Sunday, September 30, 2018

രുദ്രാക്ഷം

കരിമുട്ടം രണ്ടാം ഗ്രൂപ്പിൽ ഒരു അംഗം ഉന്നയിച്ച സംശയത്തിന് സമാഹരിച്ച മറുപടി.
രുദ്രാക്ഷത്തിന്റെ മാഹാത്മ്യങ്ങളെക്കുറിച്ച് പ്രസ്താവിക്കുന്ന ഉപനിഷത്താണ് രുദ്രാക്ഷ ജാബാലോപനിഷത്ത് . ഇതിൽ കാലാഗ്നി രുദ്രൻ രുദ്രാക്ഷത്തിന്റെ മാഹാത്മ്യത്തെക്കുറിച്ചു ഭൂസുണ്ഡൻ എന്ന മുനിയോട് പറയുന്നതാണ് സന്ദർഭം .പതിനാലു മുഖം വരെയുള്ള രുദ്രാക്ഷങ്ങളെക്കുറിച്ചു മാത്രമേ ഇതിൽ പ്രതിപാദിക്കുന്നുള്ളൂ .രുദ്രാക്ഷത്തിന്റെ ഉത്ഭവത്തെപ്പറ്റി കാലാഗ്നി രുദ്രൻ ഇപ്രകാരമാണ് പറയുന്നത് ." ത്രിപുരാസുരന്മാരെ നിഹനിക്കുവാനായി ഞാൻ കണ്ണുകൾ അടച്ചു .ആ സമയത്തു എന്റെ കണ്ണുകളിൽ നിന്നും ജലബിന്ദുക്കൾ ഭൂതലത്തിൽ വീണു . അവ രുദ്രാക്ഷങ്ങളായി മാറുകയാണുണ്ടായത്. അവയുടെ നാമം ഉച്ചരിക്കുന്ന മാത്രയിൽ പത്തു ഗോക്കളെ ദാനം ചെയ്ത ഫലമുണ്ടാകുന്നു . അവയെ കാണുകയും സ്പർശിക്കുകയും ചെയ്യുന്നത് വഴി അതിന്റെ ഇരട്ടി ഫലവും ലഭിക്കുന്നു . ഇതിൽപ്പരം മറ്റൊന്നും ഇതിനെക്കുറിച്ച് എനിക്ക് പറയാനില്ല" . രുദ്രാക്ഷധാരണത്താൽ മനുഷ്യന്റെ സകല പാപങ്ങളും നശിക്കുന്നുവെന്നും രുദ്രാക്ഷം ധരിച്ചുകൊണ്ട് ജപം നടത്തിയാൽ മനുഷ്യന് കോടി പുണ്യം ലഭിക്കുമെന്നും കാലാഗ്നി രുദ്രൻ ഈ ഉപനിഷത്തിൽ തന്റെ വാക്യങ്ങളായി പറയുന്നു. രുദ്രാക്ഷത്തിൽ നാലു ജാതികളുണ്ട് . ബ്രാഹ്മണൻ, ക്ഷത്രിയൻ, വൈശ്യൻ, ശൂദ്രൻ എന്നിങ്ങനെയാണ് അവ. കറുത്തത് ശൂദ്രനും, മഞ്ഞ വൈശ്യനും , ചെമപ്പ് ക്ഷത്രിയനും , വെളുപ്പ് ബ്രാഹ്മണനുമായ രുദ്രാക്ഷങ്ങളാണ് .

രുദ്രാക്ഷം ധരിക്കേണ്ട രീതിയെക്കുറിച്ചും രുദ്രാക്ഷങ്ങളുടെ ഇനങ്ങളെക്കുറിച്ചും വ്യക്തമായി ഇതിൽ പ്രതിപാദിക്കുന്നുണ്ട്. രുദ്രാക്ഷം ധരിക്കുന്നയാൾ മദ്യം , മാംസം , ചുവന്നുള്ളി , വെളുത്തുള്ളി , മുരിങ്ങയ്ക്ക , കുമിള് തുടങ്ങിയവ ഉപേക്ഷിക്കണമെന്നും ഇതിൽ പ്രത്യേകമായി എടുത്തു പറയുന്നുണ്ട് .

കരിമുട്ടം ദേവി ക്ഷേത്രം

കാര്‍ത്ത വീര്യാര്‍ജ്ജുനന്‍


  കരിമുട്ടം ക്ഷേത്ര ഗ്രൂപ്പിൽ ചോദിച്ചിരുന്ന  ചോദ്യത്തിന് പതിവ് പോലെ ഉത്തരം പോസ്റ്റ് ചെയ്യുന്നു.

ദേവന്മാരെ ഉപദ്രവിച്ചും മുനിമാരെ പീഡിപ്പിച്ചു നടക്കുന്നതിനിടക്ക് ഒരിക്കല്‍ രാവണന്‍ മാഹിഷ്മതീപുരിയില്‍ എത്തിച്ചേര്‍ന്നു. അവിടെ കൃതവീര്യ പുത്രനായ കാര്‍ത്തവീര്യാര്‍ജ്ജുനന്‍ തന്റെ നാരീജനങ്ങളുമായി നര്‍മ്മദാനദിയില്‍ ജലക്രീഡ നടത്തിക്കൊണ്ടിരിക്കുന്ന സമയത്ത് പുഷ്‌ക വിമാനത്തില്‍ സഞ്ചരിച്ചു കൊണ്ടിരിക്കുന്ന രാവണനും അനുചരന്മാരും കാനന ശോഭിതമായ വിന്ധ്യാചലവും തെളിനീര്‍ നിറഞ്ഞൊഴുകുന്ന നര്‍മ്മദാനദിയും കണ്ടപ്പോള്‍ അതിന്റെ തീരത്ത് വിശ്രമിക്കാമെന്നു വിചാരിച്ച് രാവണന്‍ അനുചരന്മാരോടു പറഞ്ഞു. ഓരോരോ രാജാക്കന്മാരുമായി യുദ്ധം ചെയ്തതുമാലം ഉണ്ടായ ആലസ്യം തീര്‍ക്കുന്നതിനു വേണ്ടി നമുക്കെല്ലാവര്‍ക്കും ഈ നര്‍മ്മദയിലിറങ്ങിക്കുളിക്കാം. സമയം മദ്ധ്യാഹ്നമായി കുളിച്ച് എനിക്ക് മൃത്യുഞ്ജയാര്‍ച്ചനയും നടത്താം. എല്ലാവരും വിമാനത്തില്‍ നിന്ന് താഴെയിറങ്ങി. രാവണന്‍ കുളി കഴിഞ്ഞെത്തിയപ്പോഴേക്കും പരിചാരകന്മാര്‍ ചന്ദനപുഷ്പാദികള്‍ തയ്യാറാക്കി. ആ വിസ്തൃതമായ പാറപ്പുറത്ത് പീഠമൊരുക്കി ശിവലിംഗം സ്ഥാപിച്ചശേഷം ആചാര്യോപദേശ പ്രകാരമുള്ള പൂജാ വിധാനത്തോടെ രാവണന്‍ അഭിഷേക പൂജാദികളും സ്തുതി ഗീതങ്ങളും നടത്തി. ഇതിനിടക്ക് പെട്ടെന്ന് ജലനിരപ്പ് ഉയരുകയും ശിവലിംഗവും പീഠവും വാളും എല്ലാം വെള്ളത്തിന്റെ തള്ളിക്കയറ്റത്തില്‍ സ്ഥാനഭ്രംശമാക്കപ്പെട്ടു.
 പെട്ടെന്ന് ഇങ്ങിനെ വെള്ളം കയറുന്നതിന്റെ കാരണം രാവണന് പിടികിട്ടിയില്ല. ഇതെന്തൊരു കഷ്ടമാണ്. ഒരിക്കലും വെള്ളം കീഴോട്ടല്ലാതെ മേലോട്ട് കയറുക പതിവില്ല. എന്താണ് ഈ വെള്ളം മേലോട്ടൊഴുകാന്‍ കാരണമായതെന്ന് തിരക്കിവരുവാന്‍ രാവണന്‍ അനുചരന്മാരായ ശുകസാരണന്മാരെ നിയോഗിച്ചു. അവര്‍ തിരിച്ചുവന്ന് രാവണനോട് അറിയിച്ചു. ഇവിടേനിന്നും ഏകദേശം ഒരു യോജനതാഴോട്ടു ചെല്ലുമ്പോള്‍ അവിടെ അര്‍ജ്ജുനഭൂപതി തന്റെ പത്‌നിമാരുമൊത്ത് ജലക്രീഡ ചെയ്യുന്നുണ്ടെന്നും അതിനിടക്ക് വിനോദത്തിനുവേണ്ടി ജലപ്രവാഹത്തെ താഴോട്ട് പാകാതെ തന്റെ നൂറു കൈകളെക്കൊണ്ട് അണക്കെട്ടുപോലെ തടഞ്ഞുകൊണ്ട് തടുത്തുനിര്‍ത്തിയതിന്റെ ഫലമായാണ് ഈ ജലപ്രവാഹം സംഭവിച്ചതെന്നും വിവരിച്ചു. ശുകസാരണന്മാരുടെ വിവരണം കേട്ട രാവണന്‍ കോപിഷ്ഠനായി. അര്‍ജ്ജുനനോ ആരാണവന്‍. ആരായാലും ശരി അവനെ ജയിച്ചല്ലാതെ ഞാന്‍ ലങ്കക്ക് തിരിക്കുന്ന പ്രശ്‌നമില്ലെന്ന് ശപഥം ചെയ്തുകൊണ്ട് അത്യന്തം രോഷത്തോടെ കാര്‍ത്തവീര്യാര്‍ജ്ജുനനോട് യുദ്ധത്തിനായി ചെന്നു. കരക്ക് കാവല്‍ നില്‍ക്കുന്ന കാര്‍ത്തവീര്യാര്‍ജ്ജുനന്റെ സേവകന്മാരോടായി രാവണന്‍ പറഞ്ഞു. നിങ്ങള്‍ ഉടനെപ്പോയി നിങ്ങളുടെ രാജാവിനോട് രാക്ഷസരാജനായ രാവണന്‍ യുദ്ധത്തിനായി വിളിക്കുന്നു എന്ന് അറിയിക്കുക. ഇതുകേട്ട് അദ്ദഹത്തിന്റെ മന്ത്രിമാര്‍ പറഞ്ഞു. കൊള്ളാം നല്ല സമയം നോക്കിയാണ് നീ യുദ്ധത്തിന്നു വന്നത്. ഇപ്പോള്‍ ഞങ്ങളുടെ രാജാവ് ജലക്രീഡ നടത്തിക്കൊണ്ടിരിക്കുകയാണ്. നിന്റെ മദം തീര്‍ക്കാന്‍ വേണ്ടിയാണെങ്കില്‍ യുദ്ധം നാളെയാകാം. അതല്ല ഇന്നുതന്നെ വേണമെന്ന് നിര്‍ബ്ബന്ധമാണെങ്കില്‍ നീ ഞങ്ങളെ വധിക്കുക. അങ്ങിനെ സംഭവിച്ചാല്‍ രാജാവ് തീര്‍ച്ചയായും യുദ്ധത്തിനെത്തും. ഇതുകേട്ട പ്രഹസ്താദികള്‍ നൃപഭടന്മാരോട് പോരിനൊരുങ്ങി. യുദ്ധകോലാഹലം കേട്ടു നൃപന്‍ നീരാടിക്കൊണ്ടിരിക്കുന്ന നാരീജനങ്ങളോടായി പറഞ്ഞു. നിങ്ങള്‍ ഭയമില്ലാതെ നീരാടിക്കൊള്ളുക. ഞാന്‍ ഒരു നിമിഷത്തില്‍ തിരിച്ചുവരാം. ഇത്രയും പറഞ്ഞ് കാര്‍ത്തവീര്യാര്‍ജ്ജുനന്‍ ഗദയുമായി യുദ്ധരംഗത്തേക്ക് നടന്നുനീങ്ങി. രാജാവിന്റെ വരവുകണ്ട് പ്രഹസ്തന്‍ മുസലംകൊണ്ട് അദ്ദേഹത്തെ പ്രഹരിച്ചു. അദ്ദേഹം അത് തട്ടിമാറ്റിക്കൊണ്ട് പ്രഹസ്തനെ ഗദകൊണ്ട് അടിച്ചു. അവന്‍ ബോധഹീനനായി നിലംപതിച്ചു. ഇതുകണ്ട് രാവണന്‍ രാജാവിനോടേറ്റുമുട്ടി. മാഹിഷ്മതീശന്റെ ഗദകൊണ്ടുള്ള അടിയേറ്റ് രാവണന്‍ ഒരു വില്പാടകലം തെറിച്ചുവീണു. ബോധമറ്റുകിടന്ന രാവണന്റെ കൈകാലുകള്‍ കയറുകൊണ്ട് ബന്ധിച്ച് അനുചരന്മാരെക്കൊണ്ട് എടുപ്പിച്ച് അവന്റെ ചന്ദ്രഹാസത്തേയും കയ്ക്കലാക്കി മാഹിഷ്മതിയില്‍ കൊണ്ടുവന്ന് കാരാഗൃഹത്തിലടച്ചു. രാവണന്‍ അടികൊണ്ട് ബോധമറ്റു വീണതും അവനെ ബന്ധനസ്ഥനാക്കി തടവറയിലടച്ചതും അറിഞ്ഞപ്പോള്‍ ശേഷിച്ച രാക്ഷസന്മാര്‍ ഇനി രാവണനെ രക്ഷിക്കാന്‍ എന്താണ് വഴിയെന്ന് ചിന്തിച്ചുതുടങ്ങി. പരസ്പരം വിഷാദിച്ച് ചിന്തയില്‍ മുഴുകിയ അവരോട് മാരീചന്‍ പറഞ്ഞു. രാവണനെ രക്ഷിക്കാന്‍ ഒറ്റ ഉപായമേ ഞാന്‍ കാണുന്നുള്ളു. നിങ്ങള്‍ പോയി പുലസ്ത്യമുനിയെ വിവരമറിയിക്കുക. വിവരമറിഞ്ഞാല്‍ അദ്ദേഹം വന്ന് രാവണനെ രക്ഷപ്പെടുത്തും. മറ്റുപായങ്ങളൊന്നും ആലോചിച്ചിട്ട് കാണുന്നില്ല. മാരീചന്റെ നിര്‍ദ്ദേശപ്രകാരം രാക്ഷസര്‍ പുലസ്ത്യമുനിയെ സന്ദര്‍ശിച്ച് സങ്കടമുണര്‍ത്തിച്ചു. വാര്‍ത്തകേട്ട് ഖിന്നനായ പുലസ്ത്യന്‍ തന്റെ പൗത്രനെ രക്ഷിക്കുന്നതിനായി മാഹിഷ്മതിയിലെത്തി മഹര്‍ഷിയെ അര്‍ഘ്യപാദ്യാദികള്‍ നല്‍കി ആസനസ്ഥനാക്കിയശേഷം നമസ്‌കരിച്ചുകൊണ്ട് കാര്‍ത്തവീര്യാര്‍ജ്ജുനന്‍ ആഗമനോദ്ദേശം ചോദിച്ചു. മന്ദസ്മിതത്തോടുകൂടി മഹര്‍ഷി പറഞ്ഞു. നീ വളരെക്കാലം അന്യൂന വീര്യബലത്തോടെ സസുഖം ജീവിക്കുക. പര്‍വതങ്ങളേയും സമുദ്രത്തേയും വരെ തന്റെ ആജ്ഞകൊണ്ട് ചൊല്പടിക്കുനിര്‍ത്താന്‍ കഴിവുള്ള രാവണനെ നീ ഒറ്റ പ്രഹരത്താല്‍ കീഴ്‌പ്പെടുത്തിയത് അത്ഭുതം തന്നെ. നീ എനിക്ക് പ്രിയപ്പെട്ടവനാണ്. പക്ഷെ രാവണന്‍ എന്റെ പൗത്രനാണ്. അതുകൊണ്ട് ഭവാന്‍ അവനെ എന്റെകൂടെ പറഞ്ഞുവിടണം. മഹര്‍ഷി പറഞ്ഞതനുസരിച്ച് രാജാവ് രാവണനെ കെട്ടഴിച്ചുവിടുകയും അഭ്യംഗസ്‌നാനാദികള്‍ക്കുശേഷം ഭോജനവും പുതിയ വസ്ത്രാഭരണങ്ങളും നല്‍കി മുനിയോടൊപ്പം യാത്രയാക്കി. രാവണന്‍ തലകുനിച്ച് രാജാവിനോടും മുത്തച്ഛനോടും യാത്രചോദിച്ച് ഇറങ്ങി. മഹര്‍ഷി രാജാവിനെ വീണ്ടും ആശീര്‍വദിച്ച് മാഹിഷ്മതിയില്‍നിന്നും യാത്രതിരിച്ചു. 

കരിമുട്ടം ദേവി ക്ഷേത്രം

പിതൃ തർപ്പണം


പിതൃ തർപ്പണം അല്ലെങ്കിൽ ബലി
ഹൈന്ദവ ആചാരങ്ങളിൽ വളരെ പ്രധാനപെട്ടതാണ്.
കർക്കിടകമാസത്തിലാണ് പ്രധാനമായും വാവ് ബലി അർപ്പിക്കുന്നത്.
ദക്ഷിണായനം പിതൃക്കൾക്കും
ഉത്തരായനം ദേവ ത കൾക്കുമുള്ളതാകുന്നു  ...
ദക്ഷിണായനത്തിൽ മരിക്കുന്നവർ പിതൃ ലോകത്ത് പോകുമെന്നാണ് വിശ്വാസം.
ഇതിന്റെ ആരംഭമാണ് കർക്കിടകം.
കർക്കിടകത്തിലെ കറുത്ത പക്ഷം പിത്രുലോകത്തു വെളുത്ത വാവ് ദിവസമായിരിക്കും. (പൗർണമി)
അന്ന് പിതൃക്കൾ ഉണരുമെന്നാണു വിശ്വാസം. ഭൂമിയിലെ ഒരു മാസം പിതൃ ലോകത്ത് ഒരു ദിവസമാണ്.
ഇങ്ങനെ 12 മാസമാകുമ്പോൾ പിതൃക്കൾക്ക് 12 ദിവസം.
അവരുടെ 12 ദിവസത്തിൽ ഒരിക്കൽ അന്നം എത്തിച്ചു കൊടുക്കണം.
അതാണ്‌ 12 മാസത്തിൽ  ഒരിക്കൽ നമ്മൾ നല്കുന്ന ബലി.
ഭൂമിക്കു  മുകളിലാണ് പിത്രുലോകം. ഇവിടെ പ്രാണൻ ജലത്വമാണ്.
പിതൃക്കൾക്ക് ജലത്തിലൂടെ മാത്രമേ ഭക്ഷണം കഴിക്കാൻ കഴിയൂ.
അതുകൊണ്ടാണ് ജലത്തിൽ പിതൃ തർപ്പണം നടത്തുന്നത്.
    ശ്രാദ്ധം കണക്കാക്കുന്നത് മരിച്ച മാസത്തിലെ മരണ നക്ഷത്രംമാണ്.
ഒരു ദിവസം അസ്തമയത്തിനു മുൻപ് 6 നാഴിക വരേക്കെങ്കിലും
മരണ നക്ഷത്രമുണ്ടെങ്കിൽ അന്നാണ് ശ്രാദ്ധം ...
       പിത്രുവിന്റെ മക്കൾ നിർബ്ബന്ധാമായും ശ്രാദ്ധം ഊട്ടണം എന്നാണ് വിധി.
ഇളയ സഹോദരങ്ങൾക്കും ശ്രാധമൂട്ടാം ..
മക്കളുടെ മക്കൾ ശ്രാദ്ധം ഊട്ടുന്നത് അതി വിശിഷ്ടമാണ്...
സഹോദരിയുടെ മക്കൾക്കും ശ്രാദ്ധമൂട്ടാം...
പെണ്മക്കൾ  ശ്രാദ്ധം ഊട്ടുമ്പോൾ പറഞ്ഞു കൊടുക്കാൻ
ആചാര്യൻ നിർബന്ധമാണ് ....

 *ശ്രാദ്ധ ദീക്ഷ* ...
ശ്രാദ്ധം ഊട്ടുന്നവർ പുറത്തു നിന്നും ഭക്ഷണം കഴിക്കാൻ പാടുള്ളതല്ല.
രണ്ടു നേരം കുളി നിർബന്ധം. എണ്ണ  തേക്കാം.
കുളികഴിഞ്ഞാൽ ഭാസ്മാ ദി ലേപനങ്ങൾ പാടില്ല...
പഴയ വസ്ത്രം ഉടുക്കരുത്. ശുഭ  വസ്ത്രമാണ് ഉടുക്കേണ്ടത്.
ദീക്ഷയുള്ള ആൾ അശുഭവസ്തുക്കളെ സ്പർശിക്കരുത് ..
ഒരു നേരം ഉണ്ണാം..രാത്രി ഭക്ഷണം പാടില്ല ...ആവിയിൽ വെന്തത്‌ ആകാം.
പകലുറക്കം, ചൂതു കളി, പുകയില,   വെററില മു റുക്ക്, എന്നിവ പാടില്ല
 ദീക്ഷയുള്ള ആൾ കിടക്കക്ക് പായ്‌ ഉപയോഗിക്കാം. സ്ത്രീ പുരുഷ ബന്ധം പാടില്ല.
ബ്രഹ്മചര്യം ആചരിക്കണം. കുളിക്കാതവരെയും പഴകി ഉടുതവരെയും തൊടരുത്.
മത്സ്യ മാംസാദികൾ, കായം, പെരും ജീരകം, ശീമ ചക്ക, ഉഴുന്ന് പരിപ്പ്, മുരിങ്ങക്ക,
കാബേജ്, കൂണ്‍, പപ്പായ ,മസാല ,ഉള്ളി തുടങ്ങിയവ ഉപയോഗിക്കരുത്.
         ശ്രാദ്ധം ദിവസം രാവിലെ ബലി ഇടാനുള്ള സ്ഥലം ചാണകം മെഴുകി
ശുദ്ധി  വരുത്തണം. ശ്രാദ്ധം ദിവസം എണ്ണ തേക്കാതെ വസ്ത്രങ്ങളോടെ മുങ്ങികുളിക്കണം.
ശ്രാദ്ധം നടത്തും മുൻപ് ക്ഷേത്ര ദർശനം പാടില്ല.
ശുദ്ധമായീ തയ്യാറാക്കിയ അന്നമാണ് പിണ്ഡമായി ഉപയോഗിക്കേണ്ടത്.
പുരുഷൻമാർ എള്ള്, കറുക, ശ്രാധപുഷ്പമായ ചെറൂള എന്നിവ ഉപയോഗിക്കുമ്പോൾ
സ്ത്രീകൾ ചീന്തില, തുളസി പൂവ്, അക്ഷതം ഇവ ഉപയോഗിക്കുന്നു.
പുരുഷൻമാർ തെക്കോട്ടും സ്ത്രീകൾ കിഴക്കോട്ടും ആണ് ഇരിക്കേണ്ടത്.
ശ്രദ്ധ സമയത്ത് പിത്രുവിന്റെ പ്രതിനിധി ആയി
ഒരാൾ തെക്കോട്ട്‌ തിരിഞ്ഞിരുന്നു ഭക്ഷണം കഴിക്കേണ്ടതാണ്.
ശ്രാധമൂട്ടുന്നതും അദേഹത്തിന്റെ ഭക്ഷണം അവസാനിപ്പിക്കലും ഒരിമിച്ചാകണം എന്നാണ് വിധി.
കാക്ക പിണ്ഡമെടുത്ത ശേഷമേ കർമ്മം ചൈയ്യുന്നയാൾ അന്നം കഴിക്കാവൂ.
ആചാര്യന് തൃപ്തി വരത്തക്ക വണ്ണം ദക്ഷിണ, വസ്ത്രം എന്നിവ നല്കണം.
ശ്രാദ്ധ ശേഷം പുരാണ പാരായണം, ക്ഷേത്ര ദർശനം, നാമ ജപം എന്നിവ ആകാം.

 *പിതൃ ശ്രാദ്ധം മുടക്കാൻ പാടില്ല*
 ..പിറന്നാൾ, എകാദശി, മുപ്പെട്ടു വെള്ളിയാഴ്ച എന്നീ ദിവസങ്ങളിൽ പോലും
ശ്രാദ്ധം മുടക്കരുത്. പക്ഷെ പുല വരുകയാണെങ്കിൽ പാടില്ല .
പുലവിടുന്ന ദിവസം ശ്രാദ്ധം ഊട്ടാം. സ്ത്രീകള് ആർത്തവകാലത്ത് ശ്രാദ്ധം ഊട്ടാൻ പാടില്ല. സംക്രാന്തി, ഗ്രഹണം
എന്നിവ ശ്രാദ്ധം ഊട്ടാൻ നല്ല ദിവസമാണ് ..
എന്നാൽ  പക്ഷ ചതുർത്ഥി യിൽ പാടില്ല

കരിമുട്ടം ദേവി ക്ഷേത്രം

കർക്കിടക വാവിന്റെ പ്രാധാന്യം 


പിതൃകർമ്മം  ശ്രദ്ധാപൂർവ്വം  നിർവഹിക്കേണ്ടതും ദേവസാന്നിദ്ധ്യം നൽകി  അനുഷ്ഠിക്കേണ്ടതുമാണ്. പിതൃകർമ്മങ്ങൾക്ക്   ഉദകതർപ്പണം (ജലതർപ്പണം) സുപ്രധാനവും ദേവസാന്നിദ്ധ്യം ക്രിയക്ക്  പുഷ്ടിപ്രദവും ആയതുകൊണ്ട്‌ സമൃദ്ധിയാർന്ന  കടൽത്തീരം, നദീതീരം എന്നിവയും ക്ഷേത്രപരിസരവും പിതൃകർമ്മങ്ങൾക്ക്  മഹത്വമേകുന്ന സ്ഥാനങ്ങളായത്‌. കേരളത്തിൽ, തിരുനെല്ലി, തിരുനാവായ, ആലുവ, വരയ്ക്കൽ തുടങ്ങിയ പ്രധാന പിതൃബലി കേന്ദ്രങ്ങളാണ്.

ചന്ദ്രമാസത്തിലെ 28 ദിവസങ്ങളിൽ നമ്മുടെ വെളുത്തപക്ഷം പിതൃക്കൾക്ക്  രാത്രിയും കറുത്തപക്ഷം പകലുമാണ്‌ മനുഷ്യരുടെ മരണാനന്തരഗതി ചന്ദ്രലോകത്തേക്കാണെന്ന്‌ ഉപനിഷത്തുക്കൾ വ്യക്തമാക്കുന്നു. ചന്ദ്രൻറെ  ഭൂമിക്കഭിമുഖമല്ലാത്ത മറുഭാഗത്താണ്‌ പിതൃക്കളുടെ വാസം. അമാവാസി ദിവസം ചന്ദ്രൻ ഭൂമിക്കും സൂര്യനുമിടയിലായിരിക്കുമല്ലോ. ഭൂമിയ്ക്കഭിമുഖമല്ലാത്തഭാഗത്ത് സൂര്യരശ്മികിട്ടും ഭൂമിയിൽ ഇരുട്ടായിരിക്കും. അതായത്‌ ചന്ദ്രലോകത്ത്‌ പിതൃക്കൾ അമാവാസി നാളിൽ സൂര്യരശ്മി ചന്ദ്രോപരി ഏറ്റ്‌ നിർവൃതരാകുന്നു എന്ന്‌ കൂർമ്മപുരാണം പറയുന്നു. പിതൃക്കളുടെ മദ്ധ്യാഹ്നം നമ്മുടെ അമാവാസിയിലായതിനാൽ പിതൃക്കൾക്ക്  ‌ നക്കുന്ന  ബലിയും പൂജകളുമെല്ലാം അമാവാസികളിലാവുന്നത്‌ നല്ലതാണെന്നാണ്  വിശ്വാസം.
പിതൃയജ്ഞത്തെ ദേവസാന്നിദ്ധ്യംകൊണ്ട്‌ സമ്പുഷ്ടമാക്കുന്ന ഏകദിനമാണ്‌ കർക്കിടക  അമാവാസി. ചന്ദ്രമാസങ്ങളിൽ ചിങ്ങം മുതൽ 13-ാ‍മത്തെ അമാവാസിയാണ്‌ കർക്കിടക വാവ്.

ഭൂമിയുടെ ഉത്തരധ്രുവപ്രദേശത്ത്‌ മേരുപർവതസതമെന്നും ദേവന്മാർ മേരുനിവാസികളാണെന്നും പുരാണപ്രസിദ്ധമാണല്ലോ. കർക്കിടക  അമാവാസിയെ ജ്യോതിശാസ്ത്രപരമായി നോക്കി ക്കാണേണ്ടിയിരിക്കുന്നു. സൂര്യൻറെ  ദക്ഷിണായനവേളയിൽ തുലാവിഷുദിവസം ഭൂമദ്ധ്യരേഖയ്ക്ക്‌ നേരെയാണ്‌ ഉദയം. ഭൂമദ്ധ്യരേഖ ഉത്തരധ്രുവീയരുടെ ചക്രവാളത്തെ സൂചിപ്പിക്കുന്നു. അതിന്നുതാഴേയാവും തുടർന്നുള്ള ദക്ഷിണായന ദിനങ്ങളിൽ സൂര്യോദയം. അപ്പോൾ ഉത്തരധ്രുവീയർക്ക്   സൂര്യദർശനം   സാദ്ധ്യമല്ലാതെ വരുന്നു. അഥവാ തുലാവിഷു മുതൽ മേഷ (മേട) വിഷുവരെ ഉത്തരധ്രുവത്തിൽ രാത്രിയാണ്.

മേടവിഷുദിനത്തിൽ ദേവന്മാർ സൂര്യനെ കിഴക്കൻ ചക്രവാളത്തിൽ ഉദയംകൊണ്ടതായി കാണുന്നു. മേടവിഷുമുതൽ തുലാവിഷുവരെ ഉത്തരധ്രുവത്തിൽ പകലും അനുഭവപ്പെടുന്നു. ആ കാലത്ത്‌ മേടവിഷു കഴിഞ്ഞ്‌ 3 മാസം കഴിഞ്ഞാലാണ്‌ അവിടെ മദ്ധ്യാഹ്ന സമയം. മേട സംക്രമശേഷം 3 മാസം കഴിയുക എന്നുവച്ചാൽ മേടം, ഇടവം, മിഥുനം എന്നീ മാസങ്ങൾ കഴിഞ്ഞാൽ കർക്കിടക മാസം ആയി. അതായത്‌ കർക്കിടക മാസം ദേവന്മാരുടെ മദ്ധ്യാഹ്നവേളയോടൊപ്പം പിതൃക്കളുടെ മദ്ധ്യാഹ്നവേളയും ഒത്തുചേരുന്നു. പിതൃക്കളും ദേവന്മാരും ഉണർന്നിരിക്കുന്നതും ദക്ഷിണ സ്വീകരണത്തിന്‌ സജ്ജമായിരിക്കുന്നതുമായ ഒരേയൊരു വാർഷിക  ദിവസമായിത്തീരുന്നു കർക്കിടകമാസ അമാവാസി പിതൃബലി ദേവസാന്നിദ്ധ്യത്തോടെ നടത്തുവാൻ ഇത്രയും ഉത്തമമായ മറ്റൊരു ദിവസം വേറെയില്ല.

ബലിയർപ്പിച്ച്‌ അന്നം സ്വീകരിച്ചുകൊണ്ട്‌ ഭൂതവർഗ്ഗവും ബലികർമ്മത്തിൽ തൃപ്തരാകുന്ന മനുഷ്യവർഗ്ഗവും, തങ്ങൾ നല്കിയ സങ്കല്പങ്ങളും മന്ത്രങ്ങളും ലോകയശസ്സിനായി ഉപയുക്തമായാൽ ഋഷിവർഗ്ഗവും പിതൃദേവവർഗ്ഗങ്ങളോടൊപ്പം സന്തുഷ്ടരായിത്തീരുന്നു. ഭാരതത്തിന് ചിരപുരാതനമായ കർമ്മ ഭൂമി എന്ന വിശേഷണത്തിൻറെ  സ്വാർത്ഥതയ്ക്ക്‌ അടിവരയിടുന്ന ഒന്നാണ്‌ പിതൃലോകസ്മരണ പുതുക്കിക്കൊണ്ടെത്തുന്ന കർക്കിടക  അമാവാസി.
ഇതുകൊണ്ടാണ്‌ ലോകത്തിൽ മറ്റുനിരവധി സംസ്കാരങ്ങളും കാലത്തിൻറെ  കുത്തൊഴുക്കിൽ നശിച്ചുപോയെങ്കിലും ഹിന്ദുധർമ്മം  അഥവാ ഹിന്ദുസംസ്കാരം ഇന്നും നിലനിൽക്കുന്നതും   ഭാരതത്തിൽനിന്ന്‌ മറ്റ്‌ രാജ്യങ്ങളിലേക്കും പ്രചരിക്കുന്നതും.

കരിമുട്ടം ദേവി ക്ഷേത്രം

കറുത്ത വാവു ദിവസം ശുഭകാര്യങ്ങൾ പാടില്ലേ?


പിതൃകർമങ്ങൾക്ക് ഏറ്റവും നല്ല ദിവസമാണ് അമാവാസി അഥവാ കറുത്ത വാവ്
എല്ലാ മാസത്തിലും കറുത്ത വാവും വെളുത്ത വാവും ഉണ്ടാകും. വെളുത്ത വാവു ദിവസം പൂർണചന്ദ്രനെ കാണാം. കറുത്ത വാവു ദിവസം രാത്രി ആകാശത്തു ചന്ദ്രനെ കാണുകയില്ല. കറുത്ത വാവു വരുന്ന ദിവസം ശുഭകർമങ്ങളൊന്നും ചെയ്യാൻ പാടില്ലെന്നാണ് ആചാരം. കറുത്ത വാവിന്റെ സമയവും ഇതിനു തൊട്ടു മുൻപും പിൻപും ശുഭകാര്യങ്ങൾ പാടില്ലെന്നു ജ്യോതിഷഗ്രന്ഥങ്ങൾ പറയുന്നു. ഈ സമയങ്ങളിൽ സ്ഥിരകരണം എന്ന ദോഷമുണ്ട്. സ്ഥിരകരണങ്ങൾ എല്ലാ ശുഭകാര്യങ്ങൾക്കും ഒഴിവാക്കേണ്ടവയാണ്.

പിതൃകർമങ്ങൾക്ക് കറുത്ത വാവ്

വിവാഹം, ഗൃഹപ്രവേശം തുടങ്ങിയ ശുഭകാര്യങ്ങൾക്കു കറുത്ത വാവു ദിവസം നല്ലതല്ല എങ്കിലും പിതൃകർമങ്ങൾക്ക് ഏറ്റവും നല്ല ദിവസമാണ് അമാവാസി അഥവാ കറുത്ത വാവ്. ചന്ദ്രനിൽ പരേതാത്മാക്കൾ അധിവസിക്കുന്ന ഭാഗം ഭൂമിക്കു നേരെ വരുന്ന ദിവസമാണു കറുത്ത വാവ് എന്നാണു സങ്കൽപം. അതുകൊണ്ടാണ് കറുത്ത വാവ് വരുന്ന ദിവസം ബലിയിടുന്നതിനും മറ്റു പിതൃകർമങ്ങൾക്കും ഉത്തമമായി ആചരിക്കുന്നത്.

കരിമുട്ടം ദേവി ക്ഷേത്രം

ദേവന്മാരുടെ മാലകൾ


  കരിമുട്ടം ക്ഷേത്ര ഗ്രൂപ്പിൽ ചോദിച്ചിരുന്ന  ചോദ്യത്തിന് പതിവ് പോലെ ഉത്തരം പോസ്റ്റ് ചെയ്യുന്നു.

  ഒരിക്കൽ ദുർവ്വാസാവു മഹർഷി ശ്രീമതി എന്ന വിദ്യാധരസ്ത്രീ സമർപ്പിച്ച ദിവ്യമായ പുഷ്പമാല്യം ദേവേന്ദ്രനു നൽകി .. ഇന്ദ്രൻ അത് ഐരാവതത്തിൻറെ തലയിൽ വച്ചു .. സൌരഭ്യാധിക്യത്താൽ വണ്ടുകൾ കൂടുകയും ഐരാവതം മാല താഴെയിട്ടു ചവിട്ടിയരയ്ക്കുകയും ചെയ്തു .. കുപിതനായ മഹർഷി " ഇന്ദ്രാദി ദേവകൾക്ക് ജരാനര ബാധിക്കട്ടെ " എന്നു ശപിച്ചു .. ഒടുവിൽ , മഹാവിഷ്ണുവിൻറെ കൽപനപ്രകാരം അമൃതു ലഭിക്കുന്നതിന് പാൽക്കടൽ കടയാൻ തീരുമാനിച്ചു .. പരമശിവൻ അസുരന്മാരെയും വരുത്തി .. മന്ദരപർവ്വതത്തെ കടകോലാക്കി , വാസുകിയെ കയറാക്കി പാൽക്കടൽ കടഞ്ഞു .. ദേവന്മാർ വാലറ്റത്തും  അസുരന്മാർ തലയ്ക്കലും പിടിച്ചു .. ദേവാസുരന്മാർ ക്ഷീണിച്ചപ്പോൾ ബാലി ഒറ്റയ്ക്ക് ക്ഷീരാബ്ധി കടഞ്ഞു .. സന്തുഷ്ടനായ ദേവേന്ദ്രൻ പുത്രനായ ബാലിക്ക് ഒരു ദിവ്യമാല്യം -- കാഞ്ചനമാല -- നൽകി .. എതിരിടുന്നവരുടെ പകുതി ശക്തികൂടി ബാലിക്കു ലഭിക്കുമെന്ന് വരവും നൽകി അനുഗ്രഹിച്ചു. 

കരിമുട്ടം ദേവി ക്ഷേത്രം
 

കര്‍ക്കിടക വാവുബലി ശാസ്ത്രം പറയുന്നതിങ്ങനെ


പിതൃക്കളെ ഉദ്ദേശിച്ച് നാം നല്‍കുന്ന നിത്യഭക്ഷണം ആണ് ശ്രാദ്ധം. ശ്രദ്ധയോടെ നല്‍കുന്നത് എന്ന അര്‍ത്ഥത്തിലാണ് ബലിക്ക്, 'ശ്രാദ്ധം' എന്നു പേര്‍ വന്നത്. ഔരസന്‍ ചെയ്തിടും ശ്രാദ്ധകര്‍മം തന്നെ നേരേ പിതൃക്കള്‍ക്ക് സ്വര്‍ഗതി കാരണം ഓരോ വര്‍ഷവും മരണം നടന്ന മാസത്തിലെ മരണതിഥി അഥവാ മരണദിവസത്തെ നക്ഷത്രം വരുന്ന ദിവസമാണ് പിതൃക്കളിലൊരാളെ മാത്രം ഉദ്ദേശിച്ച് ശ്രാദ്ധം ചെയ്യേണ്ടത്. പിതൃപരമ്പരയില്‍ മൂന്നുപേര്‍ വരെ മുമ്പോട്ടെടുത്താല്‍ (പിതാവ്, പിതാമഹന്‍, പ്രപിതാമഹന്‍ എന്നിങ്ങനെ) മതി; ഈ ഒരേയൊരു പിതൃവിനെ ഉദ്ദേശിച്ച ശ്രാദ്ധം-ഏകോദ്ദിഷ്ടശ്രാദ്ധം  ചെയ്യേണ്ടത് ബ്രാഹ്മണാദികള്‍ ചെയ്യുന്ന ശ്രാദ്ധം. ഇങ്ങനെ പിതൃക്കളിലൊരാളെ മാത്രം ഉദ്ദേശിച്ച് ചെയ്യുന്ന ശ്രാദ്ധത്തിന് ഏകോദ്ദിഷ്ട ശ്രാദ്ധം എന്നും, ഒന്നിലധികം പിതൃക്കളെ ഉദ്ദേശിച്ച് ചെയ്യുന്ന ശ്രാദ്ധത്തിന്-ബഹുദ്ദിഷ്ട ശ്രാദ്ധമെന്നും പറയുന്നു. ''പ്രേതോദ്ദേശ്യേന ശ്രദ്ധയാ ദ്രവ്യസ്യ ത്യാഗഃശ്രാദ്ധ'' പിതൃ (പിതാവിന്റെ) പരമ്പരയിലും, മാതൃപരമ്പരയിലും ഇങ്ങനെ ശ്രാദ്ധം വേണ്ടതാണ്.
ബഹുദ്ദിഷ്ട ശ്രാദ്ധത്തിന് ഏറ്റവും പറ്റിയ സമയം അമാവാസി (കര്‍ക്കിടക വാവ്)-കറുത്ത വാവ് ആണ്. പ്രതിമാസം അമാവാസിക്ക് ശ്രാദ്ധം ചെയ്യുന്നവരുണ്ട്. (പാര്‍വണ ശ്രാദ്ധം) ഒരു മാനുഷ മാസം പിതൃക്കള്‍ക്ക് ഒരു ദിവസം (ഒരു അഹോ-(പകല്‍) രാത്ര(രാത്രി)മാണ്). ഈ ഒരു ദിവസത്തെ (30 മനുഷ്യ ദിവസം) കൃഷ്ണപക്ഷമെന്നും ശുക്ലപക്ഷമെന്നും രണ്ടായിത്തിരിക്കുന്നു. പിതൃക്കള്‍ക്ക് ഉണര്‍ന്ന് കര്‍മങ്ങളിലേര്‍പ്പെടാവുന്ന പകലാണ് കൃഷ്ണപക്ഷം (നമ്മുടെ കറുത്തപക്ഷം). രാത്രി, ശുക്ലപക്ഷം-വെളുത്തപക്ഷവും. പിതൃക്കള്‍ ഉണര്‍ന്നിരിക്കുന്ന സമയമാണ് അമാവാസി (കറുത്തവാവ്) വിധൂര്‍ധ്വഭാഗേ പിതരോ വസന്തഃ സ്വാധഃ സുധാ ദീധിതി മാമനന്തി പശ്യന്തി തേര്‍ക്ക നിജമസ്തകോര്‍ധ്വം ദര്‍ശായതോസ്മാദ്യുപലം തദൈഷാം ഇപ്രകാരം ചന്ദ്ര മണ്ഡലത്തിനും മുകളിലായി സ്ഥിതി ചെയ്യുന്ന പിതൃലോകത്തിന് അമാവാസി മധ്യാഹ്നമായി (ഉച്ചഭക്ഷണ സമയമായി) അനുഭവപ്പെടുന്നു. അതുകൊണ്ട് അമാവാസിയിലെ തര്‍പ്പണം, ശ്രാദ്ധം എന്നിവ പിതൃക്കള്‍ക്ക് പ്രീതികരമായ മധ്യാഹ്ന ഭോജ്യമായി മാറുന്നു. അവര്‍ സംതൃപ്തരാവുന്നു. സന്തതി പരമ്പരകളില്‍ സംപ്രീതനായിത്തീരുന്നു. മറ്റ് അമാവാസികളേക്കാള്‍ കര്‍ക്കിട അമാവാസിക്ക് ഇത്രയധികം പ്രാധാന്യം വരാന്‍ കാരണമുണ്ട്. 30 മനുഷ്യദിവസങ്ങളോളം ദൈര്‍ഘ്യമുള്ള പിതൃക്കളുടെ ഒരു ദിവസത്തിലെ ഭക്ഷണയോഗ്യമായ മധ്യാഹ്ന വേള അമാവാസിയിലാണ് എന്നതിനാലാണല്ലോ അമാവാസി തോറും ബലി (ശ്രാദ്ധം) വിധിക്കപ്പെട്ടത്.
 കര്‍ക്കിടക അമാവാസി പിതൃ (ബലി)യജ്ഞത്തെ ദേവസാന്നിദ്ധ്യംകൊണ്ട് സമ്പുഷ്ടമാക്കാന്‍ ഉപകരിക്കുന്നു. അതിന്റെ ശാസ്ത്രീയ അടിത്തറ നോക്കുന്നതിന് മുമ്പായി പുരാണ പ്രസിദ്ധമായ ഒരു കാര്യം മനസ്സില്‍ വരേണ്ടതുണ്ട്. ഭൂമിയുടെ ഉത്തരധ്രുവ പ്രദേശത്താണ് മേരു പര്‍വതം. ദേവന്മാര്‍ മേരു നിവാസികളാണ്. സൂര്യന്റെ ദക്ഷിണായന വേളയില്‍ തുലാ വിഷു ദിവസം ഭൂമദ്ധ്യരേഖക്ക് നേരെയാണ് ഉദയം. ഭൂമദ്ധ്യരേഖ ഉത്തരധ്രുവീയരുടെ ചക്രവാളത്തെ സൂചിപ്പിക്കുന്നു. അതിന് താഴെക്കാവും ദക്ഷിണായന ദിവസങ്ങളില്‍ സൂര്യോദയം. ദക്ഷിണായന കാലത്ത് ഉത്തരധ്രുവീയര്‍ക്ക് സൂര്യദര്‍ശനം സാധ്യമല്ലാതെ വരുന്നു. തുലാ വിഷു മുതല്‍ ഉത്തരധ്രുവീയരുടെ രാത്രി തുടങ്ങുന്നു. പിന്നീട് ഉത്തരായനം തുടങ്ങി സൂര്യന്‍ ഭൂമദ്ധ്യരേഖ മുറിച്ച് കടന്ന് ഉത്തരാര്‍ദ്ധ ഗോളത്തിലേക്ക് നീങ്ങുന്ന മേഷ വിഷുവരെ അവരുടെ രാത്രി നീളുന്നു. മേഷ വിഷുദിനം, മേരു പര്‍വത നിവാസികള്‍ ദേവന്മാര്‍ സൂര്യനെ കിഴക്കന്‍ ചക്രവാളത്തില്‍ ഉദിച്ചു കാണുന്നു. ചക്രവാളത്തിലൂടെ സൂര്യന്‍ പടിഞ്ഞാറോട്ടും വീണ്ടും കിഴക്കോട്ടും വര്‍ത്തുളഗതിയില്‍ കറങ്ങുന്നതായിട്ടാവും അവര്‍ക്ക് തോന്നുക (ദൃശ്യമാവുക) ഓരോ ദിവസം കഴിയുന്തോറും സൂര്യന് ഭൂമദ്ധ്യരേഖയില്‍ (ഉ.ധ്രുവീകരുടെ ചക്രവാളം)നിന്നുള്ള ഉയരം കൂടിക്കൂടി വന്ന് മൂന്ന് മാസം കഴിഞ്ഞ് ഉത്തരായന രേഖയില്‍  23 1/20 വടക്ക് എത്തുമ്പോള്‍ ഉത്തരധ്രുവക്കാര്‍ക്ക് സൂര്യന്‍ അസ്തമയമില്ലാതെ വൃത്തത്തില്‍ ചലിക്കുന്ന ദൃശ്യം സാധ്യമാവുന്നു. തുടര്‍ന്ന് ദക്ഷിണായനത്തില്‍ സൂര്യന്‍ ചക്രവാളത്തിലെത്തി തുലാ വിഷു ദിനത്തില്‍ അസ്തമിക്കുന്നു. അങ്ങനെ ഉത്തരധ്രുവീയര്‍ക്ക് തുലാവിഷു മുതല്‍ മേഷ (മേട) വിഷുവരെ രാത്രി അനുഭവപ്പെടുന്നു. മേഷ വിഷു മുതല്‍ അടുത്ത തുലാ വിഷുവരെ പകലും അതായത് മധ്യരേഖയ്ക്കടുത്ത് ഉള്ളവരുടെ 360 ദിവസം, ഒരു കൊല്ലം, ഉത്തരധ്രുവീയര്‍ക്ക് 6 മാസം രാത്രിയും (രാത്രം) ആറുമാസം പകലും (അഹസ്സ്) ആയി ഒരു അഹോരാത്രം (ഒരു ദിവസം) ആയിത്തീരുന്നു. പകല്‍ സമയത്താവട്ടെ സൂര്യന്‍ ഏറ്റവും ഉയരത്തായി കാണുന്ന മദ്ധ്യാഹ്ന സമയം (23 1/20 ) മേഷ വിഷു കഴിഞ്ഞ് മൂന്ന് മാസം കഴിഞ്ഞാണ് വരുക. മേഷാദാവുദിതഃ സൂര്യഃ ത്രീന്‍ രാശീനുദ ഗുത്തരം സഞ്ചരന്‍ പ്രാഗഹര്‍മധ്യം പൂരയേന്മേരു വാസിനാം - (സൂര്യ സിദ്ധാന്തം 12-48) മേഷ സംക്രമശേഷം മൂന്നുമാസം കഴിയുക എന്നാല്‍ മേടം, ഇടവം, മിഥുനം കഴിഞ്ഞ് കര്‍ക്കിടകമാസം വന്നെത്തുക എന്നര്‍ത്ഥം. സപിണ്ഡീകരണ പ്രക്രിയകളിലൂടെ പിതൃപദവി ലഭിച്ച പ്രേതന് ദേവന്മാരുടെ കാലപദ്ധതി തന്നെയാണ്. ബാധമാവുക. അപ്പോള്‍ അവരുടെ ഒരു ദിവസവും മനുഷ്യവര്‍ഷത്തിന് തുല്യമായിരിക്കും. അപ്പോള്‍ വാര്‍ഷികമായി മനുഷ്യരൂട്ടുന്ന ഈ ശ്രാദ്ധ(ബലി)അവര്‍ക്ക് മുടങ്ങാത്ത നിത്യ ഭക്ഷണമായിത്തീരുന്നു. പ്രേതന്റെ (മരണം വരിച്ചയാള്‍) മരണസമയം/നക്ഷത്രം അറിഞ്ഞ് വേണം ഏകോദ്ദിഷ്ടശ്രാദ്ധം ചെയ്യേണ്ടത്. പക്ഷേ പല കാരണങ്ങളാല്‍ മരിച്ചുപോയ കാരണവന്മാരുടെ മരണദിനം അറിയാത്തവരുണ്ടാകാം. അവര്‍ക്ക് പാര്‍വണ ശ്രാദ്ധം (അമാവാസി ശ്രാദ്ധം-കറുത്തവാവ് ബലി) ഊട്ടി തൃപ്തരാവാം എന്ന് ഗരുഡ പുരാണം (16-19). ''അജ്ഞാനാദ് ദിനമാസാനം തസ്മാത് പാര്‍വണമീഷ്യതേ'' കര്‍ക്കിടക അമാവാസി ദിനത്തില്‍ ദേവന്മാരുടെ മധ്യാഹ്ന വേളയോടൊപ്പം പിതൃക്കളുടെ മധ്യാഹ്നവേളയും ഒത്തുചേരുന്നു. രണ്ടുകൂട്ടരും ഭക്ഷണ സ്വീകരണത്തിന് സജ്ജരായിരിക്കുന്നു. അങ്ങനെയുള്ള ഒരേയൊരു ദിനമാണ് കര്‍ക്കിടക അമാവാസി. അതിനാല്‍ പിതൃബലി ദേവസാന്നിദ്ധ്യത്തോടെ നടത്താന്‍ ഇത്ര ഉത്തമമായ സമയം വേറെയില്ല. ഉദകക്രിയ എന്ന പേര്‍ എന്തുകൊണ്ട്? ശ്രാദ്ധത്തിന് ഏറെത്തവണ ആവര്‍ത്തിക്കപ്പെടുന്ന പ്രക്രിയയാണ് ജലാഞ്ജലി-ജലതര്‍പ്പണം. പിതൃക്കള്‍ ഭുവര്‍ ലോകവാസികളാണെന്നതും ഭുവര്‍ ലോകം ആപസ്തത്വ (ജലതത്വം)ത്തില്‍ അധിഷ്ഠിതമാണെന്നതും പിതൃകര്‍മത്തിലെ ജലപ്രാധാന്യം വ്യക്തമാക്കുന്നു. ''ആപോ(ജല)ഹ്യസ്‌മൈ ശ്രദ്ധാം സനമന്തേ പുണ്യായ കര്‍മണേ'' എന്ന് ശ്രുതി/വേദം. പിതൃക്രിയകളില്‍ ഉദകതര്‍പ്പണം= ജലതര്‍പ്പണം പരമപ്രധാനമായതിനാലും ദേവസാന്നിദ്ധ്യം ക്രിയയ്ക്ക് സുപ്രധാനമായതിനാലും ഉദകസമൃദ്ധി (=ജലസമൃദ്ധി)യുള്ള കടല്‍ത്തീരം, നദീതീരം എന്നിവയും ക്ഷേത്ര പരിസരവും ഒത്തുചേര്‍ന്ന സ്ഥാനങ്ങള്‍ പിതൃബലിക്ക് ഉത്തമമായ സ്ഥാനങ്ങള്‍ ആണ്. കേരളത്തില്‍ തിരുനെല്ലി, തിരുനാവായ, വരയ്ക്കല്‍, ആലുവ ശിവക്ഷേത്ര മണല്‍പുറം, വര്‍ക്കല പാപനാശം കടല്‍പ്പുറം, പദ്‌നാഭന്റെ സാമീപ്യം നിറഞ്ഞ ശംഖുമുഖം കടല്‍ തീരം, തിരുവല്ലം പരശുരാമ ക്ഷേത്ര/നദീതീരം എന്നിവ പിതൃബലി എന്ന തിലോദക ക്രിയയ്ക്ക് (തിലം=എള്ള്, ഉദകം=ജലം) ചേര്‍ന്ന പുണ്യകേന്ദ്രങ്ങളായി മാറിയിരിക്കുന്നു.

കരിമുട്ടം ദേവി ക്ഷേത്രം

തട്ടകം


ഒരു ക്ഷേത്രവുമായി ബന്ധപ്പെട്ടു നിൽക്കുന്ന സമീപപ്രദേശത്തിന് മൊത്തത്തിലുള്ള പേരാണ് തട്ടകം. ക്ഷേത്രങ്ങൾക്കു ചുറ്റുമുള്ള പ്രദേശം,ഉത്സവം നടത്തുന്നവർക്കു നിവസിക്കാനുള്ള സ്ഥലം എന്നീ അർഥങ്ങളാണ് പ്രധാനമായും കേട്ടു വരുന്നത്.

ക്ഷേത്രാചാരങ്ങൾ അനുഷ്ഠിച്ചു ജീവിക്കുന്നവരും ക്ഷേത്രത്തിലെ കർമങ്ങൾ നടത്തിക്കാനും നടത്താനും അവകാശപ്പെട്ടവരും ജീവിക്കുന്ന ക്ഷേത്രപരിസരമാണ് ഇതെന്നു പറയാം. കേരളത്തിന്റെ തെക്കൻ പ്രദേശങ്ങളിൽ ക്ഷേത്രപ്പറമ്പ്, കോവിൽപ്പറമ്പ് എന്നീ വാക്കുകളാണ് തട്ടകത്തിന്റെ അർഥത്തിൽ ഉപയോഗിച്ചുപോരുന്നത്. വടക്കൻ കേരളത്തിൽ ഈ സങ്കല്പം ദക്ഷിണകേരളത്തെ അപേക്ഷിച്ച് പ്രബലമായി ഇന്നും നിലകൊള്ളുന്നു. ഓരോ ദേവതയുടെയും തട്ടകത്തിൽ ജീവിക്കുന്നവർക്ക് പ്രസ്തുത ദേവതയുടെ സ്ഥാനവുമായി നാനാവിധത്തിലുള്ള ബന്ധമുണ്ടായിരിക്കും. തട്ടകത്തിലുളളവർ അവരുടെ ദേവതയെ സർവവിധത്തിലും മാനിച്ചും ആ ദേവതയുടെ ഇഷ്ടാനിഷ്ടങ്ങൾ അനുസരിച്ചുമായിരിക്കണം ജീവിക്കേണ്ടതെന്ന അലിഖിതനിയമം അവിടെ നിലവിലിരിക്കുന്നു.

 എന്നാല്‍ കാലാന്തരത്തിൽ തട്ടകത്തില്‍ വസിക്കുന്നവര്‍ ദേവന്‍റെ അല്ലെങ്കില്‍ ദേവിയുടെ ഹിതങ്ങള്‍ക്ക് എതിരായി വര്‍ത്തിക്കുകയും കുടുബത്തിലെ ഐശ്വര്യ അഭിവൃദ്ധി ക്ഷയിക്കുകയും പലവിധ ദുരിതങ്ങളില്‍ പെട്ടുഴലുന്നതായും കണ്ടുവരുന്നു, അതുകൊണ്ട് ക്ഷേത്ര പരിസരങ്ങളില്‍ താമസിക്കുന്നവര്‍ കഴിയുന്നതും ക്ഷേത്രവുംപരിസരവും പരിപാവനമായ ദേവസന്നിധിയായ് കണ്ട് വളരെയധികം ശുദ്ധിയോടും വൃത്തിയായും കാത്തുസൂക്ഷിക്കണം

ഉത്സവകാലമായാൽ തട്ടകത്തിലുള്ളവർ ദൂരയാത്ര ചെയ്യാൻ പാടില്ല എന്നും വ്യവസ്ഥയുണ്ട്. അഥവാ ചെറിയ യാത്രകൾ ചെയ്യേണ്ടിവന്നാൽത്തന്നെ ഉത്സവം തീരുന്നതിനു മുമ്പ് മടങ്ങിയെത്തിക്കൊള്ളണമെന്നാണ് നിയമം. ക്ഷേത്രത്തിലെ ചൈതന്യം ഉത്സവസമയത്തു നടക്കുന്ന ചടങ്ങുകളുടേയും ബലികളുടെയും,ശുദ്ധികർമ്മങ്ങളുടേയും ഫലമായി വർദ്ധിച്ചു പതഞ്ഞുപൊങ്ങി വിഗ്രഹത്തിൽ നിന്നു ശ്രീകോവിലിലേക്കും, ചുറ്റമ്പലങ്ങളിലേക്കും മതിൽകെട്ടിനകത്തേക്കും വ്യാപിച്ച് അവിടെനിന്ന് വീണ്ടും ഉയർന്ന് ക്ഷേത്രം നിൽക്കുന്ന ഗ്രാമത്തിന്റെ തട്ടകത്തിനകത്തേക്കു മുഴുവൻ ഒഴുകി പരക്കുന്നു എന്നാണ്‌ വിശ്വാസം.

കരിമുട്ടം ദേവി ക്ഷേത്രം

സപ്ത സാലങ്ങൾ


  കരിമുട്ടം ക്ഷേത്ര ഗ്രൂപ്പിൽ ചോദിച്ചിരുന്ന  ചോദ്യത്തിന് പതിവ് പോലെ ഉത്തരം പോസ്റ്റ് ചെയ്യുന്നു.

 മണിഭദ്രൻ (മാണിഭദ്രൻ) എന്ന ചന്ദ്രവംശ രാജാവിന് കവിക എന്ന ഭാര്യയിൽ നൂറു പുത്രന്മാരുണ്ടായി .. അവരിൽ ഏഴുപേർ മയനിൽനിന്നു മായാവിദ്യകൾ പഠിച്ചു .. അവർ ഒരിക്കൽ ഒരു മഹാസർപ്പത്തെ സൃഷ്ടിച്ചു വാഹനമാക്കി സഞ്ചരിച്ച് , എതിരെ വന്ന അഗസ്ത്യ മുനിക്ക് ഏഴു സാലമരങ്ങളായി നിന്നു മാർഗ്ഗതടസം സൃഷ്ടിച്ചു .. മുനി ദിവ്യദൃഷ്ടിയാൽ കാര്യം ഗ്രഹിച്ച് , " ഈ നിലയിൽത്തന്നെ നിൽക്കട്ടെ " എന്നു ശപിച്ചു .. പിന്നീട്, ശ്രീരാമനിൽ നിന്നു മുക്തി സംഭവിക്കട്ടെ എന്നു ശാപമോക്ഷവും നൽകി .. ബാലി കൈക്കരുത്തു തീർത്തിരുന്നത് ഈ സാലവൃക്ഷങ്ങളെ താഡിച്ചായിരുന്നു .. ഇവയിൽ ഒന്നിനെ അമ്പെയ്തു മുറിക്കണമെന്നു സുഗ്രീവൻ അപേക്ഷിച്ചപ്പോൾ ശ്രീരാമൻ ഏഴുസാല വൃക്ഷങ്ങളെയും ഒരസ്ത്രം അയച്ചു മുറിച്ചിട്ടു.       

 കരിമുട്ടം ദേവി ക്ഷേത്രം

ബാലിയുടെയും സുഗ്രീവന്റെയും ജനനം


  നമ്മുടെ ക്ഷേത്ര ഗ്രൂപ്പിൽ ഒരു അംഗം ആവശ്യപ്പെട്ട പ്രകാരം ബാലിയുടെയും സുഗ്രീവന്റെയും ജനനകഥയെ കുറിച്ച് സമാഹരിച്ച വിവരങ്ങൾ പോസ്റ്റ് ചെയ്യുന്നു.....

കാമദേവൻ സുര്യ ദേവന്റെ തേരാളിയായ അരുണനിൽ ചില ആഗ്രഹങ്ങൾ ഉണ്ടാക്കിയതിനെ തുടർന്  ദ്വാദശാദിത്യന്മാരിൽ ഒരാളായ വിഷണ വിനോടു് കുറച്ചു കാലം സ്ത്രീ. ആക്കി തന്നെ മാറ്റണം എന്നഭ്യർത്ഥിച്ചു മഹാവിഷ്ണു അത് അംഗീകരിക്കുകയും തുടർന്ന് സ്ത്രീരൂപധാരിയായ അരുണൻ അരുണിയായി ദേവലോകത്ത് എത്തുകയും ഉണ്ടായി. തുടർന്ന് കാമദേവൻ  ഇന്ദ്രനിൽ മോഹത്തെ ഉണർത്തി  അരുണിയെ ഗാന്ധർവ്വ വിധി പ്രകാരം വിവാഹം കഴിച്ചു. അതിൽ ഒരു പുത്രൻ ജനിച്ചു. ചാപല്യം മൂലം ജനിച്ച കുട്ടി ആയതിനാൽ ചാപല്യം കട്ടിയുടെ സ്വഭാവത്തിന്റെ ഭാഗമായിത്തീർന്നു. ചാപല്യം കാണിക്കാൻ പ്രേരിപ്പിക്കുന്ന നാഡീവ്യൂഹം ആണ് ബാലി. ആയതിനാൽ കുട്ടിക്ക് ബാലി എന്ന പേരിട്ടു.   (ഇന്ന് ബാലി എന്ന നാഡീ വ്യു ഹം  ഹൈപ്പോത്തലാമസ്   എന്ന പേരിൽ ആണ് അറിയപ്പെടുന്നത് )
       തന്റെ തേരാളിയായ അരുണൻ അരുണിയായപ്പോൾ ദേവേന്ദ്രൻ അവകാശം സ്ഥാപിച്ചു എന്നറിഞ്ഞ സൂര്യ ദേവനിലും അരുണിയെ കുറിച്ച് മോഹമുണ്ടായതിനെ തുടർന്ന്  സൂര്യദേവൻ അരുണിയെ സമീപിച്ചു.  അങ്ങിനെ സുര്യ ദേവന് അരുണിയിൽ ഒരു കുട്ടി പിറന്നു. ബാലിയുടെ അത്ര ചാപല്യം ഇല്ല എന്നാൽ തീരെ ഇല്ലാതെയുമില്ല അതിനാൽ സുഗ്രീവൻ എന്ന പേർ നൽകി. കഴുത്ത് വരെ യോഗിയായവൻ  എന്നാണ് സുഗ്രീവൻ എന്ന പദത്തിന് അർത്ഥം.

 കരിമുട്ടം ദേവി ക്ഷേത്രം

ബാലിയും മാതംഗ മഹർഷിയും 


  കരിമുട്ടം ക്ഷേത്ര ഗ്രൂപ്പിൽ ചോദിച്ചിരുന്ന  ചോദ്യത്തിന് പതിവ് പോലെ ഉത്തരം പോസ്റ്റ് ചെയ്യുന്നു.

ആയിരം ആനകളുടെ ശക്തിയും മഹിഷ (പോത്ത് ) രൂപവുമായിരുന്ന ദുന്ദുഭി എന്ന അസുരൻ ഒരിയ്ക്കൽ കിഷ്കിന്ധയിൽ ചെന്ന് ബാലിയെ പോരിനു വിളിച്ചു .. അലറിയും, മുക്രയിട്ടും, കുളമ്പുകൾ കൊണ്ടു ഭൂതലം മാന്തിക്കീറിമറിച്ചു.. ബാലി അച്ഛനായ ഇന്ദ്രൻ കൊടുത്തിരുന്ന പൊന്മാലയും ധരിച്ചു പാഞ്ഞടുത്തു .. യുദ്ധത്തിൽ ദുന്ദുഭിയെ കൊന്ന് തല ആകാശത്തിലേക്കെറിഞ്ഞു .. ആ തല പോയിവീണത് ഋശ്യമൂകാചലത്തിലുള്ള മതംഗാശ്രമത്തിലാണ് .. ദിവ്യദൃഷ്ടികൊണ്ടു കാര്യം ഗ്രഹിച്ച മതംഗമഹർഷി , " ബാലി ഈ പർവ്വതത്തിൽ വന്നാൽ അവന്റെ ശിരസ്സു പൊട്ടിത്തെറിക്കട്ടെ " എന്നു ശപിച്ചു .. അതുകൊണ്ടാണ് സുഗ്രീവൻ ബാലിയെ പേടിച്ച് ഋശ്യമൂകാചലത്തിൽ അഭയം തേടിയത് ..           

 കരിമുട്ടം ദേവി ക്ഷേത്രം

ലക്ഷ്മീ ദേവി വസിക്കുന്ന അഞ്ച് ഇടങ്ങൾ


ലക്ഷ്മീദേവി ഐശ്വര്യത്തിന്റെയും സമ്പത്തിന്റെയും പ്രതീകമാണ്. ലക്ഷ്മി എന്നാല്‍ ഐശ്വര്യം എന്നാണ് അര്‍ത്ഥം. അതുകൊണ്ട് തന്നെയാണ് ഐശ്വര്യത്തിനായി നമ്മള്‍ ലക്ഷ്മി ദേവിയോട് പ്രാര്‍ത്ഥിക്കുന്നതും.*

1.  താമരപ്പൂവ്

താമരപ്പൂവിന് വളരെയേറെ പ്രാധാന്യം ഉണ്ട്. പിങ്ക് നിറത്തിലുള്ള താമര ലക്ഷ്മിദേവിയുടെ ഇരിപ്പിടമായാണ് കരുതുന്നത്. അതിനാൽ പത്മിനി പത്മപ്രിയ എന്നെ പേരുകളിലും ലക്ഷ്മീദേവി അറിയപ്പെടുന്നു താമരപ്പൂവ് പൂജയ്ക്കും ആരാധനയ്‌ക്കും വ്യാപകമായി ഉപയോഗിക്കുകയും ചെയ്യുന്നു. പല ക്ഷേത്രങ്ങളിലും ഐശ്വര്യത്തിന്റെയും ധനത്തിന്റെയും അനുഗ്രഹം ലഭിക്കാനായി താമരപ്പൂവ് അണിയിക്കാറുണ്ട് മഹാവിഷ്ണുവിന് താമരപ്പൂവ് നൽകുന്നതും പുണ്യമായി കണക്കാക്കാറുണ്ട് അതുകൊണ്ടുതന്നെ താമരയെ ലക്ഷ്മിദേവിയുടെ പ്രതീകമായി കാണുന്നു അതുകൊണ്ടാണ് പാരമ്പര്യമായും, മതപരമായും, ആചാരങ്ങളിലും, ശില്പങ്ങളിലും എല്ലാം താമരയ്ക്കു ബഹുമാന്യമായ സ്ഥാനം നൽകുന്നത് ലക്ഷ്മി ദേവി താമരയിൽ വസിക്കുന്നു എന്നാണ് വിശ്വാസം.

2.  കൂവളം ഇലയുടെ മറുവശത്ത്

ശിവനെ ആരാധിക്കാനായി ഉപയോഗിക്കുന്ന ഒന്നാണ് കൂവളത്തിന്റെ ഇല. ഇതിനു പിറകിലായി ലക്ഷ്മി ദേവി വസിക്കുന്നു എന്നാണ് വിശ്വാസം. ഇത് ധാരാളം ഔഷധഗുണമുള്ള ഒരു ഇലയാണ്. ഇതില്ലാതെ ഒരു ശിവ പൂജയും പൂർണമാകില്ല. ഭൂതം, ഭാവി, വർത്തമാനം എന്നീ മൂന്നു കാലങ്ങൾ പോലെ മനുഷ്യന്റെ മൂന്നു ഗുണങ്ങൾ പ്രതിനിധീകരിക്കുന്ന  സത്വ-രജ-തമസ്സ് എന്നിവയിലെ പാപങ്ങൾക്കു കൂവളത്തിന്റെ ഇല കൊണ്ട് പൂജ ചെയ്താൽ ആശ്വാസം കിട്ടും എന്നാണ് വിശ്വാസം.

3.  ആനകളുടെ നെറ്റി

ആനകളുടെ നെറ്റിയിൽ മുഴച്ചിരിക്കുന്ന രണ്ടു ഭാഗത്തെ ഗജ കുംഭം എന്നാണ് പറയുന്നത്. ഈ രണ്ടു മുഴകൾക്കും നടുവിൽ മുഴച്ചിരിക്കുന്ന ഭാഗത്തു ലക്ഷ്മി ദേവി വസിക്കുന്നു എന്നാണ് വിശ്വാസം. ചില അമ്പലങ്ങളിൽ ആനയെ വളർത്തുകയും പരിപാലിക്കുകയും ചെയ്യാറുണ്ട് ക്ഷേത്രങ്ങളിലെ ഘോഷയാത്രയ്ക്കും ആഘോഷങ്ങൾക്കും ആനയാണ് പ്രധാന ഘടകം. ലക്ഷ്മി ദേവി ആനയുടെ തിരുനെറ്റിയിൽ വസിക്കുന്നു എന്നതാണ് ഇതിനു അടിസ്ഥാന കാരണം അതിനാൽ ആനയെ പവിത്രമായി കാണുന്നു.

4.  പശുവിന്റെ പുറകിൽ

പശുവിന്റെ പുറകിൽ ലക്ഷ്മിദേവി വസിക്കുന്നു എന്നാണ്. അതിനാൽ പശുവിനെ ആരാധിക്കുക ഹിന്ദുക്കൾക്ക് പ്രധാനമാണ്. പശുവിനെ സ്ഥിരമായി പരിപാലിക്കുകയും ആരാധിക്കുകയും ചെയ്യുന്നവർക്ക് ഐശ്വര്യവും ധനവും ഉണ്ടാകും എന്നാണ് വിശ്വാസം. പ്രത്യേകിച്ച് ചൊവ്വാഴ്ചയും വെള്ളിയാഴ്ചയും ആരാധനയുടെ ഭാഗമായി ആളുകൾ മഞ്ഞൾ ചലിച്ചു പശുവിന്റെ പുറകിൽ തേയ്ക്കാറുണ്ട് .ഇത് ലക്ഷ്മി പൂജയുടെ പ്രധാന ഭാഗമാണ് .

5.  മനുഷ്യരുടെ വിരലറ്റം

അവരവരുടെ കഴിവും, പ്രയത്നവും അനുസരിച്ചു ലക്ഷ്മി ദേവി മനുഷ്യരുടെ വിരൽതുമ്പിൽ കുടികൊള്ളുന്നു എന്നാണ് വിശ്വാസം .അതുകൊണ്ടു തന്നെ രാവിലെ ഉണരുമ്പോൾ കൈവിടർത്തി വിരലുകൾ കണികാണുന്നതു ലക്ഷ്മി ദേവിയെ കാണുന്നതിന് തുല്യമാണെന്നും അത് ഐശ്വര്യം നൽകും എന്നാണ് വിശ്വാസം .

കരിമുട്ടം ദേവി ക്ഷേത്രം

ശൈവ ചാപവും വൈഷ്ണവ ചാപവും 


  കരിമുട്ടം ക്ഷേത്ര ഗ്രൂപ്പിൽ ചോദിച്ചിരുന്ന  ചോദ്യത്തിന് പതിവ് പോലെ ഉത്തരം പോസ്റ്റ് ചെയ്യുന്നു.

മഹാവിഷ്ണുവിൻറെയും പരമശിവൻറെയും ബലം പരീക്ഷിക്കുന്നതിനുവേണ്ടി  ഒരിയ്ക്കൽ ദേവന്മാർ അവരെ പിണക്കി. രണ്ടുപേരും തമ്മിൽ യുദ്ധം ആരംഭിച്ചു... വിശ്വകർമ്മാവ് രണ്ടുപേർക്കും ഓരോ വില്ല് നിർമ്മിച്ചു കൊടുത്തു  -- വൈഷ്ണവ ചാപം ( ശാർങ്ഗം ),  ശൈവ ചാപം എന്നറിയപ്പെടുന്നു .. ശാർങ്ഗത്തിൻറെ ഞാണൊലിയിൽ  ശൈവചാപത്തിൻറെ ശക്തി ക്ഷയിച്ചു .. ശിവൻ ആ വില്ല് വിദേഹരാജാവായ ദേവരാതനു നൽകി .. അത് സീരധ്വജൻ  സീതാസ്വയംവരത്തിനു പയോഗിച്ചു .. ആ വില്ലാണ് ശ്രീരാമൻ ഒടിച്ചത് ..                                                             മഹാവിഷ്ണു തന്റെ വില്ല് ഋചീകനും, ഋചീകൻ പുത്രനായ ജമദഗ്നിക്കും,  ജമദഗ്നി പരശുരാമനും നൽകി .. സീതാ സ്വയംവരം കഴിഞ്ഞു മടങ്ങുന്ന ശ്രീരാമനെ പരശുരാമൻ ഏൽപ്പിക്കുന്നത് ആ വൈഷ്ണവ ചാപമാണ്.

കരിമുട്ടം ദേവി ക്ഷേത്രം


https://chat.whatsapp.com/91NoExzFEcN4oNLAHtiQHZ

സീരധ്വജൻ


  കരിമുട്ടം ക്ഷേത്ര ഗ്രൂപ്പിൽ ചോദിച്ചിരുന്ന ഇന്നത്തെ ചോദ്യത്തിന് പതിവ് പോലെ ഉത്തരം പോസ്റ്റ് ചെയ്യുന്നു.

വിദേഹരാജ്യത്തെ രാജാക്കന്മാരെയാണ് ജനകൻ അഥവാ ജനകമഹാരാജാവ് എന്ന് വിളിക്കുന്നത്. ഭാരതീയ ഇതിഹാസകാവ്യമായ രാമായണത്തിൽ വിദേഹരാജ്യത്തെ രാജാവായി ചിത്രീകരിച്ചിരിക്കുന്ന കഥാപാത്രം ജനകന്മാരിൽ ഏറ്റവും പ്രശസ്തനായ സീരധ്വജനാണ്. രാമായണത്തിലെ നായികയായ സീതയുടെപിതാവാണ് ഈ ജനകൻ. ബൃഹദാരണ്യകോപനിഷത്ത്, മഹാഭാരതം, പുരാണം എന്നിവയിലും ഇദ്ദേഹത്തെക്കുറിച്ച് പരാമർശങ്ങളുണ്ട്.

കരിമുട്ടം ദേവി ക്ഷേത്രം

കൽക്കി


  കരിമുട്ടം ക്ഷേത്ര ഗ്രൂപ്പിൽ ചോദിച്ചിരുന്ന ഇന്നത്തെ ചോദ്യത്തിന് പതിവ് പോലെ ഉത്തരം പോസ്റ്റ് ചെയ്യുന്നു.

കലിയുഗാന്ത്യത്തിൽ മഹാവിഷ്ണു ശംഭലമെന്ന ഗ്രാമത്തിലെ ഒരു ബ്രാഹ്മണ കുടുംബത്തിൽ വിഷ്ണുഭക്തനായ വിഷ്ണുയശന്റെയും സുമതിയുടെയും പുത്രനായി കൽക്കിയെന്ന പേരിൽ ജനിക്കും. -ഭാഗവത പുരാണം.

ധനുമാസത്തിലെ കൃഷ്ണപക്ഷത്തിൽ അഷ്ടമി നാളിലാണ് (പൗർണമി കഴിഞ്ഞ് എട്ടാം നാൾ) കൽക്കിയുടെ ജനനം. -ഭവിഷ്യത് പുരാണം.

ജാതകപ്രകാരം കൽക്കി അതിശക്തനും സമ്പന്നനുമായിരിക്കും. ദ്രുതഗതിയിൽ ചിന്തിക്കുന്നവനും പ്രവർത്തിക്കുന്നവനുമായിരിക്കും. എപ്പോഴും ജയിക്കുന്നവനും ധർമ്മിഷ്ടനുമായിരിക്കും. -കൽക്കി പുരാണം.

കൽക്കിയുടെ ആദ്ധ്യാത്മിക ഗുരു യജ്ഞവാൽക്യനായിരിക്കും. വിഷ്ണുവിന്റെ ആറാമത്തെ അവതാരമായ പരശുരാമൻ ചിരഞ്ജീവിയാണ്.(അദ്ദേഹം ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്നും കൽക്കിയുടെ വരവിനായി കാത്തിരിക്കുകയാണെന്നും കരുതപ്പെടുന്നു.). കൽക്കിയെ ആയോധന വിദ്യകൾ അഭ്യസിപ്പിക്കുന്നത് പരശുരാമൻ ആയിരിക്കും. -അഗ്നിപുരാണം.

ലക്ഷ്മി ദേവിയുടെ അവതാരമായ പത്മയായിരിക്കും കൽക്കിയുടെ ഭാര്യ. കലിയുഗത്തിൽ മനുഷ്യർ ദൈവത്തെ വിസ്മരിച്ച് യാഗങ്ങളും യജ്ഞങ്ങളും അവസാനിപ്പിക്കും. എങ്ങുംഅധർമ്മം മാത്രമാകും. 'ദേവദത്ത' എന്ന വെളുത്ത കുതിരയാണ് കൽക്കിയുടെ വാഹനം. ഈ കുതിരയ്ക്ക് ചിറകുകളുണ്ട്. ദേവദത്തയുടെ പുറത്തിരുന്ന് കത്തിജ്വലിക്കുന്ന വാളുമായി ഭഗവാൻ കൽക്കി ഈ ലോകത്തെ ദുഷ്ടജനങ്ങളെ നിഗ്രഹിക്കും. -കൽക്കി പുരാണം.

സജ്ജനങ്ങളുടെ ദീർഘകാലമായുള്ള കാത്തിരിപ്പിനു വിരാമമിട്ടുകൊണ്ട് ദുഷ്ടൻമാരെയെല്ലാം നിഗ്രഹിച്ച് കൽക്കി കലിയുഗത്തിന് അന്ത്യം കുറിക്കും. എന്നിട്ട് സജ്ജനങ്ങൾക്ക് പരമമായ സത്യമുപദേശിച്ചു കൊടുക്കുകയും സത്യയുഗത്തിന് ആരംഭം കുറിക്കുകയും ചെയ്യും. -പത്മപുരാണം.


കരിമുട്ടം ദേവി ക്ഷേത്രം
 


 ദക്ഷ പത്നി


  കരിമുട്ടം ക്ഷേത്ര ഗ്രൂപ്പിൽ ചോദിച്ചിരുന്ന ഇന്നത്തെ ചോദ്യത്തിന് പതിവ് പോലെ ഉത്തരം പോസ്റ്റ് ചെയ്യുന്നു.

ബ്രഹ്മാവിന്റെ ദക്ഷിണാംഗുഷ്ഠത്തിൽ (വലത്തേ പെരുവിരലിൽ) നിന്നാണ് ദക്ഷൻ ജനിച്ചത് എന്നും ബ്രഹ്മാവിന്റെ മാനസപുത്രന്മാരിൽ (മനസ്സിൽ അഥവാ സങ്കല്പത്താൽ ജനിച്ചവർ) ഒരാളാണ് എന്നും വ്യത്യസ്തമായ പ്രസ്താവങ്ങളുണ്ട്. പ്രപഞ്ചസൃഷ്ടിയിൽ തന്നെ സഹായിക്കാൻ വേണ്ടിയാണ് ബ്രഹ്മാവ് പ്രജാപതിമാരെസൃഷ്ടിച്ചത്.

    വൃക്ഷങ്ങളുടെ പുത്രിയും ചന്ദ്രന്റെ വളർത്തു പുത്രിയുമായ മാരിഷയുടെയും പ്രചേതസ്സുകളുടെയും പുത്രനായി ദക്ഷപ്രജാപതി ജനിച്ചു എന്ന കഥയും പുരാണങ്ങളിൽ കാണപ്പെടുന്നു.
ബ്രഹ്മാവിന്റെ നിർദ്ദേശത്താൽ ദേവന്മാർ, അസുരന്മാർ, ഋഷികൾ, ഗന്ധർവന്മാർ, നാഗങ്ങൾ തുടങ്ങിയവരെ ദക്ഷൻ സൃഷ്ടിച്ചെങ്കിലും ഇവരുടെ സംഖ്യ പരിമിതമായതിനാൽ പ്രജാസൃഷ്ടിയുടെ ഉദ്ദിഷ്ടഫലം ലഭിച്ചില്ല. വിന്ധ്യപർവതത്തിൽ തപസ്സനുഷ്ഠിച്ച ദക്ഷന്റെ മുന്നിൽ മഹാവിഷ്ണു പ്രത്യക്ഷനായി അസിക്നിയെ പത്നിയായി നല്കി. ദക്ഷന് പില്ക്കാലത്ത് മനുവിന്റെ പുത്രിയായ പ്രസൂതിയെയും പത്നിയായി ലഭിച്ചു. അസിക്നിയിൽ ജനിച്ച അയ്യായിരം പുത്രന്മാർ ഹര്യശ്വന്മാർ എന്ന പേരിലറിയപ്പെട്ടു. പ്രജാസൃഷ്ടിയിൽ തന്നെ സഹായിക്കാൻ ദക്ഷൻ അഭ്യർഥിച്ചെങ്കിലും ഇവർ നാരദന്റെ ഉപദേശം സ്വീകരിച്ച് ലൌകിക ജീവിതം ഉപേക്ഷിച്ച് സത്യാന്വേഷകരായി ലോകം ചുറ്റി നടന്നു. ദക്ഷന് പിന്നീടുണ്ടായ ആയിരം പുത്രന്മാർ ശബലാശ്വന്മാർ എന്ന പേരിലറിയപ്പെട്ടു. ഇവരും ജ്യേഷ്ഠന്മാരുടെ മാർഗ്ഗം പിന്തുടർന്നു. കുപിതനായ ദക്ഷൻ നാരദനെ 'ഒരിടത്തും സ്ഥിരമായി വസിക്കാതെ ലോകം ചുറ്റി നടക്കാനിടവരും' എന്നു ശപിച്ചു. പിന്നീട് ദക്ഷന് അസിക്നിയിൽ അറുപത് പുത്രിമാരാണുണ്ടായത്. ഇവരെയും പ്രസൂതിയിൽ ജനിച്ച ഇരുപത്തിനാലു പുത്രിമാരെയും കശ്യപൻ, ചന്ദ്രൻ, ധർമദേവൻ തുടങ്ങിയവർക്ക് വിവാഹം ചെയ്തു നല്കി. സതിയെ പരമശിവനാണു നല്കിയത്.

കരിമുട്ടം ദേവി ക്ഷേത്രം


ദക്ഷന്റെ ശാപം 


  കരിമുട്ടം ക്ഷേത്ര ഗ്രൂപ്പിൽ ചോദിച്ചിരുന്ന ഇന്നത്തെ ചോദ്യത്തിന് പതിവ് പോലെ ഉത്തരം പോസ്റ്റ് ചെയ്യുന്നു.

ദക്ഷൻ ചന്ദ്രനെ ശപിച്ച കഥ മഹാഭാരതത്തിൽ (ശല്യപർവം, 35-ാം അധ്യായം) വിവരിക്കുന്നുണ്ട്. അശ്വതി,ഭരണി, കാർത്തിക തുടങ്ങിയ ഇരുപത്തിയേഴു പുത്രിമാരെ ദക്ഷൻ ചന്ദ്രന് വിവാഹം ചെയ്തു നല്കി. ചന്ദ്രനാകട്ടെ, രോഹിണിയോടുമാത്രം പ്രത്യേകം പ്രേമം പ്രകടിപ്പിച്ചു. ഇതിൽ ദുഃഖിതരായ മറ്റുള്ളവർ പിതാവിനോട് പരാതി പറഞ്ഞു. എല്ലാ പത്നിമാരോടും സമാനമായ സ്നേഹം പ്രകടിപ്പിക്കണമെന്ന് ദക്ഷൻ ചന്ദ്രനോട് അഭ്യർഥിച്ചെങ്കിലും ചന്ദ്രൻ അതിനു ശ്രമിച്ചില്ല. 'ക്ഷയ'രോഗിയായിത്തീരട്ടെ എന്ന് ദക്ഷൻ ചന്ദ്രനെ ശപിച്ചു. ഇതോടെ സസ്യജാലമെല്ലാം ക്ഷീണിതമായി ലോകംതന്നെ നശിക്കും എന്നു മനസ്സിലാക്കിയ ദേവന്മാർ ദക്ഷനെക്കണ്ട് ശാപത്തിൽ ഇളവു വരുത്തുന്നതിനഭ്യർഥിച്ചു. ഓരോ മാസവും പകുതി ദിവസം മാത്രം 'ക്ഷയ'രോഗബാധിതനാകുമെന്നും അതുകഴിഞ്ഞാൽ രോഗം മാറുമെന്നും ശാപം കുറച്ചുകൊടുത്തു. ഇതാണത്രെ ചന്ദ്രന് വൃദ്ധിക്ഷയങ്ങൾ ഉണ്ടാകാൻ കാരണം.

കരിമുട്ടം ദേവി ക്ഷേത്രം
 


ദുര്യോധന പുത്രനും പുത്രിയും


  കരിമുട്ടം ക്ഷേത്ര ഗ്രൂപ്പിൽ ചോദിച്ചിരുന്ന ഇന്നത്തെ ചോദ്യത്തിന് പതിവ് പോലെ ഉത്തരമടങ്ങിയ ഈ പോസ്റ്റ് പ്രസിദ്ധീകരിക്കുന്നു.

 കൗരവ ജയേഷ്ഠനായ ദുര്യോധനന്റെ പുത്രനാണ് ലക്ഷ്മണൻ.

ദുര്യോധനൻ ഒരിക്കൽ കാശിരാജാവിന്റെ പുത്രിയായ ഭാനുമതിയെ കർണ്ണന്റെ സഹായത്തോടെ അപഹരിക്കുകയും , അവളിൽ നിന്നും ലക്ഷ്മണൻ എന്നൊരു പുത്രനും , ലക്ഷ്മണ എന്നൊരു പുത്രിയും ജനിക്കുകയും ചെയ്തു .

ലക്ഷ്മണൻ കൗരവ പക്ഷത്തെ ഒരു മഹാരഥിയായിരുന്നു. ഭാരതയുദ്ധത്തിൽ വച്ച് അര്ജുനപുത്രനായ അഭിമന്യുവിനോട് പൊരുതി ഇദ്ദേഹം വീരമൃത്യു വരിച്ചു .

കരിമുട്ടം ദേവി ക്ഷേത്രം

ഗാന്ധാരി


  കരിമുട്ടം ക്ഷേത്ര ഗ്രൂപ്പിൽ ചോദിച്ചിരുന്ന ഇന്നത്തെ ചോദ്യത്തിന് പതിവ് പോലെ ഉത്തരമടങ്ങിയ ഈ പോസ്റ്റ് പ്രസിദ്ധീകരിക്കുന്നു.

 കുരുപാണ്ഡവഃ യുദ്ധത്തിന് ശേഷം മഹാഭാഗയായ ഗാന്ധാരീ ദേവി , ദൂരെ നിന്ന് കുരുക്കൾ മരിച്ചുവീണ യുദ്ധക്കളം ദർശിച്ചു . ഉഗ്ര തപസ്വിനിയും പതിവ്രതകളിൽ അഗ്രഗണ്യയുമായ ഗാന്ധാരി, വ്യാസമുനിയുടെ അനുഗ്രഹത്താൽ ദിവ്യദൃഷ്ടിയുള്ളവളായിത്തീർന്നു. അവൾ തന്റെ കണ്ണുകളെ മൂടിക്കെട്ടിയിരുന്നിട്ടും ദിവ്യദൃഷ്ടിയാൽ സകലതും കാണുവാൻ കഴിഞ്ഞു . യുദ്ധക്കളത്തിൽ മരണപ്പെട്ട ഓരോ വ്യക്തികളേയും ചൂണ്ടിക്കാണിച്ച് അവൾ അടുത്തു നിന്നിരുന്ന ഭഗവാൻ കൃഷ്ണനോട് അതേപ്പറ്റിയെല്ലാം വിലപിച്ചുകൊണ്ടിരുന്നു. സ്ത്രീകളിൽ ഉത്തമയായ ഗാന്ധാരി കരഞ്ഞു കരഞ്ഞു തളർന്ന് ഉഴന്നു വീണു. പിന്നീട് എണീറ്റ് വീണ്ടും വിലാപത്തോടു കൂടി സകല അപരാധവും കൃഷ്ണനിൽ ചുമത്തിക്കൊണ്ട് അവർ ഇങ്ങനെ പറഞ്ഞു.

" കൃഷ്ണാ , പാണ്ഡവരും ധാർത്തരാഷ്ട്രന്മാരും പരസ്പരം കൊന്നു തീർന്നു. എന്തിനാണ് ജനാർദ്ദനാ അവരെ നീ തീർത്തും ഉപേക്ഷിച്ചു കളഞ്ഞത് ?  നീ രണ്ടിനും സമർത്ഥനും ശ്രുതവാക്യനും അസംഖ്യം ഭൃത്യന്മാരും വിപുലമായ സൈന്യബലമുള്ളവനും ശക്തനുമല്ലേ ? അല്ലയോ മധുസൂദനാ, അപ്പോൾ കുരുക്കളുടെ നാശം നിന്റെ ഇച്ഛയനുസരിച്ചാണ് നടന്നത്. അതിനാൽ, മഹാബാഹോ അതിന്റെ ഫലം നീയും അനുഭവിക്കട്ടെ. പതിശുശ്രൂഷയാൽ അൽപ്പമെങ്കിലും തപോബലം ഞാൻ ആർജ്ജിച്ചിട്ടുണ്ടെങ്കിൽ, ആ തപോബലത്താൽ അല്ലയോ ചക്രഗദാധരാ, ഞാൻ നിന്നെ ശപിക്കുകയാണ്. പരസ്പരം കൊല്ലുന്ന ബന്ധുക്കളായ കുരുപാണ്ഡവരെ നീ ഉപേക്ഷിക്കുകയാൽ, അല്ലയോ ഗോവിന്ദാ, നിന്റെ ബന്ധുക്കളും ഇതുപോലെ കൊല്ലപ്പെടുന്നതാണ്. ഇന്നേക്ക് മുപ്പത്തിയാറാമാണ്ട് തികയുമ്പോൾ, ബന്ധുക്കളും അമാത്യന്മാരും പുത്രന്മാരുമൊക്കെ കൊല്ലപ്പെട്ട്‌ വനത്തിലൂടെ നടക്കുമ്പോൾ, കുത്സിതമായ ഒരു ഉപായത്താൽ നീയും മരിക്കുന്നതാണ്. ഈ കാണും പടി, ബന്ധുക്കളെല്ലാം മരിച്ച് നിങ്ങളുടെ സ്ത്രീകളും ഭാരത സ്ത്രീകളെപ്പോലെ അനാഥകളായി വിലപിക്കും [മഹാഭാരതം , സ്ത്രീപർവ്വം , അദ്ധ്യായം 25 , ശ്ളോകങ്ങൾ 39 മുതൽ 46 വരെ]

ഗാന്ധാരിയുടെ ശാപവാക്കുകൾ കേട്ടിട്ടും ഭഗവാൻ കൃഷ്ണന് ഒരു കുലുക്കവുമുണ്ടായില്ല . അദ്ദേഹം താൻ ചെയ്യാനുദ്ദേശിച്ചിരിക്കുന്ന കാര്യം തന്നെയാണ് ശാപവാക്കുകളിലൂടെ ഗാന്ധാരി ഇപ്പോൾ പറഞ്ഞതെന്ന് അവളെ അറിയിച്ചു . ഉത്തമഭക്തയും ധർമ്മിഷ്ഠയുമായ ഗാന്ധാരിയുടെ വാക്കുകളെ സത്യമാക്കുവാനും, താൻ നിശ്ചയിച്ചിട്ടുള്ളത് നടത്താനുമായി ശ്രീകൃഷ്ണഭഗവാൻ ഗാന്ധാരിയുടെ ശാപത്തെ പുഞ്ചിരിയോടെ സ്വീകരിച്ചു. അതനുസരിച്ചാണ് പിൽക്കാലത്ത് യദുകുലം നശിച്ചതും ദ്വാരക കടലിൽ മുങ്ങിപ്പോയതും.


കരിമുട്ടം ദേവി ക്ഷേത്രം

പഞ്ചതന്ത്രം


  കരിമുട്ടം ക്ഷേത്ര ഗ്രൂപ്പിൽ ചോദിച്ചിരുന്ന ഇന്നത്തെ ചോദ്യത്തിന് പതിവ് പോലെ ഉത്തരമടങ്ങിയ ഈ പോസ്റ്റ് പ്രസിദ്ധീകരിക്കുന്നു.

ദക്ഷിണാപഥത്തിലെ മഹിളാരോപ്യം എന്ന പട്ടണത്തിലെ രാജാവായിരുന്നു അമരശക്തി. അദ്ദേഹത്തിന് മൂന്നു പുത്രന്മാരാണുണ്ടാ യിരുന്നത്. പുത്രന്മാർ മൂവരും ബുദ്ധിഹീനരും, ദുർബുദ്ധികളുമായിരുന്നു. തന്റെ പുത്രന്മാരുടെ ബുദ്ധിയുണർത്താൻ എന്തെങ്കിലും വഴി കണ്ടുപിടിക്കാൻ രാജാവ് തന്റെ മന്ത്രിമാരോട് ആവശ്യപ്പെട്ടു.

രാജാവിന്റെ ഇംഗിതം മനസ്സിലാക്കിയ സുമതി എന്ന മന്ത്രിയുടെ ഉപദേശപ്രകാരം രാജാവ്, സർവ്വ ശാസ്ത്രവിശാരദനായ വിഷ്ണുശർമ്മ എന്ന ബ്രാഹ്മണനെ ആളയച്ചു വരുത്തി. പുത്രന്മാരെ അദ്ദേഹത്തിന് ഏൽപ്പിച്ചു കൊടുത്തു.

വിഷ്ണുശർമ്മ ലോകത്തിലെ ധർമ്മ ശാസ്ത്രങ്ങളും , നീതിശാസ്ത്രങ്ങളും എല്ലാം ഉൾപ്പെടുത്തി വളരെ മനോഹരമായി അഞ്ചു ഗ്രന്ഥങ്ങൾ (തന്ത്രങ്ങൾ) രചിച്ചു. അദ്ദേഹം അവ ഓരോന്നായി അമരശക്തി രാജാവിന്റെ പുത്രന്മാരെ പഠിപ്പിച്ചു.അങ്ങിനെ അവർ അറിവുള്ളവരായി തീരുകയും ചെയ്തു.

മിത്രഭേദം, മിത്രസംപ്രാപ്തി, കാകോലുകീയം, ലബ്ധപ്രണാശം, അപരീക്ഷിതകാരകം ഇങ്ങിനെ അഞ്ചു ഭാഗങ്ങളിലായിട്ടാണ് ഈ കഥകൾ അവതരിപ്പിച്ചിട്ടുള്ളത്. നല്ല നല്ല സന്ദേശങ്ങൾ ഉൾക്കൊള്ളുന്ന ഈ കഥകൾ കുട്ടികൾക്ക് തീർച്ചയായും ഇഷ്ടപ്പെടും.

 കരിമുട്ടം ദേവി ക്ഷേത്രം


 ഗണപതി ഹോമം


  കരിമുട്ടം ക്ഷേത്ര ഒന്നാം ഗ്രൂപ്പിൽ ഒരംഗം ഗണപതി ഹവനത്തെക്കുറിച്ച് ചോദിച്ചിരുന്നതിന് ശേഖരിച്ച അറിവുകൾ ഇവിടെ ചേർക്കുകയാണ്. ഏകദേശം 32 തരത്തിലുള്ള ഗണപതികൾ ആരാധനാ ഭാവത്തിൽ ഉണ്ട്. ഓരോന്നും ഓരോ പേരിലാണ് അറിയപ്പെടുന്നത്

1. ബാലഗണപതി:
കുട്ടികളുടേത് മാതിരിയുള്ള മുഖഭാവമുള്ളത്. കൈകളിൽ പഴം, മാമ്പഴം, കരിമ്പ് എന്നിവ ഭൂമിയിലെ സമ്പൽസമൃദ്ധിയെ സൂചിപ്പിക്കുന്നു.

2. തരുണഗണപതി:
യുവത്തം തുളുമ്പുന്ന ഭാവത്തോട് കൂടിയത്‌. എട്ടു കൈകളോടു കൂടിയ ഗണപതി.

3. ഭക്തിഗണപതി:
പൂർണ്ണചന്ദ്രൻറെ തിളക്കത്തോടെയുള്ള മുഖഭാവം പ്രത്യേകിച്ചും കൊയ്തുകാലത്ത്. എപ്പോഴും നല്ല പ്രസന്നവദനനായി. കൈകളിൽ മാമ്പഴം, നാളികേരം, പായസവും.

4. വീരഗണപതി:
ഒരു യോദ്ധാവിന്റെ മുഖഭാവത്തോടെയുള്ളത്. 16 കൈകളോടു കൂടിയത് എല്ലാ കൈകളിലും ആയുധങ്ങളുമായി യുദ്ധത്തിനു പുറപ്പെട്ടു നിൽക്കുന്നത്.

5. ശക്തിഗണപതി:
4 കൈകളോടെ ഇരിക്കുന്ന രൂപത്തിലാണ്‌ ഈ ഗണപതി.

6. ദ്വിജഗണപതി:
3 ശിരസ്സോടുകൂടിയ ഗണപതിയാണ്. കൈകളിൽ ഓലയും, കൂജയും, ജപമണികളും.

7. സിദ്ധിഗണപതി:
എല്ലാം നേടിയെടുത്ത ആത്മ സംതൃപ്തിയോടെ ഇരിക്കുന്ന ഗണപതി.

8. ഉച്ചിഷ്ട ഗണപതി:
സംസ്കാരത്തിന്റെ കാവൽക്കാരനാണ് ഈ ഗണപതി. കൈകളിൽ മാതളം,നീലത്താമര,ജപമാല,നെൽക്കതിർ എന്നിവ കാണും.

9. വിഘ്നഗണപതി:
എല്ലാ തടസ്സങ്ങളും നീക്കുന്ന ഗണപതി.

10. ക്ഷിപ്രഗണപതി:
വളരെ വേഗം പ്രവർത്തിക്കുന്ന ഗണപതിയാണ്. തുമ്പിക്കയ്യിൽ ഒരു കുടം നിറയെ അമൂല്യ രത്നങ്ങൾ ആയിട്ടുള്ളതാണ്.

11. ക്ഷിപ്രപ്രസാദഗണപതി:
പെട്ടെന്ന് പ്രസാദിക്കുന്ന ഗണപതിയാണ്. കുശപ്പുല്ലുകൊണ്ടുള്ളാ സിംഹാസനത്തിൽ ഇരിക്കുന്നു.

12. ഹെരംബഗണപതി:
5 മുഖമുള്ള ഗണപതി,വെളുത്ത നിറം,ബലഹീനതരുടെ രക്ഷകൻ എന്നാണ് ഈ ഗണപതി അറിയപ്പെടുന്നത്. ഒരു വലിയ സിംഹത്തിന്റെ മുകളിലാണ് സവാരി.

13. ലക്ഷ്മിഗണപതി:
തുവെള്ള നിറമാണ് ഈ ഗണപതിക്ക്‌. കൈകളിൽ തത്ത, മാതളം.

14. മഹാഗണപതി:
തൃക്കൺ ഉള്ള ഗണപതിയാണ് ഇത്. മാതളം, നീലത്താമര, നെൽക്കതിർ എന്നിവ കൈകളിലേന്തി നിൽക്കുന്നു.

15. വിജയഗണപതി:
എപ്പോഴും വിജയഭാവ ത്തോടെയുള്ള മുഖഭാവത്തോടെയാണ് ഈ ഗണപതി.

16. നൃത്തഗണപതി:
നൃത്ത രൂപത്തിലാണ് ഈ ഗണപതി. നാലു കൈകളുള്ള ഈ ഗണപതിയുടെ വിരലുകളിൽ മോതിരമുണ്ടാകും.

17. ഉർധ്വ ഗണപതി: 6 കൈകളിൽ നെൽക്കതിർ, താമര, കരിമ്പ്.

18. ഏകാക്ഷര ഗണപതി:
തൃക്കൺ ഉള്ള ഗണപതി താമരയുടെ ആകൃതിയിൽ മൂഷികന്റെ പുറത്താണ് ഇരിക്കുന്നത്.

19. വരദ ഗണപതി:
ഈ ഗണപതി കൈയിൽ തേനുമായി ആണ് ഇരിക്കുന്നത്.

20. ത്രയാക്ഷര ഗണപതി:
ഈ ഗണപതി പൊട്ടിയ കൊമ്പും, തുമ്പിക്കൈയിൽ മോദകവും ഉണ്ടാകും.

21. ഹരിന്ദ്ര ഗണപതി:
ഒരു പീഠത്തിന്റെ മുകളിൽ ഇരിക്കുന്ന രീതിയിൽ ആണ് ഈ ഗണപതി.

22. ഏകദന്തഗണപതി:
ഈ ഗണപതി നീല നിറത്തോടുകൂടിയതാണ്. ലഡ്ഡു ആണ് പ്രസാദം.

23. സൃഷ്ടിഗണപതി:
ഈ ഗണപതി ചുവന്ന നിറത്തോടുകൂടിയ ഉള്ളതാണ്.

24. ഉദ്ദണ്ടഗണപതി:
ധർമത്തിനു വേണ്ടി പൊരുതുന്ന 10 കൈകളുള്ള ഗണപതി ആണ് ഇത്.

25. ഋണമോചന ഗണപതി:
ഈ ഗണപതിയുടെ ഇഷ്ടപ്പെട്ട ഫലമാണ് റോസ്ആപ്പിൾ.

26. ധുണ്ടി ഗണപതി:
കൈയ്യിൽ രുദ്രാക്ഷമാലയാണ് ഈ ഗണപതിക്ക്‌ ഉള്ളത്.

27. ദ്വിമുഖ ഗണപതി:
രണ്ടുമുഖമുള്ള ഗണപതി, എല്ലാ ഭാഗത്തേക്കും കാണുന്ന രീതിയിൽ.

28. ത്രിമുഖ ഗണപതി:
സ്വർണനിറത്തിലുള്ള താമര ആണ് ഇരിപ്പിടം.

29. സിംഹ ഗണപതി:ഈ ഗണപതി ധീരതയെ സൂചിപ്പിക്കുന്നു.

30. യോഗ ഗണപതി:
യോഗമുദ്രയിൽ ഇരിക്കുന്ന ഗണപതി ആണിത്. ധ്യാന നിമഗ്നനായി ആണ് ഈ ഗണപതി.

31. ദുർഗ്ഗ ഗണപതി:
വിജയത്തിന്റെ പ്രതീകമാണ്‌ ഈ ഗണപതി.

32. സങ്കടഹര ഗണപതി:
എല്ലാം ദുഖവും ശമിപ്പിക്കുന്ന ഗണപതി ആണിത്.

 *ഗണപതി ഹോമം*
ഹിന്ദുക്കള്‍ ഏത് പുണ്യകര്‍മ്മം തുടങ്ങുമ്പോഴും ഗണപതിയെ ആദ്യം വന്ദിക്കുന്നു. പുര വാസ്തുബലി തുടങ്ങിയ വലിയ കാര്യങ്ങള്‍ ചെയ്യുമ്പോള്‍ ഗണപതി ഹോമം പ്രധാനമാണ്. വീട്ടിലും ക്ഷേത്രങ്ങളിലും ഗണപതി ഹോമങ്ങള്‍ നടത്തുക പതിവുണ്ട്. വിഘ്നങ്ങളും ദുരിതങ്ങളും മാറ്റി ക്ഷേമൈശ്വര്യങ്ങള്‍ വര്‍ദ്ധിക്കാനായി നടത്തുന്ന പ്രധാന ഹോമമാണ് ഗണപതി ഹോമം. തീരെ കുറഞ്ഞ ചെലവില്‍ ഗണപതിഹോമം നടത്താനാവും. ഏറ്റവും വേഗത്തില്‍ ഫലം തരുന്ന കര്‍മ്മമാണ് ഗണപതി ഹോമം എന്നാണ് വിശ്വാസം.

ജന്മനക്ഷത്തിന് മാസം തോറും ഗണപതി ഹോമം നടത്തുന്നത് ജീവിതത്തില്‍ ശ്രേയസ്സ് ഉണ്ടാവുന്നതിനും സകല ദോഷങ്ങളും പരിഹരിക്കുന്നതിനും നല്ലതാണ്. ഒരു നാളീകേരം കൊണ്ട് ഏറ്റവും ചെറിയ രീതിയില്‍ ഗണപതി ഹോമം നടത്താം. നിത്യ ഹോമത്തിന് ഒറ്റനാളീകേരമാണ് ഉപയോഗിക്കുക പതിവ്.

എട്ട് നാളീകേരം കൊണ്ട് അഷ്ടദ്രവ്യം ചേര്‍ത്ത് അഷ്ടദ്രവ്യ ഗണപതി ഹോമവും നടത്താം. കൊട്ടത്തേങ്ങ അല്ലെങ്കില്‍ ഉണങ്ങിയ നാളീകേരമാണ് ഹോമത്തിന് ഉപയോഗിക്കുക. പഴം, കരിമ്പ്, തേന്‍, ശര്‍ക്കര, അപ്പം, മലര്‍ എന്നിവയാണ് അഷ്ടദ്രവ്യങ്ങള്‍.

നാളീകേരത്തിന്‍റെ എണ്ണം കൂട്ടി ഗണപതി ഹോമം വലിയ രീതിയില്‍ ചെയ്യാവുന്നതാണ്. 108, 336, 1008 എന്നിങ്ങനെയാണ് നാളീകേര സംഖ്യ കൂട്ടാറുള്ളത്. ഗണപതി ഹോമത്തിന്‍റെ അവസാനം 24 എള്ളുണ്ടയും 24 മോദകവും ചേര്‍ത്ത് ഹോമിച്ചാല്‍ ഫലസിദ്ധി പരിപൂര്‍ണ്ണമായിരിക്കും എന്നാണ് വിശ്വാസം.

ഗണപതി ഹോമം നടത്തുന്ന ആള്‍ക്ക് നാലു വെറ്റിലയില്‍ അടയ്ക്കയും സംഖ്യയും വച്ച് ദക്ഷിണ നല്‍കണം. അമ്മ, അച്ഛന്‍, ഗുരു, ഈശ്വരന്‍ എന്നീ നാലു പേരെയാണ് ഈ വെറ്റിലകള്‍ സൂചിപ്പിക്കുന്നത്.
പലര്‍ക്കും ദക്ഷിണ കൊടുക്കാന്‍ ഒരേ വെറ്റില കൊടുക്കുന്നതും ശരിയല്ല.

 *ഗണപതിഹോമവും ഫലങ്ങളും*

പല കാര്യങ്ങള്‍ക്കായി ഗണപതി ഹോമങ്ങള്‍ നടത്താറുണ്ട്. മംഗല്യ സിദ്ധിക്ക്, സന്താന ഭാഗ്യത്തിന്, ഇഷ്ടകാര്യങ്ങള്‍ സാധിക്കാന്‍, കലഹങ്ങള്‍ ഒഴിവാക്കാന്‍ എന്നുവേണ്ട ആകര്‍ഷണം ഉണ്ടാവാന്‍ പോലും ഗണപതിയെ അഭയം പ്രാപിക്കാറുണ്ട്.

വിവിധ ആവശ്യങ്ങളുള്ള ഗണപതി ഹോമത്തിന് എന്താണ് ഹോമിക്കേണ്ടത് എന്ന വിവരം ചുവടെ കൊടുക്കുന്നു :

👉 അഭീഷ്ടസിദ്ധി : അഭീഷ്ട സിദ്ധി എന്നാല്‍ വേണ്ട കാര്യങ്ങള്‍ സാധിക്കുക. ഇതിനായി ഐകമത്യസൂക്തം, ഗായത്രി എന്നിവ ജപിച്ച് 1008 തവണയില്‍ കൂടുതല്‍ നെയ് ഹോമിക്കുക.

👉 ഐശ്വര്യം : കറുകക്കൂമ്പ് മൂന്നെണ്ണം കൂട്ടിക്കെട്ടി ത്രിമധുരത്തില്‍ മുക്കി ഹോമിക്കുക.

👉 മംഗല്യസിദ്ധി : ചുവന്ന തെച്ചിപ്പൂവ് നാളം കളഞ്ഞ് നെയ്യില്‍ മുക്കി സ്വയം‌വര മന്ത്രാര്‍ച്ചനയോടെ ഹോമിക്കുക. ഏഴ് ദിവസം തുടര്‍ച്ചയായി ചെയ്താല്‍ മംഗല്യ ഭാഗ്യം സിദ്ധിക്കും.

👉 സന്താനഭാഗ്യം : സന്താനഗോപാല മന്ത്രം ജപിച്ച് പഞ്ചസാര ചേര്‍ക്കാത്ത പാല്‍പ്പായസം ഹോമിക്കുക.

👉 ഭൂമിലാഭം : താമര മൊട്ടില്‍ വെണ്ണ പുരട്ടി ഹോമിക്കുക.

👉 പിതൃക്കളുടെ പ്രീതി: എള്ളും അരിയും ചേര്‍ത്ത് അനാദി തുടങ്ങിയ മന്ത്രങ്ങള്‍ കൊണ്ട് ഹോമം നടത്തുക.

👉 കലഹം തീരാന്‍ : ഭാര്യയുടെയും ഭര്‍ത്താവിന്‍റെയും നക്ഷത്ര ദിവസം സംവാദ സൂക്തം നടത്തി ഹോമം നടത്തണം. തുടര്‍ച്ചയായി ഏഴ് തവണ ഇത് ചെയ്യണം. ഉണങ്ങിയ 16 നാളീകേരം, 16 പലം ശര്‍ക്കര, 32 കദളിപ്പഴം, ഒരു നാഴി നെല്ല്, ഉരി തേന്‍ എന്നിവ സംവാദ സൂക്തം ചൊല്ലി ഹോമിക്കണം.

👉 ആകര്‍ഷണത്തിന് : മുക്കുറ്റിയും തെച്ചിപ്പൂവും ത്രിമധുരത്തില്‍ ഹോമിച്ചാല്‍ മതി. ത്രയംബക മന്ത്രം കൊണ്ട് തെച്ചിയും കറുകയും അശ്വാരൂഢമന്ത്രം കൊണ്ട് മുക്കുറ്റിയും ഹോമിക്കാം.

ഏറ്റവും ശ്രേഷ്ഠമായ ക്രിയയാണ് ഗണപതി ഹവനം. ഏതു ക്രിയയും ആരംഭിക്കുന്നതിനു മുന്‍പ് വിഘ്നേശ്വരനായ ശ്രീ ഗണപതിയെ വന്ദിക്കുന്നു. ഗണപതി സ്മരണയോടെ ചെയ്യുന്ന പ്രവൃത്തികള്‍ തടസ്സമില്ലാതെ പൂര്‍ത്തീകരിക്കാന്‍ കഴിയും എന്നാണ് അനുഭവം. സിദ്ധി, ബുദ്ധി, ഐശ്വര്യം ഇവയെല്ലാം നല്‍കുന്ന അഭീഷ്ട വരദനാണ് ഗണനായകന്‍. ഗൃഹങ്ങളില്‍ ചെയ്യാവുന്ന 'ഗണപതിക്ക്‌ വയ്ക്കല്‍' മുതല്‍ മഹാ ക്ഷേത്രങ്ങളില്‍ ചെയ്യുന്ന 'അഷ്ടദ്രവ്യ മഹാ ഗണപതി ഹോമം ' വരെ പല രീതിയിലും ക്രമത്തിലും ഗണപതിയെ ആരാധിക്കാം.

ഗണപതിക്ക്‌ വയ്ക്കല്‍ :

വീടുകളിലാണ് സാധാരണയായി ഇത് സമര്‍പ്പിക്കുന്നത്. ഏതെങ്കിലും പ്രധാന കര്‍മ്മം ആരംഭിക്കുന്നതിനു മുമ്പായി പൂജാമുറി അഥവാ ക്രിയ നടത്തുന്നതിനുള്ള മുറി കഴുകി ശുദ്ധിയാക്കി നിലവിളക്ക് കൊളുത്തി, അതിനു മുന്നില്‍ നാക്കിലയില്‍ അവില്‍, മലര്‍, ശര്‍ക്കര, തേങ്ങാ പൂള്, കദളിപ്പഴം, കരിമ്പ്, തേന്‍, കല്‍ക്കണ്ടം, മുന്തിരി, മാതളം തുടങ്ങിയ പഴങ്ങള്‍ ഇവ നിവേദ്യമായി വയ്ക്കുന്നു. അല്പം നെല്ല്, പുഷ്പങ്ങള്‍, ജലം തുടങ്ങിയവയും വയ്ക്കുന്നു. ചന്ദനത്തിരി കൊളുത്തി വയ്ക്കുന്നു. തൊഴുതു പ്രാര്‍ഥിച്ച ശേഷം കര്‍മ്മങ്ങള്‍ ചെയ്യാം. ഒടുവില്‍ കർപ്പൂരമുഴിഞ്ഞു തൊഴുത ശേഷം നിവേദ്യങ്ങള്‍ പ്രസാദമായി കഴിക്കുന്നു.

ഗണപതി ഹോമം :

ഗണപതി പ്രീതിക്കായി നാളികേരം പ്രധാനമായും മറ്റു ദ്രവ്യങ്ങളും ചേര്‍ത്ത് ഹോമാഗ്നിയില്‍ സമര്‍പ്പിക്കുന്ന വഴിപാടാണിത്. ജന്മനക്ഷത്തിന് ഗണപതി ക്ഷേത്രത്തില്‍ മാസം തോറും ഗണപതി ഹോമം നടത്തുന്നത് ഉത്തമമാണ്. ജീവിതത്തില്‍ അഭിവൃദ്ധി ഉണ്ടാവുന്നതിനും നല്ലതാണ്. നിത്യ ഗണപതി ഹവനം ഒറ്റ നാളികേരം ഉപയോഗിച്ചാണ് ചെയ്യുന്നത്. ക്ഷേത്രത്തിലും ഇപ്രകാരം തന്നെ
എട്ട് നാളീകേരം(തേങ്ങ) കൊണ്ട് അഷ്ടദ്രവ്യം ചേര്‍ത്ത് അഷ്ടദ്രവ്യ ഗണപതി ഹോമവും നടത്താം. ഉണങ്ങിയ നാളീകേരമാണ് ഹോമത്തിന് ഉപയോഗിക്കുക. പഴം, കരിമ്പ്, തേന്‍, ശര്‍ക്കര, അപ്പം, മലര്‍എന്നിവയാണ് അഷ്ടദ്രവ്യങ്ങള്‍. എല്ലാം എട്ടിന്റെ അളവില്‍ ചേര്‍ത്തും ചിലര്‍ ചെയ്യുന്നു. നാളീകേരത്തിന്‍റെ എണ്ണം കൂട്ടി ഗണപതി ഹോമം വലിയ രീതിയിലും അളവിലുംചെയ്യാവുന്നതാണ്. 108, 336, 1008 എന്നിങ്ങനെയാണ് നാളീകേര സംഖ്യ കൂട്ടാറുള്ളത്. ഗണപതി ഹോമത്തിന്റെ മൂന്നില്‍ രണ്ടു ഭാഗം ഹോമാഗ്നിയില്‍ സമര്‍പ്പിക്കണമെന്നാണ് വ്യവസ്ഥ. ഒരു ഭാഗം പ്രസാദമായി വിതരണം ചെയ്യാം. ഗണപതി ഹോമത്തിന്റെ പ്രസാദം ദക്ഷിണ നല്‍കി വാങ്ങാവുന്നതാണ്.

മഹാ ഗണപതി ഹവനം:

സിദ്ധിയുടേയും ഇരിപ്പിടമായാണ് മഹാ ഗണപതിയെ കണക്കാക്കുന്നത്. പരമശിവന്‍റെയും പാര്‍വതിദേവിയുടേയും പുത്രനാണ് ഗണപതി.
ഭാരതത്തിലും പുറത്തും ഹൈന്ദവ ദര്‍ശനങ്ങളിലും ബുദ്ധ,ജൈനമത ദര്‍ശനങ്ങളിലും മഹാ ഗണപതി വിഘ്ന നിവാരകനായി ആരാധിക്കപ്പെടുന്നു.
ഓരോ പ്രത്യേക ആവശ്യങ്ങള്‍ക്കായാണ് മഹാ ഗണപതി ഹോമം നടത്തുന്നത്. സമൂഹ പ്രാര്‍ത്ഥനയായും ഇത് ചെയ്യാറുണ്ട്.

കുണ്ഡലിനീ യോഗപ്രകാരം മൂലാധാര ചക്രത്തിലാണ് ഗണപതിയുടെ സ്ഥാനം. ഗണപതി ഉപനിഷത്ത് എന്ന ഒരു ഉപനിഷത്തും നിലവിലുണ്ട്.

ചതുര്‍ത്ഥി വ്രതം

ഗണപതി പ്രീതിക്കായി ആണ് ചതുര്‍ത്ഥി വ്രതം അനുഷ്ഠിക്കുന്നത്. ചതുര്‍ത്ഥി വ്രതം തന്നെ പലതരത്തിലുണ്ട്. അതില്‍ പ്രധാനപ്പെട്ട ചിലത് ചുവടെ ചേര്‍ക്കുന്നു.

ചതുര്‍ത്ഥി :-

ശുക്ലപക്ഷത്തിലെ ചതുര്‍ത്ഥിയിലാണ് ഗണപതി പ്രീതിക്കായി ചതുര്‍ത്ഥി വ്രതം അനുഷ്ഠിക്കുന്നത്. ശുക്ലപക്ഷ ചതുര്‍ത്ഥി ദിനത്തില്‍ ഗണപതി അവതരിച്ചതിനാലാണ് ഈ ദിനം ചതുര്‍ത്ഥി വ്രതമായി ആചരിക്കുന്നത്. ഇത് വിഘ്നനാശകമാണ്. ഉദ്ദിഷ്ടവരസിദ്ധി നേടാന്‍ ഈ വ്രതം നമ്മെ സഹായിക്കുന്നതാണ്.

സങ്കടഹര ചതുര്‍ത്ഥി :-

ഈ വ്രതത്തിന് സങ്കടചതുര്‍ത്ഥി വ്രതം എന്നും പേരുണ്ട്. കാരണം ഈ വ്രതം സങ്കടങ്ങള്‍ പരിഹരിക്കുന്നു എന്നാണു വിശ്വാസം. പൌര്‍ണമിക്കുശേഷം കറുത്തപക്ഷത്തില്‍ വരുന്ന ചതുര്‍ത്ഥിയില്‍ ആണ് ഈ വ്രതം അനുഷ്ഠിക്കുന്നത്. സങ്കടചതുര്‍ത്ഥിനാളില്‍ അവല്‍, മലര്‍, അപ്പം, കൊഴുക്കട്ട എന്നിവ നിവേദ്യമായി സമര്‍പ്പിക്കാം. അന്ന് ഗണപതിക്ഷേത്ര ദര്‍ശനം നടത്തുന്നത് ഉത്തമമാണ്. അന്നേദിവസം കറുകമാല അണിയിപ്പിക്കുന്നത് അത്യുത്തമം.

മഹാസങ്കട ചതുര്‍ത്ഥി :-

ചിങ്ങമാസത്തിലെ ചതുര്‍ത്ഥി നാളിലാണ് ഗണപതി താണ്ഡവമാടിയത്. അന്നേദിവസം നടത്തുന്ന ചതുര്‍ത്ഥി വ്രതത്തിനെ മഹാസങ്കട ചതുര്‍ത്ഥിയെന്ന് പറയുന്നു. ഓരോ കൃഷ്ണപക്ഷ ചതുര്‍ത്ഥിയിലും ഗണപതി ധ്യാനം നടത്തി വ്രതം അനുഷ്ഠിച്ചാല്‍ മഹാസങ്കടങ്ങള്‍ വരെ വഴിമാറിപോകും. അതാണ്‌ ഈ വ്രതത്തിന് മഹാസങ്കട ചതുര്‍ത്ഥി വ്രതമെന്ന് പറയുന്നത്.

വിനായക ചതുര്‍ത്ഥി :-

ഗണപതി പ്രീതിക്കായ്‌ നടത്തുന്ന മറ്റൊരു പ്രധാന വ്രതമാണ് വിനായക ചതുര്‍ത്ഥി. ക്ഷേത്രദര്‍ശനം നടത്തുന്നതും, ഗണപതി വിഗ്രഹം കടലില്‍ നിമഞ്ചനം ചെയ്യുന്നതും വിനായക ചതുര്‍ഥിനാളില്‍ പ്രധാനപ്പെട്ടവയാണ്.

"ചതുര്‍ത്ഥിനാളില്‍ ചന്ദ്രദര്‍ശനം നടത്തിയാല്‍ ഒരു കൊല്ലത്തിനുള്ളില്‍ സങ്കടത്തിനിരയാകുമെന്നും, ക്ലേശങ്ങള്‍ അനുഭവിക്കേണ്ടിയും വരും" എന്നൊരു ചൊല്ലുണ്ട്.

മുക്കുറ്റി പുഷ്പാഞ്ജലി

തടസ്സങ്ങള്‍ ഒഴിവാകാനും ക്ഷിപ്ര കാര്യ സിദ്ധിക്കും ഏറ്റവും ഫലപ്രദമായ വഴിപാടാണ് ഗണപതിക്ക് മുക്കുറ്റി കൊണ്ട് പുഷ്പാഞ്ജലി നടത്തുക എന്നത്. സമൂലം പിഴുതെടുത്ത 108 മുക്കുറ്റികള്‍ ക്ഷിപ്ര ഗണപതി മന്ത്രം കൊണ്ട് 108 തവണ ഗണപതി ഭഗവാന് അര്‍ച്ചന നടത്തുന്നതാണ് മുക്കുറ്റി പുഷ്പാഞ്ജലി. വിധി പ്രകാരം ചെയ്‌താല്‍ കാര്യ തടസ്സം,ധന തടസ്സം,വിദ്യാ തടസ്സം,വിവാഹ തടസ്സം,തൊഴില്‍ തടസ്സം എന്നിങ്ങനെ എത്ര വലിയ തടസ്സവും അതിവേഗം ഒഴിവാകുന്നതായി പല അനുഭവങ്ങളും ഉണ്ടായിട്ടുണ്ട്.
വിധിപ്രകാരമുള്ള പൂജാകര്‍മ്മങ്ങളും ഭക്തന്റെ ആത്മാര്‍ഥമായ പ്രാര്‍ഥനയും ചേര്‍ന്നാല്‍ സര്‍വ പ്രതിബന്ധങ്ങളും വിനായക കൃപയാല്‍ ഒഴിവാകുക തന്നെ ചെയ്യും.
ഗൃഹാരംഭം, ഗൃഹ പ്രവേശം മുതലായവ നടത്തുന്ന ദിവസങ്ങളിലും പുതിയ സംരംഭങ്ങള്‍, പ്രധാന കാര്യങ്ങള്‍ മുതലായവ നടത്തുന്ന ദിവസങ്ങളിലും പക്കപിറന്നാളുകളിലും മുക്കുറ്റി പുഷ്പാഞ്ജലി നടത്തുന്നത് ശ്രേയസ്കരമാണ്.


 കരിമുട്ടം ദേവി ക്ഷേത്രം 



 നന്ദികേശ്വരൻ 


  കരിമുട്ടം ക്ഷേത്ര ഗ്രൂപ്പിൽ ചോദിച്ചിരുന്ന 23.07.2018 ലെ രണ്ടാമത്തെ ചോദ്യത്തിന് പതിവ് പോലെ ഉത്തരമടങ്ങിയ ഈ പോസ്റ്റ് പ്രസിദ്ധീകരിക്കുന്നു.

 ശിവന്റെ ഭൂതഗണങ്ങളില്‍ പ്രധാനിയാണ് നന്ദികേശന്‍. നന്ദി,  നന്ദിപാര്‍ശ്വന്‍ എന്നീ പേരുകളിലും അറിയപ്പെടുന്നു. കശ്യപമഹര്‍ഷിക്ക് കാമധേനുവിലുണ്ടായ പുത്രനാണ് നന്ദിയെന്ന് വായുപുരാണത്തില്‍ പറയുന്നുണ്ട്. ശിവന്റെ വാഹനമായ കാള എന്നനിലയില്‍ സുരഭീപുത്രനായ നന്ദികേശ്വരനും ആരാധ്യനാണ്.

 നന്ദി ശിശുവായിരിക്കുമ്പോള്‍ അജ്ഞാതമായ കാരണത്താല്‍  മാതാപിതാക്കളാല്‍ പരിത്യക്തനായി. ഈ ദിവ്യശിശു ശിലാദന്‍  എന്ന മഹര്‍ഷിയുടെ പുത്രനായതെങ്ങനെ എന്ന് ശിവപുരാണത്തില്‍ വിവരിക്കുന്നത് ഇപ്രകാരമാണ്: ശാലങ്കായന്റെ പുത്രനായ ശിലാദന്‍ ലൗകിക ജീവിതം നയിച്ചിരുന്ന ഒരു ശിവഭക്തനായിരുന്നു. സന്താന സൗഭാഗ്യമില്ലാതെ ദുഃഖിതനായ അദ്ദേഹം ശിവനെ തപസ്സു ചെയ്തു പ്രസാദിപ്പിച്ചു. പ്രത്യക്ഷനായ പരമശിവന്‍ പുത്രലബ്ധിയ്ക്കുള്ള അനുഗ്രഹം നല്‍കി. കാലം കുറേക്കഴിഞ്ഞ് ഒരു യാഗം ചെയ്യാനായി നിലമുഴുതപ്പോള്‍ ഒരദ്ഭുത ശിശു ദൃശ്യനായി. നാല് കൈകളുള്ള ശിരസ്സില്‍  ജടാമകുടങ്ങളുള്ള ശിശു. ശിലാദന്‍ ആ കുഞ്ഞിനെ വളര്‍ത്തി. ക്രമേണ കുട്ടിക്കു മനുഷ്യരൂപം ലഭിച്ചു. ആയിടെ മിത്രാവരുണന്മാര്‍ ആ വഴി വന്നു. ബാലന്‍ അവരോട് അനുഗ്രഹം അഭ്യര്‍ത്ഥിച്ചു.'നിനക്കെന്തിന് അനുഗ്രഹം? നിന്റെ ആയുസ്സ് അവസാനിക്കാറായല്ലോ', എന്ന അവരുടെ പ്രവചനം കേട്ട് ദുഃഖിതനായ ബാലന്‍ പണ്ട് അച്ഛന്‍  ചെയ്തതുപോലെ ശിവനെ ഉപാസിച്ചു പ്രത്യക്ഷനാക്കി. 'ദീര്‍ഘായുസ്സ് നല്‍കണം' എന്ന് അഭ്യര്‍ത്ഥിച്ചു. 'ദീര്‍ഘായുസ്സ് മാത്രമല്ല, കൈലാസത്തില്‍ വന്ന്് പുത്രനെപ്പോലെ ഞങ്ങളോടൊപ്പം  ജീവിക്കുകയും ചെയ്തുകൊള്ളൂ' എന്ന് പരമശിവന്‍ അനുഗ്രഹിച്ചു. സന്തുഷ്ടനായ നന്ദികേശന്‍  അച്ഛന്റെ അനുവാദത്തോടെ കൈലാസത്തിലെത്തി ശിവസേവയില്‍ മുഴുകി കാലം കഴിച്ചു.

നന്ദികേശ്വരന്‍ ശിവസേവകനായതിനു പിന്നില്‍  മറ്റൊരു കഥ കൂടിയുണ്ട്. നന്ദിക്ക് രണ്ടു ഗുരുനാഥന്മാരുണ്ടായിരുന്നു ദധീചി മഹര്‍ഷിയും ദക്ഷപ്രജാപതിയും. ദക്ഷശിഷ്യനായ നന്ദി, ഗുരു തന്റെ ആരാധനാമൂര്‍ത്തിയായ ശ്രീപരമേശ്വരനെ മ്ലേച്ഛമായ രീതിയില്‍ ആക്ഷേപിക്കുന്നതു കേട്ടു സഹികെട്ടു. ഒരുനാള്‍ നന്ദി ദക്ഷനെ വിട്ട് കൈലാസത്തിലെത്തി. ശിവനെ അഭയം പ്രാപിച്ചു. കൈലാസത്തില്‍  ഭൂതഗണങ്ങളുടെ നായകനായ ദ്വാരപാലകനായി അംഗീകരിക്കപ്പെട്ട ആ ഭക്തന്‍ അതോടെ ശിവജീവിതത്തിന്റെ ഒരവിഭാജ്യഘടകമായിത്തീര്‍ന്നു. നന്ദിയുടെ അനേകം അദ്ഭുത ചരിതങ്ങള്‍ ശിവപുരാണത്തില്‍ വര്‍ണിക്കുന്നുണ്ട്.

 ഒരിക്കല്‍ സുരഭിയുടെ സന്താനങ്ങളായ ധേനുക്കള്‍ തങ്ങളുടെ സഹോദരനായ നന്ദിയെ ഒന്നു പരീക്ഷിക്കാന് തുനിഞ്ഞു. അവ തങ്ങളുടെ ക്ഷീരസമൃദ്ധമായ അകിടുകളില്‍ നിന്നും നിരന്തരം പാല്‍ ചുരത്തി കൈലാസഗിരിയെ ഒരു ദുഗ്ധ വാരിധിയാക്കി മാറ്റി.  രുദ്രന്‍ തൃക്കണ്ണ് തുറന്ന് അവയെ ഒന്നു നോക്കിയപ്പോള്‍ ആ വെള്ളപ്പശുക്കളെല്ലാം വിചിത്ര വര്‍ണങ്ങളായി. തങ്ങളുടെ നിറം വീണ്ടും വെണ്മയുള്ളതാക്കാന്‍ അവര്‍ വെണ്ണിലാവിന്റെ ഉടമയായ പൂര്‍ണചന്ദ്രനെ ചെന്നുകണ്ടു. ശിവനെ ഇത് കൂടുതല്‍ ക്രുദ്ധനാക്കി. അപ്പോള്‍ കശ്യപ പ്രജാപതി ഇടപെട്ട് പശുക്കളെ നിലയ്ക്കുനിര്‍ത്തി. തന്റെ പ്രിയപുത്രനായ നന്ദികേശ്വരനെ വാഹനമായി സ്വീകരിച്ച് പ്രപഞ്ചം മുഴുവന് സഞ്ചരിച്ച് ഭക്തന്മാരെ രക്ഷിക്കുകയും ദുഷ്ടന്മാരെ ശിക്ഷിക്കുകയും ചെയ്യണമെന്നഭ്യര്‍ഥിച്ചു. ശിവന്‍ അതംഗീകരിച്ചു. അങ്ങനെ ആവശ്യം വരുമ്പോള്‍ ഋഷഭരൂപത്തില്‍  ശിവവാഹനമാകാനും നന്ദികേശ്വരനു ഭാഗ്യം ലഭിച്ചു.

 കരിമുട്ടം ദേവി ക്ഷേത്രം

 _

ആദിത്യ ഹൃദയ മന്ത്രം 



കശ്യപപ്രജാപതിക്ക് അദിതിയിൽ ജനിച്ച പുത്രനാണ് സൂര്യഭഗവാൻ. അദിതിയുടെ പുത്രനായതിനാൽ ആദിത്യൻ എന്നും അറിയപ്പെടുന്നു.  പ്രപഞ്ചനിലനിൽപ്പിന്റെ ഉറവിടമായ സൂര്യഭഗവാൻ നവഗ്രഹങ്ങളുടെ നായകനാണ്.  ഊർജ്ജകേന്ദ്രവും ത്രിമൂർത്തീചൈതന്യം നിക്ഷിപ്തവുമായിരിക്കുന്ന സൂര്യദേവനെ ഭജിക്കുന്നവർക്ക് ജീവിത പ്രശ്നങ്ങളെ എരിച്ചു കളയുവാനുളള ആത്മവീര്യം വർദ്ധിക്കും.

ആദിത്യ ദേവനെക്കുറിച്ചുളള ഏറ്റവും പ്രസിദ്ധവും ശക്തിയേറിയതുമായ മന്ത്രമാണ് ആദ്ധ്യാത്മ രാമായണം യുദ്ധകാണ്ഡത്തിലെ ആദിത്യഹൃദയം. വാല്മീകി മഹര്‍ഷിയാണ് ഈ സ്തോത്രത്തിന് ആദിത്യഹൃദയം എന്ന പേര് നൽകിയത്.  രാമരാവണയുദ്ധ സമയത്ത് അവതാര പുരുഷനായ ശ്രീരാമദേവൻ രാവണന്റെ പരാക്രമണ മികവിൽ ചിന്താധീനനായി യുദ്ധഭൂമിയിൽ തളര്‍ന്നിരുന്നു. ഈ സമയത്ത് ദേവന്മാരോടൊപ്പം യുദ്ധം കണ്ടുകൊണ്ടിരുന്ന അഗസ്ത്യമുനി ശത്രുക്ഷയം വരുത്തുന്നതിന് ആദിത്യഹൃദയമന്ത്രം ജപിക്കാൻ ഉപദേശിക്കുകയും തുടർന്ന് ശ്രീരാമദേവൻ യഥാവിധി മൂന്നുതവണ ജപിച്ച ശേഷം യുദ്ധത്തിനിറങ്ങി രാവണനെ വധിക്കുകയും ചെയ്തു. മനസ്സിന്റെ ചാഞ്ചല്യം അകറ്റി ആത്മവിശ്വാസവും ഊർജ്ജവും നൽകുന്ന ഒന്നാണ് ആദിത്യഹൃദയ മന്ത്രം.

രാവിലെ കിഴക്കോട്ട് തിരിഞ്ഞ് 12 തവണ ഭക്തിയോടെ ജപിക്കുന്നത് സൂര്യപ്രീതികരമാണ്. ഗ്രഹദോഷങ്ങളുടെ കാഠിന്യം കുറയ്ക്കുവാൻ സൂര്യഭജനം ഉത്തമമത്രേ.  ദിവസേന ഒരു തവണയെങ്കിലും ജപിക്കുകയാണെങ്കിൽ അജ്ഞതയും വിഷാദവും അലസതയുമകന്ന് ഹൃദയശുദ്ധി കൈവരും. ജീവിതത്തിൽ നിത്യവിജയിയാവാൻ മാതാപിതാക്കൾ കുട്ടികളെ ആദിത്യഹൃദയമന്ത്രജപം ചെറുപ്പം മുതലേ ശീലിപ്പിക്കണം. ആപത്തിലും ഭയത്തിലും സൂര്യകീർത്തനം ചൊല്ലുന്നവർക്ക് രക്ഷ കിട്ടുമെന്നാണ് സ്തോത്രത്തിന്റെ ഫലശ്രുതി. അസ്തമയശേഷം സൂര്യപ്രീതികരമായ മന്ത്രങ്ങൾ, ആദിത്യഹൃദയം എന്നിവ ജപിക്കാൻ പാടില്ല.

ആദിത്യഹൃദയം

സന്താപനാശകരായ നമോനമഃ

അന്ധകാരാന്തകരായ നമോനമഃ

ചിന്താമണേ! ചിദാനന്ദായ തേ നമഃ

നീഹാരനാശകരായ നമോനമഃ

മോഹവിനാശകരായ നമോനമഃ

ശാന്തായ രൗദ്രായ സൗമ്യായ ഘോരായ

കാന്തിമതാംകാന്തിരൂപായ തേ നമഃ

സ്ഥാവരജംഗമാചാര്യായ തേ നമഃ

ദേവായ വിശ്വൈകസാക്ഷിണേ തേ നമഃ

സത്വപ്രധാനായ തത്ത്വായ തേ നമഃ

സത്യസ്വരൂപായ നിത്യം നമോ നമഃ

കരിമുട്ടം ദേവി ക്ഷേത്രം



Tuesday, September 25, 2018

നന്ദികേശ്വര പത്നി


  കരിമുട്ടം ക്ഷേത്ര ഗ്രൂപ്പിൽ ചോദിച്ചിരുന്ന ഇന്നത്തെ ചോദ്യത്തിന് പതിവ് പോലെ ഉത്തരമടങ്ങിയ ഈ പോസ്റ്റ് പ്രസിദ്ധീകരിക്കുന്നു.

 മരുത് പുത്രിയായ സുയശയാണ് നന്ദിയുടെ ധര്‍മപത്‌നി എന്ന് ശിവപുരാണം പാതാളഖണ്ഡം ഏഴാം അധ്യായത്തില്‍ പ്രസ്താവിച്ചിട്ടുണ്ട്.

 നന്ദികേശ്വരന്‍ ജ്ഞാനിയും തപസ്വിയുമായിരുന്നു. മാര്‍ക്കണ്ഡേയ മുനിക്ക് സ്‌കന്ദപുരാണം പറഞ്ഞുകൊടുത്തത് നന്ദിയുടെ പാണ്ഡിത്യത്തിന്റെ മികവിനു തെളിവാണ്. ശിവനെ മാനിക്കാതെ കൈലാസത്തിനു മീതേ പുഷ്പക വിമാനത്തില്‍ കടന്നുപോയ രാവണന്റെ ധിക്കാരം സഹിക്കാതെ വാനരവേഷത്തില്‍ വിമാനയാത്രയ്ക്കു തടസ്സം സൃഷ്ടിച്ച നന്ദിയെ രാവണന്‍ ശപിക്കാ നൊരുങ്ങിയപ്പോള്‍ 'നീ വാനരവംശത്താല്‍ നശിച്ചു പോകട്ടെ' എന്ന് നന്ദി രാവണനെ ശപിച്ച് അസ്തവീര്യനാക്കിയതായി കഥയുണ്ട്.

 ശിവക്ഷേത്രങ്ങളില്‍  ശിവനോടൊപ്പം നന്ദികേശ്വരനും പൂജിക്കപ്പെടുന്നു.

കരിമുട്ടം ദേവി ക്ഷേത്രം

പ്രദീപൻ :

  കരിമുട്ടം ക്ഷേത്ര ഗ്രൂപ്പിൽ ചോദിച്ചിരുന്ന ഇന്നത്തെ ചോദ്യത്തിന് പതിവ് പോലെ ഉത്തരമടങ്ങിയ ഈ പോസ്റ്റ് പ്രസിദ്ധീകരിക്കുന്നു.

 മഹാഭാരതത്തിലെ ഭീഷ്മരുടെ പിതാവായ ശന്തനു മഹാരാജാവിന്റെ പിതാവാണ് പ്രതീപ മഹാരാജാവ്.

ഇദ്ദേഹത്തിന്റെ ഭാര്യ ശിബിദേശത്തെ രാജകുമാരിയായ സുനന്ദയാണ്‌.

പ്രതീപന് സുനന്ദയിൽ ദേവാപി , ശന്തനു , ബാൽഹീകൻ എന്നീ മൂന്നു പുത്രന്മാരുണ്ടായി .

ദേവാപി ചർമ്മ രോഗിയായിരുന്നതിനാൽ രാജ്യാവകാശം ലഭിചിച്ചില്ല. പകരം ഇളയവനായ ശന്തനു രാജാവായി. ശന്തനുവിന്റെ മകനാണ് കുരുവംശത്തിന്റെ നെടുംതൂണായ ഭീഷ്മർ.

ബാൽഹീകൻ മാതൃഭവനത്തിൽ വസിച്ചു.

ദേവാപി വനത്തിൽ പോയി തപസ്സു ചെയ്തു.

ഇത്തരത്തിൽ കുരുവംശം വികസിച്ചു.

കരിമുട്ടം ദേവി ക്ഷേത്രം

അനസൂയ

  കരിമുട്ടം ക്ഷേത്ര ഗ്രൂപ്പിൽ ചോദിച്ചിരുന്ന ഇന്നത്തെ ചോദ്യത്തിന് പതിവ് പോലെ ഉത്തരമടങ്ങിയ ഈ പോസ്റ്റ് പ്രസിദ്ധീകരിക്കുന്നു.

 പതിവ്രതാരത്നമായിരുന്ന ശീലാവതിയുടെ ഭര്‍ത്താവായ ഉഗ്രശ്രവസ്സ്‌ ക്രൂരനും വിടനുമായിരുന്നു. സ്വപാപ കര്‍മ്മത്തിന്റെ ഫലമെന്ന പോലെ ഉഗ്രശ്രവസ്സ്‌ രോഗിയായിത്തീര്‍ന്നു. എന്നിട്ടും ശീലാവതി ഭര്‍ത്താവിനെ ഭക്തിയോടെ പൂജിച്ചു. ശീലാവതി ഭര്‍ത്താവിനെയും തോളിലേറ്റി ഭിക്ഷ യാചിക്കാന്‍ തുടങ്ങി. ഒരുനാള്‍ ഉഗ്രശ്രവസ്സ്‌ ഒരു വേശ്യാഗൃഹത്തെ കാണുകയുണ്ടായി. അവിടെ പോകണമെന്ന്‌ ഉഗ്രശ്രവസ്സ്‌ ശീലാവതിയോട്‌ പറഞ്ഞു. ഭര്‍ത്താവിന്റെ ഇംഗിതപ്രകാരം പ്രവര്‍ത്തിക്കുന്ന ശീലാവതി അന്നു രാത്രി ഉഗ്രശ്രവസ്സിനെയും തോളിലേറ്റി വേശ്യഗൃഹത്തിലേക്ക്‌ യാത്രയായി. അവര്‍ കടന്നുപോയത്‌, അണിമാണ്ഡവ്യന്‍ ശൂലത്തില്‍ കിടക്കുന്ന പ്രദേശത്തുകൂടിയായിരുന്നു. അണിമാണ്ഡവ്യനെ കണ്ടപ്പോള്‍ ഉഗ്രശ്രവസ്സ്‌ പുച്ഛിച്ച്‌ ചിരിച്ചു. ഇതുകണ്ട്‌ കുപിതനായ അണിമാണ്ഡവ്യന്‍ 'സൂര്യോദയത്തിന്‌ മുന്‍പായി നിന്റെ ശിരസ്‌ പൊട്ടിത്തെറിക്കട്ടെ' എന്ന്‌ ശിച്ചു. ഭര്‍ത്താവിന്റെ ജീവന്‍ രക്ഷിക്കാനായി പതിവ്രതാരത്നമായ ശിലാവതി 'നാളെ സൂര്യന്‍ ഉദിക്കാതിരിക്കട്ടെ' എന്നൊരു പ്രതിശാപവും നല്‍കി. അതോടെ സൂര്യന്‍ ഉദിക്കാന്‍ സാധിക്കാതായി. ശീലാവതിയെ അനുനയിപ്പിച്ച്‌ ശാപം പിന്‍തിരിപ്പിക്കാന്‍ ത്രിമൂര്‍ത്തികള്‍ അത്രിപത്നിയായ അനസൂയയുടെ സഹായം തേടി. തന്റെ പതിയെ മൃത്യുവില്‍ നിന്ന്‌ രക്ഷിക്കാമെന്ന വാക്കിന്റെ അടിസ്ഥാനത്തില്‍ ശീലാവതി ശാപം പിന്‍വലിച്ചു. അനസൂയയുടെ പ്രയത്നം കണ്ട്‌ സന്തുഷ്ടരായ ത്രിമൂര്‍ത്തികള്‍ എന്തുവരമാണ്‌ വേണ്ടതെന്ന്‌ ചോദിച്ചു. ത്രിമൂര്‍ത്തികള്‍ തന്റെ പുത്രന്മാരായി ജനിക്കണമെന്ന വരത്തെ അനസൂയ വരിച്ചു. അതനുസരിച്ച്‌ ബ്രഹ്മാവ്‌ ചന്ദ്രന്‍ എന്ന പേരിലും വിഷ്ണു ദത്താത്രേയന്‍ എന്ന പേരിലും ശിവന്‍ ദുര്‍വാസാവ്‌ എന്ന പേരിലും അനസൂയയുടെ പുത്രന്മാരായി ജനിച്ചു. വിഷ്ണുവിനാല്‍ ദത്തനാകുകയാല്‍ ദത്തന്‍ എന്നും അത്രിയുടെ പുത്രനായതുകൊണ്ട്‌ ആത്രേയന്‍ എന്നും ദത്താത്രേയന്‌ പേരുണ്ട്‌. ഈ രണ്ടുപേരുകള്‍ ചേര്‍ത്ത്‌ ദത്താത്രേയന്‍ എന്നുവിളിക്കുന്നു.

        ദത്താത്രേയന്റെ അവതാരം സംബന്ധിച്ച്‌ മറ്റൊരു പുരാണകഥയും കൂടിയുണ്ട്‌. അത്രി മഹര്‍ഷിയുടെ പത്നിയായ അനസൂയയുടെ പാതിവ്രത്യം കണ്ട്‌ ത്രിമൂര്‍ത്തി പത്നിമാരായ സരസ്വതി, ലക്ഷ്മി, പാര്‍വതി എന്നിവര്‍ക്ക്‌ വലുതായ അസൂയ തോന്നിയത്രേ. ഒരിക്കല്‍ ഭൂമിയില്‍ പത്തു വര്‍ഷത്തോളം മഴ ലഭിക്കാതിരുന്നു. അതിന്റെ ഫലമായി ഭൂമി വരണ്ടുണങ്ങുകയും സസ്യലതാദികളും ജീവജാലങ്ങളുമൊക്കെ നശിച്ചുപോവുകയും ചെയ്തു. ഈ സമയത്ത്‌ അനസൂയ തന്റെ തപശക്തികൊണ്ട്‌ ഭൂമിയില്‍ സസ്യലതാദികളെ സൃഷ്ടിക്കുകയും ജീവജാലങ്ങളെ സംരക്ഷിക്കുകയും ചെയ്തു. ഇത്രയും മാഹാത്മ്യത്തോടു കൂടിയ അനസൂയയെ പരീക്ഷിക്കുന്നതിനായി ലക്ഷ്മി, സരസ്വതി തുടങ്ങിയവര്‍ സ്വപതിമാരെ തന്നെ അവരുടെ അടുക്കലേക്കയച്ചു. അത്രി മര്‍ഷി ആശ്രമത്തില്‍ ഇല്ലാത്തനേരം നോക്കി ത്രിമൂര്‍ത്തികള്‍ ബ്രാഹ്മണവേഷത്തില്‍ അനസൂയയുടെ മുമ്പിലെത്തി ഒരു വരം ചോദിച്ചു. അനസൂയ വരം നല്‍കാമെന്ന്‌ പറഞ്ഞപ്പോള്‍ ത്രിമൂര്‍ത്തികള്‍ പറഞ്ഞു. അവിടുന്ന്‌ പരിപൂര്‍ണ നഗ്നയായി ഞങ്ങള്‍ക്ക്‌ ആഹാരം തരണം. ഇതുകേട്ട്‌ അനസൂയ പുഞ്ചിരിയോടു കൂടി അപ്രകാരമുള്ള വരം നല്‍കണമെന്ന്‌ പറഞ്ഞു. അനന്തരം അനസൂയ ത്രിമൂര്‍ത്തികളെ മാതൃ ഭാവത്തോടു കൂടി വീക്ഷിച്ചു. അനസൂയയുടെ തപസ്സിന്റെയും പാതിവ്രത്യത്തിന്റെയും ഫലമായി ത്രിമൂര്‍ത്തികള്‍ മുലകുടി മാറാത്ത ശിശുക്കളായി ഭവിച്ചു. പിന്നെ അനസൂയ ത്രിമൂര്‍ത്തികള്‍ക്ക്‌ വിവസ്ത്രയായി തന്നെ ആഹാരം നല്‍കി. തങ്ങളുടെ പതിമാരുടെ ഈ അവസ്ഥ കണ്ട്‌ ത്രിമൂര്‍ത്തി പത്നിമാര്‍ അനസൂയയോട്‌ അവരെ പൂര്‍വാസ്ഥയിലാക്കുവാന്‍ അഭ്യര്‍ത്ഥിച്ചു. അനസൂയ അതിനെ അംഗീകരിക്കുകയും ചെയ്തു. ഇതിന്‌ ശേഷം ത്രിമൂര്‍ത്തികള്‍ ഏകത്വം കൈകൊണ്ട്‌ ദത്തായത്രേയന്‍ എന്ന നാമധേയത്തില്‍ അനസൂയയുടെ പുത്രനായി ജനിച്ചു. ദത്താത്രേയന്റെ മൂര്‍ത്തീഭാവം ത്രിമൂര്‍ത്തികള്‍ ഏകത്വം കൈകൊണ്ട രൂപത്തിലുള്ളതാണ്‌. അതായത്‌ ത്രിമൂര്‍ത്തികളെ അനുസ്മരിപ്പിക്കുന്ന മൂന്ന്‌ ശിരസ്സുകളോടും ആറ്‌ കൈകളോടും കൂടിയാണ്‌. അവയില്‍ ത്രിമൂര്‍ത്തികളുടെ ആയുധാദികളും ധരിച്ചിരിക്കുന്നു. ഈ ഭാവത്തിലാണ്‌ ദത്താത്രേയനെ ഉപാസിക്കാറുള്ളത്‌. അതുപോലെ തന്നെ ഗുരുസങ്കല്‍പത്തില്‍ ആരാധിക്കുന്നതും ദത്താത്രേയനെയാണ്‌. ദത്താത്രേയനെക്കുറിച്ച്‌ പുരാണങ്ങളില്‍ പലയിടത്തും പരാമര്‍ശമുണ്ട്‌. കാര്‍ത്ത വീര്യാര്‍ജ്ജുനന്‍ ദത്താത്രേയ മഹര്‍ഷിയെ ആരാധിച്ച്‌ ആയിരം കൈകളെ നേടിയെടുത്തതായി ബ്രഹ്മപുരാണത്തില്‍ പറയുന്നുണ്ട്‌. ദത്താത്രേയമഹര്‍ഷി നിരവധി പേര്‍ക്ക്‌ വരത്തെയും മന്ത്രോപദേശത്തേയും പ്രദാനം ചെയ്തതായി ഇതിഹാസ പുരാണങ്ങളില്‍ പ്രതിപാദിച്ചിരിക്കുന്നു. ദത്താത്രേയന്റെ നാമധേയത്തില്‍ പ്രസിദ്ധമായ പുരാണമാണ്‌ ദത്തപുരാണം.

കരിമുട്ടം ദേവി ക്ഷേത്രം

ശകുന്തളയുടെ മാതാവ്

  കരിമുട്ടം ക്ഷേത്ര ഗ്രൂപ്പിൽ ചോദിച്ചിരുന്ന ഇന്നത്തെ ചോദ്യത്തിന് പതിവ് പോലെ ഉത്തരമടങ്ങിയ ഈ പോസ്റ്റ് പ്രസിദ്ധീകരിക്കുന്നു.

 ഹിന്ദു പുരാണങ്ങൾ പ്രകാരം ഗന്ധർവ്വ പത്നിമാരും, അഭൗമ സൗന്ദ്യര്യവതികളും, നിത്യയൗവ്വനവതി കളുമാണ് അപ്സരസ്സുകൾ എന്ന് വിശ്വസിക്കപ്പെടുന്നു. രംഭ, ഉർവ്വശി, മേനക, തിലോത്തമ എന്നിവരാണ് ഏറ്റവും പ്രശസ്തകളായ അപ്സരസ്സുകൾ.
ദേവൻമാരുടെ രാജാവായ ഇന്ദ്രന്റെ സദസ്സിലെ നർത്തകികളായ ഇവരെ ഋഷിമാരുടെ തപസ്സുമുടക്കാൻ ഇന്ദ്രൻ അയച്ച സന്ദർഭങ്ങൾ പലതും പുരാണേതിഹാസങ്ങളിൽ കാണാം. ഇതിൽ ഏറ്റവും പ്രസിദ്ധം വിശ്വാമിത്രന്റെ തപസ്സു മേനക മുടക്കിയതാണ്.

കൊടും തപസ്സിലേർപ്പെട്ട വിശ്വാമിത്രന്റെ തപശ്ശക്തിയിൽ ഭീതിപൂണ്ട ഇന്ദ്രൻ ഏതു വിധവും തപസ്സു മുടക്കണമെന്ന നിർദ്ദേശത്തോടെ മേനകയെ അയച്ചു. ഇന്ദ്രന്റെ ആജ്ഞ ധിക്കരിക്കാൻ സാധിക്കാത്തതു കൊണ്ടു മാത്രമാണ് ശാപമേൽക്കുമെന്ന ഭയത്തോടെ മേനക വിശ്വാമിത്രനെ സമീപിച്ചത്. ആ സമയത്ത് വായുദേവനായ മാരുതൻ ഒരു കുസൃതിയൊപ്പിച്ചു. കാറ്റിൽ മേനകയുടെ വസ്ത്രങ്ങളൊക്കെ പറപ്പിച്ചുകളഞ്ഞു. വിവസ്ത്രയായി മേനകയെ കണ്ട വിശ്വാമിത്രൻ കാമമോഹിതനായി തപസ്സുപേക്ഷിച്ച് മേനകയൊടൊത്തു രമിച്ചു. ഇവരുടെ സംഗമത്തിന്റെ ഫലമായാണ് ശകുന്തള പിറവിയെടുത്തത്.

( ദേവൻമാരും അസുരൻമാരും ചേർന്ന് പാലാഴി കടഞ്ഞപ്പോൾ അതിൽനിന്നുയർന്നുവന്നവരാണ് അപ്സരസ്സുകൾ എന്ന് വാല്മീകി രാമായണം ബാല കാണ്ഡത്തിൽ (സർഗ്ഗം-45, ശ്ലോകം- 33) പറയുന്നു. പ്രശസ്തരായ അപ്സരസ്സുകൾ ഉർവ്വശി, മേനക, രംഭ, തിലോത്തമ എന്നിവരാണ്. അപ്സരസ്സുകൾ 60 കോടി വരുമെന്നാണ് പുരാണങ്ങൾ പറയുന്നത്. തിരസ്കരിണീ വിദ്യ വശമുള്ള ഇവർക്ക് ഇഷ്ടാനുസരണം രൂപം മാറാൻ കഴിവുണ്ട്. ആകാശസഞ്ചാരവും ഇവർക്കു വശമാണ്.  ഋഗ്വേദത്തിൽ അപ്സരസ്സുകളെപ്പറ്റി പരാമർശമുണ്ട്. ഉർവ്വശിയും മർത്യലോകത്തെ അവളുടെ ഭർത്താവായ പുരൂരവസ്സും തമ്മിലുള്ള സംഭാഷണമാണ് ഒരു സൂക്തത്തിലെ പ്രതിപാദ്യവിഷയം. (ഋഗ്വേദം, അദ്ധ്യായം 10, സൂക്തം 95.)
ബുദ്ധ മിഥോളജിയിലും അപ്സരസ്സുകളെ പരാമർശിക്കുന്നുണ്ട്. അങ്കോറയിലെ (ഇപ്പോൾ കംബോഡിയ) ബുദ്ധക്ഷേത്രങ്ങളിൽ കാണുന്ന കല്ലിൽകൊത്തിയ ശില്പങ്ങളിൽ അപ്സരസ്സുകൾ പ്രാധാന്യപൂർവ്വം വിഷയീഭവിച്ചിരിക്കുന്നു. അങ്കോറയിലെ ഏറ്റവും വലിയ ക്ഷേത്രമായ അങ്കോർ വാട്ടിൽ ശിലയിൽ കൊത്തിയ അപ്സരസ്സുകൾ സാധാരണമാണ്. ചുവരിലും തൂണിലും ഗോപുരത്തിലുമായി 1860-ലധികം അപ്സരസ്സുകളെ ഈ ക്ഷേത്രത്തിൽ കാണാം. കംബോഡിയയിലെ പരമ്പരാഗതമായ ഒരു നൃത്തത്തെ അപ്സരനൃത്തം എന്നും വിളിക്കുന്നു.)

കരിമുട്ടം ദേവി ക്ഷേത്രം

ബലയും അതിബലയും

  കരിമുട്ടം ക്ഷേത്ര ഗ്രൂപ്പിൽ ചോദിച്ചിരുന്ന ഇന്നത്തെ ചോദ്യത്തിന് പതിവ് പോലെ ഉത്തരമടങ്ങിയ ഈ പോസ്റ്റ് പ്രസിദ്ധീകരിക്കുന്നു.

 സരയൂ നദിയുടെ തെക്കേക്കരയില്‍ വെച്ച് വിശ്വാമിത്രന്‍ രാമനെ വിളിച്ച് മധുരമായി പറഞ്ഞു ''ഹേ പ്രിയവത്സാ, വേഗം വെള്ളമെടുത്ത് ബല അതിബല എന്നീ മന്ത്രങ്ങള്‍ സ്വീകരിക്കൂ. ഇതു ജപിച്ചാല്‍ ശരീരത്തിനു ക്ഷീണമോ വിശപ്പോ ദാഹമോ വിഷമങ്ങളോ ഉണ്ടാകുകയില്ല. ഉറങ്ങുമ്പോഴോ അശ്രദ്ധമായിരിക്കുമ്പോഴോ രാക്ഷസന്മാര്‍ക്ക് ആക്രമിക്കാന്‍ സാധിക്കുകയില്ല. കൈയ്യൂക്കിലോ വീര്യത്തിലോ സൗഭാഗ്യത്തിലോ ദാക്ഷിണ്യത്തിലോ അറിവിലോ മനഃസ്ഥൈര്യത്തിലോ നിന്നോടു തുല്യനായി ഈ ഭൂമിയില്‍ ആരും തന്നെയുണ്ടായിരിക്കുകയില്ല. ഈ രണ്ടു വിദ്യകളും സ്വായത്തമായാല്‍ നിന്നോടു സമനായി ആരും തന്നെയുണ്ടാകുകയില്ല. ബലയും അതിബലയും എല്ലാ ജ്ഞാനങ്ങളുടെയും അമ്മമാരാണ്. ഇവ ബ്രഹ്മാവിന്റെ പുത്രിമാരാണ്.

 വാല്മീകി ഈ മന്ത്രങ്ങള്‍ ശ്രീരാമനുപദേശിച്ചിതായിട്ടാണു പറഞ്ഞിരിക്കുന്നത്. അദ്ധ്യാത്മരാമായണത്തില്‍ കോമളകുമാരന്മാരായ രാമനും ലക്ഷ്മണനും വിശപ്പും ദാഹവും ഉണ്ടാകാതിരിക്കാനായി മാഹാത്മ്യമേറുന്നതും ദേവനിര്‍മ്മിതവുമായ ഈ വിദ്യകള്‍ ഉപദേശിച്ചുവെന്നു പറഞ്ഞിരിക്കുന്നു. എന്നാൽ രാമായണങ്ങളിലൊന്നും ഈ മന്ത്രം നല്‍കിയിട്ടില്ല. ഇങ്ങനെ രണ്ടു മന്ത്രങ്ങള്‍ ഉപദേശിച്ചതായി എല്ലാ രാമായണങ്ങളിലും വിവരിക്കുന്നുണ്ടു താനും.
 ഈ മന്ത്രങ്ങളുടെ ഉറവിടം അന്വേഷിച്ചാൽ എത്തിച്ചേരുന്നത് സാമവേദ ത്തിലേയ്ക്കാണ്.

 സാമവേദത്തിലെ സാവിത്രോപനിഷത്തില്‍ ബല അതിബല എന്നീ മന്ത്രങ്ങള്‍ കണ്ടെത്താം. ഋഷി- വിരാട് പുരുഷം ഛന്ദസ്സ്- ഗായത്രി,
ദേവത- ഗായത്രി,
ബീജം- അകാരം,
ശക്തി- ഉകാരം,
കീലകം- മ കാരം, വിനിയോഗഃ ക്ഷുധാദി നിരസനേ.
ഷഡംഗന്യാസം- 1. ഓം ക്ലീം ഹൃദയായ നമഃ 2. ഓം ക്ലീം ശിരസേ സ്വാഹാ. 3. ഓം ക്ലീം ശിഖായൈ വഷട്. 4. ഓം ക്ലീം കവചായ ഹും. 5. ഓം ക്ലീം നേത്രായ വൗഷട്. 6.ഓം ക്ലീം അസ്ത്രായ ഫട്

ധ്യാനം:-

 അമൃതകരതലാഗ്രൗ സര്‍വ്വ സംജീവാനാഢ്യാ- വഘഹരണ സദക്ഷൗ വേദസാരേ മയൂഖേ പ്രണവമയ വികാരൗ ഭാസ്‌കാര ദേഹൗ സതത മനുഭവേ ള ഹം തൗ ബലാതീബലാന്തൗ (കരതലത്തില്‍ അമൃതത്തെ ധരിക്കുന്നവനും സര്‍വ്വവിധ സംജീവനശക്തിക്കും ഇരിപ്പിടമായവനും പാപങ്ങളെ നശിപ്പിക്കുന്നതില്‍ സമര്‍ത്ഥന്മാരും വേദസ്വരൂപികളും മയൂഖാവലികളോടു കൂടിവരുമായ ആ ബലാതിബലകളാകുന്ന വിദ്യകളുടെ ദേവന്മാരെ ഞാന്‍ സദാ അനുഭവിക്കുന്നു)

മന്ത്രം:- ഓം ഹ്രീം ബലേ മഹാദേവി ഹ്രീം മഹാബലേ ക്ലീം ചതുര്‍വ്വിധ പുരുഷാര്‍ത്ഥ സിദ്ധിപ്രദേ തത് സവിതുര്‍ വരദാത്മികേ, ഹ്രീം വരേണ്യം ഭര്‍ഗ്ഗോ ദേവസ്യ വരദാത്മികേ, അതിബലേ സര്‍വ്വദയാമൂര്‍ത്തേ ബലേ സര്‍വ്വക്ഷുദ്രമാപനാശിനി ധീമഹി ധിയോ യോനജാതേ പ്രചുര്യാ ധീമഹി പ്രചേദാത്മികേ പ്രണവ ശിരസ്സാത്മികേ ഹും ഫട് സ്വാഹാ

(മന്ത്രം സ്വീകരിച്ചതോടെ ശ്രീരാമലക്ഷ്മണന്മാര്‍ വിശ്വാമിത്ര മഹര്‍ഷിയെ ഗുരുവായി സ്വീകരിച്ചു.)

കരിമുട്ടം ദേവി ക്ഷേത്രം

വ്യത്യസ്ഥ രാമായണങ്ങൾ

രാമന്റെ അയനമാണല്ലോ രാമായണം. എന്നാൽ രാമായണങ്ങൾ പലത് ഉണ്ട്. “രാമായണങ്ങൾ പലതും കപിവര രാമമോദമോടു പറഞ്ഞു കേൾപ്പുണ്ട് “.
വാത്മീകി രാമായണം, വ്യാസ രാമായണം, കമ്പരാമായണം, തുളസിദാസ രാമായണം, ഹനുമത് രാമായണം, അദ്ധ്യാത്മ രാമായണം, അത്ഭുത രാമായണം, ആനന്ദ രാമായണം, പാതാള രാമായണം, ശതമുഖ രാമായണം എന്നിങ്ങനെ പലതും. ഓരോ രാമായാണത്തിന്റെയും മാഹാത്മ്യം ഓരോ പ്രകാരത്തിലാണ്. വർണ്ണനയും കവിതാരസവും വാത്മീകി രാമായണത്തിൽ കൂടുതലുണ്ടെങ്കിൽ, ഭക്തിയും ലാളിത്വവും ആദ്ധ്യാത്മ രാമായണത്തിലുള്ളതുപോലെ മറ്റെങ്ങുമില്ല. വിശ്വാമിത്രൻ മുപ്പത്തിരണ്ട് കൊല്ലത്തെ രാമചരിതമെ വിവരിച്ചിട്ടുള്ളൂവെങ്കിലും, അതിലധികം കാലത്തെ കഥകളും ഏതാനും
 അത്ഭുതസംഭവങ്ങളും ആനന്ദ രാമായണത്തിൽ കാണാം. തുളസിദാസ രാമായണത്തിൽ ഭരതകുമാര മാഹാത്മ്യമാണ് വർണ്ണിച്ചിരിക്കുന്നതെങ്കിൽ, അത്ഭുത രാമായണത്തിൽ വിവരിച്ചിട്ടുള്ളത് സീതാദേവിയുടെ മാഹാത്മ്യമാണ്. എന്നാൽ അഗസ്ത്യ രാമായണത്തിനുള്ളതുപോലെയുള്ള പൂർണ്ണതയും ആസ്വാദ്യതയും മറ്റൊന്നിനും ഇല്ലതന്നെ.
അഗസ്ത്യൻ താരകമാകുന്ന രാമമന്ത്രം ഉപദേശിച്ചുകൊടുത്ത താരകമന്ത്രാചാര്യനാണ്. വാത്മീകിയാകട്ടെ, ബ്രഹ്മാവിൽ നിന്ന് പുറപ്പെട്ട് നാരദൻ മുഖേന വന്നുചേർന്ന അറിവിനെ അടിസ്ഥാനപ്പെടുത്തിയാണ് രാമായണം നിർമ്മിച്ചിട്ടുള്ളത്. വാത്മീകിയെ അപേക്ഷിച്ച് അഗസ്ത്യമുനിയാകട്ടെ ദ്രാവിഡഗോത്രജ്ഞനാണ്. ദ്രാവിഡരെപ്പറ്റിയും
ദ്രാവിഡദേശാചാരങ്ങളെപ്പറ്റിയും കൂടുതൽ കണ്ടറിഞ്ഞ അനുഭവസ്ഥൻ.
കാര്യകാരണങ്ങളെ സംഘടിപ്പിച്ചാണ് അഗസ്ത്യമഹർഷി തന്റെ രാമായണം
ചമച്ചിട്ടുള്ളത്. ലോകത്തിൽ സംഭവിക്കുന്ന ഓരോ സംഭവത്തിനും തക്കതായ കാരണം ഉണ്ട്. അതിനുദാഹരണമായി രാമനായി ജനിക്കുവാൻ മഹാവിഷ്ണുവിനും, സീതയായി ജനിക്കുവാൻ ലക്ഷ്മീദേവിക്കും കിട്ടിയ ശാപങ്ങൽ, മണ്ഡോദരിക്കും സീതാദേ വിക്കും രൂപ സാദ്രുശ്യമുണ്ടാകുവാനുള്ള കാരണം തുടങ്ങി പല സംഗതികളും അഗസ്ത്യ രാമായണത്തിൽ പ്രതിപാദിച്ചിട്ടുണ്ട്.
ശ്രീരാമൻ ബാലിയെ ഒളി അമ്പെയ്തു കൊന്നത് നന്നായോ, വട്ടത്തിൽ നിൽക്കുന്ന സപ്തസാലങ്ങളെ ശ്രീരാമൻ അമ്പുകൊണ്ട് ഖണ്ഡിച്ചതെങ്ങനെ, കൈകേകിക്ക് കീലത്തിൽ കൈകടത്തി രഥത്തെ കേടുകൂടാതെ രക്ഷിക്കുവാൻ സാധിച്ചതെങ്ങനെ എന്നിങ്ങനെ അനേകം സംശയങ്ങൽക്ക് നിവൃത്തികിട്ടാൻ അഗസ്ത്യ രാമായണം നമ്മെ സഹായിക്കുന്നു.
അദ്ധ്യാത്മ രാമായണത്തിൽ ശ്രീരാമന്റെ ഒരു നാല്പതുകൊല്ലത്തെ കഥയെ നമുക്ക് കാണുവാൻ സാധിക്കുന്നുള്ളൂ.
എന്നാൽ അഗസ്ത്യ രാമായണം ശ്രീരാമന്റെ എഴുനൂറുകൊല്ലത്തെ കഥകൾ മുഴുവനും (പൂർവ്വകാണ്ഡം മുതൽ ഉത്തരകാണ്ഡം വരെ) സംക്ഷേപിച്ചിട്ടുണ്ട്. ഇതുകൂടാതെ അഗസ്ത്യ രാമായണത്തിൽ ഫലിത പ്രധാനങ്ങളായ കലഹയുടെ ചരിത്രം, രാവണന് പറ്റിയ പരാജയങ്ങൾ തുടങ്ങി അനവധികഥകളും അടങ്ങിയിരിക്കുന്നു.
തന്റെ ശിക്ഷ്യനായ സുതീക്ഷണന്റെ അഭ്യർദ്ധന അംഗീകരിച്ച് അഗസ്ത്യമഹർഷി ശ്രീരാമതത്വം വെളിപ്പെടുത്തുന്നു.

“അത്യന്തം രഹസ്യമാം വസ്തുവെന്നിരിക്കിലു-
മെത്രയും മഹാനുഭാവന്മാരായുള്ള ജനം

ഭക്തിവിശ്വാസശുശ്രൂഷാദികൾ കാണുന്തോറും

ഭക്തന്മാർക്കുപദേശം ചെയ്തീടും”
പണ്ടുകാലത്ത് രാമായണം ശിക്ഷ്യന്മാരെല്ലാം ഗുരുവിൽനിന്നും കേട്ടുപഠിക്കുകയായിരുന്നു പതിവ്. സൃഷ്ടികർത്താവായ ബ്രഹ്മാവ്‌ ഈ അത്ഭുത കഥയെ ഒരു കാവ്യമാക്കി നിർമ്മിക്കാൻ സരസ്വതിദേവിയുടെ അനുഗ്രഹം തേടി. രണ്ടുപേരും വാത്മീകി
മഹർഷിയെക്കൊണ്ട് രാമായണകാവ്യം നിർമ്മിക്കാമെന്ന് നിശ്ചയിക്കുകയും ചെയ്തു.
വാത്മീകിമഹർഷി തമസാനദീതീരത്ത് തന്റെ ശിക്ഷ്യനായ ഭരദ്വാജനോടുകൂടി ആശ്രമത്തിൽ താമസിച്ചു വരികയായിരുന്നു. രണ്ടുപേരും സ്നാനത്തിനായി നദീതീരത്ത് എത്തിയപ്പോൾ ഒരു വേടൻ രണ്ടു ക്രൗഞ്ച പക്ഷികളിൽ ഒന്നിനെ (ആണ്‍പക്ഷിയെ) അമ്പെയ്തു കൊല്ലുന്നതും അതുകണ്ട് സഹിക്കാനാവാതെ ഇണപ്പക്ഷി ചിറകടിച്ച് വിലാപിക്കുന്നതും കാണാനിടയായി.
വാത്മീകിമഹർഷിയുടെ കരുണാപൂർണമായ ഹൃദയത്തിൽ അപ്പോൾത്തന്നെ പിതാമഹനായ ബ്രഹ്മാവിന്റെ നിമിത്തംകൊണ്ട് ഒരു വാക് പ്രവാഹം ഉണ്ടായി.
“മാ നിഷാദ പ്രതിഷ്ഠാം ത്വമഗമ: ശ്വശ്വതീ: സമ:
യൽ ക്രൗഞ്ച മിഥുനാ ദേഹ മവധീ: കാമമോഹിതം:”
{ഈ ശ്ലോകത്തിന് രണ്ടു അർത്ഥങ്ങളുണ്ട്. ഒന്ന് വേടനെ ഉദ്ദേശിച്ച്
പറയുന്നതും മറ്റൊന്ന് വിഷ്ണുവിനെ ഉദ്ദേശിച്ച് പറയുന്നതും. വേടനെ ഉദ്ദേശിക്കുമ്പോൾ – “അല്ലയോ നിഷാദ! (കാട്ടാള) നീ വളരെക്കാലം ജീവിച്ചിരിക്കയില്ല. എന്ത്കൊണ്ടെന്നാൽ നീ ക്രൗഞ്ച മിഥുനങ്ങളിൽ കാമമോഹിതനായ ഒന്നിനെ (ആണ്‍പക്ഷിയെ) കൊന്നുവല്ലോ.”
വിഷ്ണുവിനെ ഉദ്ദേശിച്ചാകുമ്പോൾ – “മാ യുടെ (ലക്ഷ്മിയുടെ) നിഷാദ! (ഇരിപ്പിടമായവനെ) നിന്തിരുവടി എന്നന്നേക്കും ലോകത്തിൽ പ്രതിഷ്ഠയെ പ്രാപിച്ചിരിക്കുന്നു. എന്തുകൊണ്ടന്നാൽ രാവണൻ രാവണഭാര്യ എന്നീ ക്രൗഞ്ച മിഥുനങ്ങളിൽ ഒന്നിനെ (രാവണനെ) കൊന്നുവല്ലോ.”}
അങ്ങനെ വാത്മീകിമഹർഷി ആദ്യകാവ്യമായ
രാമായണം നിർമ്മിച്ചു. വാത്മീകി രാമായണം രചിച്ചത് ശതകോടിഗ്രന്ഥ വിസ്താരത്തിലാണ്.
ദേവന്മാർ വാത്മീകി ആശ്രമത്തിൽ വച്ച് രാമായണം പാരായണം ചെയ്തു പോന്നു. ദേവന്മാർ, ഗന്ധർവന്മാർ, യക്ഷന്മാർ, കിന്നരന്മാർ, നാഗന്മാർ, ഗുഹ്യന്മാർ മുതലായവരും ഈ അത്ഭുത ചരിത്രം കേട്ട് ആനന്ദിച്ചുകൊണ്ടിരുന്നു. കുറച്ചുകാലം കഴിഞ്ഞപ്പോൾ ഈ രാമായണം തങ്ങൾക്കും കിട്ടണമെന്ന് എല്ലാപേരും വാശി പിടിച്ചു. അപ്പോൾ പരമശിവൻ പ്രത്യക്ഷപ്പെട്ട് അവരെ മഹാവിഷ്ണുവിന്റെ യടുത്തു കൊണ്ടുപോയി.
 മഹാവിഷ്ണുവകട്ടെ രാമായണത്തെ മുപ്പത്തിമൂന്നുകോടി മുപ്പത്തിമൂന്നു ലക്ഷത്തി മുപ്പത്തിമൂവായിരത്തി മുന്നൂറ്റിമുപ്പത്തിമൂന്ന് ശ്ലോകങ്ങളടങ്ങിയ മൂന്നു ഭാഗങ്ങളായും, ശേഷം വന്നതിനെ പതിപ്പത്തക്ഷരമുള്ള മൂന്നു മന്ത്രങ്ങളായും ഭാഗിച്ച് ഒരു രാമായണത്തെ ദേവന്മാർക്കും, മറ്റൊന്നിനെ മുനിമാർക്കും, മൂന്നാമത്തേതിനെ നാഗന്മാർക്കും കൊടുത്തു.
 ദേവന്മാർക്ക് കിട്ടിയ രാമായണം ദേവലോകത്തും, മുനിമാർക്ക് കിട്ടിയ രാമായണം ഭൂലോകത്തും, നാഗന്മാർക്ക് കിട്ടിയ രാമായണം പാതാളത്തിലും പ്രസിദ്ധങ്ങളായിത്തീർന്നു.
മന്ത്രങ്ങളായി തിരിഞ്ഞതിൽ നിന്ന് രണ്ടക്ഷരം പരമശിവനും, മൂന്ന് ലക്ഷ്മീദേവിക്കും, മൂന്ന് ഗരുഡനും, മൂന്ന് ആദിശേഷനും കൊടുത്തു. ആദിശേഷന് കിട്ടിയമന്ത്രം പാതാളത്തിലും, മഹാലക്ഷ്മിക്ക് കിട്ടിയമന്ത്രം സ്വർഗ്ഗത്തിലും, ഗരുഡന് കിട്ടിയമന്ത്രം ഭൂമിയിലും പ്രചരിച്ചു. പരമശിവനു കിട്ടിയ “രാമ” എന്ന രണ്ടക്ഷരം താരകമന്ത്രമായിരുന്നു.

ഭൂമിയിൽ കിട്ടിയ രാമായണത്തെ വീണ്ടും നാലുകോടി എഴുപത്താറ്‌ ലക്ഷത്തി പത്തൊമ്പതിനായിരത്തിനാൽപ്പത്തേഴു ശ്ലോകങ്ങൾ അടങ്ങിയ എഴുഭാഗങ്ങളായി വിഭചിച്ച് സപ്ത ദീപങ്ങൾക്കും വെവ്വേറെ കൊടുത്തു.

 ബാക്കിവന്ന നാല് ശ്ലോകങ്ങളെ ബ്രഹ്മാവിനും ദാനം ചെയ്തു. ബ്രഹ്മാവിന് ലഭിച്ച നാല് ദിവ്യശ്ലോകങ്ങളെ നാരദൻ തന്റെ വീണയിൽ വായിച്ച് അവയെ ഗ്രഹിച്ച് സംഗ്രഹിച്ഛതാണ് വിഷ്ണുഭാഗവതം.
വേദവ്യാസമഹർഷി വാത്മീകി രാമായണത്തെ അടിസ്ഥാനമാക്കി പതിനേഴു പുരാണങ്ങളും മഹാഭാരതം എന്ന ഇതിഹാസത്തേയും നിർമ്മിച്ചു. വിഷ്ണുഭാഗവതം പതിനെട്ടാമത്തെ പുരാണമായി പരിണമിച്ചു

കരിമുട്ടം ദേവി ക്ഷേത്രം


രാവണദൂതനായ ശുകൻ
  കരിമുട്ടം ക്ഷേത്ര ഗ്രൂപ്പിൽ ചോദിച്ചിരുന്ന ഇന്നത്തെ ചോദ്യത്തിന് പതിവ് പോലെ ഉത്തരമടങ്ങിയ ഈ പോസ്റ്റ് പ്രസിദ്ധീകരിക്കുന്നു.

ലങ്കാ പ്രവേശത്തെ ക്കുറിച്ചാലോചിച്ച്, പുഷ്കരിണീ തീരത്തിരിക്കുന്ന കപികുല ജാലത്തിനു മുൻപിൽ ശുകൻ എന്ന രാത്രിഞ്ചരൻ  വന്നു ചേർന്നു. രാവണ ദൂതനായെത്തിയ ശുകൻ  കപി കുലത്തെ തലങ്ങും വിലങ്ങും  പുലഭ്യം പറഞ്ഞു. എന്നിട്ട് സുഗ്രീവനോടു പറയാൻ  തുടങ്ങി:

ശുകൻ സുഗ്രീവനോട് പറഞ്ഞു

“എന്റെ പിതാവായ ദേവേന്ദ്രന്റെ പുത്രനായ ബാലിയുടെ സഹോദര നായതുകൊണ്ട് നീയെനിക്കു സഹോദര തുല്യനാണ്. അതുകൊണ്ട്, എന്റെ വാക്കുകൾ  നീ കേട്ടു കൊൾക. അൽപപ്രാണിയായ മനുഷ്യന്റെ പടയാളികളായി വന്നിട്ടുള്ള നിനക്ക് എവിടെയാണ് ഒരു ജീവൽരക്ഷോപായ മുള്ളത്? നിസ്സാരനായ മനുഷ്യനെവിടെ, രാത്രിഞ്ചരനും കൈലാസം പോലുമെടുത്ത് അമ്മാനമാടി ത്രിലോകം വിറപ്പിച്ച ശക്തനും ധീരനുമായ ദശമുഖനെവിടെ? അവന്റെ ദൃഷ്ടിയിൽ പ്പെടാതെ എങ്ങോട്ടെങ്കിലും ഓടിപ്പോവുകയാണ് ഉചിതമായിട്ടുള്ളത്.”

ഇത്രയും കേട്ടപാടെ സുഗ്രീവന്റെ ആജ്ഞാ നുസരണം, കപിജാതികൾ  ശുകനെകടന്നുപിടിച്ച്, തലങ്ങുംവിലങ്ങുമായി ആവോളം മർദ്ദിച്ചു. അശരണനായ ശുകൻ  ശ്രീരാമദേവനെ വിളിച്ച് ദീനദീനം കരയുകയും രക്ഷിക്കേണമെന്ന് അപേക്ഷിക്കുകയും ചെയ്തു. ശുകൻ  വെറുമൊരു ദൂതനാണെന്നറിയുന്ന ശ്രീരാമൻ  അവന്റെ ജീവൻ  വിട്ടുകൊടുക്കുവാൻ  കല്പിക്കയാൽ സുഗ്രീവാദികൾ  അവനെസ്വതന്ത്രനാക്കി.

രാവണസഭയിൽ തിരിച്ചെത്തിയ ശുകൻ  രാവണനോട് സംഭവങ്ങൾ  വിവരിച്ചു. എന്നിട്ട് ശ്രീരാമൻ  വെറുമൊരു മാനവനല്ലെന്നും, അദ്ദേഹം മഹാവിഷ്ണുവിന്റെ അവതാരമാണെന്നും, രാവണനിഗ്രഹാർത്ഥം  അവതാരമെടുത്ത സർവ്വോത്തമാനാണെന്നും, ആകയാൽ സീതാദേവിയെ രാമഹസ്തങ്ങളിൽ തിരികെയേൽപ്പിച്ച് മാപ്പപേക്ഷിക്കുകയും ജീവനുവേണ്ടി യാചിക്കുകയും ചെയ്യേണമെന്നുമർത്ഥിച്ചു. കോടികൾ  വരുന്ന വാനരപ്പടയോടെ എതിർക്കാൻ  രാവണന്റെ പടയാളികൾ  പോരാ എന്നുമറിയിച്ചു.

കോപാകുലനായ രാവണനാകട്ടെ, രാമവൃത്താന്തം പുലമ്പാതെ, തന്റെമുന്നിൽനിന്നും എങ്ങോട്ടെങ്കിലുംഓടിപ്പൊയി കൊള്ളുവാൻ  ശുകനോടാജ്ഞാപിച്ചു. വിഷണ്ണനായ ശുകൻ  തന്റെ ആലയം പൂകി ദുഃഖിച്ചിരുന്നു. അകാരണമായി തനിക്കു സംഭവിച്ച ഈ വിധിക്കു കാരണമെന്താണെന്നു ചിന്തിച്ചു. അപ്പോൾ  മഹാമുനിയും കുംഭോൽ ഭവനുമായ അഗസ്ത്യമുനിയുടെ ശാപോക്തികൾ  അവന്റെമനസ്സിനെ മഥിച്ചു. അറിയാതെ സംഭവിച്ച തെറ്റിനെപ്പറ്റി കുറ്റ ബോധത്തോടെ ഓർത്തു.

കാടാകെ മേഞ്ഞു നടന്ന വജ്രദംഷ്ട്രൻ  എന്ന അസുരൻ  അസുര–രാക്ഷസാരിയും യാഗാദികളിൽ നിപുണനും രാത്രിഞ്ചർക്ക് എന്നുംഭീഷണിയേകി നിലനിൽക്കുന്നവനുമായ ശുകൻ  എന്നബ്രാഹ്മണ വര്യനെ എങ്ങിനെ യില്ലാതാക്കണം എന്ന ചിന്തയിൽ മുഴുകിയിരിക്കുകയായിരുന്നു. അങ്ങിനെയിരിക്കെ ഒരു ദിനം, കുഭോൽഭവനായഅഗസ്ത്യമഹർഷി ശുകദർശനാർത്ഥം 
പർണ്ണശാലയിലെത്തി. ഭക്ഷണത്തിനു മുൻപ് ജലപ്രക്ഷാളനത്തിനും പൂജാദികൾക്കുമായി നദീതീരത്തേക്കു പോയ അഗസ്ത്യമുനിയുടെ രൂപത്തിൽ വജ്രദംഷ്ട്രൻ  ശുകന്റെ പർണ്ണശാലയിലെത്തി, ശുകനോട് മന്ദം പറഞ്ഞു:

“ബ്രാഹ്മണ സത്തമനായ അങ്ങേക്ക്, വിരോധമില്ലെങ്കിൽ ഇന്നെനിക്കൽപ്പം മൃഗ മാംസം കൂട്ടി ഭക്ഷണം കഴിക്കുവാനുള്ള ആഗ്രഹം സാധിച്ചു തരണം. അങ്ങയുടെ പത്നിക്ക് രുചികരമായി അതു പാകംചെയ്യാനും അറിവുണ്ടല്ലോ.”

സന്തോഷത്തോടെ ശുകൻ  അഗസ്ത്യ മുനിയുടെ ആഗ്രഹം സ്വീകരിക്കുകയും, ശുകപത്നിയോട് അങ്ങിനെ ചെയ്യുവാൻ  പറയുകയും ചെയ്തു. ആഹാരം വിളമ്പുന്ന വേളയിൽ ദുഷ്ടനായ വജ്രദംഷ്ട്രാസുരൻ  ശുകപത്നിയുടെ വേഷം പൂണ്ടു വന്ന് മർത്ത്യ മാംസം ഇലയിൽ വിളമ്പി. മർത്ത്യ  മാംസം കണ്ട അഗസ്ത്യമുനി ശുകനെഘോരമായി ശപിച്ചു.

“എനിക്കു മർത്ത്യ മാംസം വിളമ്പിയ നീചാ, ഇനിയുള്ള കാലം മനുഷ്യമാംസം ഭുജിച്ച് ഒരുരാക്ഷസനായി നീ ജീവിതംകഴിക്കുക.”

ഉഗ്രശാപമേറ്റ വേദനയിൽ ശുകൻ  പറഞ്ഞു, “മൃഗമാംസം വിളമ്പുവാൻ  കൽപ്പിച്ചത് അങ്ങു തന്നെ. ഞാൻ  പാകം ചെയ്യുവാനേൽപ്പിച്ചതും മൃഗമാംസം തന്നെ. പക്ഷെ, ഇതെങ്ങിനെ സംഭവിച്ചുവെന്ന് നിസ്സാരനായ എനിക്ക് അറിയില്ല. എന്റെ തെറ്റു മനസ്സിലാക്കി, അങ്ങെനിക്ക് ശാപമോക്ഷം തരിക.”

ഇതുകേട്ട മാത്രയില്‍ , ത്രികാലജ്ഞാനിയായ അഗസ്ത്യന്‍ സംഭവത്തെ വിശകലനം ചെയ്യുകയും, ശുകനു പറ്റിയ അബദ്ധത്തെ മനസ്സിലാക്കുകയും ചെയ്തു. അദ്ദേഹവും അര്‍ദ്ധപ്രാണനായി ത്തീര്‍ന്നു. തന്‍റെയും അപരാധത്തിന് ക്ഷമ ചോദിക്കുകയും, ശുകന് ശാപ മോക്ഷമേകുകയും ചെയ്തു.

“ത്രേതായുഗത്തില്‍ നാരായണന്‍റെ അവതാരമായ ശ്രീരാമന്‍ , രാവണനാല്‍ അപഹരിക്കപ്പെട്ട തന്‍റെ പ്രേയസ്സി സീതാ ദേവിയെ തിരികെ കൊണ്ടു പോകുവാനും, രാവണനെ നിഗ്രഹിക്കുവാനും ലങ്കാ നഗരിയിലെത്തും. അപ്പോള്‍ അങ്ങ് അദ്ദേഹത്തെ നേരിട്ടു ദര്‍ശിക്കുകയും, അങ്ങയുടെ ഭക്തി പാരവശ്യത്തില്‍ സംപ്രീതനായി ശ്രീരാമന്‍ അങ്ങയെ അനുഗ്രഹിക്കുകയും ചെയ്യും. പിന്നെ വൈകാതെ, അങ്ങു തന്നെ രാമവൃത്താന്തം മുഴുവന്‍ രാവണസഭയില്‍ ഘോഷിക്കുകയും, അതോടെ ശാപമുക്തനാവുകയും ചെയ്യും. രാവണന്‍റെ സേവക്കായി, അവനെ പ്രാപിക്കുവാന്‍, അങ്ങേയ്ക്ക് യാതൊരു വൈഷമ്യവും ഉണ്ടാകില്ല. കാലമേതും കളയാതെ അതിനായി പുറപ്പെടുക. രാമനോട് രാവണന്‍റെ ദൂത് അറിയിക്കാനുള്ള സന്ദര്‍ഭം പ്രയാസലേശമെന്യേ അങ്ങേയ്ക്കു കൈവരികയും ചെയ്യും.”

രാവണസഭയില്‍ തന്‍റെ ദൌത്യം പൂര്‍ത്തിയായിരിക്കുന്നുവെന്ന് ശുകനറിഞ്ഞു. പൂര്‍വ്വ ജന്മത്തിലേക്ക് തിരികെ പോകുവാന്‍ സമയമായതും, സാധുസേവയുടെ ആവശ്യങ്ങളും ശുകനോര്‍മ്മിച്ചു. അഗസ്ത്യശാപത്തിന്‍റെ കാലാവധി പൂര്‍ത്തിയാക്കിയ ശുകന്‍ ഒരു ദ്വിജനായി, കാഷായാംബര ധാരിയായി ശേഷിക്കുന്ന ദൌത്യങ്ങളിലേക്ക് നടകൊണ്ടു.

 കരിമുട്ടം ദേവി ക്ഷേത്രം

തിരുവിതാംകൂർ ദേവസ്വം ബോർഡ് (3.5.2019) തിരു-കൊച്ചി ഹിന്ദുമത സ്ഥാപന നിയമം (ആക്ട് XV 1950) അനുസരിച്ച് രൂപീകരിച്ചിട്ടുള്ള ഒരു സ്വയംഭരണ സ്ഥാപന...