‍ണാഹുതിക്ക് ഉപയോഗിക്കുന്നുണ്ട്. "പൂര്‍ണാഹുത്യാ വൈസര്‍വാന്‍ കാമാനവാപ്‌നോതി' എന്ന അഥർവവേദ വചനം പൂര്‍ണാഹുതിയുടെ പ്രാധാന്യം വ്യക്തമാക്കുന്നു. പൂര്‍ണാഹുതിയില്ലാത്ത ഹോമം ശിരസ്സില്ലാത്ത ശരീരം പോലെയാണ്. അധ്വര്യു എഴുന്നേറ്റുനിന്നു മന്ത്രാച്ചാരണത്തോടെ പൂര്‍ണാഹുതി നിര്‍വഹിക്കുന്നു. തുടര്‍ന്ന് നീരാഞ്ജനാദികര്‍മങ്ങളോടെ ഹോമം പര്യവസാനിക്കുന്നു.
🙏🙏🙏🙏🙏🙏🙏
No comments:
Post a Comment