Thursday, August 1, 2019

ഋതുപർണന്‍


  കരിമുട്ടം ക്ഷേത്ര ഗ്രൂപ്പിൽ ചോദിച്ചിരുന്ന  ചോദ്യത്തിന് പതിവ് പോലെ ഉത്തരം പോസ്റ്റ് ചെയ്യുന്നു.

അയോധ്യവാണ ഒരു ഇക്ഷ്വാകുവംശ രാജാവാണ് ഋതുപർണന്‍. ഇതിഹാസങ്ങളിൽ നളദമയന്തീ കഥയിലൂടെയാണ്‌ ഋതുപർണന്‍ അവതരിപ്പിക്കപ്പെടുന്നത്‌. ഇദ്ദേഹം ദമയന്തിയുടെ സ്വയംവരത്തിൽ പങ്കെടുത്തിരുന്നു. കാർക്കോടക ദംശനത്തിനുശേഷം വികൃത രൂപിയും ബാഹുക നാമധാരിയുമായി ത്തീർന്ന നളന്‍ ഋതുപർണന്റെ ആസ്ഥാനത്തിൽ പാചകനും സാരഥിയുമായി കുറേക്കാലം കഴിഞ്ഞുകൂടി. അതിനുമുമ്പ്‌ പുഷ്‌കരനുമായുള്ള ചൂതുകളിയിൽ നളന്‍ പരാജയപ്പെട്ടപ്പോള്‍ അദ്ദേഹത്തിന്റെ തേരാളികളായ ജീവലവാർഷ്‌ണേയന്മാർ ഋതുപർണന്റെ കൊട്ടാരത്തിൽ സേവകന്മാരായി ക്കഴിഞ്ഞിരുന്നു. നളന്‍ അജ്ഞാതവാസം അനുഷ്‌ഠിക്കുന്ന കാലത്താണ്‌ തന്റെ രണ്ടാം വിവാഹം നിശ്ചയിച്ചിരിക്കുന്നു എന്ന വാർത്ത ദമയന്തി ഒരു ബ്രാഹ്മണന്‍ മുഖാന്തരം അയോധ്യാ രാജധാനിയിൽ എത്തിക്കുന്നത്‌. ദമയന്തിയിൽ നേരത്തേ അഭിനിവേശം തോന്നിയിരുന്ന ഋതുപർണന്‍ എത്രയും വേഗം കുണ്ഡിനപുരത്തേക്ക്‌ തേരോടിക്കാന്‍ ബാഹുകനോട്‌ ആവശ്യപ്പെടുകയും അങ്ങനെ പോകുന്ന വഴി അദ്ദേഹത്തിന്റെ ഉത്തരീയം കാറ്റത്ത്‌ പറന്നുപോവുകയും ചെയ്‌തു. ഇതിനെ തുടർന്നാണ്‌ ഋതുപർണ ബാഹുകന്മാർ തങ്ങള്‍ക്ക്‌ വശമായിരുന്ന അക്ഷഹൃദയാശ്വഹൃദയ വിദ്യകള്‍ കൈമാറിയത്‌. കുണ്ഡിനത്തിൽ എത്തിയപ്പോള്‍ തന്റെ സാരഥിയുടെ യഥാർഥ സ്ഥിതി മനസ്സിലാക്കിയ ഋതുപർണന്‍ നിരാശനായി അയോധ്യയിലേക്കു മടങ്ങി.

🙏🙏🙏🙏🙏🙏🙏

 കരിമുട്ടം ദേവി ക്ഷേത്രം

No comments:

Post a Comment

തിരുവിതാംകൂർ ദേവസ്വം ബോർഡ് (3.5.2019) തിരു-കൊച്ചി ഹിന്ദുമത സ്ഥാപന നിയമം (ആക്ട് XV 1950) അനുസരിച്ച് രൂപീകരിച്ചിട്ടുള്ള ഒരു സ്വയംഭരണ സ്ഥാപന...