യുയുത്സു
കരിമുട്ടം ക്ഷേത്ര ഗ്രൂപ്പിൽ ചോദിച്ചിരുന്ന ചോദ്യത്തിന് പതിവ് പോലെ ഉത്തരം പോസ്റ്റ് ചെയ്യുന്നു.
ധൃതരാഷ്ട്ര പുത്രനായിരുന്നെങ്കിലും മഹാഭാരതയുദ്ധത്തിൽ യുയുത്സു പാണ്ഡവപക്ഷത്തുനിന്നാണ് പോരാടിയത്. ഇദ്ദേഹം ശ്രേഷ്ഠനായ യോദ്ധാവും വീരനും സത്യസന്ധനും ബലശാലിയും ആയിരുന്നുവെന്നും യുദ്ധത്തിൽ സുബാഹുവിന്റെ രണ്ടു കരങ്ങളും ഛേദിച്ചുകളയുകയും ചെയ്തതായി മഹാഭാരത്തിൽ പറയുന്നു. കൗരവരിലെ 11 അതിരഥികളിൽ ഒരാളായിരുന്നു യുയുത്സു.
മഹാഭാരതയുദ്ധത്തിനുശേഷം തങ്ങളെ സഹായിച്ചതിനു പ്രതിഫലമായി പാണ്ഡവ ജ്യേഷ്ഠനായ യുധിഷ്ഠിരൻ ഇന്ദ്രപ്രസ്ഥത്തിന്റെ രാജാധികാരം യുയുത്സുവിന് നൽകി.
No comments:
Post a Comment