Tuesday, January 29, 2019

അനന്തന്‍ 


  കരിമുട്ടം ക്ഷേത്ര ഗ്രൂപ്പിൽ ചോദിച്ചിരുന്ന  ചോദ്യത്തിന് പതിവ് പോലെ ഉത്തരം പോസ്റ്റ് ചെയ്യുന്നു.

ഭൂമിയെ താങ്ങിക്കൊണ്ടു പാതാളത്തിലും മഹാവിഷ്ണുവിന്റെ തല്പമായി പാലാഴിയിലും സ്ഥിതിചെയ്യുന്നതായി ഭാരതീയ പുരാണങ്ങളില്‍ പരാമൃഷ്ടനായ സര്‍പ്പശ്രേഷ്ഠന്‍. നവനാഗങ്ങളില്‍ അത്യുത്തമനായ അനന്തന്‍ കശ്യപപ്രജാപതിക്കു കദ്രു എന്ന നാഗാംഗനയില്‍ ജനിച്ച മൂത്തപുത്രനാണ്. വാസുകി, തക്ഷകന്‍, കാര്‍ക്കോടകന്‍ തുടങ്ങി അനേകം കനിഷ്ഠസഹോദരന്‍മാര്‍ അനന്തനുണ്ടായിരുന്നു. കദ്രുവും സപത്നിയായ വിനതയും തമ്മിലുണ്ടായ ഒടുങ്ങാത്ത വൈരം അവരുടെ സന്താനങ്ങളിലേക്കും സംക്രമിച്ചപ്പോള്‍ അനന്തന്‍ നിഷ്പക്ഷത പാലിച്ചതേയുള്ളു. വിനാശകരമായ കുടുംബകലഹത്തില്‍നിന്നൊഴിഞ്ഞ് അനന്തന്‍ ഗന്ധമാദനം, ബദര്യാശ്രമം മുതലായ പുണ്യസ്ഥലങ്ങളില്‍പോയി തപസ്സു ചെയ്തു. ബ്രഹ്മദേവന്‍ പ്രത്യക്ഷപ്പെട്ട് പാതാളത്തില്‍ ചെന്ന് ലോകങ്ങളെ ശിരസ്സിന്‍മേല്‍ താങ്ങിനിര്‍ത്താന്‍ അനന്തനെ നിയോഗിച്ചു; കൃത്യനിര്‍വഹണത്തില്‍ ഗരുഡന്റെ സഹായം ലഭിക്കുമെന്നും അനുഗ്രഹിച്ചു. അനന്തന്‍ സന്തുഷ്ടനായി നിര്‍ദിഷ്ട ജോലി കൈയേറ്റു.
പാതാള ചുവട്ടില്‍ 'അനന്ത' എന്നു പേരുള്ള ഒരു സ്ഥലത്താണ് അനന്തന്റെ വാസം. ആയിരം തലയുള്ള അനന്തന്‍ ഭൂമിയെ ഒരു തലയില്‍നിന്ന് മറ്റൊരു തലയിലേക്ക് മാറ്റിവയ്ക്കുമ്പോഴാണ് ഭൂമികുലുക്കം ഉണ്ടാകുന്നതെന്ന് വിശ്വാസികള്‍ ഒരു കാലത്ത് കരുതിയിരുന്നു.
ഭൂമിയെ താങ്ങിക്കൊണ്ടു പാതാളത്തില്‍ വര്‍ത്തിക്കുന്നതു പോലെ വിഷ്ണുവിനെയും പരിവാരങ്ങളെയും വഹിച്ചു കൊണ്ടു പാലാഴിയിലും അനന്തന്‍ സ്ഥിതിചെയ്യുന്നു. വിഷ്ണുവിന്റെ മാറിടത്തില്‍ ശ്രീവത്സം എന്ന മറുകുപോലെ അനന്തന്റെ മുഖ്യഫണത്തിന്‍മേല്‍ സ്വസ്തികം എന്നൊരു അടയാളമുണ്ട്. ആയിരം ശിരോരത്നങ്ങളെക്കൊണ്ട് അനന്തന്‍ സകല ദിക്കുകളെയും പ്രകാശിപ്പിക്കുന്നുവെന്നും കല്പാന്തകാലങ്ങളില്‍ അനന്തന്റെ മുഖങ്ങളില്‍നിന്ന് സങ്കര്‍ഷണമൂര്‍ത്തിയായ രുദ്രന്‍ ആവിര്‍ഭവിച്ച് മൂന്നു ലോകങ്ങളെയും ഭക്ഷിക്കുന്നു എന്നും വിഷ്ണുപുരാണത്തില്‍ പറഞ്ഞിരിക്കുന്നു. അനന്തന്‍ ലോകത്തെ നശിപ്പിക്കണം എന്നു വിചാരിക്കുന്ന സമയം ദ്വാദശരുദ്രന്‍മാര്‍ ത്രിശൂലം മുതലായ ആയുധങ്ങളോടുകൂടി ആവിര്‍ഭവിക്കുന്നു എന്ന് ദേവീഭാഗവതത്തില്‍ പ്രസ്താവമുണ്ട്. ഗന്ധര്‍വന്‍മാര്‍, അപ്സരസ്സുകള്‍, സിദ്ധന്‍മാര്‍, കിന്നരന്‍മാര്‍, നാഗങ്ങള്‍, ചാരണന്‍മാര്‍ എന്നിവര്‍ ശ്രമിച്ചിട്ടും അനന്തന്റെ ഗുണങ്ങളുടെ അന്തം കണ്ടെത്തിയിട്ടില്ല. അവസാനമില്ലാത്ത കാലപ്രവാഹത്തെയാണ് അനന്തന്‍ എന്നു പറയുന്നതെന്നും അഭിപ്രായമുണ്ട്. രാമസഹോദരനായ ലക്ഷ്മണന്‍ അനന്തന്റെ അവതാരമാണെന്ന് രാമായണത്തില്‍ പരാമര്‍ശമുണ്ട്. ബലഭദ്രരാമനും അനന്തന്റെ അവതാരമാണെന്നു പുരാണങ്ങള്‍ ഉദ്ഘോഷിക്കുന്നു. 'ഒരു കൈയില്‍ ലാംഗലവും (കലപ്പ) മറുകൈയില്‍ മുസലവും ധരിച്ചുകൊണ്ടു സ്ഥിതിചെയ്യുന്ന അനന്തനെ ശ്രീദേവിയും വാരുണീദേവിയും സേവിക്കുന്നു' എന്ന പ്രസ്താവം ബലഭദ്രനും യോജിക്കും. ഭാരതത്തില്‍ വേദജ്ഞാനം നാമാവശേഷമായ ഒരു അവസരത്തില്‍ അനന്തന്‍ പതഞ്ജലി മഹര്‍ഷിയായി അവതരിച്ചു എന്ന് ഐതിഹ്യമുണ്ട്. എത്ര വര്‍ണിച്ചാലും മതിവരികയില്ല എന്ന അര്‍ഥത്തില്‍ 'രണ്ടായിരം രസന കണ്ഠതലത്തിലുള്ള അനന്തനെക്കൊണ്ടുപോലും അശക്യ'മെന്ന് കവികള്‍ സാധാരണ പ്രയോഗിക്കാറുണ്ട്. പാലാഴി മഥനത്തില്‍ മത്തായുപയോഗിക്കേണ്ട മന്ദരപര്‍വതം കൊണ്ടുവരാന്‍ ബ്രഹ്മാവും വിഷ്ണുവും ചുമതലപ്പെടുത്തിയത് അനന്തനെയാണെന്നും മഥനവേളയില്‍ അനന്തന്‍ ഇടയ്ക്കിടെ പത്തി ഉയര്‍ത്തുകയും താഴ്ത്തുകയും ചെയ്തുവെന്നും മറ്റുമുള്ള കഥകള്‍ക്ക് പണ്ഡിതന്‍മാര്‍ ചില യൌഗികാര്‍ഥങ്ങള്‍ കല്പിക്കുന്നു.
'അനന്തന്‍' എന്ന പദം സൂര്യന്റെയും വിഷ്ണുവിന്റെയും ശിവന്റെയും വാസുകിയുടെയും പര്യായങ്ങളാണ്. സുബ്രഹ്മണ്യന്റെ സേനാപതികളില്‍ ഒരാളിന്റെയും പതിന്നാലാമത്തെ തീര്‍ഥങ്കരന്റെയും പേര് അനന്തന്‍ എന്നാണ്.

🙏🙏🙏🙏🙏🙏🙏

 കരിമുട്ടം ദേവി ക്ഷേത്രം

ദർഭയുടെ മഹത്വം
🙏🌹🌺🌸💐🌹🙏
എല്ലായിടത്തും മുളക്കുന്ന ഒരു സസ്യമല്ല ദർഭ. ദർഭക്ക് അഗ്നിഗർഭം എന്ന മറ്റൊരു പേരുകൂടിയുണ്ട്. സൂര്യഗ്രഹണ വേളയിൽ ദർഭയുടെ വിര്യം വർദ്ധിക്കുന്നു.

ഇത്രയും മഹത്തരമാർന്ന ദർഭ ഈശ്വരൻറെ ശക്തിയെ ആവാഹിച്ച് ഹോമങ്ങളിൽ എത്തിക്കുന്നു. ദൈവീക ശക്തിയെ തന്നിലേക്ക് ആകർഷിക്കാനുള്ള അതുല്യ ശക്തി ഈ ദിവ്യ സസ്യത്തിനുണ്ട്

ദർഭയുടെ കാറ്റ് ഏൽക്കുന്ന സ്ഥലത്ത് സാംക്രമിക രോഗങ്ങൾ പടരുകയില്ല. ആത്മജ്ഞാനത്തിനും ശാസ്ത്രത്തിനും പ്രയോജനപ്പെടുന്നു ഈ സസ്യം.

പൂജാ കർമ്മങ്ങളിൽ ദർഭയുടെ പ്രാധാന്യം

സൃഷ്ടി, സ്ഥിതി, സംഹാര മൂർത്തികൾ ദർഭയിൽ കുടികൊള്ളുന്നു. മൂലഭാഗത്തു ബ്രഹ്മാവും മധ്യത്തിൽ വിഷ്ണുവും തുമ്പിൽ പരമശിവനും കുടികൊള്ളുന്നു.

മൂന്നു ദർഭ കൂട്ടിക്കെട്ടുന്നതിനു വളരെ പ്രാധാന്യമുണ്ട്. സൂര്യമണ്ഡലം, സേവാമണ്ഡലം, അഗ്നിമണ്ഡലം എന്നിവയുടെ ചേർച്ചയാണത്. ത്രിമൂർത്തി സാന്നിധ്യം ഉള്ളതുകൊണ്ട് ഇത് ഒരിക്കലും അശുദ്ധമാകുകയില്ല.

പവിത്രത്തിൻറെ പ്രാധാന്യം?
ദർഭ കൊണ്ടുള്ള മോതിരമാണ് പവിത്രം. ഇതു ധരിക്കുന്നതുകൊണ്ട് ആയുസ്സ്, ശക്തി, ഈശ്വരാധീനം, സമൃദ്ധി എന്നിവ ലഭിക്കുന്നു.               🙏🌹🌺🌸💐🌹🙏
സാളഗ്രാമങ്ങൾ

  കരിമുട്ടം ക്ഷേത്ര രണ്ടാം ഗ്രൂപ്പിലെ ഒരു അംഗം ചോദിച്ചിരുന്ന  സംശയത്തിന് ശേഖരിച്ച ഉത്തരം പോസ്റ്റ് ചെയ്യുന്നു.

സാമാന്യമായി പറയുകയാണെങ്കിൽ വിഷ്ണുവിന്റെ പ്രതിമ നിർമ്മിക്കുന്ന കല്ലാണ് സാളഗ്രാമം. ചക്രചിഹ്നങ്ങളോടുകൂടിയ സാളഗ്രാമം പൂജിക്കുന്ന മനുഷ്യന് പിന്നീട് ജന്മമെടുക്കേണ്ടിവരില്ലെന്നും അവർ സർവ്വഗുണങ്ങളും തികഞ്ഞവരായി തീരുന്നുവെന്നുമാണ്‌ ഹിന്ദുക്കളുടെ വിശ്വാസം. സ്ത്രീകൾ സാളഗ്രാമം തൊടുകയോ പൂജിക്കുകയോ ചെയ്യാൻ പാടുള്ളതല്ല എന്നും നിഷ്കർഷയുണ്ട്.
മഹാവിഷ്ണുവിന്റെ അവതാരം എന്നു വിശ്വസിക്കപ്പെടുന്ന ഈ കല്ലുകൾ ശാസ്ത്രദൃഷ്ടിയിൽ അമോണൈറ്റ് കല്ലുകളാണ്.  1940-ൽ‌ സ്വാമി പ്രണവാനന്ദജി ഹിമാലയത്തിലെ കുടി എന്ന ഗ്രാമത്തിൽ നിന്നും ശേഖരിച്ച നിരവധി സാളഗ്രാമങ്ങളെ പഠനവിധേയമാക്കി. ടിങ്കർ, ലിപു, കങ്കർ-ബിങ്കർ, നീതി എന്നീ ചുരങ്ങളിലും സാളഗ്രാമങ്ങൾ കാണപ്പെടുന്നു


പത്തൊൻപത് വിധത്തിലുള്ള സാളഗ്രാമങ്ങളുണ്ട്.

1.ലക്ഷ്മീ ജനാർദനം -കറുപ്പുനിറം

2. ലക്ഷ്മീ നാരായണം -ഒരു സുഷിരം, നാലുചക്രം, വനമാല പോലുള്ള വര

3. വാമനം - കറുപ്പുനിറം, വളരേ ചെറിയ ചക്രം

4. രഘുനാഥം -- രണ്ടു സുഷിരം, നാലുചക്രം, കന്നുകാലികളുടെ കുളമ്പടി അടയാളം

5.ശ്രീധരം- വളരേ ചെറിയ രണ്ടു ചക്രം, കറുപ്പുനിറം, വനമാല പോലുള്ള വരയില്ല

6. രണരാമം- രണ്ടു അമ്പുകളുടേയും ആവനാഴിയുടേയും ചിഹ്നം, ഇടത്തരം വലിപ്പം

7. ദാമോദരം - ഇരുണ്ട വലിയ ശില, രണ്ടു ചക്രം,വനമാലപോലുള്ള വരയില്ല

8. അനന്ത ശില- ശ്യാമമേഘവർണ്ണനീയത, പതിനാലു ചക്രം

9. രാജരാജേശ്വരം - ഏഴു ചക്രം

10. മധുസൂദനം - അത്യുജ്വല തേജസ്സാർന്ന രണ്ടു ചക്രം

11. സുദർശനം - ഒരു ചക്രം

12. ഗദാധരം- തേജസ്സാർന്ന ഒരു ചക്രം

13.ഹയഗ്രീവം - രണ്ടു ചക്രം, കുതിര മുഖം

14. നരസിംഹം - സിംഹരൂപം, രണ്ടു ചക്രം

15.ലക്ഷ്മീ നരസിംഹം - രണ്ടു ചക്രം, വനമാലപോലുള്ള വര

16. പ്രദ്യുമ്നം - ചാരനിറം, സൂക്ഷ്മമായ ഒരു ചക്രം, അനവധി ച്ഛിദ്രങ്ങളുള്ള ഏക സുഷിരം

17. വാസുദേവം - സ്ഫടിക സദ്രിശം

18. സങ്കർഷണം - ദ്വിമുഖ സഹിതം

19. അനിരുദ്ധം - ആകൃതി ഒത്ത് ഉരുണ്ടത്

പാലാഴിമഥനത്തിൽ അസുരന്മാർ തട്ടിക്കൊണ്ടു പോയ അമൃത്‌ തിരിച്ചെടുക്കാൻ മോഹിനി വേഷം പൂണ്ട മഹാവിഷ്ണുവിൽ പരമ ശിവൻ പുത്രോൽപാദനം നടത്തിയതിനെത്തുടർന്നു മൊഹിനി ഛർദ്ദിച്ചപ്പോൾ ‍കണ്ടക(ഗണ്ഡക) എന്ന നദി ഉണ്ടായി. അതിൽ വജ്രദന്തം എന്ന പ്രാണികളും. അവ കളിമണ്ണുകൊണ്ടു കൂടുണ്ടാക്കി നദീതീരത്തു താമസ്സിച്ചു.വെള്ളപ്പൊക്കത്തിൽ പ്രാണികൾ നശിച്ചാലും ഉറപ്പേറിയ കൂടുകൾ നശിക്കില്ല. അവയുടെ നടുവിൽ ശ്രേഷ്ഠ ചിഹ്നങ്ങൾ രൂപപ്പെടും. വിഷ്ണുവിന്റെ ഛർദ്ദിയിൽ നിന്നുണ്ടായ ഈ കൂടുകളാണ്‌ സാളഗ്രാമങ്ങൾ. ശിവനും സൃഷ്ടിയിൽ പങ്കുള്ളതിനാൽ ശിവപൂജക്കും സാളഗ്രാമങ്ങൾ ഉപയോഗിക്കും. സാളഗ്രമിൽ ഒരു ദ്വാരം കാണും. അതിലൂടെ നോക്കിയാൽ ഉള്ളിൽ സർപ്പിള രേഖ കാണാം. അതിന്റെ എണ്ണവും സ്വഭാവവും അനുസരിച്ച്‌ ദശാവതാരങ്ങളിൽ ഏതിനെയാണു സൂചിപ്പിക്കുന്നതെന്നു മനസ്സിലാക്കാം


🙏🙏🙏🙏🙏🙏🙏
 കരിമുട്ടം ദേവി ക്ഷേത്രം
അത്രി മഹർഷി

  കരിമുട്ടം ക്ഷേത്ര ഗ്രൂപ്പിൽ ചോദിച്ചിരുന്ന  ചോദ്യത്തിന് പതിവ് പോലെ ഉത്തരം പോസ്റ്റ് ചെയ്യുന്നു.

സപ്തര്‍ഷിമണ്ഡലത്തില്‍പ്പെട്ട ഒരു മുനിയാണ് അത്രി. വളരെയേറെ വേദസൂക്തങ്ങളുടെ കര്‍ത്താവാണ് ഇദ്ദേഹം. സ്വയംഭുവ മന്വന്തരത്തില്‍ ബ്രഹ്മാവിന്റെ കണ്ണില്‍നിന്നാണ് അത്രി ഉണ്ടായതെന്ന് ചെറുശ്ശേരി ഭാരതത്തില്‍ കാണുന്നു. അതുകൊണ്ടാണ് ബ്രഹ്മാവിന്റെ മാനസപുത്രന്‍ എന്ന നിലയില്‍ അത്രി അറിയപ്പെടുന്നത് അഗ്നിയില്‍ നിന്നു ജനിച്ചതായും ചില പരാമര്‍ശങ്ങളുണ്ട്. ഇന്ദ്രന്‍, വിശ്വദേവന്‍മാര്‍, അശ്വിനികള്‍, അഗ്നി എന്നിവരെ പ്രകീര്‍ത്തിക്കുന്ന വേദസൂക്തങ്ങള്‍ അത്രിമുനിയെക്കുറിച്ചും പരാമര്‍ശിക്കുന്നുണ്ട്. ദക്ഷന്റെ പുത്രിയായ അനസൂയയാണ് അത്രിയുടെ പത്നി. ആരാണ് പരമോന്നതനായ സര്‍വശക്തന്‍ എന്ന വിഷയത്തെ അടിസ്ഥാനമാക്കി ഗൌതമനുമായി അത്രി സംവാദം നടത്തി. വേദങ്ങളിലെ സനാതനമതം സ്വീകരിച്ച ഈ ഋഷിവര്യന്‍ ഏക ദൈവവിശ്വാസിയായിരുന്നു.

ഏകനായ ഈശ്വരന്‍ താന്‍തന്നെ എന്ന് പറഞ്ഞുകൊണ്ട് ബ്രഹ്മാവിഷ്ണുമഹേശ്വരന്മാര്‍ ഓരോരുത്തരായി ഇദ്ദേഹത്തിനു പ്രത്യക്ഷപ്പെട്ടു. ത്രിമൂര്‍ത്തികളുടെ പ്രസാദത്താല്‍ സോമന്‍, ദത്താത്രേയന്‍, ദുര്‍വാസസ്സ് എന്നിങ്ങനെ മൂന്ന് പുത്രന്മാര്‍ യഥാക്രമം അത്രിക്കുണ്ടായി. വൈവസ്വതമന്വന്തരത്തില്‍ അര്യമാവ് എന്നൊരു പുത്രനും അമല എന്നൊരു പുത്രിയും കൂടി ജനിച്ചു. അത്രിയുടെ കണ്ണില്‍നിന്നാണ് ചന്ദ്രന്‍ ജനിച്ചതെന്ന് വിഷ്ണുപുരാണത്തില്‍ കാണുന്നു. അതുകൊണ്ടാണ് 'അത്രിനേത്രഭവന്‍' എന്ന പേരുകൂടി ചന്ദ്രന് സിദ്ധിച്ചിട്ടുള്ളത്. സിദ്ധന്മാരും മഹര്‍ഷിമാരുമായ അനവധിപേരുടെ പിതാവെന്നനിലയില്‍ പുരാണങ്ങള്‍ അത്രിയെ പരാമര്‍ശിക്കുന്നു. വനവാസകാലത്ത് ശ്രീരാമനും സീതയും ലക്ഷ്മണനും ചിത്രകൂടത്തിനു തെക്കുള്ള ആശ്രമത്തില്‍ ചെന്ന് അത്രിയെയും അനസൂയയെയും സന്ദര്‍ശിച്ച് ആതിഥ്യവും അനുഗ്രഹവും സ്വീകരിച്ചതായി രാമായണത്തില്‍ പ്രസ്താവമുണ്ട്.

വേദകാലത്ത് പ്രപഞ്ചസൃഷ്ടിക്കായി മനു നിയോഗിച്ച പത്തു പ്രജാപതിമാരില്‍ ഒരാള്‍, സപ്തര്‍ഷികളിലൊരാള്‍, ലോകത്തിന്നാധാരമായ അഷ്ടപ്രകൃതികളിലൊന്ന്, കുബേരന്റെ ഏഴു ഗുരുക്കന്മാരില്‍ അദ്വിതീയന്‍, വരുണന്റെ ഏഴു ഋത്വിക്കുകളില്‍ ഒരാള്‍; ചന്ദ്രന്റെ രാജസൂയ യാഗത്തിലെ ഹോതാവ്, രാഹുവിന്റെ ഗ്രഹണത്തില്‍നിന്നും സൂര്യചന്ദ്രന്മാരെ വീണ്ടെടുത്ത് ലോകത്തിനു വെളിച്ചം നല്കിയ ധീരനായ ക്ഷത്രിയന്‍ എന്നിങ്ങനെ വിവിധ പദവികള്‍ അത്രിക്കു കല്പിക്കപ്പെട്ടിട്ടുണ്ട്.

ശിവന് അത്രി എന്ന പര്യായമുണ്ട്. ശുക്രന്റെ ഒരു പുത്രനും അത്രി എന്ന പേരിലറിയപ്പെടുന്നതായി മഹാഭാരതത്തില്‍ കാണുന്നു (ആദിപര്‍വം).

🙏🙏🙏🙏🙏🙏🙏
 കരിമുട്ടം ദേവി ക്ഷേത്രം

അതികായന്‍


  കരിമുട്ടം ക്ഷേത്ര ഗ്രൂപ്പിൽ ചോദിച്ചിരുന്ന  ചോദ്യത്തിന് പതിവ് പോലെ ഉത്തരം പോസ്റ്റ് ചെയ്യുന്നു.

രാവണന് ധാന്യമാലിനി എന്ന രാക്ഷസിയിലുണ്ടായ മകനാണ് അതികായന്‍. ശരീരത്തിന്റെ വലുപ്പംകൊണ്ട് അതികായന്‍ എന്ന പേര്‍ സിദ്ധിച്ചു. മഹാകായന്‍, പര്‍വതോപമന്‍ മുതലായ പദങ്ങള്‍കൊണ്ട് അതികായന്റെ 'ദേഹമാഹാത്മ്യം' വാല്മീകി രാമായണത്തില്‍ വര്‍ണിച്ചിട്ടുണ്ട്. അതികായന്‍ തപസ്സുചെയ്ത് ബ്രഹ്മാവിനെ പ്രത്യക്ഷപ്പെടുത്തി, അദ്ദേഹത്തില്‍ നിന്നും സുരാസുരന്‍മാര്‍ക്ക് തന്നെ വധിക്കാന്‍ സാധ്യമാകരുതെന്ന വരവും ദിവ്യമായ കവചവും അര്‍ക്കഭാസ്വരമായ രഥവും അനേകം ദിവ്യാസ്ത്രങ്ങളും നേടി. യുദ്ധം ചെയ്ത് ഇന്ദ്രന്റെ വജ്രവും വരുണന്റെ പാശവും കരസ്ഥമാക്കി. ആ ബലശാലി രാവണന്റെ ആജ്ഞ അനുസരിച്ച് രാമനോടു പോരിനു ചെന്നു. ഭീമരൂപനായ അതികായനെക്കണ്ട് വാനരസൈന്യങ്ങള്‍ ഓടിപ്പോയി. വിസ്മയഭരിതനായ രാമന്‍ വിഭീഷണനോട് ചോദിച്ച് കാര്യങ്ങള്‍ മനസ്സിലാക്കി. പോരില്‍ അതികായനെ ലക്ഷ്മണന്‍ നേരിട്ടു. ഇരുപേരും ഘോരസമരം നടത്തി. ഒടുവില്‍ വായുഭഗവാന്റെ ഉപദേശമനുസരിച്ച് ലക്ഷ്മണന്‍ ബ്രഹ്മാസ്ത്രം പ്രയോഗിച്ച് അതികായനെ വധിച്ചു. ലങ്കാനഗരിയുടെ രക്ഷാഭാരം സമര്‍ഥമായി നിര്‍വഹിച്ചിരുന്ന ആ വീരന്റെ നിര്യാണം രാവണനെ നല്ലപോലെ അലട്ടി
(വാ.രാ. യുദ്ധകാണ്ഡം).

🙏🙏🙏🙏🙏🙏🙏

 കരിമുട്ടം ദേവി ക്ഷേത്രം

ശ്രീകൃഷ്ണ പരമാത്മാവ്

  കരിമുട്ടം ക്ഷേത്ര ഗ്രൂപ്പിൽ ചോദിച്ചിരുന്ന  ചോദ്യത്തിന് പതിവ് പോലെ ഉത്തരം പോസ്റ്റ് ചെയ്യുന്നു.

ശുകമുനി പരീക്ഷിത്തിനോട് പറഞ്ഞു:

നാരദന്‍ ബ്രഹ്മാവിനോടു ചോദിച്ചതിന് ഉത്തരമായി സൃഷ്ടികര്‍ത്താവ്‌ വെളിപ്പെടുത്തിയ സത്യത്തെ ഞാന്‍ നിങ്ങള്‍ക്ക്‌ വിവരിച്ചു തര‍ാം.
നാരദന്‍ ചോദിച്ചു: “പ്രഭോ, അങ്ങ്‌ തപസ്സും ധ്യാനവും ചെയ്തു എന്നതില്‍നിന്നും അങ്ങേക്കുപരിയായി ആരോ ഉണ്ടെന്ന നിഗമനത്തിലാണ്‌ ഞാന്‍ എത്തിച്ചേര്‍ന്നിരിക്കുന്നുത്‌. ആരാണവിടുത്തെ നിലനിര്‍ത്തി ഈ സൃഷ്ടികള്‍ക്കുവേണ്ട ഊര്‍ജ്ജവും ദ്രവ്യവും പ്രദാനം ചെയ്യുന്നുത്‌?”
ബ്രഹ്മാവു പറഞ്ഞു: മകനേ, നിന്റെ ചോദ്യത്തെ ഞാന്‍ സ്വാഗതം ചെയ്യുന്നു. കാരണം, പരമാത്മാവിനെപ്പറ്റി ഓര്‍ക്കാനും പറയാനും ദിവ്യമഹിമകള്‍ വാഴ്ത്താനുമുളള അവസരമാണല്ലോ എനിക്കു ലഭിക്കുന്നത്‌. എല്ലാറ്റ‍ിനുമുപരിയായുളള ആ നാഥനാണ്‌ ശരിയായ സൃഷ്ടികര്‍ത്താവ്‌. ഞാനല്ലതന്നെ. വിഡ്ഢികളാണ്‌ എന്നെ സൃഷ്ടാവെന്നു കരുതുന്നത്‌. അവരാണ്‌ ശരീരത്തെ ആത്മാവെന്നു കരുതി ശരീരോപാധികളെ സ്വന്തമെന്നു വിശ്വസിക്കുന്നുത്‌. സത്യം പറഞ്ഞാല്‍ ശ്രീകൃഷ്ണ ഭഗവാനല്ലാതെ ഒന്നുമില്ല. ആ നാഥന്‍ മാത്രമേയുളളൂ. യാതൊരു ദ്രവ്യവും വസ്തുവും പ്രവര്‍ത്തനവും കാലവും പ്രകൃതിയും ജീവികളും ഇല്ലതന്നെ. ആ നാഥന്‍ മാത്രമേയുളളൂ.. യോഗധ്യാനങ്ങളുടെ ലക്ഷ്യം നാരായണനത്രെ. തപസ്സും വിജ്ഞാനയോഗങ്ങളും അതേ നാരായണനെ തേടിത്തന്നെ. ഒരുവന്റെ വിധി നിയോഗവും അന്തിമമായി അവിടെത്തന്നെ. നാരായണനാകട്ടെ മൂന്നുഗുണങ്ങള്‍ക്കും അതീതനാണ്‌ (പവിത്രത അല്ലെങ്കില്‍ സത്വഗുണം, പ്രവര്‍ത്തനപരത അല്ലെങ്കില്‍ രജോഗുണം, നിഷ്ക്രിയത്വം അല്ലെങ്കില്‍ തമോഗുണം).
🙏🙏🙏🙏🙏🙏🙏
 കരിമുട്ടം ദേവി ക്ഷേത്രം
അജ്ഞന

  കരിമുട്ടം ക്ഷേത്ര ഗ്രൂപ്പിൽ ചോദിച്ചിരുന്ന  ചോദ്യത്തിന് പതിവ് പോലെ ഉത്തരം പോസ്റ്റ് ചെയ്യുന്നു.

ഹനുമാന്റെ മാതാവായ അജ്ഞന കുഞ്ജരന്‍ എന്ന വാനരന്റെ പുത്രിയും കേസരിയുടെ പത്നിയും ആയിരുന്നു. അഞ്ജന ഗൌതമന്റെ പുത്രിയാണെന്നും മതഭേദമുണ്ട്. ശിവനും പാര്‍വതിയും വാനരരൂപികളായി ലീലാവിലാസങ്ങളിലേര്‍പ്പെട്ടു നടക്കുമ്പോള്‍ പാര്‍വതി ഗര്‍ഭിണിയായിത്തീര്‍ന്നെന്നും വാനരശിശു ജനിക്കുമെന്ന അപമാനത്തില്‍ നിന്ന് തന്നെ മുക്തയാക്കണമെന്ന് അപേക്ഷിച്ചതിന്റെ ഫലമായി ആ ഗര്‍ഭത്തെ ശിവന്‍ വായുദേവനെ ഏല്പിച്ചു എന്നും, വായു അത്, സന്താനലാഭത്തിനു വേണ്ടി തപസ്സനുഷ്ഠിച്ചു കഴിയുന്ന അഞ്ജനയുടെ ഗര്‍ഭപാത്രത്തില്‍ നിക്ഷേപിച്ചു എന്നും ആ ശിശുവാണ് ഹനുമാനായി പിറന്നതെന്നും വാല്മീകിരാമായണത്തില്‍ പരാമര്‍ശമുണ്ട്. അഞ്ജനയുടെ പുത്രനായതുകൊണ്ട് ഹനുമാന് ആഞ്ജനേയന്‍ എന്നും പേരുണ്ടായി. അഞ്ജന പൂര്‍വജന്‍മത്തില്‍ പുഞ്ജികസ്ഥലി എന്ന ദേവസ്ത്രീയായിരുന്നു. ഏതോ ശാപം നിമിത്തമാണ് അവര്‍ വാനരി ആയതെന്നും ഹനുമാനെ പ്രസവിച്ച് ദിവ്യത്വം നേടിയതോടെ ശാപമോക്ഷം ലഭിച്ചുവെന്നും പുരാണങ്ങളില്‍ പരാമര്‍ശമുണ്ട്.

🙏🙏🙏🙏🙏🙏🙏
 കരിമുട്ടം ദേവി ക്ഷേത്രം

ഫലപ്രാപ്തി


  കരിമുട്ടം ക്ഷേത്ര ഗ്രൂപ്പിൽ ചോദിച്ചിരുന്ന  ചോദ്യത്തിന് പതിവ് പോലെ ഉത്തരം പോസ്റ്റ് ചെയ്യുന്നു.

ശുകമുനി പരീക്ഷിത്തിനോട് പറഞ്ഞു:
 ജ്ഞാനസമ്പാദനത്തിനായി ബൃഹസ്പതിയെയും സമ്പത്തിനായി വസുവിനെയും ഭക്ഷണത്തിനായി അദിതിയെയും സ്വര്‍ഗ്ഗത്തിനായി ആദിത്യനെയും ആയുസ്സിനായി അശ്വിനീ ദേവകളെയും വ്യക്തിപരമായ ഐശ്വര്യത്തിനായി ഗന്ധര്‍വ്വനെയും സല്‍ഭാര്യയെ ക്കിട്ടാന്‍ ഉര്‍വ്വശിയെയും സല്‍ജീവിതത്തിനും പ്രശസ്തിക്കും വേണ്ടി വിഷ്ണുവിനെയും ശരീര ശക്തിക്കായി ഹനുമാനെയും എല്ലാ ആഗ്രഹങ്ങളും അവസാനിപ്പിക്കാനായി ശ്രീകൃഷ്ണനെയും ഇന്ദ്രിയങ്ങളെ ഊര്‍ജ്ജ സ്വലമാക്കാന്‍ ഇന്ദ്രനെയും ഐശ്വര്യത്തിന്‌ മായയെയും അവസാനിക്കാത്ത ഊര്‍ജ്ജത്തിനു വേണ്ടി അഗ്നിദേവനേയും ശക്തിക്കായി രുദ്രനേയും സ്ഥാനമാന ലബ്ധിക്കായി രണ്ടു വിശ്വമാതാക്കളേയും നേതൃത്വ ലബ്ധിക്കായി ബ്രഹ്മാവിനേയും ആപത്തില്‍ നിന്നുളള സംരക്ഷണത്തിനായി യക്ഷനേയും സന്താന സൗഭാഗ്യത്തിനായി പ്രജാപതിയേയും ആളുകള്‍ പൂജിക്കുന്നു.

🙏🙏🙏🙏🙏🙏🙏

 കരിമുട്ടം ദേവി ക്ഷേത്രം

അജാമിളൻ

  കരിമുട്ടം ക്ഷേത്ര ഗ്രൂപ്പിൽ ചോദിച്ചിരുന്ന  ചോദ്യത്തിന് പതിവ് പോലെ ഉത്തരം പോസ്റ്റ് ചെയ്യുന്നു.

നാരായണ' നാമത്തിന്റെ മാഹാത്മ്യം ഉദാഹരിക്കാന്‍ ഭാഗവതം അഷ്ടമസ്കന്ധത്തില്‍ അജാമിളന്റെ കഥ വിവരിച്ചിട്ടുണ്ട്.
കന്യാകുബ്ജത്തില്‍ വസിച്ചിരുന്ന ഒരു ബ്രാഹ്മണനായിരുന്നു അജാമിളന്‍. ഇദ്ദേഹം ജാത്യാചാര കര്‍മങ്ങളെ അതിലംഘിച്ച്, ദുഷ്കര്‍മങ്ങളില്‍ വ്യാപൃതനായി ജീവിതം നയിച്ചുപോന്നു. ഒരിക്കല്‍ ഹോമത്തിനുവേണ്ടി ചമത, പൂവ് മുതലായ പൂജാ ദ്രവ്യങ്ങള്‍ ശേഖരിക്കാന്‍ പിതാവ് ഇയാളെ നിയോഗിച്ചു. വനത്തില്‍വച്ച് ഒരു ശൂദ്രസ്ത്രീയെ കാണുകയും ബ്രാഹ്മണ്യം വിസ്മരിച്ച് അവളെ പരിഗ്രഹിക്കുകയും ചെയ്തു. അജാമിളന്റെ പിന്നീടുള്ള ജീവിതം അവളോടൊത്തായിരുന്നു. വര്‍ണാശ്രമ ധര്‍മങ്ങളെല്ലാം കൈവെടിഞ്ഞ്, കുത്തിക്കവര്‍ന്നും മോഷ്ടിച്ചും അവളെ സന്തോഷിപ്പിച്ച് ജീവിക്കുകയെന്നത് മാത്രമായി അജാമിളന്റെ ലക്ഷ്യം. അവളില്‍ ഇദ്ദേഹത്തിന് പത്തു പുത്രന്‍മാരുണ്ടായി. മരണസമയത്ത് തന്നെ നരകത്തിലേക്ക് കൊണ്ടുപോകാന്‍ യമകിങ്കരന്‍മാര്‍ വരുന്നതുകണ്ട് ഭയപ്പെട്ട അജാമിളന്‍ ഇളയ പുത്രനായ നാരായണനെ വിളിച്ചു വിലപിച്ചുവെന്നും നാരായണ ശബ്ദോച്ചാരണത്തോടുകൂടി പാപങ്ങളെല്ലാമകന്ന ഈ ബ്രാഹ്മണനെ വിഷ്ണുപാര്‍ഷദന്‍മാര്‍, കാലദൂതന്‍മാരെ പറഞ്ഞയച്ചു രക്ഷപ്പെടുത്തിയെന്നുമാണ് കഥ. അതിനുശേഷം വിഷ്ണുഭക്തനായി വളരെക്കാലം ജീവിച്ചിരുന്ന അജാമിളന്‍ ഗംഗാതീരത്തുവച്ച് അന്തരിച്ചപ്പോള്‍ സായുജ്യം ലഭിക്കുകയും ചെയ്തു.


🙏🙏🙏🙏🙏🙏🙏
 കരിമുട്ടം ദേവി ക്ഷേത്രം

ദശരഥന്റെ പിതാവ്


  കരിമുട്ടം ക്ഷേത്ര ഗ്രൂപ്പിൽ ചോദിച്ചിരുന്ന  ചോദ്യത്തിന് പതിവ് പോലെ ഉത്തരം പോസ്റ്റ് ചെയ്യുന്നു.
സൂര്യവംശജനായ ഒരു രാജാവ് ആണ് അജൻ. പുരാണപ്രസിദ്ധനായ ഇദ്ദേഹം ഉത്തര കോസലേശ്വരനായിരുന്ന രഘുവിന്റെ പുത്രനും ദശരഥന്റെ പിതാവും ആണ്. താനര്‍ഹിക്കാത്ത ദുഃഖങ്ങള്‍ അനുഭവിച്ച് അകാലത്തില്‍ ജീവത്യാഗം ചെയ്ത ഒരു ദുരന്ത കഥാപാത്രമാണിദ്ദേഹം. കാളിദാസന്‍ രഘുവംശ മഹാകാവ്യത്തില്‍ ഇദ്ദേഹത്തെപ്പറ്റി വിസ്തരിച്ചു വര്‍ണിച്ചിട്ടുണ്ട്. വിദര്‍ഭ രാജകുമാരിയായ ഇന്ദുമതിയുടെ സ്വയംവരത്തില്‍ സന്നിഹിതരായ രാജാക്കന്‍മാരില്‍ 'ദേവവൃക്ഷങ്ങള്‍ക്കിടയില്‍ പാരിജാതമെന്നപോലെ' ഏറെ ശോഭിച്ചത് അജനായിരുന്നു. തന്നിമിത്തം സ്വയം വരത്തില്‍ വിജയ ശ്രീലാളിതനായതും ഇദ്ദേഹം തന്നെ. മാതൃകാ ദമ്പതികളായിരുന്നു അജനും ഇന്ദുമതിയും. ഒരു ദിവസം അവര്‍ നഗരോദ്യാനത്തില്‍ വിഹരിക്കുമ്പോള്‍, ഗോകര്‍ണേശനെ സേവിക്കാന്‍ ആകാശത്തിലൂടെ പോയ നാരദന്റെ വീണയുടെ തലപ്പത്തു നിബന്ധിച്ചിരുന്ന ഒരു ദിവ്യമാല്യം കാറ്റില്‍ ഇളകിപ്പോന്ന് ഇന്ദുമതിയുടെ മാറില്‍ പതിച്ചു. തത്ക്ഷണം അവള്‍ നഷ്ടപ്രാണയായി. ഒരു ദിവ്യമാല്യം കാണുന്നതുവരെ മാത്രം ഭൂമിയില്‍ തങ്ങാന്‍, തൃണബിന്ദു എന്ന മഹര്‍ഷിയാല്‍ ശപിക്കപ്പെട്ട ഒരു അപ്സരസ്സായിരുന്നു ഇന്ദുമതി. പത്നീവിരഹം മൂലം ദുഃഖിതനായി ത്തീര്‍ന്ന അജനെ സമാശ്വസിപ്പിക്കാന്‍ കുലഗുരുവായ വസിഷ്ഠന്‍ ചെയ്ത ശ്രമം വിഫലമായതേ ഉള്ളു. അജന്‍, തന്റെ പുത്രന്റെ ബാലത്വം മാത്രം ഓര്‍ത്ത് എട്ടുകൊല്ലം വല്ലപാടും തള്ളിനീക്കി. ഒടുവില്‍ കുമാരനെ (ദശരഥനെ) പ്രജാ പരിപാലന ഭാരം ഏല്പിച്ചിട്ട് കാളിന്ദിയും ഗംഗയും ചേരുന്ന പുണ്യതീര്‍ഥത്തില്‍ ദേഹത്യാഗം ചെയ്തു.

അജന്‍ എന്ന പദത്തിനു ജനനമില്ലാത്തവന്‍ എന്നാണര്‍ഥം. ത്രിമൂര്‍ത്തികള്‍ക്കും സൂര്യനും അജന്‍ എന്ന പേരുണ്ട്.



🙏🙏🙏🙏🙏🙏🙏

 കരിമുട്ടം ദേവി ക്ഷേത്രം


ഗൃഹപ്രവേശം / പാല് കാച്ചൽ


  കരിമുട്ടം ക്ഷേത്ര ഗ്രൂപ്പിലെ ഒരംഗം ചോദിച്ചിരുന്ന  സംശയത്തിന് ശേഖരിച്ച ഉത്തരം പോസ്റ്റ് ചെയ്യുന്നു.

ഗൃഹപ്രവേശം / പാല് കാച്ചുന്ന ചടങ്ങ് എങ്ങനെ ?

ഗൃഹപ്രവേശം

  ഗൃഹനാഥ ഇടതുകാലും ഗൃഹനാഥന്‍ വലതുകാലും വെച്ചുവേണം പുതുഗൃഹത്തിനുള്ളിലേക്ക് പ്രവേശിക്കാന്‍. പാല്‍പ്പാത്രവും കൊളുത്തിയ നിലവിളക്കുമേന്തി വീടിന് ഒരു പ്രദിക്ഷണം വെച്ച് വേണം ഇവര്‍ അകത്തേയ്ക്ക് കടക്കാന്‍.

പാല് കാച്ചുന്ന ചടങ്ങ് എങ്ങനെ ?

യാതൊരു വസ്തുക്കളെയും, പ്രത്യേകിച്ച് ഭക്ഷണസാധനങ്ങളെ അനാവശ്യമായി കളഞ്ഞുകൂടാ എന്നത് പൊതുനിയമമാണ്. എന്നാല്‍, ഇങ്ങനെ കളയുന്നത് ഒരു നല്ല ദിവസമാണെങ്കിലോ ? അത് ഏറെ മോശമായിരിക്കും.

ഗൃഹപ്രവേശത്തിന്റെ നാള്‍ പാല്‍ അടുപ്പില്‍വെച്ച് തിളപ്പുച്ചു തൂവികളയുന്ന രീതി ഒട്ടുംതന്നെ ശരിയല്ല. പാല്‍ കാച്ചിയശേഷം ഈശ്വരനെ പ്രാര്‍ത്ഥിച്ചുകൊണ്ട്‌ അത് താഴെയിറക്കിവയ്ക്കുക. അതിനുശേഷം മൂന്നു ചെറിയസ്പൂണ്‍ പാല്‍ മൂന്നുതവണയായി അടുപ്പിലോഴിച്ച് അഗ്നിദേവന് സമര്‍പ്പിക്കുക.
തികഞ്ഞ പ്രാത്ഥനയോടുകൂടി സ്ത്രീയും പുരുഷനും ചേര്‍ന്നുവേണം പാല്‍പ്പാത്രം അടുപ്പില്‍ വെയ്ക്കാനും പിന്നീട് ഇറക്കിവെയ്ക്കാനും

നിറംകൊണ്ട് പാല്‍ സത്വഗുണ രൂപിയാണ്. പാലില്‍ നെയ്യടങ്ങിയിരിക്കുന്നത് അദൃശ്യവുമാണല്ലോ. ഇതുപോലെ നമ്മളില്‍ അദൃശ്യമായി ലയിച്ചുകിടക്കുന്ന ഈശ്വരനെ കണ്ടെത്താനുള്ള സന്ദേശമാണ് ഗൃഹപ്രവേശത്തിലെ ആദ്യ ചടങ്ങായ പാലുകാച്ചലിലൂടെ നിര്‍വഹിക്കുന്നത്. അടുത്തത്‌ വാസ്തുബലി എന്ന പൂജയാണ്. ക്ഷേത്രം ദേവന്റെ ശരീരം എന്നപോലെ ഗൃഹം വാസ്തുപുരുഷന്റെ ദേഹമാണ്. ഈ പുരുഷനെ തൃപ്തിപ്പെടുത്താന്‍ ദേവപൂജ ആവശ്യമാണ്‌. ഇത്തരത്തിലുള്ള പൂജയിലൂടെയാണ് ഹൈന്ദവ തത്ത്വത്തിന്റെ പൂര്‍ണ്ണത.

ഗൃഹപ്രവേശ മുഹൂര്‍ത്തം

ഗൃഹപ്രവേശത്തിന്‌ കര്‍ക്കിടകം, കന്നി, കുംഭം രാശികളില്‍ ആദിത്യന്‍ നില്‍ക്കുന്ന സമയം ആശുഭമാണ്. അതായത് കര്‍ക്കിടകം, കന്നി, കുംഭം മാസങ്ങള്‍ ഒഴിവാക്കണം. ശിഷ്ടം ഒമ്പത് മാസങ്ങളും ഉത്തമങ്ങളാണ്. മറ്റെല്ലാനിയമങ്ങളും ഗൃഹാരംഭവിധിപോലെ തന്നെ.

പുതിയതായി പണികഴിപ്പിച്ച വീട്ടില്‍ സൂര്യന്‍ ഉത്തരായനത്തിലായിരിക്കുന്ന ശുഭ മൂഹൂര്‍ത്തത്തിലായിരിക്കും ഗൃഹപ്രവേശം . അതേ സമയം പഴയതും പരിഷ്‌കരിച്ചതുമായ വീടുകളിലെ ഗൃഹപ്രവേശത്തിന്‌ വ്യാഴന്റെയും ശുക്രന്റെയും സ്ഥാനം നോക്കിയായിരിക്കും മുഹൂര്‍ത്തം തീരുമാനിക്കുക. ഇതിന്‌ നക്ഷത്രം പരിഗണിക്കാറില്ല. ചന്ദ്ര വര്‍ഷ കലണ്ടര്‍ അടിസ്ഥാനമാക്കിയായിരിക്കും ഗൃഹപ്രവേശത്തിന്‌ അനുയോജ്യമായ മാസം കണ്ടെത്തുക.

പുതിയ വീട്ടില്‍ താമസം തുടങ്ങുന്നതിനായി ആദ്യപ്രവേശിക്കുന്ന സമയത്ത്‌ നടത്തുന്ന ചടങ്ങാണ്‌ ഗൃഹപ്രവേശം. വീട്‌ തയ്യാറായികഴിഞ്ഞാല്‍ ജ്യോതിഷ പ്രകാരം കണ്ടെത്തുന്ന ഒരു നല്ല ദിവസം കുടുംബാംഗങ്ങള്‍ താമസം മാറും. ഗൃഹപ്രവേശനത്തിന്‌ പഞ്ചാംഗം നോക്കി ശുഭമുഹൂര്‍ത്തം തിരഞ്ഞെടുക്കാറുണ്ട്‌. നമ്മുടെ പുരാണ ലിഖിതങ്ങളില്‍ മൂന്ന തരം ഗൃഹപ്രവേശങ്ങളെ കുറിച്ച്‌ പരാമര്‍ശിക്കുന്നുണ്ട്‌.

അപൂര്‍വ :
പുതിയ സ്ഥലത്ത്‌ പുതിയതായി നിര്‍മ്മിച്ച ഗൃഹത്തിലേക്കുള്ള ആദ്യ പ്രവേശനം അപൂര്‍വ(പുതു) ഗൃഹപ്രവശം എന്നറിയപ്പെടുന്നു

സപൂര്‍വ :
വിദേശത്തോ മറ്റെവിടെയെങ്കിലും ആയിരുന്നവര്‍ തിരിച്ചു വന്ന്‌ നേരത്തെ ഉണ്ടായിരുന്ന ഗൃഹത്തിലേക്ക്‌ പ്രവേശിക്കുന്നത്‌ സപൂര്‍വ എന്നാണ്‌ അറിയപ്പെടുന്നത്‌.

ദ്വന്ദ്വ :
തീപിടുത്തം, വെള്ളപ്പൊക്കം, ഭൂമികുലുക്കം തുടങ്ങി പലകാരണങ്ങളാല്‍ നാശം സംഭവിച്ച വീട്‌ വീണ്ടും പുതുക്കി പണിതതിന്‌ ശേഷം ഉള്ള ഗൃഹപ്രവേശം ആണ്‌ ദ്വന്ദ്വ ( പഴയ) ഗൃഹപ്രവേശം

അപൂര്‍വ ഗൃഹ പ്രവേശം കൃത്യമായ ശുഭമുഹൂര്‍ത്തവും നാളും കണ്ടെത്തി വേണം നടത്താന്‍. എന്നാല്‍ മറ്റ്‌ രണ്ട്‌ ഗൃഹ പ്രവേശത്തിനും പഞ്ചാംഗം നോക്കി നല്ല സമയം തിരഞ്ഞെടുത്താല്‍ മതിയാകും.

വാസ്‌തു പൂജ
ഗൃഹത്തിലേക്ക്‌ ആദ്യമായി പ്രവേശിക്കുന്നതിന്‌ മുമ്പ്‌ വീടിന്‌ പുറത്ത്‌ വാസ്‌തു ദേവതയെ പൂജിക്കുന്നതാണ്‌ വാസ്‌തു പൂജ. ചെമ്പ്‌ കുടത്തില്‍ വെള്ളം നിറച്ച്‌ അതില്‍ നവധാന്യങ്ങള്‍ , ഒരു രൂപ നാണയം എന്നിവ ഇടും. കുടത്തിന്‌ മുകളില്‍ ഒരു തേങ്ങ വയ്‌ച്ച്‌ ചുവന്ന തുണികൊണ്ട്‌ മൂടി ചുവന്ന നാട കൊണ്ട്‌ കെട്ടും. അതിന്‌ ശേഷം ഇതിനെ പൂജ ചെയ്യും. പിന്നീട്‌ ഭാര്യാഭര്‍ത്താക്കന്‍മാര്‍ ചേര്‍ന്ന്‌ ഈ ചെമ്പ്‌ കുടം വീടിന്‌ അകത്തേയ്‌ക്ക്‌ എടുത്ത്‌ ഹോമകുണ്ഡത്തിന്‌ അടുത്ത്‌ വയ്‌ക്കും.

വാസ്‌തു ശാന്തി
ഹോമം ഉള്‍പ്പെടുന്ന പൂജയാണ്‌ വാസ്‌തു ശാന്തി അഥവ ഗൃഹ ശാന്തി . ഗ്രഹങ്ങളുടെ ദോഷകരമായ സ്വാധീനം തടയാനും പ്രതികൂല ഘടകങ്ങള്‍ നീക്കം ചെയ്‌ത്‌ സമാധാനമാരമായ അന്തരീക്ഷം സൃഷിക്കാനും വേണ്ടിയുള്ളതാണിത്‌. എല്ലാ പൂജകളും കഴിഞ്ഞാല്‍ പൂരോഹിതന്‌ ഭോജനം നല്‍കും. അദ്ദേഹത്തിന്റെ അനുഗ്രഹത്തിനും പ്രാര്‍ത്ഥനയ്‌ക്കുമായി ദക്ഷിണ നല്‌കുകയും ചെയ്യും. ഈ രണ്ട്‌ പൂജകളും വളരെ പ്രധാനമാണ്‌. ഗണപതി പൂജ, സത്യനാരായണ പൂജ, ലക്ഷ്‌മി പൂജ എന്നിവ പുരോഹിതന്റെ നിര്‍ദ്ദേശത്തിന്‌ അനുസരിച്ച്‌ ചെയ്യാവുന്നതാണ്‌.

ഗൃഹപ്രവേശത്തില്‍ ചെയ്യാവുന്നതും ചെയ്യരുതാത്തതും
താഴെ പറയുന്ന കാര്യങ്ങള്‍ ചെയ്‌തില്ലെങ്കില്‍ ഗൃഹപ്രവേശം പൂര്‍ണ്ണമാകില്ല വീടിന്റെ വാതിലുകള്‍ക്ക്‌ കതക്‌ വച്ചില്ലെങ്കില്‍ വീടിന്റെ മേല്‍ക്കൂര മൂടിയെല്ലെങ്കില്‍ വാസ്‌തു ദേവതയെ പൂജിച്ചില്ലെങ്കില്‍ പുരോഹിതന്‌ ദക്ഷിണയും ഭോജനവും നല്‍കിയില്ലെങ്കില്‍ ഗൃഹ നാഥ ഗര്‍ഭിണി ആണെങ്കില്‍ ഗൃഹപ്രവേശ ചടങ്ങ നടത്തരുത്‌.

ഗൃഹപ്രവേശം നടത്തുമ്പോള്‍,
പുതിയ വീട്ടിലേക്ക്‌ താമസം മാറുമ്പോള്‍ ഇവ ഒന്നും ചെയ്‌തില്ലെങ്കില്‍ ഗൃഹ വാസികള്‍ക്ക്‌ പ്രശ്‌നങ്ങളും അസ്വസ്ഥതകളും അനുഭവപ്പെട്ടെന്ന്‌ വരാം. അതിനാല്‍ എല്ലാ ചടങ്ങുകളും ചിട്ടപ്രകാരം നടത്തിയതിന്‌ ശേഷം പുതിയ വീട്ടിലേക്ക്‌ താമസം മാറുക. ഗൃഹപ്രവേശ ചടങ്ങുകള്‍ പൂര്‍ത്തിയായാല്‍ കുടുംബാംഗങ്ങള്‍ക്ക്‌ പുതിയ വീട്ടിലേക്ക്‌ താമസം മാറാം. പുതിയ വീട്‌ കുറച്ച്‌ ദിവസത്തേയ്‌ക്ക്‌ പൂട്ടരുതെന്ന്‌ പറയും. അശുഭമായിട്ടാണ്‌ അത്‌ കണക്കാക്കുക.

🙏🙏🙏🙏🙏🙏🙏

 കരിമുട്ടം ദേവി ക്ഷേത്രം


ശിവന്റെ പഞ്ചമുഖങ്ങൾ


  കരിമുട്ടം ക്ഷേത്ര ഗ്രൂപ്പിൽ ചോദിച്ചിരുന്ന  ചോദ്യത്തിന് പതിവ് പോലെ ഉത്തരം പോസ്റ്റ് ചെയ്യുന്നു.

അഘോരമൂര്‍ത്തിയാണ് ശിവന്‍. അഘോരന്‍ എന്നതിന് ഘോരനല്ലാത്തവന്‍, അതായത് സൗമ്യന്‍ എന്നും യാതൊരുവനെക്കാള്‍ ഘോരനായി മറ്റൊരുവന്‍ ഇല്ലയോ അവന്‍, അതായത് ഏറ്റവും ഘോരന്‍, എന്നും രണ്ടു വ്യുത്പത്തികളുണ്ട്. ഭക്തന്മാര്‍ക്ക് സൌമ്യനായും ദുഷ്ടന്മാര്‍ക്ക് അത്യന്ത ഘോരനായും സങ്കല്പിതനായിരിക്കുന്ന ശിവന് ഇവ രണ്ടും അനുയോജ്യമാകുന്നു.

ശിവന്റെ പഞ്ചമുഖങ്ങള്‍ യഥാക്രമം ഈശാനം, തത്പുരുഷം, അഘോരം, വാമദേവം, സദ്യോജാതം എന്നിവയാണ്. നടുവിലത്തേതായ അഘോര രൂപത്തെ ആശ്രയിച്ചാണ് അഘോര ശിവന്‍ എന്ന സംജ്ഞ ശിവനു ലഭിച്ചിട്ടുള്ളത്.

ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തിലെ പ്രതിഷ്ഠ അഘോര ശിവന്റേതാണ്. ഖരപ്രകാശ മഹര്‍ഷിയാണ് ആദ്യം അവിടെ ഈ പ്രതിഷ്ഠ നടത്തിയത് എന്ന് ഐതിഹ്യങ്ങള്‍ പറയുന്നു. പിന്നീട് ഒരു ബ്രാഹ്മണന്റെ ശാപം നിമിത്തം ക്ഷേത്രം കാടായി ക്കിടന്നുവെന്നും വളരെക്കാലം കഴിഞ്ഞ് വില്വ(ല്ലു)മംഗലം സ്വാമിയാര്‍ (ലീലാശുകന്‍) ആണ് ഈ സ്ഥലം കണ്ടുപിടിച്ച് ദേവനെ പുനഃപ്രതിഷ്ഠിച്ചതെന്നും ഈ കഥ തുടരുന്നു. ഭാദ്രപദമാസത്തിലെ (കന്നി) കൃഷ്ണ ചതുര്‍ദശി അഘോര ശിവനെ സംബന്ധിച്ച ഒരു പുണ്യദിനമായതു കൊണ്ട് ആ തിഥിക്ക് അഘോര എന്ന പേര്‍ സിദ്ധിച്ചിട്ടുണ്ട്.


🙏🙏🙏🙏🙏🙏🙏

 കരിമുട്ടം ദേവി ക്ഷേത്രം 

കരിനാൾ

  കരിമുട്ടം ക്ഷേത്ര ഗ്രൂപ്പിലെ ഒരംഗം ചോദിച്ചിരുന്ന  സംശയത്തിന് ശേഖരിച്ച ഉത്തരം പോസ്റ്റ് ചെയ്യുന്നു.

 വസുപഞ്ചകം അഥവാ കരിനാള്‍

ഒരു വീട്ടില്‍ മരണം സംഭവിച്ചാല്‍ ആദ്യം നോക്കുന്നത് കരിനാള്‍ ഉണ്ടോ എന്നാണ്. ചിലര്‍ പഞ്ചാംഗം നോക്കി സ്വയം നിശ്ചയിക്കും. മരണമടഞ്ഞ വീട്ടുകാരെ എറ്റവുമധികം വ്യാകുലപ്പെടുത്തുന്ന ഒന്നാണ് കരിനാള്‍. മരിച്ചത് അവിട്ടം മുതല്‍ രേവതി വരെയുള്ള അഞ്ചുനാളുകളില്‍ ഒന്നാണെങ്കില്‍ കരിനാള്‍തന്നെ എന്ന് സ്ഥിരീകരിച്ചുകൊണ്ട് ഒരു വര്‍ഷത്തിനുള്ളില്‍ ആ കുടുംബത്തില്‍ അഞ്ച് മരണങ്ങള്‍ നടക്കും എന്ന് ഭയപ്പെടും.
ഇതിന് വളരെയേറെ ശാസ്ത്രീയ നിബന്ധനകള്‍ ഉണ്ട്. അതെല്ലാം ഒത്തുചേര്‍ന്നുവന്നാലേ അഞ്ചുമരണങ്ങള്‍ സംഭവിക്കുകയുള്ളു. ആ നിബന്ധനകളാണ് ചുവടെ ചേര്‍ക്കുന്നത്.

 *വസുപഞ്ചകം*

വസു അവിട്ടം നക്ഷത്രത്തിന്‍റെ ദേവതയായതുകൊണ്ട് അവിട്ടത്തെ വസു എന്നുകൂടി വിളിക്കുന്നുണ്ട്. അതുകൊണ്ടാണ് അവിട്ടംമുതല്‍ അഞ്ചു നാളുകള്‍ക്ക് (യഥാര്‍ത്ഥത്തില്‍ നാലര നാളുകള്‍) വസുപഞ്ചകം എന്നുപറയുന്നത്. ഒരാള്‍ മരിക്കുന്നത് അവിട്ടം നക്ഷത്രത്തിലാണെങ്കില്‍ ആ നക്ഷത്രത്തിന്‍റെ അപരാര്‍ത്ഥം അതായത് രണ്ടാം പകുതിയായ മുപ്പതുനാഴികയ്ക്കു മാത്രമേ ദോഷം സംഭവിക്കൂ. ദോഷം സംഭവിക്കണമെങ്കില്‍ ഈ പറയുന്ന നിബന്ധനകള്‍ മുഴുവന്‍ ഒത്തിണങ്ങി വരണം.

 *അവിട്ടം*

അവിട്ടം നക്ഷത്രത്തിന്‍റെ രണ്ടാം പകുതിയും അന്ന് ഏകാദശിയും ചൊവ്വാഴ്ചയും ആയിരക്കണമെന്നു മാത്രമല്ല വൃശ്ചികം ലഗ്നമായിരിക്കണം.

 *ചതയം*

ചതയം നക്ഷത്രമാണെങ്കില്‍ അന്ന് ദ്വാദശിയും ബുധനാഴ്ചയും ധനുലഗ്നവുമായി വന്നാല്‍മാത്രമേ ദോഷം സംഭവിക്കൂ.

 *പൂരുരുട്ടാതി*

പൂരുരുട്ടാതി യാണെങ്കില്‍ അന്ന് ത്രയോദശി യായിരിക്കണം. വ്യാഴാഴ്ചയായിരിക്കണം, മകര ലഗ്നവുമായിരിക്കണം.

 *ഉത്തൃട്ടാതി*

ഉത്തൃട്ടാതി യാണെങ്കില്‍ അന്ന് ചതുര്‍ദ്ദശി യായിരിക്കണം. വെള്ളിയാഴ്ച യായിരിക്കണം. കുംഭലഗ്നവു മായിരിക്കണം.

 *രേവതി*

രേവതി നക്ഷത്രമാണെങ്കില്‍ അന്ന് ശനിയാഴ്ച യായിരിക്കണം, വാവായിരിക്കണം, മീനം ലഗ്നവുമായിരിക്കണം. ഇതെല്ലാം കൃഷ്ണ പക്ഷത്തിലാണ് ഒത്തുചേരുന്നതെങ്കില്‍ മരണങ്ങള്‍ സംഭവിക്കുമെന്ന് പറയാം. ഞായര്‍, തിങ്കള്‍ ദിവസങ്ങള്‍ക്ക് വസുപഞ്ചകം ബാധകമല്ല.

🙏🙏🙏🙏🙏🙏🙏
 കരിമുട്ടം ദേവി ക്ഷേത്രം

പരീക്ഷിത്തും കലിയും


  കരിമുട്ടം ക്ഷേത്ര ഗ്രൂപ്പിൽ ചോദിച്ചിരുന്ന  ചോദ്യത്തിന് പതിവ് പോലെ ഉത്തരം പോസ്റ്റ് ചെയ്യുന്നു.

കലിയെ ബന്ധനസ്ഥനാക്കിയ
രാജാവിന്റെ മുന്‍പില്‍ പേടിച്ചുവിറച്ച്‌ കലി യാചിച്ചു. ” എനിക്ക് താമസിക്കാന്‍ പറ്റിയ സ്ഥലങ്ങള്‍ ദയവായി പറഞ്ഞുതന്നാലും. പിന്നെ അങ്ങേക്ക്‌ യാതൊരു ബുദ്ധിമുട്ടും ഉണ്ടാക്കാതെ ഞാന്‍ കഴിഞ്ഞുകൊളള‍ാം.”
കുറച്ചുനേരത്തെ ഗാഢാലോചനക്കു ശേഷം പരീക്ഷിത്ത്‌ പറഞ്ഞു. ” നീ അധര്‍മ്മത്തിന്റേയും ദുഷ്ടതയുടേയും പര്യായമാണല്ലോ. നിനക്ക്‌ ചൂതുകളി സ്ഥലത്തും മദ്യത്തിലും കാമാര്‍ത്തകളായ സ്ത്രീകളിലും അറവുശാലകളിലും സ്വര്‍ണ്ണത്തിലും വസിക്ക‍ാം. ചതി, ലഹരി, കാമം, ഹിംസ, ശത്രുത എന്നിവയെല്ല‍ാം പ്രകടിപ്പിച്ച്‌ നിനക്കവിടെ ജീവിക്ക‍ാം.”

🙏🙏🙏🙏🙏🙏🙏

 കരിമുട്ടം ദേവി ക്ഷേത്രം 

അഗ്നിദേവന്‍


  കരിമുട്ടം ക്ഷേത്ര ഗ്രൂപ്പിൽ ചോദിച്ചിരുന്ന  ചോദ്യത്തിന് പതിവ് പോലെ ഉത്തരം പോസ്റ്റ് ചെയ്യുന്നു.

വേദങ്ങളില്‍ പ്രതിപാദിക്കപ്പെടുന്ന ഒരു മുഖ്യദേവനാണ് അഗ്നിദേവന്‍. ഇന്ദ്രന്‍ കഴിഞ്ഞ് അടുത്തസ്ഥാനം അഗ്നിക്കാണ്. അഷ്ടദിക്പാലകരില്‍ ഒരാളായ അഗ്നി തെക്ക് കി ഴക്ക് ദിക്കിന്റെ ആധിപത്യം വഹിക്കുന്നു.
പരമപുരുഷന്റെ മുഖത്തുനിന്ന് അഗ്നി ജനിച്ചു എന്നാണ് ഋഗ്വേദത്തില്‍ പറയുന്നത്. മനുവിന്റെ അഭിപ്രായത്തില്‍, അഗ്നിയുണ്ടായത് ജലത്തില്‍നിന്നാണ്. വായുവില്‍ നിന്നാണ് എന്നു വേദാന്ത സൂത്രങ്ങളില്‍ പറയുന്നു. അംഗിരസ്സിന്റെ പുത്രന്‍, ശാണ്ഡില്യ മഹര്‍ഷിയുടെ പൗത്രന്‍, ബ്രഹ്മാവിന്റെ ജ്യേഷ്ഠപുത്രന്‍ എന്നെല്ലാം അഗ്നിയെക്കുറിച്ച് വേദപുരാണങ്ങളില്‍ പരാമര്‍ശമുണ്ട്.
'അഗ്നിമീളേ പുരോഹിതം' എന്ന മന്ത്രത്തോടു കൂടി ആരംഭിക്കുന്ന ഋഗ്വേദത്തില്‍ 200-ല്‍പ്പരം സൂക്തങ്ങള്‍കൊണ്ട് അഗ്നിയുടെ മഹിമ വര്‍ണിക്കപ്പെട്ടിട്ടുണ്ട്. പ്രായശ്ചിത്ത ഹോമങ്ങളില്‍ ചെയ്യപ്പെടുന്ന അഗ്നി സ്തുതി മന്ത്രങ്ങളിലും അഗ്നിയെ സ്തുതിക്കുന്നു.

'മന്ത്രഹീനം ക്രിയാഹീനം
ഭക്തിഹീനം ഹുതാശയ
യദ്ഹുതം തുമയാദേവ
പരിപൂര്‍ണം തദസ്തുമേ'

മന്ത്രത്തിലൊ, ക്രിയയിലൊ, ഭക്തിയിലൊ വല്ല കുറവും ഹോമിക്കുമ്പോള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അവയെല്ലാം പൊറുത്ത് ആ കര്‍മത്തെ സഫലമാക്കിത്തരേണമേ എന്നാണ് അഗ്നിയോടു ഇവിടെ പ്രാര്‍ഥിക്കുന്നത്. സായണ ഭാഷ്യത്തില്‍ അഗ്നിയെ പരബ്രഹ്മമെന്ന അര്‍ഥത്തില്‍ വ്യാഖ്യാനിച്ചിട്ടുണ്ട്. ദേവന്‍മാരുടെ സന്ദേശ ഹരന്‍, യാഗാംശങ്ങളെ ദേവന്‍മാര്‍ക്ക് എത്തിച്ചു കൊടുക്കുന്നവന്‍, ദേവന്‍മാരുടെ മുഖം എന്നെല്ലാം വര്‍ണിതനായിരിക്കുന്ന അഗ്നി സാരാംശത്തില്‍ ഒരു ഗൃഹ ദേവതയാണ്. അഗ്നി ജലത്തെ ഉത്പാദിപ്പിക്കുന്നു എന്ന് ഉപനിഷത്തുകള്‍ ഘോഷിച്ചിരിക്കുന്നു. വാക്കായി പരിണമിച്ചത് അഗ്നിയുടെ സൂക്ഷ്മ ഘടകമാണ്. ആടിന്റെ വലത്തെ ചെവിയിലും ബ്രാഹ്മണന്റെ വലത്തെ കൈയിലും ദര്‍ഭപ്പുല്ലിലും ജലത്തിലും അഗ്നി അധിവസിക്കുന്നുണ്ടെന്നാണ് വിശ്വാസം. അരണി കടഞ്ഞെടുത്താണ് യാഗത്തിനു വേണ്ടിയുള്ള അഗ്നി ഉണ്ടാക്കിയിരുന്നത്. ഇതു പഞ്ചഭൂതങ്ങളില്‍ ഒന്നായും കരുതപ്പെടുന്നു. തീപ്പൊരിയും തീയും തമ്മിലുള്ള ബന്ധം ജീവബ്രഹ്മ ബന്ധത്തെ ഉദാഹരിക്കുവാന്‍ വേദാന്തികള്‍ സ്വീകരിച്ചിട്ടുണ്ട്.

അഗ്നി ആദിയില്‍ ഒന്നുമാത്രമായിരുന്നു. പിന്നീട് ത്രിത്വം (ത്രേത) എന്ന അവസ്ഥയെ പ്രാപിച്ചു. ഗാര്‍ഹപത്യന്‍, ആഹവനീയന്‍, ദാക്ഷിണാത്യന്‍ എന്നിങ്ങനെ ഉദ്ദിഷ്ട കര്‍മ ഭേദമനുസരിച്ച് മൂന്ന് അഗ്നികളെക്കുറിച്ചു പ്രസ്താവമുണ്ട്. കര്‍മ പരിസമാപ്തിയില്‍ മറ്റു അഗ്നികളെ ഗാര്‍ഹപത്യനില്‍ സമാഹരിച്ച് ഏകീഭവിപ്പിക്കുന്നു. ഗാര്‍ഹപത്യനില്‍നിന്ന് ആഹവനീയാഗ്നിയെ സമ്പാദിച്ചു ദേവതോദ്ദേശ്യകമായ കര്‍മത്തിന് ആധാരമാക്കുന്നു. തെക്ക് ഭാഗത്തു പ്രതിഷ്ഠിക്കുന്ന ദാക്ഷിണാത്യന്‍ ആഭിചാര കര്‍മത്തിനുവേണ്ടിയുള്ളതാണ്. ഗാര്‍ഹപത്യന്‍, ആഹവനീയന്‍, ദക്ഷിണന്‍, സഭ്യന്‍, ആവസ്ഥ്യന്‍, ഔപാസനന്‍ എന്നിങ്ങനെ അഗ്നി ആറാണെന്ന് പറയപ്പെടുന്നുണ്ട്. മൂന്ന് അഗ്നിരൂപണങ്ങള്‍ വേദത്തില്‍ പ്രകീര്‍ത്തിക്കപ്പെട്ടിട്ടുണ്ട്. ഭൂമിയിലുള്ള സാധാരണമായ അഗ്നി, അന്തരീക്ഷത്തിലെ മിന്നല്‍, ആകാശത്തിലെ സൂര്യന്‍ എന്നിവയാണ് ആ മൂന്നു രൂപങ്ങള്‍. സ്വാഹയാണ് അഗ്നിയുടെ ഭാര്യ. അവര്‍ക്ക് പാവകന്‍, പവമാനന്‍, ശുചി എന്നിങ്ങനെ മൂന്നു പുത്രന്‍മാരും ഓരോരുത്തരിലും 15 വീതം പൗത്രന്‍മാരും ഉണ്ടായി. അങ്ങനെ അഗ്നിയും പുത്രപൌത്രന്‍മാരും ചേര്‍ന്ന് ആകെ അഗ്നികള്‍ 49 ആണെന്ന് ഭാഗവതപുരാണം പ്രസ്താവിക്കുന്നു.
പുരാണങ്ങളില്‍ പല സ്ഥലത്തായി അഗ്നിദേവന്‍ പരാമര്‍ശിക്കപ്പെടുന്നുണ്ട്. മഹാഭാരതത്തിലെ ഖാണ്ഡവദാഹം കഥ പ്രസിദ്ധമാണ്. പ്രീതനായ അഗ്നി വരുണനില്‍നിന്നു ഗാണ്ഡീവം വില്ല് വാങ്ങി അര്‍ജുനനു കൊടുത്തനുഗ്രഹിക്കുന്നുണ്ട്. പ്രാവിന്റെ വേഷമെടുത്ത് ശിബി ചക്രവര്‍ത്തിയെ പരീക്ഷിക്കാന്‍ ചെന്നത് അഗ്നിയായിരുന്നു. ഗൌതമ ശാപം കൊണ്ട് നിര്‍വൃഷണനായിത്തീര്‍ന്ന ഇന്ദ്രന് ആടിന്റെ വൃഷണം നല്കിച്ചതും അഗ്നിയായിരുന്നു. സുബ്രഹ്മണ്യ ജനനത്തിനു ഹേതുഭൂതമായ ശിവബീജം എടുത്തുകൊണ്ടുപോയി അഗ്നി ഗംഗയെ ഏല്പിച്ചു. അഗ്നിദേവന്റെ അനുഗ്രഹത്താലാണ് നളന്‍ നല്ല പാചകക്കാരനായിത്തീര്‍ന്നത്. പരശുരാമന്‍ കാര്‍ത്തവീര്യാര്‍ജുനന്റെ കൈകള്‍ വെട്ടിയ സംഭവത്തിലും ബൃഹസ്പതിയും വരുണനും തമ്മിലുള്ള കലഹം അവസാനിപ്പിച്ചതിലും ഉത്തങ്കനെ ഗുരുദക്ഷിണ യഥാസമയം കൊണ്ടു ചെന്നെത്തിക്കുന്നതിനു ശക്തനാക്കിയതിലും അഗ്നിക്ക് മര്‍മപ്രധാനമായ പങ്കുണ്ട്. ജ്വാലാമയികളായ ഏഴുജിഹ്വകള്‍ അഗ്നിക്കുണ്ട്. അഗ്നിദേവന്റെ രഥചക്രങ്ങളില്‍ ഏഴു വായുക്കള്‍ അധിവസിക്കുന്നു. കുതിരകളുടെ നിറം ചുവപ്പാണ്. ആട് അഗ്നിയുടെ മറ്റൊരു വാഹനമാണെന്നും പറയാറുണ്ട്.

 അഗ്നിയെ കെടാതെ സൂക്ഷിക്കുക എന്നതു ഭാരതീയരുടെ ഇടയില്‍ മാത്രമല്ല മറ്റു രാജ്യക്കാരുടെ ഇടയിലും പതിവായിരുന്നു. അഗ്നിയുണ്ടാക്കുന്ന വിദ്യ ഓരോ രാജ്യത്ത് ഓരോ കാലത്ത് ഓരോ വിധത്തിലായിരുന്നു; എങ്കിലും രണ്ടാമതുണ്ടാക്കുകയെന്ന ബുദ്ധിമുട്ട് ഒഴിവാക്കുന്ന കാര്യത്തില്‍ എല്ലാവര്‍ക്കും താത്പര്യം ഉണ്ടായിരുന്നതിനാല്‍, ഒരിക്കല്‍ ഉണ്ടാക്കിയ അഗ്നിയെ സംരക്ഷിക്കുന്നതില്‍ എല്ലാവരും ശ്രദ്ധിച്ചുവന്നു. സമൂഹത്തിന്റെ ഈ ആവശ്യത്തെ മതത്തിന്റെ പരിവേഷം അണിയിക്കുകയാണു പല രാജ്യങ്ങളും ചെയ്തത്. ടാസ്മേനിയ, കൊറിയ എന്നീ ദേശങ്ങളിലെ ജനങ്ങള്‍ ഒരിക്കലും ഗൃഹത്തിലെ അഗ്നി കെടാന്‍ സമ്മതിക്കാറില്ല. ചില യൂറോപ്യന്‍ രാജ്യങ്ങളില്‍ അഗ്നിസംരക്ഷണം ഒരു മതാചാരംപോലെ അനുഷ്ഠിക്കപ്പെട്ടിരുന്നു. ഇസ്രായേല്‍ രാജ്യക്കാര്‍ പോകുന്നിടത്തെല്ലാം സ്വന്തം അഗ്നി കൊണ്ടുപോയിരുന്നതായി രേഖകളുണ്ട്. പുതിയ ഗൃഹങ്ങളിലേക്ക് മാറിപ്പാര്‍ക്കുമ്പോള്‍ "മുത്തച്ഛനു സ്വാഗതം എന്നുച്ചരിച്ചുകൊണ്ടാണത്രെ റഷ്യയിലെ ഗ്രാമീണര്‍ അഗ്നിയെ കൊണ്ടുപോയിരുന്നത്. ശുദ്ധമായ അഗ്നിയെ അശ്രദ്ധമൂലം കെട്ടുപോകാന്‍ ഇടയാക്കിയ സ്ത്രീകള്‍ക്ക് വധശിക്ഷപോലും റോമാക്കാര്‍ നല്കിയിരുന്നതായി പറയപ്പെടുന്നു. അഗ്നിയെ ഒരു ദേവനായി കരുതി ആദരിച്ചിരുന്ന സമ്പ്രദായം ഭാരതത്തില്‍ മാത്രമല്ല ഇതരരാജ്യങ്ങളിലും അതിപ്രാചീന കാലത്തുതന്നെ ഉണ്ടായിരുന്നു എന്ന് അനുമാനിക്കാന്‍ തെളിവുകളുണ്ട്.
യാഗദീക്ഷിതന്‍മാര്‍ അഗ്നിഹോത്രം മുതല്‍ അശ്വമേധം വരെയുള്ള കര്‍മങ്ങളെ പല ദേവതകളെയും ഉദ്ദേശിച്ച് അഗ്നിമുഖാന്തിരം ചെയ്തുവരുന്നു. ചുരുക്കത്തില്‍ വര്‍ണാശ്രമികളുടെ ഗര്‍ഭാധാനം മുതല്‍ മരണംവരെയുള്ള മതാനുഷ്ഠാനപരമായ ജീവിതം അഗ്നിസാക്ഷികമായിട്ടാണ് നയിക്കപ്പെടുന്നത്.  ഹിന്ദുക്കളില്‍ ബഹുഭൂരിപക്ഷവും അന്തിമദേഹസംസ്കാരം അഗ്നിയില്‍തന്നെ നടത്തുന്നു. ശൈവം, ശാക്തം, കൗമാരം, ഗാണപത്യം, വൈഷ്ണവം, സൗരം എന്നീ ആറുവിധം ദേവാരാധനാ സമ്പ്രദായങ്ങളില്‍ നിരതരായ ഹിന്ദുക്കള്‍ അതാതു ദേവതകളെ ഉപാസിക്കുന്നത് അഗ്നിമുഖേനയാണ്. ഇതര രാജ്യക്കാര്‍ക്കും ഇപ്രകാരം ചില അനുഷ്ഠാനങ്ങളുണ്ടായിരുന്നതായി പറയപ്പെടുന്നു.

അഗ്നിയെ ഇഷ്ടദേവതയായി കരുതി ചെയ്യുന്ന പൂജയാണ് അഗ്നി പൂജ. മറ്റു ദേവന്‍മാരെ ഉദ്ദേശിച്ച് അഗ്നിയില്‍ ചെയ്യുന്ന പൂജയില്‍നിന്ന് ഇത് വ്യത്യസ്തമാണ്. അഗ്നി സ്പര്‍ശിക്കുന്നതെന്തും പരിശുദ്ധമായിത്തീരുമെന്ന് വിശ്വസിക്കപ്പെടുന്നു. പാവകന്‍ മുതലായ പേരുകള്‍ ഈ ആശയത്തെ ഉള്‍ക്കൊള്ളുന്നു. വിവാഹാവസരങ്ങളില്‍ അഗ്നിയെ പൂജിക്കുക പതിവാണ്. മൃതശരീരത്തെ ദഹിപ്പിക്കുന്നതിനുവേണ്ടി അഗ്നിയെ ശ്മശാനത്തിലേക്ക് എടുത്തു കൊണ്ടുപോകുന്നു. സൂക്ഷ്മശരീരം ധൂമത്തിലൂടെ ഉയര്‍ന്നു സ്വര്‍ഗത്തിലെത്തുന്നു. തീയില്‍ തുപ്പുന്നതു നിഷിദ്ധമായ കര്‍മമായി പറഞ്ഞിട്ടുണ്ട്. ഭൂത പ്രേതാദി ബാധകളില്‍ നിന്ന് മനുഷ്യരെയും ദേവന്‍മാരെയും രക്ഷിക്കുന്നത് അഗ്നിദേവനാണ്. പ്രണയികള്‍ ഇഷ്ടകാര്യ സിദ്ധിക്ക് മാധ്യസ്ഥം വഹിക്കുവാന്‍ അഗ്നിദേവനോട് അപേക്ഷിക്കാറുണ്ടത്രെ. സ്ത്രീകള്‍ അഗ്നിയുടെ സ്വത്താണെന്ന് പറയപ്പെടുന്നു. ഓജസ്സു വര്‍ധിപ്പിക്കുവാന്‍ പുരുഷന്‍മാര്‍ അഗ്നിയെ ഉപാസിക്കുന്നു.
🙏🙏🙏🙏🙏🙏🙏

 കരിമുട്ടം ദേവി ക്ഷേത്രം


അഗസ്ത്യൻ 


  കരിമുട്ടം ക്ഷേത്ര ഗ്രൂപ്പിൽ ചോദിച്ചിരുന്ന  ചോദ്യത്തിന് പതിവ് പോലെ ഉത്തരം പോസ്റ്റ് ചെയ്യുന്നു.

അഗസ്ത്യന്റെ ഉദ്ഭവത്തെപ്പറ്റി പല പൗരാണിക കഥകളും പ്രചാരത്തിലിരിക്കുന്നു. ഉര്‍വശി എന്ന അപ്സരസിന്റെ സൗന്ദര്യം കണ്ടു മോഹിതരായിത്തീര്‍ന്ന മിത്രനും വരുണനും ധാതുസ്ഖലനം ഉണ്ടായി എന്നും ആ ധാതു ഒരു കുടത്തില്‍ നിക്ഷേപിച്ചുവെന്നും അതില്‍നിന്ന് പിന്നീട് അഗസ്ത്യന്‍ പിറന്നു എന്നുമാണ് കഥ. ഈ കഥയുടെ പരാമര്‍ശം ഋഗ്വേദത്തിലുണ്ട്
(ഋഗ്വേദം 7/33/13).
 കുംഭത്തില്‍ നിന്നും ഉദ്ഭവിച്ചവനാകയാല്‍ കുംഭജന്‍, കുംഭസംഭവന്‍, ഘടോദ്ഭവന്‍ എന്നീ പേരുകളിലും അഗസ്ത്യന്‍ അറിയപ്പെടുന്നു. മാതാപിതാക്കളുടെ നാമങ്ങളുമായി ബന്ധപ്പെടുത്തി മൈത്രാ വരുണി, ഔര്‍വശീയന്‍ എന്നീ പേരുകളും അഗസ്ത്യന് ലഭിച്ചിട്ടുണ്ട്. പര്‍വതം, കുടം എന്നീ അര്‍ഥങ്ങളുള്ള 'അഗം' എന്ന പദത്തില്‍ അഗസ്ത്യന്‍ എന്ന പേര് കണ്ടെത്തുന്നവരും ദുര്‍ലഭമല്ല. അഗത്തെ സ്തംഭിപ്പിച്ചവന്‍, അഗ(കുട)ത്തില്‍ നിന്ന് സ്ത്യായനം ചെയ്യ (കൂട്ടിച്ചേര്‍ക്ക)പ്പെട്ടവന്‍ എന്നെല്ലാമാണ് ഈ വ്യാഖ്യാനത്തിന്റെ നിദാനം.

സുമേരു പര്‍വതത്തെ പ്രദക്ഷിണം ചെയ്യാന്‍ എല്ലാവര്‍ക്കും കഴിയുമെങ്കിലും തന്നെ മറികടക്കുവാന്‍ ലോകത്താര്‍ക്കും സാധ്യമല്ല എന്ന് അഹങ്കരിച്ച വിന്ധ്യ പര്‍വതത്തിന്റെ ഗര്‍വു തകര്‍ത്തവന്‍ എന്ന നിലയിലാണ് 'പര്‍വതത്തെ സ്തംഭിപ്പിച്ചവന്‍' എന്ന അര്‍ഥത്തില്‍ അഗസ്ത്യന്‍ എന്ന പേര്‍ ഇദ്ദേഹത്തിന് ലഭിച്ചത്. ദേവാസുര യുദ്ധവേളയില്‍ തന്റെ ഉള്‍ഭാഗത്ത് ഒളിച്ചിരിക്കുവാന്‍ അസുരന്‍മാര്‍ക്ക് സൗകര്യം നല്കിയ സമുദ്രത്തോട് കുപിതനായി ത്തീര്‍ന്ന അഗസ്ത്യന്‍ സാഗരജലം മുഴുവന്‍ കൈക്കുള്ളിലൊതുക്കി കുടിച്ചുകളഞ്ഞു എന്ന് മറ്റൊരു ഐതിഹ്യവും പ്രചാരത്തിലുണ്ട്. നഹുഷനെ തന്റെ ശാപംമൂലം വിഷസര്‍പ്പ മാക്കിയതും വാതാപി എന്നു പേരുളള രാക്ഷസനെ ഭക്ഷിച്ചതും വാതാപിയുടെ സഹോദരനായ ഇല്വലനെ നേത്രാഗ്നിയില്‍ ഭസ്മീകരിച്ചതും, ക്രൗഞ്ചനെ പര്‍വതമാക്കി മാറ്റിയതും ഇന്ദ്രദ്യുമ്നനെ ശപിച്ച് ആനയാക്കിയതും അഗസ്ത്യന്റെ അദ്ഭുതസിദ്ധികള്‍ക്ക് ഉദാഹരണങ്ങളാണ്. രാവണനുമായുള്ള യുദ്ധത്തില്‍ പരവശനായിത്തീര്‍ന്ന ശ്രീരാമന് ആദിത്യ ഹൃദയമന്ത്രം ഉപദേശിച്ചു കൊടുത്ത് അദ്ദേഹത്തിന്റെ ആത്മവീര്യവും സമരോത്സാഹവും അഗസ്ത്യന്‍ വര്‍ധിപ്പിച്ചുവെന്ന് രാമായണത്തില്‍ പറയുന്നു.
ബ്രഹ്മപുരാണം അനുസരിച്ച് അഗസ്ത്യന്‍ പുലസ്ത്യ മഹര്‍ഷിയുടെ പുത്രനാണ്. അഗസ്ത്യന്‍ വളരെക്കാലം നിത്യ ബ്രഹ്മചാരിയായി കഴിഞ്ഞുവെന്നും ഒടുവില്‍ പിതൃക്കളുടെ പുണ്യ കര്‍മാനുഷ്ഠാനങ്ങള്‍ക്ക് പിന്‍ഗാമികളില്ലാതെ വന്നതു നിമിത്തം വിവാഹിതനായി എന്നും പുരാണ പരാമര്‍ശങ്ങള്‍ കാണുന്നു. അഗസ്ത്യന്‍ തന്റെ തപശ്ശക്തികൊണ്ട് ഒരു ബാലികയെ സൃഷ്ടിച്ച്, സന്താനലാഭം കൊതിച്ചുകഴിഞ്ഞിരുന്ന വിദര്‍ഭരാജാവിന് സമര്‍പ്പിച്ചു. ഈ ബാലിക ലോപാമുദ്രയെന്ന പേരില്‍ സുന്ദരിയായ ഒരു യുവതിയായി വളര്‍ന്നപ്പോള്‍ അഗസ്ത്യന്‍ അവളെ വിവാഹം ചെയ്തു. ഈ ദമ്പതികള്‍ക്ക് ദൃഢസ്യു എന്നു പേരുളള ഒരു പുത്രനുണ്ടായി.
വിന്ധ്യപര്‍വതത്തിന്റെ തെക്കു ഭാഗത്തുള്ള കുഞ്ജര പര്‍വതത്തിലെ ഒരു കുടീരത്തിലാണ് അഗസ്ത്യമുനി പാര്‍ത്തിരുന്നത്. ഈ കുടീരം സഹ്യ പര്‍വതത്തിലെ അഗസ്ത്യകൂട മാണെന്ന് ഒരു വിശ്വാസമുണ്ട്.
തമിഴ് സാഹിത്യത്തില്‍ പല അഗസ്ത്യന്‍മാരെപ്പറ്റി പരാമര്‍ശമുണ്ടെങ്കിലും വൈദ്യ ശാസ്ത്രത്തിന്റെയും ജ്യോതിഷത്തിന്റെയും ആചാര്യനായി ആരാധിച്ചു പോരുന്നത് കുംഭോദ്ഭവനെന്നു കരുതപ്പെടുന്ന അഗസ്ത്യനെ തന്നെയാണ്. തമിഴ് ഭാഷയുടെ അക്ഷരമാല നിര്‍മിച്ചതും ആദ്യത്തെ വ്യാകരണം രചിച്ചതും ഈ അഗസ്ത്യ മഹര്‍ഷിയാണെന്ന് വിശ്വസിച്ചുപോരുന്നു. പ്രസിദ്ധ തമിഴ് വ്യാകരണമായ തൊല്‍ക്കാപ്പിയം രചിച്ച തൊല്‍ക്കാപ്യര്‍ അഗസ്ത്യ മുനിയുടെ പ്രഥമശിഷ്യനായിരുന്നു എന്നാണ് ഐതിഹ്യം. 12,000 സൂത്രങ്ങളുള്ള അകത്തിയം എന്ന വിശ്രുത ഗ്രന്ഥം രചിച്ചത് ഈ അഗസ്ത്യമുനിയാണെന്നും അല്ലെന്നും ഭിന്ന മതങ്ങള്‍ നിലവിലിരിക്കുന്നു. വൈദിക കാലത്തും രാമായണ കാലത്തും മഹാഭാരത കാലത്തും പല അഗസ്ത്യന്‍മാര്‍ ജീവിച്ചിരുന്നതായി പരാമര്‍ശങ്ങളുണ്ട്. ഇവരില്‍ ആരാണ് അകത്തിയം രചിച്ചതെന്നോ തമിഴ് ഭാഷയെ സമുദ്ധരിച്ചതെന്നോ വ്യക്തമായി കാണിക്കുന്ന ചരിത്രരേഖകളൊന്നും തന്നെ ലഭിച്ചിട്ടില്ല. എങ്കിലും രാമായണത്തിലും രാമായണത്തെ ഉപജീവിച്ചു രചിക്കപ്പെട്ടിട്ടുള്ള ഇതര കാവ്യങ്ങളിലും അഗസ്ത്യന്‍ പരാമൃഷ്ടനായിട്ടുണ്ട് എന്ന കാര്യം വിസ്മരിക്കാവുന്നതല്ല. വരാഹ പുരാണത്തിലെ അഗസ്ത്യ ഗീത, പഞ്ചരാത്രത്തിലെയും സ്കന്ദപുരാണത്തിലെയും അഗസ്ത്യസംഹിതകള്‍ തുടങ്ങി പല പുരാണ ഭാഗങ്ങളുടെയും കര്‍തൃത്വം അഗസ്ത്യ മുനിയില്‍ നിക്ഷിപ്തമായിട്ടുണ്ട്. അഗസ്ത്യ കൂടത്തിനു പുറമേ, അഗസ്ത്യതീര്‍ഥം, അഗസ്ത്യഗിരി, അഗസ്ത്യ വടം, അഗസ്ത്യ സരസ്സ്, അഗസ്ത്യാശ്രമം, അഗസ്തീശ്വരം തുടങ്ങി ഈ മുനിയുടെ പേര് ഉപസര്‍ഗമായിട്ടുള്ള പല സ്ഥലനാമങ്ങളും ഇന്ത്യയില്‍ പലയിടത്തും കാണപ്പെടുന്നു; ദക്ഷിണേന്ത്യയിലാണ് ഇവയില്‍ ഭൂരിഭാഗവും. അഗസ്ത്യ രസായനം എന്ന ആയുര്‍വേദ ഔഷധം വിധിച്ചിട്ടുള്ളത് ഈ മഹര്‍ഷിയാണെന്ന് വിശ്വസിക്കപ്പെടുന്നു.

🙏🙏🙏🙏🙏🙏🙏

 കരിമുട്ടം ദേവി ക്ഷേത്രം

അക്ഷ കുമാരൻ


  കരിമുട്ടം ക്ഷേത്ര ഗ്രൂപ്പിൽ ചോദിച്ചിരുന്ന  ചോദ്യത്തിന് പതിവ് പോലെ ഉത്തരം പോസ്റ്റ് ചെയ്യുന്നു.

രാവണന്റെയും മണ്ഡോദരിയുടെയും ഇളയ മകനും, ഇന്ദ്രജിത്തിന്റെ അനുജനും അക്ഷന്‍, അക്ഷയന്‍, അക്ഷയകുമാരന്‍ എന്നീ പേരുകളിലും അറിയപ്പെടുന്ന രാവണപുത്രനാണ് സീതാപഹരണത്തിനു ശേഷം ആദ്യമായി വധിക്കപ്പെടുന്ന രാവണപുത്രൻ. വാല്മീകി രാമായണത്തില്‍ സുന്ദരകാണ്ഡത്തിലാണ് അക്ഷകുമാരനെപ്പറ്റിയുള്ള പരാമര്‍ശം ആദ്യമായിക്കാണുന്നത്. അശോകവനികയിലെത്തി സീതാദേവിയെക്കണ്ട ശേഷം ഉദ്യാനഭഞ്ജനം ചെയ്തുകൊണ്ടിരുന്ന ഹനുമാനെ വധിക്കുന്നതിന് രാവണന്‍ അയച്ച പഞ്ചസേനാപതികളടക്കമുള്ള രാക്ഷസവീരന്‍മാര്‍ പോരില്‍ മരിച്ചപ്പോള്‍, ആ കപിവീരനെ എതിര്‍ക്കുവാന്‍ അക്ഷകുമാരന്‍ വളരെ ഉല്‍സാഹത്തോടുകൂടി പുറപ്പെട്ടതായി ആദികവി വര്‍ണിച്ചിട്ടുണ്ട്. എട്ടു കുതിരകളെ പൂട്ടിയ തേരില്‍ക്കയറി, വില്ലും ധരിച്ചു ശബ്ദമുഖരമായ സൈന്യവുമൊത്തുചെന്ന്, അക്ഷകുമാരന്‍ ഹനുമാനോട് ഗംഭീരമായി യുദ്ധം ചെയ്ത് തന്റെ പരാക്രമം പ്രകടമാക്കി.
'മുഴങ്ങിമന്നര്‍ക്കനുമുഷ്ണ രശ്മിയായ്,
മരുത്തു വീശീല വിറച്ചുപോയ് ഗിരി,
കുമാരനും കീശനുമിട്ടപോരുക-
ണ്ടിരമ്പിവാനങ്ങു, കലങ്ങിയാഴിയും.'
എന്നിങ്ങനെയുള്ള യുദ്ധവര്‍ണനയില്‍ അത് വ്യക്തമാണ്. യുദ്ധവേളയില്‍ മായാവിദ്യകൊണ്ട് ആകാശത്തേക്കുയര്‍ന്ന അക്ഷകുമാരനെ ഹനുമാന്‍ കൈത്തലം കൊണ്ട് അടിച്ചു കൊന്ന് ഭൂമിയിലേക്ക് വലിച്ചെറിഞ്ഞു. ഇന്ദ്രാദി ദേവഗണങ്ങളെയും യക്ഷപന്നഗ ഭൂതാദികളെയും മറ്റും പരാക്രമംകൊണ്ട് വിസ്മയിപ്പിച്ച അക്ഷകുമാരനെ ഇന്ദ്രപുത്രനായ ജയന്തനോടാണ് വാല്മീകി ഉപമിച്ചിട്ടുള്ളത്.


🙏🙏🙏🙏🙏🙏🙏

 കരിമുട്ടം ദേവി ക്ഷേത്രം


അക്രൂരൻ


  കരിമുട്ടം ക്ഷേത്ര ഗ്രൂപ്പിൽ ചോദിച്ചിരുന്ന  ചോദ്യത്തിന് പതിവ് പോലെ ഉത്തരം പോസ്റ്റ് ചെയ്യുന്നു.

ശ്രീകൃഷ്ണന്റെ മാതുലന്‍ ആണ് അക്രൂരൻ. നഹുഷ വംശത്തിലെ സ്വഫല്‍കന്റെയും കാശിരാജാവിന്റെ മകള്‍ ഗാന്ദിനിയുടെയും പുത്രന്‍. വസുദേവന്‍, ദേവകി എന്നിവരെ അപമാനിച്ച കംസനെ കൊല്ലാന്‍ ശ്രീകൃഷ്ണന് പ്രേരണ നല്കിയതും കംസന്‍ നടത്തിയ ചാപപൂജയില്‍ പങ്കെടുക്കാന്‍ കൃഷ്ണനെ ക്ഷണിച്ചതും അക്രൂരനാണ്. ഭാഗവതം, നാരായണീയം തുടങ്ങിയ സംസ്കൃത കൃതികളിലും കംസവധം കഥകളി, കൃഷ്ണഗാഥ, വള്ളത്തോള്‍ നാരായണ മേനോന്റെ അമ്പാടിയില്‍ ചെല്ലുന്ന അക്രൂരന്‍ തുടങ്ങിയ മലയാള കൃതികളിലും പ്രാധാന്യം നല്കി വര്‍ണിക്കപ്പെട്ടിരിക്കുന്ന ഒന്നാണ് അക്രൂര ദൌത്യം. മറ്റുപല സന്ദര്‍ഭങ്ങളിലും അക്രൂരന്‍ ശ്രീകൃഷ്ണന്റെ സന്ദേശവാഹകനായിരുന്നിട്ടുണ്ട്. രുക്മിണീസ്വയംവരം, സുഭദ്രാഹരണം എന്നീ ഘട്ടങ്ങളില്‍ അക്രൂരനും സന്നിഹിതനായിരുന്നു. ആഹുകന്റെ പുത്രിയായ ഉഗ്രസേനയാണ് അക്രൂരന്റെ ഭാര്യ. അവര്‍ക്ക് ദേവകന്‍, ഉപദേവകന്‍ എന്ന രണ്ടു പുത്രന്മാരുണ്ടായി. സത്രാജിത്തിനെ കൊന്ന് സ്യമന്തകം അപഹരിച്ച ശതധന്വാവ് എന്ന യാദവനെ ശ്രീകൃഷ്ണന്‍ ഭയപ്പെടുത്തിയപ്പോള്‍ അയാള്‍ രത്നം അക്രൂരനെ എല്പിച്ചിട്ടാണ് രക്ഷപ്പെട്ടത്. ഭോജരാജവംശത്തിലെ ബലദേവന്‍ അക്രൂരന്റെ പാര്‍ശ്വവര്‍ത്തിയായിരുന്നു. ബഭ്രൂ, ഗാന്ദിനേയന്‍ എന്നീ പര്യായങ്ങളിലും അക്രൂരന്‍ അറിയപ്പെടുന്നു.
2. ജയന്തന്‍ എന്ന യാദവന്റെ പുത്രനായ ഒരു അക്രൂരനെക്കുറിച്ച് മത്സ്യപുരാണത്തില്‍ പരാമര്‍ശമുണ്ട്. ജയന്തന്റെ മകനായ ശ്രുതവാന്റെ പുത്രനാണ് ഈ അക്രൂരന്‍ എന്ന് പദ്മപുരാണം പറയുന്നു.

🙏🙏🙏🙏🙏🙏🙏

 കരിമുട്ടം ദേവി ക്ഷേത്രം
 

ആകൃതവ്രണൻ 


  കരിമുട്ടം ക്ഷേത്ര ഗ്രൂപ്പിൽ ചോദിച്ചിരുന്ന  ചോദ്യത്തിന് പതിവ് പോലെ ഉത്തരം പോസ്റ്റ് ചെയ്യുന്നു.

പരശുരാമന്റെ അനുചരനായ ഒരു മഹര്‍ഷിയാണ് ആകൃത വ്രണൻ. പരശുരാമന്‍ ശിവനെ പ്രസാദിപ്പിച്ച് അസ്ത്രങ്ങള്‍ വാങ്ങി വരുമ്പോള്‍ ഹിമാലയ പ്രാന്തത്തില്‍വച്ച് ഒരു ബ്രാഹ്മണ ബാലന്‍ കടുവയുടെ ആക്രമണത്തിനിരയാകുന്നതു കണ്ടു. പരശുരാമന്റെ അമ്പേറ്റ് കടുവ നിലംപതിച്ചു. അന്നു മുതല്‍ പരശുരാമ ശിഷ്യനായിത്തീര്‍ന്ന ആ ബാലനാണ് പില്‍ക്കാലത്ത് അകൃതവ്രണനായി അറിയപ്പെട്ടത്. കടുവയില്‍നിന്ന് വ്രണമുണ്ടാകാതെ രക്ഷപ്പെട്ടതുകൊണ്ട് ഈ പേരു ലഭിച്ചു.
അംബയോടുള്ള ഭീഷ്മരുടെ പെരുമാറ്റത്തില്‍ കുപിതനായ അകൃതവ്രണന്‍ ഭീഷ്മരോടു യുദ്ധം ചെയ്യുവാന്‍ പരശുരാമനെ പ്രേരിപ്പിച്ചു. കുരുക്ഷേത്രയുദ്ധത്തില്‍ കൌരവപക്ഷത്തില്‍നിന്ന് കാലുമാറിയ യുയുത്സുവിന്റെ സാരഥിയായി അകൃതവ്രണന്‍ പ്രവര്‍ത്തിച്ചതായി മഹാഭാരതത്തില്‍ കാണുന്നു. മുറിവേറ്റ് ശരശയ്യയില്‍ കിടന്ന ഭീഷ്മരെ സന്ദര്‍ശിച്ച ഋഷിമാരുടെ കൂട്ടത്തില്‍ അകൃതവ്രണനും ഉള്‍പ്പെട്ടിരുന്നു.


🙏🙏🙏🙏🙏🙏🙏

 കരിമുട്ടം ദേവി ക്ഷേത്രം

അംഗിരസ്


  കരിമുട്ടം ക്ഷേത്ര ഗ്രൂപ്പിൽ ചോദിച്ചിരുന്ന  ചോദ്യത്തിന് പതിവ് പോലെ ഉത്തരം പോസ്റ്റ് ചെയ്യുന്നു.

ഭാരതീയ പുരാണങ്ങളില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുള്ള ബ്രഹ്മാവിന്റെ മാനസപുത്രനായ മഹര്‍ഷി. ഇരുപത്തൊന്നു പ്രജാപതികളിലും സപ്തര്‍ഷികളിലും ഒരാള്‍; പിതൃക്കളുടെയും ദേവന്‍മാരുടെയും പുരോഹിതന്‍; യാഗാധീശനായും ചിലപ്പോള്‍ അഗ്നിപിതാവായും ശ്രുതികളില്‍ പരാമൃഷ്ടന്‍; അനേകം വേദസൂക്തങ്ങളുടെ കര്‍ത്താവ്; മേരുവില്‍ ശിവപാര്‍വതിമാരെ ശുശ്രൂഷിച്ച മഹര്‍ഷികളില്‍ ഒരാള്‍. ആഗ്നേയി (അഗ്നികന്യക) യുടെ ഗര്‍ഭത്തില്‍നിന്നു ജനിച്ചവന്‍ എന്ന അര്‍ഥത്തിലാണ് അംഗിരസ്സ് എന്ന പേരുണ്ടായത്. ശിവന്‍ യാഗം അനുഷ്ഠിച്ചു കൊണ്ടിരിക്കുമ്പോള്‍ സന്നിഹിതരായ അപ്സരസ്സുകളെക്കണ്ട് കാമാര്‍ത്തനായിത്തീര്‍ന്ന ബ്രഹ്മാവിനു രേതഃസ്ഖലനം ഉണ്ടായെന്നും ശിവന്‍ അതു യാഗാഗ്നിയില്‍ നിക്ഷേപിച്ചുവെന്നും ഹോമകുണ്ഡത്തിലെ 'അംഗാര' (തീക്കനല്‍) ത്തില്‍നിന്ന് ഉദ്ഭവിച്ചവനാകയാല്‍ അംഗിരസ്സ് എന്ന പേരു സിദ്ധിച്ചുവെന്നും വേറൊരു കഥയും പ്രചാരത്തിലുണ്ട്. അര്‍ജുനന്റെ ജനന സമയത്തും ഭീഷ്മരുടെ ശരശയന വേളയിലും ഇദ്ദേഹം സന്നിഹിതനായിരുന്നതായി മഹാഭാരതത്തില്‍ പറയുന്നു. ദക്ഷപുത്രിമാരായ ശിവ, സ്മൃതി, ശ്രദ്ധ, സ്വധ എന്നിവര്‍ ഇദ്ദേഹത്തിന്റെ ഭാര്യമാരാണ്. ശുഭ എന്നൊരു ഭാര്യയിലുണ്ടായ സന്താനങ്ങളത്രേ ബൃഹസ്പതി എന്ന പുത്രനും ഭാനുമതി, രാഗ, സിനീവാലി, അര്‍ച്ചിഷ്മതി, ഹവിഷ്മതി, മഹിഷ്മതി, മഹാമതി, കുഹു എന്ന എട്ടുപുത്രിമാരും. ഉതഥ്യന്‍, മാര്‍ക്കണ്ഡേയന്‍ എന്നു രണ്ടു പുത്രന്‍മാര്‍ കൂടി അംഗിരസ്സിനുണ്ടായിരുന്നതായി പുരാണങ്ങളില്‍ കാണുന്നു. അപുത്രനായ രഥീതരന്‍ എന്ന ക്ഷത്രിയന്റെ ഭാര്യയില്‍ ഇദ്ദേഹം ബ്രഹ്മതേജസ്സുളള പുത്രന്‍മാരെ ജനിപ്പിച്ചതായും കഥയുണ്ട്. അംഗിരസ്സും അഥര്‍വനും പരസ്പരം ഗാഢബന്ധമുണ്ടായിരുന്ന രണ്ടു ഗോത്രങ്ങളുടെ തലവന്‍മാരാണ്. ഇവരുടെ പിന്‍ഗാമികളെ പൊതുവില്‍ 'അഥര്‍വാംഗിരസന്‍മാര്‍' എന്നു വിളിച്ചുവന്നു. ആംഗിരസന്‍മാരെ അഗ്നിയോടും യാഗകര്‍മങ്ങളോടും ബന്ധപ്പെടുത്തിയുളള പരാമര്‍ശം വൈദിക സാഹിത്യത്തില്‍ പലേടത്തും കാണാം. അവര്‍ വിദേഹരാജാക്കന്‍ മാരുടെയും വൈശാലിരാജാക്കന്‍ മാരുടെയും വംശ പുരോഹിതന്‍ മാരായിരുന്നിട്ടുണ്ട്. ഉതഥ്യന്‍, മാര്‍ക്കണ്ഡേയന്‍, ദീര്‍ഘതമസ്സ്, ഘോരന്‍ എന്നിവര്‍ അംഗിരസ്സിന്റെ വംശത്തിലെ ചില സുഗൃഹീത നാമാക്കളാണ്. ബൃഹസ്പതി ചക്രത്തില്‍പ്പെട്ട അറുപതു വര്‍ഷങ്ങളില്‍ ആറാമത്തേതിന് ആംഗിരസമെന്ന് പറയുന്നു.
അംഗിരസ്സ് എന്നപേരില്‍ ഒരു സ്മൃതികാരനും ജ്യോതിഃശാസ്ത്രജ്ഞനും ഉണ്ട്. അംഗിരസ്സ് എന്നപദം ബൃഹസ്പതിയുടെയും അഗ്നിയുടെയും പര്യായവുമാണ്

🙏🙏🙏🙏🙏🙏🙏

 കരിമുട്ടം ദേവി ക്ഷേത്രം
 

നാരങ്ങവിളക്ക്

രാഹുദോഷത്തിൻറെ പരിഹാരത്തിനായി ദേവീക്ഷേത്രങ്ങളിൽ നടത്താറുള്ള വഴിപാടാണ് നാരങ്ങാവിളക്ക്.

രാഹു നവഗ്രഹങ്ങളിൽ ഒന്നായി കണക്കാക്ക പ്പെടുന്നുണ്ടെങ്കിലും കേവലം തമോഗ്രഹമാണ്. രാഹു ലോകത്തിന് അനിഷ്ടകാരിയാണ്. രാഹുവിന്റെ ദശയിലും മറ്റ് ദശകളിൽ രാഹുവിന്റെ അപഹാരം ഉണ്ടാകുമ്പോൾ അനിഷ്ടകാര്യങ്ങൾ സംഭവിക്കും. ഓരോദിവസവും രാഹുവിന്റെ നിഴലാട്ടം ഉണ്ടാകുന്ന സമയത്തെ അനിഷ്ടസംഭവങ്ങൾ പരിഹരിക്കാനാണ് രാഹുകാലത്ത് നാരങ്ങാ വിളക്ക് കത്തിച്ച് ദേവിയെ ഭജിക്കുന്നത്.

ദുർഗ്ഗാ പൂജനത : പ്രസന്ന ഹൃദയ : എന്നാണ് നവഗ്രഹ മംഗളാഷ്ടകത്തിൽ രാഹുവിനെപറ്റി പറയുന്നത്. രാഹുദോഷ പരിഹാരത്തിന് ദേവീ പൂജ ഉത്തമം എന്നാണിതിന്റെ അർത്ഥം. രാശിചക്രത്തിൽ രാഹുവിന് സ്വന്തമായ ക്ഷേത്രമില്ല. ദേവിയുടെ പ്രാതിനിധ്യം വഹിക്കുന്ന ശുക്രന്റെ സ്വക്ഷേത്രമായ ഇടവത്തിലാണ് രാഹുവിന് സ്ഥാനമുള്ളത്. അതായത് ദേവിയുടെ സ്വക്ഷേത്രമായ രാശിയിൽ ആശ്രിതനായി സ്ഥിതി ചെയ്യുന്നവനാണ് രാഹു.

അതുകൊണ്ടുതന്നെ ദേവിയുടെ സ്വക്ഷേത്രമായ രാശിയിൽ സ്ഥിതി ചെയ്യുന്ന രാഹുദോഷ പരിഹാരത്തിന് ദേവിയെ ആരാധിക്കുക തന്നെ വേണം.

അമ്ലഗുണ പ്രദാനമായ നാരങ്ങ ചിരാതിന്റെ രൂപത്തിലാക്കി അതിലേക്ക് നെയ്യോ എണ്ണയോ ഒഴിച്ചാണ് നാരങ്ങാ വിളക്ക് കത്തിക്കുന്നത്. അത്യധികം അമ്ലഗുണമുള്ള നാരങ്ങയുടെ തൊലിയിൽ എണ്ണയോ നെയ്യോ ചേരുമ്പോൾ അതിന്റെ ഫലം തീവ്രമാകും. ശക്തിസ്വരൂപിണിയായ ദേവിയെ പ്രീതിപ്പെടുത്താൻ ചെയ്യുന്ന രാജസപൂജയുടെ ഭാഗമായാണ് നാരങ്ങാവിളക്ക് കത്തിക്കുന്നത്. ലഘുവായ ഒരു ഹോമത്തിന്റെ ഫലമാണ് നാരങ്ങാ വിളക്ക് കത്തിക്കുന്നതിലൂടെ ഭക്തർക്ക് ലഭിക്കുന്നത്. അഗ്നിഭഗവാനെ സാക്ഷിനിർത്തി മന്ത്രോചാരണത്തോടെ ദേവിയെ സ്തുതിച്ചാൽ രാഹുദോഷം അകന്നുപോകുമെന്നാണ് വിശ്വാസം. ചൊവ്വാ വെള്ളി ദിവസങ്ങളിൽ ദേവീ സ്തുതികളോടെ രാഹുകാല നാരങ്ങാവിളക്ക് കൊളുത്തുന്നതാണ് ഫലപ്രദം.

യാ ദേവീ സർവ്വഭൂതേഷു
ശക്തിരൂപേണ സംസ്ഥിതാ
നമസ്തസ്യൈ നമസ്തസ്യൈ
നമസ്തസ്യൈ നമോ നമഃ
അംഗദന്‍

  കരിമുട്ടം ക്ഷേത്ര ഗ്രൂപ്പിൽ ചോദിച്ചിരുന്ന  ചോദ്യത്തിന് പതിവ് പോലെ ഉത്തരം പോസ്റ്റ് ചെയ്യുന്നു.

രാമായണത്തില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുള്ള  വാനരരാജാവായ ബാലിയുടെ പുത്രന്‍ ആണ് അംഗദൻ. പുരാണങ്ങള്‍ പ്രകീര്‍ത്തിക്കുന്ന പഞ്ചകന്യകമാരില്‍ ഒരാളായ താരയാണ് അംഗദന്റെ മാതാവ്. അംഗദന്‍ ബൃഹസ്പതിയുടെ അംശാവതാരമാണെന്ന് കമ്പരാമായണത്തില്‍ ഒരു സൂചനയുണ്ട്. അംഗദന്‍ ദൗത്യകര്‍മത്തിന് പ്രസിദ്ധനാണ്. സീതാന്വേഷണാര്‍ഥം സുഗ്രീവന്‍ അയച്ച വാനരസേനയിലെ പ്രമുഖാംഗം, തികഞ്ഞ രാമഭക്തന്‍, ഹനുമാനെപ്പോലെ ബലവാനും സാഹസികനും ബുദ്ധിശാലിയും വിവേകിയും സമരവിദഗ്ധനുമായ വാനരസേനാനി എന്നീ നിലകളില്‍ വിഖ്യാതനാണ് അംഗദന്‍. ഈ വാനരരാജകുമാരന്‍ രാമരാവണയുദ്ധത്തില്‍ ഇന്ദ്രജിത്തുമായി ഏറ്റുമുട്ടി തന്റെ യുദ്ധ വൈദഗ്ധ്യവും സ്വാമിഭക്തിയും വ്യക്തമാക്കി. രാവണനുമായുള്ള സംവാദത്തില്‍ അംഗദന്റെ നീതിനിപുണതയും വാക്ചാതുര്യവും തെളിഞ്ഞുകാണാം. ഈ കഥയെ ആധാരമാക്കി അജ്ഞാതകര്‍തൃകവും അപൂര്‍ണവുമായ അംഗദദൂത് എന്ന ഒരു മണിപ്രവാളചമ്പു ലഭിച്ചിട്ടുണ്ട്.
സംസ്കൃത സാഹിത്യത്തില്‍ രാമായണകഥയെ ആധാരമാക്കിയുള്ള നിരവധി കാവ്യങ്ങളില്‍ അംഗദന്റെ ധീരതയുടെയും നയവൈദഗ്ധ്യത്തിന്റെയും വര്‍ണനകള്‍ ലഭിക്കുന്നുണ്ട്. 13-ാം ശതകത്തിന്റെ അന്ത്യത്തില്‍ ജീവിച്ചിരുന്ന സുഭട്ടന്‍, അംഗദനെ നായകനാക്കി ദൂതാംഗദം എന്നൊരു കാവ്യം രചിച്ചു. വാല്മീകി രാമായണം, അധ്യാത്മ രാമായണം എന്നീ പ്രസിദ്ധ രാമകഥാകാവ്യങ്ങളില്‍ അംഗദനെ ഹനുമാന്റെ കൂട്ടുകാരൻ, രാമന്റെ സേവകന്‍, വാനരന്‍മാരുടെ സേനാനായകന്‍, ആദര്‍ശഭക്തന്‍ എന്നീ നിലകളില്‍ പ്രശംസിച്ചിട്ടുണ്ട്.
രാമായണത്തില്‍ത്തന്നെ ശത്രുഘ്നന്റെ ഒരു പുത്രനും മഹാഭാരതത്തില്‍ കുരുക്ഷേത്ര യുദ്ധത്തില്‍ പങ്കെടുത്ത ഒരു സേനാനിയും (ദ്രോണപര്‍വം, XXV:38), ഭാഗവതത്തില്‍ കൃഷ്ണസഹോദരനായ ഗദന്റെ ഒരു പുത്രനും അംഗദന്‍ എന്ന പേരില്‍ അറിയപ്പെടുന്നു


🙏🙏🙏🙏🙏🙏🙏
 കരിമുട്ടം ദേവി ക്ഷേത്രം

ഭൈരവൻ


  കരിമുട്ടം ക്ഷേത്ര രണ്ടാം ഗ്രൂപ്പിൽ ഒരംഗം ചോദിച്ചിരുന്ന സംശയത്തിന് ശേഖരിച്ച  ഉത്തരം പോസ്റ്റ് ചെയ്യുന്നു.

ശ്രീ പരമേശ്വന്റെ ഏറ്റവും ഭയം ജനിപ്പിക്കുന്ന ഭാവമാണ് ഭൈരവ മൂർത്തി ഭീഷണം 'ഭയാജനകം' എന്നൊക്കെയാണ്  ഭൈരവൻ എന്ന പദത്തിന്റെ അർത്ഥം.'ഭ' കാരം ഭരണം , നിലനിറുത്തൽ എന്നിവയെയും  'ര'കാരം പിൻവലിയലിനെയും  'വ ' കാരം പ്രപഞ്ചസൃഷ്ടിയെയും പ്രതിനിധീകരി - പ്രതിനിധീകരിക്കുന്നു...
  ഹൈന്ദവർക്കും ബൗദ്ധർക്കും ജൈനർക്കും ഒരുപോലെ ആരാധ്യനാണ് ഭൈരവമൂർത്തി. യജ്ഞോപവീത- ധാരിയായി കെട്ടുപിണഞ്ഞ സർപ്പങ്ങളെ കർണ്ണാഭരണങ്ങളും കൈത്തളകളും കാൽത്തളകളുമായി വ്യാഘ്രചർമ്മ- ധാരിയായി അസ്ഥികളുടെ മേലങ്കി അണിഞ്ഞ് ശ്വാന വാഹനനായാണ് ഭൈരവ സങ്കല്പം . സഹസ്ര സൂര്യ സമപ്രഭനാണ് ഭൈരവൻ...
           പ്രപഞ്ചത്തിന്റെ സമയത്തിന്റെ മുന്നോട്ടുള്ള പ്രയാണം നിർണ്ണയിക്കുന്നവനാണ് ഭൈരവൻ. സമയം വൃഥാ ചെലവഴിക്കുന്ന പ്രവണത അവസാനിപ്പിക്കാനും ബുദ്ധിപൂർവ്വം വിനിയോഗിച്ചു ജീവിതം വിജയപ്രദമാക്കാനും സമയ- നിർണ്ണയ നിയന്താവായ ഭൈരവമൂർത്തിയുടെ അനുഗ്രഹാശിസ്സുകൾക്കായ് പ്രാർത്ഥിക്കാം...
      കാലഭൈരവൻ,  അസിതാംഗ - ഭൈരവൻ, സംഹാരഭൈരവൻ, രുരു- ഭൈരവൻ, ക്രോധഭൈരവൻ , കപാല- ഭൈരവൻ, രുദ്രഭൈരവൻ, ഉൻമത്ത- ഭൈരവൻ എന്നിങ്ങനെ ഭൈരവന് അഷ്ട ഭാവങ്ങളുണ്ട്.

മഹാദേവന്റെ ഭയാനകമായ ക്രോധഭാവമാണ് കാല ഭൈരവൻ...കാല ഭൈരവനെ ആരാധിക്കുന്ന സന്യാസി സമൂഹമാണ് അഘോരികൾ..മറ്റു സന്യാസി സമൂഹത്തിന്റെ ആരാധനാ ക്രമങ്ങളല്ല അഘോരികളുടേത്.
അഘോരി എന്നാണ് മഹാദേവന്റെ പഞ്ചമുഖങ്ങളിൽ ഒന്നിന്റെ നാമവും.
 അമ്പലങ്ങളുടെ സംരക്ഷകനാകയാൽ കാലഭൈരവനെ ക്ഷേത്രപാലകനെന്നും പറയും. യാത്ര പുറപ്പെടും മുമ്പ് ഭൈരവനെ പ്രാർത്ഥി- ക്കണമെന്ന് സിദ്ധൻമാർ പറയുന്നു...
        ശനീശ്വരന്റെ ഗുരുവാണ് കാല- ഭൈരവമൂർത്തി ... !!
"  ഓം കാലകാലായ വിദ്മഹേ
   കാലാതീതായ ധീമഹി തന്നോ
   കാലഭൈരവ പ്രചോദയാത്  "

കാല ഭൈരവ ജയന്തി
മാർഗ ശീർഷ കൃഷ്ണ പക്ഷ അഷ്ടമി ദിവസ്സം ശിവ ഭഗവാൻ ഭൈരവ ഭഗവാ ൻറെ രൂപത്തിൽ അവതാരമെടുത്ത ദിവസ്സമാണ്‌ കാല ഭൈരവ ജയന്തി, അല്ലെ ങ്കിൽ കാല അഷ്ടമിയായി ആചരിക്കുന്നത്. എല്ലാ മാസ്സങ്ങളിലുമുള്ള കൃഷ്ണ പക്ഷ അഷ്ട മി ദിവസ്സങ്ങളിലും ഭൈരവ ജയന്തി പൂജ നടത്തപ്പെടുന്നുവെങ്കിലും ഭൈരവ ജ യന്തി ദിവസ്സം നടക്കുന്ന പൂജകൾക്കും, ചടങ്ങുകൾക്കും വളരെയധി കം പ്രാധാ ന്യമുണ്ട്. പരമ ശിവ ഭഗവാൻ ഭൈരവ രൂപത്തിൽ അവതാരമെടു ത്തതിനു ശേഷമാണ് ഈ  ദിവസ്സം ഭൈരവ ജയന്തിയായി ആചരിക്കുവാൻ തുട ങ്ങിയത്.
പരമ ശിവ ഭഗവാൻ ഭൈരവ അവതാരമെടുത്തതിൻറെ പിറകിലുള്ള ഐതി ഹ്യം ഇങ്ങിനെ, ഒരിക്കൽ ബ്രഹ്മാവിനും, മഹാവിഷ്ണുവിനും, ശിവനും ഇടയി ൽ ആരാണ് കൂടുതൽ ശക്തിമാനെന്ന കാര്യത്തിൽ ഒരു തർക്കം ഉടലെടുക്കുന്നു. പ്രശ്ന പരിഹാരത്തിനായി ശിവ ഭഗവാൻറെ നേതൃത്വത്തിൽ ഒരു സഭ ചേരുക യും, മഹാ മുനിമാരും ഋഷിമാരും, സിദ്ധൻമാരും, ജ്ഞാനികളും സന്നിഹിതരു മായിരുന്നു. സഭയുടെ തീരുമാനങ്ങൾ എല്ലാവരും അനുസ്സരിക്കണമെന്ന നിബ ന്ധനയും മുന്നോട്ട് വച്ചു. ശിവ ഭഗവാനാണ് ഏറ്റവും ശക്തിമാനെന്നു എല്ലാവ രും അങ്ങീകരിക്കുന്നു.
എല്ലാവരും നിബന്ധന അങ്ങീകരിക്കുവാൻ തയ്യാറായെ ങ്കിലും ബ്രഹ്മാവ്‌ മാ ത്രം വഴങ്ങാൻ കൂട്ടാക്കിയില്ല. തർക്കങ്ങൾക്കൊടുവിൽ ബ്രഹ്മാവ്‌ ശിവനെ അപ മാനിക്കുന്നു, കോപാകുലനായ ശിവ ഭഗവാൻ ബ്രഹ്മാവിൻറെ അഞ്ചു തലകളി ൽ ഒരെണ്ണം വെട്ടി മാറ്റുന്നു. കലിയടങ്ങാതെ ശിവ ഭഗവാൻ ഉഗ്രമായ പ്രളയ രൂ പത്തിൽ പ്രത്യക്ഷ മാവുകയും, പ്രളയത്തിൽ മൂന്നു ലോകങ്ങളും നടുങ്ങി വിറ ക്കാനും തുടങ്ങി. പ്രളയത്തിനിടയിൽ ഉഗ്ര രൂപമായ ഭൈരവ ഭഗവാൻറെ  രൂ പം കറുത്ത പട്ടിയുടെ മുതുകിലിരുന്നു വരുന്നതും പ്രത്യക്ഷമായി. പാപികളെ ശിക്ഷിക്കുവാൻ കയ്യിൽ ധ ണ്ടുമായി വന്ന ഭൈരവൻ ധണ്ടപാണിയെന്നും അറി യപ്പെടുന്നു.  ഉഗ്ര രൂപമായ ഭൈരവനെ കണ്ടു ആരാണ് കൂടുതൽ ശക്തിമാനെ ന്ന സംശയം തീരുകയും, ബ്ര ഹ്മാവ്‌ ഭയന്ന് പോകുകയും തൻറെ തെറ്റിന് ക്ഷമ ചോദിക്കുകയും ചെയ്യുന്നു. കൂട്ടത്തിൽ ഈ അപ്രതീക്ഷിത സംഭവങ്ങളിൽ പ രിഭ്രാന്തിയിലായ മറ്റു ദേവതകളും  പരമ ശിവനോടും, ഭൈരവ ഭഗവാനോടും പ്രാർത്ഥനയോടും, അപേക്ഷ യോടും കൂടി ക്ഷമ ചോദിക്കുകയും, തെറ്റ് പൊറു ക്കുവാൻ ആപേക്ഷിക്കുക യും ചെയ്യുന്നു.
ശാന്ത സ്വരൂപം കൈക്കൊണ്ട ശിവ ഭഗവാൻ ബ്രഹ്മാവിൻറെ അഞ്ചാം തല യഥാ സ്ഥാനത്ത് തന്നെ പുന സ്ഥാപിക്കുകയും, ബ്രഹ്മാവിനോട് പൊറുക്കുകയും ചെ യ്യുന്നു. അങ്ങിനെയുണ്ടായതാണ് ശിവ ഭഗവാൻറെ ഭൈരവ അവതാരം.
ഉഗ്ര രൂപിയായ, കാലത്തിൻറെ അധിപനായ, (അഥവാ കാലത്തിൻറെ ദൈവം) ശിവ ഭഗവാനെ, ദണ്ട പാണിയായ കാല ഭൈരവ രൂപത്തിൽ ഈ ദിവസ്സം ഉപാ സന ചെയ്തു ആരാധിച്ചാൽ എല്ലാ വി ധ കഷ്ട നഷ്ടങ്ങളിൽ നിന്നും മോചനവും, ദുഷ്ട ശക്തികളിൽ നിന്നുള്ള ദൃഷ്ടിയും ദുഷ്ട കണ്ണും ഇല്ലാതെയും ജീവിതം ഔശ ര്യപൂർണ്ണമായിരിക്കുമെന്നും വിശ്വാ സ്സം.  വ്രതമെടുത്ത്, രാത്രിയിൽ ഉണർന്നി രിക്കുകയും, ഭോലെ നാഥ്‌ സ്തോത്രവും, ഭജനയും പാടുകയും, ശംഖു വിളി കളും, ശിവ പാർവ തി പൂജയും ഭൈരവ ഉല്പത്തി കഥകൾ കേൾക്കുകയും ചെയ്യണമെന്നത്‌ വിശ്വാസ്സം.
അതി കാലത്ത് ഉണർന്നു പുണ്ണ്യ നദികളിൽ സ്നാനം ചെയ്തു പിതൃ തർപ്പണം ചെയ്യുകയും, ഭൈരവ ഭഗവാൻറെ വാഹനമായ നായക്ക് ഭക്ഷണം കൊടുക്കുക യും ചെയ്യുകയെന്നുള്ളതും ഈ ദിവസ്സത്തിലെ ആചാരങ്ങളാണ്. ശുദ്ധമായ മന സ്സോടു കൂടി കാല ഭൈരവ പൂജ ചെയ്യുന്നവർക്ക് രോഗ ശാന്തിയടക്കമുള്ള ഫല പ്രാപ്തി നിഷ്ചയമെന്നു വിശ്വാസ്സം.
ഇന്ത്യയിൽ പ്രശസ്തമായ തൊണ്ണൂറ്റി ആറോളം കാല ഭൈരവ ക്ഷേത്രങ്ങൾ ഉ ണ്ടെന്നാണ് കണക്കു, അതിൽ ഏറ്റവും കൂടുതലുള്ളത് തമിൾ നാടിലുമാണ്, ഇ രുപതു എണ്ണം. ഇന്ത്യക്ക് പുറമേ നേപ്പാൾ (പതിനാറു കാല ഭൈരവ ക്ഷേ ത്രങ്ങൾ), യു എസ്സ്, മൌറീഷ്യസ്സ്, സിങ്കപ്പൂർ, ഇൻഡോനേഷ്യ അടക്കം പല രാജ്യങ്ങളിലും കാല ഭൈരവ ക്ഷേത്രങ്ങൾ നിലവിലുണ്ട്.


🙏🙏🙏🙏🙏🙏🙏

 കരിമുട്ടം ദേവി ക്ഷേത്രം


സുഭദ്ര


  കരിമുട്ടം ക്ഷേത്ര ഗ്രൂപ്പിൽ ചോദിച്ചിരുന്ന  ചോദ്യത്തിന് പതിവ് പോലെ ഉത്തരം പോസ്റ്റ് ചെയ്യുന്നു.

ശതരുപയുടെ അംശാവതാരമായതിനാൽ സുഭദ്രയ്ക്ക് സഹോദരങ്ങളായ ശ്രീകൃഷ്ണൻ, ബലരാമൻ എന്നിവരോടൊപ്പം ദൈവികപരിവേഷവും ലഭിച്ചിട്ടുണ്ട്. യോഗമായയുടെഅംശാവതാരമായും സുഭദ്ര വിശേഷിപ്പിക്കപ്പെടുന്നുണ്ട്. പുരി ജഗന്നാഥക്ഷേത്രത്തിൽ ഈ ത്രിമൂർത്തികളെ ആരാധിച്ചുവരുന്നു. വർഷംതോറും നടത്തിവരുന്ന രഥയാത്ര സുഭദ്രയ്ക്കാണ് സമർപ്പിക്കുന്നത്.

🙏🙏🙏🙏🙏🙏🙏

 കരിമുട്ടം ദേവി ക്ഷേത്രം

കാർത്തികേയൻ

  കരിമുട്ടം ക്ഷേത്ര ഗ്രൂപ്പിൽ ചോദിച്ചിരുന്ന  ചോദ്യത്തിന് പതിവ് പോലെ ഉത്തരം പോസ്റ്റ് ചെയ്യുന്നു.

ശൂക്രാചാര്യരുടെ ശിഷ്യയായ മായ എന്ന അസുരസ്ത്രീക്ക് കശ്യപമഹർഷിയിൽ ജനിച്ച ശൂരപദ്മൻ, താരകാസുരൻ, സിംഹ വക്ത്രൻ എന്നീ അസുരന്മാരെ വധിക്കാനാണ് സുബ്രഹ്മണ്യൻ അവതരിച്ചത്. ശിവപുത്രനു മാത്രമെ തങ്ങളെ വധിക്കാനാകാവൂ എന്ന് വരം നേടിയ അസുരന്മാർ ത്രിലോകങ്ങളും അടക്കിഭരിച്ചു. ദേവന്മാരുടെ അഭ്യർഥന പ്രകാരം ശിവൻ പാർവതിയെ വിവാഹം കഴിക്കുകയും ചെയ്തു. എന്നാൽ വളരെ കാലമായിട്ടും ശിവപുത്രൻ അവതരിച്ചില്ല. തുടർന്നു ഭഗവാൻ പഞ്ചമുഖരൂപം കൈക്കൊള്ളുകയും ഭഗവാന്റെ അഞ്ചു മുഖങ്ങളിൽ നിന്നും അഞ്ചു ദിവ്യജ്യോതിസ്സുകളും പർവതീദേവ്വീയുടെ മുഖത്ത് നിന്നും ഒരു ദിവ്യജ്യോതിസ്സും വരികയും ചെയ്തു. ആ ദിവ്യജ്യോതിസ്സുകളെ അഗ്നിദേവനും,വായൂദേവനും ചേർന്ന് ഗംഗയിൽ നിക്ഷേപിക്കുകയും ചെയ്തു. ഗംഗ ശരവണ പൊയ്കയിൽ എത്തിച്ച ആ ദിവ്യജ്യോതിസ്സുകളിൽ നിന്നും ആറു മുഖങ്ങളോടെ സുബ്രഹ്മണ്യൻ അവതരിക്കുകയും ചെയ്തു. വിഷ്ണുവിന്റെ നിർദ്ദേശപ്രകാരം കാർത്തിക നക്ഷത്രത്തിന്റെ അധിദേവതമാരായ ആറു ദേവിമാർ സുബ്രഹ്മണ്യനെ  വളർത്തുകയും ചെയ്തു. പിന്നീട് ദേവസേനാപതിയായ് അഭിഷേകം ചെയ്യപ്പെട്ട സുബ്രഹ്മണ്യൻ ശൂരപദ്മൻ, താരകാസുരൻ, സിംഹവക്തൻ എന്നീ അസുരന്മാരുമായി യുദ്ധത്തിൽ ഏർപ്പെടുകയും അവരെ വധിക്കുകയും ചെയ്തു.

മറ്റൊരു ഐതിഹ്യപ്രകാരം അഗ്നി ദേവൻ സപ്തർഷിമാരുടെ  പത്നിമാരിൽ മോഹിതനാകുകയും തുടർന്നു അഗ്നിയുടെ പത്നിയായ സ്വാഹ സപ്തർഷി പത്നിമാരിൽ അരുന്ധതി ഒഴികെയുള്ളവരുടെ രൂപത്തിൽ അഗ്നിയുമായ് രമിക്കുകയും സുബ്രഹ്മണ്യൻ അവതരിക്കുകയും ചെയ്തു. അഗ്നി ശിവസ്വരൂപനും പാർവതി സ്വാഹാസ്വരൂപിണിയും ആയതിനാൽ സുബ്രഹ്മണ്യൻ ശിവപാർവതിമാരുടെ പുത്രനാണെന്ന് മഹാഭാരതം പറയുന്നു.

🙏🙏🙏🙏🙏🙏🙏
 കരിമുട്ടം ദേവി ക്ഷേത്രം

സുബലന്‍


  കരിമുട്ടം ക്ഷേത്ര ഗ്രൂപ്പിൽ ചോദിച്ചിരുന്ന  ചോദ്യത്തിന് പതിവ് പോലെ ഉത്തരം പോസ്റ്റ് ചെയ്യുന്നു.

ഗാന്ധാരദേശത്തെ പ്രശസ്ത രാജാവായ സുബലൻ കൌരവരുടെ മാതാവായ ഗാന്ധാരിയുടെ പിതാവാണ്. ഇദ്ദേഹത്തിന്റെ പുത്രനാണ് കുപ്രസിദ്ധനായ ശകുനി. ഗാന്ധാരിയുടെ ഭര്‍ത്താവ് അന്ധനാണെന്നത് സുബലനെ വേദനിപ്പിച്ചിരുന്നു. എന്നാലും കുലമഹിമയോർത്താണ് അദ്ദേഹം ഗാന്ധാരിയെ ധൃതരാഷ്ട്രര്‍ക്ക് നല്കിയത് . ഇദ്ദേഹത്തിനു ഗാന്ധാരിയെയും ശകുനിയെയും കൂടാതെ , അചലൻ, വൃഷകൻ എന്നീ പുത്രന്മാർ കൂടിയുണ്ടായിരുന്നു . ഇദ്ദേഹം പുത്രന്മാരോടോത്തു യുധിഷ്ഠിരന്റെ രാജസൂയത്തിൽ സംബന്ധിച്ചു.
ഇദ്ദേഹത്തിന്റെ പുത്രനായത് കൊണ്ടാണ് ശകുനിക്ക് " സൗബലൻ" എന്ന് പേരുണ്ടായത് .
🙏🙏🙏🙏🙏🙏🙏

 കരിമുട്ടം ദേവി ക്ഷേത്രം

സാവിത്രി


  കരിമുട്ടം ക്ഷേത്ര ഗ്രൂപ്പിൽ ചോദിച്ചിരുന്ന  ചോദ്യത്തിന് പതിവ് പോലെ ഉത്തരം പോസ്റ്റ് ചെയ്യുന്നു.

മാദ്രരാജ്യത്തിലെ രാജാവായിരുന്ന ആശ്വപതിക്കും പത്നി മാലതിക്കും ജനിച്ച ഏകപുത്രിയാണ് സാവിത്രി. സൂര്യഭഗവാന്റെ അനുഗ്രഹത്താലാണ് സന്താനങ്ങളില്ലായിരുന്ന അശ്വപതിക്കു സാവിത്രി ജനിക്കുന്നത്.
സ്വാലരാജാവായിരുന്ന ദ്യൂമസേനനന്റെ ഏക പുത്രനായിരുന്നു സത്യവാൻ. വാർദ്ധക്യം ബാധിച്ച ദ്യൂമസേനനു വളരെ പെട്ടെന്നുതന്നെ തന്റെ കാഴ്ച നഷ്ടപ്പെട്ടു. ഇത് മനസ്സിലാക്കിയ ശത്രുക്കൾ അദ്ദേഹത്തെ രാജ്യത്തുനിന്നും ബഹിഷ്കൃതനാക്കി. അദ്ദേഹം പത്നിയോടും ഏകമകൻ സത്യവാനോടുകൂടി വനത്തിൽ അഭയം പ്രാപിച്ച് അവിടെ ആശ്രമം കെട്ടി താമസിച്ചു. ഒരിക്കൽ വിറകു ശേഖരിക്കാൻ പോയ സത്യവാനെ വനത്തിൽവെച്ചു സാവിത്രി കാണുകയും പരിചയപ്പെടുകയും തുടർന്ന് അവർ പ്രേമത്തിലാകുകയും ചെയ്തു. ഇതറിഞ്ഞ് നാരദർ സത്യവാന്റെ അല്പായുസ്സിനെപറ്റി സാവിത്രിയെ ധരിപ്പിച്ചു. പക്ഷേ സാവിത്രി അത് ചെവിക്കൊള്ളാതെ സത്യവാനെ തന്നെ വിവാഹം ചെയ്തു. വിവാഹശേഷം ഒരു വർഷം മാത്രം ആയുസ്സുണ്ടായിരുന്ന സത്യവാനോടൊപ്പം സാവിത്രി കാട്ടിലെ അദ്ദേഹത്തിന്റെ ആശ്രമത്തിൽ താമസമാക്കി. ആയുസ്സവസാനിക്കാറായ സത്യവാനെ വിവാഹം ചെയ്തശേഷം സാവിത്രി നിത്യവും ദേവി പരാശക്തിയേയും ഭഗവാൻ ശിവനേയും മുടങ്ങാതെ മൂന്നു സന്ധ്യനേരങ്ങളിലും പ്രാർത്ഥിച്ചുപോന്നു. സാവിത്രിയ്ക്കു മാത്രമേ അദ്ദേഹത്തിന്റെ അല്പായുസ്സിനെ പറ്റി അറിവുണ്ടായിരുന്നുള്ളു. സത്യവാൻ മരിക്കുന്ന അന്ന് പതിവില്ലാതെ സാവിത്രിയും അദ്ദേഹത്തോടൊപ്പം വിറകുശേഖരിക്കാൻ പോയി. വിറകു ശേഖരിക്കുന്നതിനിടയിൽ, സാവിത്രിയുടെ മടിയിൽ തലവച്ചു വിശ്രമിക്കുകയായിരുന്ന സത്യവാന്റെ ജീവൻ കൊണ്ടുപോകാൻ കാലൻ തന്നെ എത്തി. പോത്തിൻ മുകളിലേറി കയ്യിൽ ചുരുട്ടിപ്പിടിച്ച കാലപാശവുമായി വന്ന യമധർമ്മൻ സത്യവാന്റെ ആത്മാവിനെയും കൊണ്ട് പോകുമ്പോൾ സാവിത്രി തടഞ്ഞു, ഇതെന്റെ കാണപ്പെട്ട ദൈവമാണ്, കൊണ്ടുപോകുന്നു വെങ്കിൽ എന്നെയും കൂടി കൊണ്ടുപോകണം എന്ന് ശഠിച്ചു. അവളെ മറികടന്ന് സത്യവാന്റെ ജീവനുമായി യാത്ര തുടർന്ന യമദേവനെ സാവിത്രിയും അനുധാവനം ചെയ്യാൻ തുടങ്ങി.ആയുസ്സെത്തിയവരുടെ ആത്മാവിനു മാത്രം യാത്രചെയ്യാവുന്ന ദൂരങ്ങളിലെത്തിയിട്ടും പിന്മാറാത്ത സാവിത്രിയുടെ ധൈര്യം മനസ്സിലാക്കിയ യമൻ പലതവണ അവളെ മടങ്ങിപ്പോകുവാൻ നിർബന്ധിച്ചെങ്കിലും;”ഇല്ല ഭഗവാനെ എനിക്കു പോകാനാവില്ല. എന്റെ പ്രാണനാഥൻ രാജ്യം ഭരിച്ച രാജാവിന്റെ പുത്രനാണ്. അദ്ദേഹമാണെങ്കിൽ കണ്ണുകാണാൻ വയ്യാതെ കാട്ടിലുള്ള ആ ഗ്രാമത്തിൽ ജീവിക്കുന്നു. മകനില്ലെങ്കിൽ അദ്ദേഹവും പത്‌നിയും ആത്മഹത്യ ചെയ്യേണ്ടിവരും”. എന്നും പറഞ്ഞ് സാവിത്രി അദ്ദെഹത്തിന്റെ കൂടെത്തന്നെ കൂടി. അവളുടെ യാത്രമുടക്കുവാനായി യമൻ സാവിത്രിക്ക് ഒരു വരം കൊടുത്തു. സത്യവാന്റെ പിതാവിനു കാഴ്ചശക്തി തിരിച്ചു കിട്ടും. അതിനുശേഷവും യമധർമനോടൊപ്പം യാത്ര തുടർന്ന സാവിത്രിയോട് അദ്ദേഹം മടങ്ങിപോകുവാൻ ആവശ്യപ്പെട്ടു. "ഇല്ല ഭഗവാനെ എനിക്ക് പോകാനാവില്ല. എന്റെ പ്രാണനാഥൻ രാജ്യം ഭരിച്ച രാജാവിന്റെ പുത്രനാണ്. അദ്ദേഹത്തിന്റെ രാജ്യം ഇപ്പോൾ ശത്രുക്കൾ കൈവശപ്പെടുത്തിയിരിക്കുന്നു. വാർദ്ധക്യം വന്ന ആ മാതാപിതാക്കളെ കാട്ടിലെ ആശ്രമത്തിൽ ഇനി ആരു തുണക്കും എനിക്ക് സത്യവാന്റെ ജീവൻ തിരിച്ചു കിട്ടിയേ മതിയാകൂ". എന്നും പറഞ്ഞ് സാവിത്രി പിന്നെയും അദ്ദേഹത്തെ അനുഗമിച്ചു. അപ്പോൾ. രണ്ടാമതൊരു വരം കൂടി ധർമദേവൻ അവൾക്കു നൽകി. നഷ്ടപ്പെട്ടുപോയ രാജ്യം സത്യവാന്റെ പിതാവിനു തിരിച്ചു കിട്ടും.
എന്നിട്ടും യമധർമ്മനെ സാവിത്രി അനുധാവനം ചെയ്തുകൊണ്ടേയിരുന്നു. തന്റെ കൂടെ യാത്ര തുടരുന്ന സാവിത്രിയോട് മടങ്ങിപോകുവാൻ വീണ്ടും യമൻ ആവശ്യപ്പെട്ടു; "ആയുസ് തീരാറാകുമ്പോഴേ ഇങ്ങനെ ഇവിടം വരെയൊക്കെ നടന്നെത്താൻ തോന്നുകയുള്ളു, ഭവതിയുടെ ആയുസ്സ് ഇനിയും അറ്റിട്ടില്ല. അതുകൊണ്ട് ഇപ്പോൾ ഭവതി മടങ്ങിപ്പോവുക." "ഇല്ല ഭഗവാനെ എനിക്ക് പോകാനാവില്ല. രാജ്യം തിരിച്ചു കിട്ടിയതുകൊണ്ട് ഒരു പ്രയോജനവുമില്ല, എന്റെ ഭർതൃപിതാവിന് പ്രായം അധികമായിരിക്കുന്നു. വംശം നിലനിർത്താൻ എനിക്കാണെങ്കിൽ മക്കൾ ജനിച്ചിട്ടുമില്ല". സാവിത്രി പ്രതിവചിച്ചു. അപ്പോൾ മൂന്നാമതൊരു വരംകൂടി അവൾക്ക് കൊടുത്ത് യമനവളെ അനുഗ്രഹിച്ചു. നിനക്ക് 100 പുത്രന്മാരുണ്ടാവട്ടെ, അങ്ങനെ സ്വാലരാജാവായ ദ്യൂമസേനന്റെ വംശം തുടർന്നും നിലനിൽക്കട്ടെ. പക്ഷേ അതിനുശേഷവും യമധർമ്മന്റെ പുറകേയുള്ള തന്റെ യാത്ര സാവിത്രി തുടർന്നു. എന്താ ഇനിയും മടങ്ങിപ്പോകാത്തത് എന്നു ചോദിച്ച മരണദേവനോട് സാവിത്രി പറഞ്ഞു, "ഭഗവാനെ, എനിക്ക് 100 കുഞ്ഞുങ്ങൾ ജനിക്കണമെങ്കിൽ ഭർത്താവ് ഒപ്പമുണ്ടായിരിക്കണം. ഒരു പതിവ്രതയ്ക്കു കുഞ്ഞുണ്ടാകാൻ വേറെ ഒരു വഴിയുമില്ല. ഭർത്താവ് എന്റെ കാണപ്പെട്ട ദൈവമാണ്." സാവിത്രിയുടെ ബുദ്ധിസാമർത്ഥ്യത്തിൽ സന്തുഷ്ടനായ യമദേവൻ അപ്പോൾ കാലപാശത്തിൽനിന്ന് സത്യവാന്റെ ആത്മാവിനെ സാവിത്രിക്കായി മോചിപ്പിച്ചുകൊടുത്തു.
🙏🙏🙏🙏🙏🙏🙏

 കരിമുട്ടം ദേവി ക്ഷേത്രം


ശ്വേതൻ


  കരിമുട്ടം ക്ഷേത്ര ഗ്രൂപ്പിൽ ചോദിച്ചിരുന്ന  ചോദ്യത്തിന് പതിവ് പോലെ ഉത്തരം പോസ്റ്റ് ചെയ്യുന്നു.

വിരാടരാജാവിന്റെ പുത്രനാണ് ശ്വേതൻ. ഇദ്ദേഹം ഉത്തരന്റെ സഹോദരനായിരുന്നു . കോസലരാജകുമാരിയായ സുരഥയിൽ വിരാടന് ജനിച്ചവനാണ് ശ്വേതൻ. ഭാരതയുദ്ധത്തിൽ ഈ വീരൻ പാണ്ഡവപക്ഷം ചേർന്ന് പോരാടി. ഇദ്ദേഹത്തിന്റെ സഹോദരനായ ഉത്തരനെ ശല്യർ കൊന്നപ്പോൾ , ഇദ്ദേഹം പകയോടെ ശല്യരെയും കൗരവപ്പടയെയും ആക്രമിച്ചു. ശല്യർ മരണത്തോടടുത്തപ്പോൾ ഭീഷ്മർ ഇടപെടുകയും , തുടർന്ന് ഭീഷ്മരുമായി ഇദ്ദേഹം പോരാടുകയും ചെയ്തു. പല ഘട്ടത്തിലും ഇദ്ദേഹം ഭീഷ്മരെ വധിക്കുമെന്ന് തോന്നിച്ചു. ഒടുവിൽ അവസരോചിതമായി ഭീഷ്മർ പ്രയോഗിച്ച ഒരു ദിവ്യാസ്ത്രമേറ്റ് ശ്വേതൻ മരിച്ചു വീണു.

🙏🙏🙏🙏🙏🙏🙏

 കരിമുട്ടം ദേവി ക്ഷേത്രം


ശതാനീകനും ശതാനികനും


  കരിമുട്ടം ക്ഷേത്ര ഗ്രൂപ്പിൽ ചോദിച്ചിരുന്ന  ചോദ്യത്തിന് പതിവ് പോലെ ഉത്തരം പോസ്റ്റ് ചെയ്യുന്നു.

നകുലന് ദ്രൗപദിയിൽ ജനിച്ച പുത്രനാണ് ശതാനീകൻ. ഇദ്ദേഹം വിശ്വദേവന്മാരുടെ അംശത്തിൽ ജനിച്ചവനാണ്.
ശതാനീകൻ ഭാരതയുദ്ധത്തിൽ പങ്കെടുത്തു ധീരമായി പോരാടി. ഭാരതയുദ്ധാവസാനം അശ്വത്ഥാമാവ് രാത്രി നടത്തിയ കൂട്ടക്കൊലയിൽ ഉൾപ്പെട്ടു ശതാനീകൻ മരിച്ചു.

  പരീക്ഷിത്തിന്റെ മകനായ ജനമേജയന്റെ രണ്ടു പുത്രന്മാരിലെ മൂത്ത പുത്രനാണു ശതാനികൻ.അശ്വമേധദത്തൻ അദ്ദേഹത്തിന്റെ സഹോദരനാണ്.

🙏🙏🙏🙏🙏🙏🙏

 കരിമുട്ടം ദേവി ക്ഷേത്രം
 

ബ്രഹ്മ ശിരസ് 


  കരിമുട്ടം ക്ഷേത്ര ഗ്രൂപ്പിൽ ചോദിച്ചിരുന്ന  ചോദ്യത്തിന് പതിവ് പോലെ ഉത്തരം പോസ്റ്റ് ചെയ്യുന്നു.

വൃത്രാസുരന്റെ ആക്രമണത്തിൽപ്പെട്ട് ദേവന്മാർ വളരെയധികം കഷ്ടപ്പെട്ടു. വൃത്രനെ എതിർക്കുവാൻ മഹാവിഷ്ണുവിന് പോലും സാധിച്ചില്ല. ആ അവസരത്തിൽ ബ്രഹ്‌മാവ്‌ ഇന്ദ്രന് ഒരുപായം പറഞ്ഞുകൊടുത്തു. മഹാഭക്തനായ വൃത്രനെ വധിക്കുവാൻ ശിവഭക്തനായ ദധീചീ മഹർഷിയുടെ അസ്ഥികളാൽ നിർമ്മിക്കപ്പെട്ട വജ്രായുധം കൊണ്ട് മാത്രമേ സാധിക്കുകയുള്ളൂ. അതിനാൽ ദധീചിയോടു സഹായമഭ്യർത്ഥിക്കുക. ഇതനുസരിച്ചു ദേവരാജാവ് ദധീചിയുടെ ആശ്രമത്തിൽ ചെല്ലുകയും അദ്ദേഹത്തിന്റെ ശരീരം ചോദിക്കുകയും ചെയ്തു. പരോപകാരതല്പരനായ ദധീചീ മുനി, ഉടനെ തന്നെ യോഗമവലംബിച്ചു ശരീരം വെടിയുകയും ചെയ്തു. ഇന്ദ്രൻ ആ ശരീരത്തെ കാമധേനുവിന്റെ ക്ഷീരത്താൽ അഭിഷേകം ചെയ്തു പൂജിക്കുകയും, വിശ്വകർമ്മാവിനെക്കൊണ്ട് അസ്ഥി വേർപെടുത്തിച്ചു അതിശക്തമായ ഒരു ആയുധമുണ്ടാക്കിക്കുകയും ചെയ്തു. അതാണ് വജ്രായുധം അഥവാ ഇടിവാൾ. ഇത് അതിശക്തമായതും സർവ്വതിനേയും പിളർക്കുവാൻ കെൽപ്പുള്ളതുമായ ഒരു വാളാണ്. അതിനു ശേഷം ബാക്കിവന്ന ഭാഗം കൊണ്ട് വിശ്വകർമ്മാവ് ബ്രഹ്മശിരസ്സ് എന്ന മാരകാസ്ത്രവും നിർമ്മിച്ചു. ഈ അസ്ത്രമാണ് തലമുറകളിലൂടെയും ഗുരുപരമ്പരകളിലൂടെയും കൈമാറ്റം ചെയ്യപ്പെട്ട് അഗ്നിവേശനും തുടർന്ന് ദ്രോണാചാര്യർക്കും പിന്നീട് അർജ്ജുനനും അശ്വത്ഥാമാവിനുമൊക്കെ ലഭിച്ചത്.

🙏🙏🙏🙏🙏🙏🙏

 കരിമുട്ടം ദേവി ക്ഷേത്രം

ഗായത്രിമന്ത്രം


  കരിമുട്ടം ക്ഷേത്ര ഗ്രൂപ്പിൽ ചോദിച്ചിരുന്ന  ചോദ്യത്തിന് പതിവ് പോലെ ഉത്തരം പോസ്റ്റ് ചെയ്യുന്നു.
വിശ്വാമിത്രമഹർഷിയാണ് ഗായത്രിയുടെ രചയിതാവ് എന്നു വിശ്വസിക്കപ്പെടുന്നു. ഋഗ്വേദം, യജുർവേദം, സാമവേദം എന്നീ മൂന്നുവേദങ്ങളിലും കാണുന്ന ഒരു വൈദിക മന്ത്രം ആണു് ഗായത്രീമന്ത്രം. ഭാരതീയ ഹൈന്ദവ വിശ്വാസമനുസരിച്ച് ഉപനയന സമയത്ത് ഗുരുപദേശമായി മാത്രം ലഭിക്കുന്ന  മന്ത്രമാണ് ഗായത്രിമന്ത്രം. എല്ലാ മന്ത്രങ്ങളുടെയും മാതാവാണ് ഗായത്രി മന്ത്രമെന്നും, ഗായത്രി മന്ത്രം കൂടാതെയുള്ള ഒരു മന്ത്രവും ഫലം തരുന്നില്ലെന്നും, ഗായത്രി ഉപദേശം യഥാവിധി നേടി ജപം ചെയ്ത ശേഷം മാത്രമാണ് മറ്റ് മന്ത്രങ്ങൾ ചെയ്യാൻ ഒരു സാധകൻ അർഹതയുള്ളവനാകുന്നതുമെന്നുമാണ്‌ വിശ്വാസം. സവിതാവിനോടുള്ള പ്രാർത്ഥനയാണ് ഈ മന്ത്രം. സവിതാവ്‌ സൂര്യഭഗവാനാണ്. ലോകം മുഴുവൻ പ്രകാശം പരത്തുന്ന സൂര്യഭഗവാൻ അതുപോലെ നമ്മുടെ ബുദ്ധിയേയും (ധീ) പ്രകാശിപ്പിക്കട്ടെ എന്നാണ്‌ പ്രാർത്ഥനയുടെ സാരം. സവിതാവിനോടുള്ള പ്രാർത്ഥനയായതിനാൽ ഇതിനെ സാവിത്രി മന്ത്രം എന്ന്‌ വിളിക്കുന്നു. മന്ത്രത്തിന്റെ അധിഷ്ഠാത്രിയായ ഭഗവതി പഞ്ചമുഖിയും ദശഹസ്തയുമാണ്. സൂര്യമണ്ഡലത്തിൽ കുടികൊള്ളുന്ന ഗായത്രി എന്ന ഈ ഭഗവതി ആദിപരാശക്തി തന്നെയാണ് എന്നാണ് വിശ്വാസം. ഇത്‌ എഴുതിയിരിക്കുന്നത്‌ ഗായത്രി എന്ന ഛന്ദസിലാണ്. ഛന്ദസ്സിന്റെ പ്രശസ്തി അതുപയോഗിച്ചെഴുതിയ മന്ത്രത്തിലേക്ക്‌ ആവേശിച്ചപ്പോൾ സാവിത്രി മന്ത്രത്തിന്റെ വിളിപ്പേർ ഗായത്രി എന്നായി. ഗായന്തം ത്രായതേ ഇതി ഗായത്രി - ഗായകനെ (പാടുന്നവനെ) രക്ഷിക്കുന്നതെന്തോ (ത്രാണനം ചെയ്യുന്നത്‌) അതു ഗായത്രി എന്നു പ്രമാണം.

🙏🙏🙏🙏🙏🙏🙏

 കരിമുട്ടം ദേവി ക്ഷേത്രം


ശന്തനുവിന്റെ മുൻഗാമികൾ


  കരിമുട്ടം ക്ഷേത്ര ഗ്രൂപ്പിൽ ചോദിച്ചിരുന്ന  ചോദ്യത്തിന് പതിവ് പോലെ ഉത്തരം പോസ്റ്റ് ചെയ്യുന്നു.

കുരുവംശ സ്ഥാപകനായ കുരുവിന്റെ പുത്രനാണ് വിഡൂരഥൻ.
ഇദ്ദേഹത്തിനു ഭാര്യയായ സുപ്രിയാ ദേവിയിൽ അനശ്വാൻ എന്നൊരു പുത്രനുണ്ടായ. മഗധദേശത്തെ രാജകുമാരിയായ അമൃതയെ അനശ്വൻ വിവാഹം കഴിക്കുകയും തുടർന്ന്
 പരീക്ഷിത്ത്‌ എന്ന പുത്രൻ ജനിക്കുകയും ചെയ്തു. (അഭിമന്യുവിന്റെ പുത്രനായ പരീക്ഷിത്തല്ല ഈ പരീക്ഷിത്ത്‌)
പരീക്ഷിത്തിന്റെ പുത്രനാണ് ഭീമസേനൻ (പഞ്ചപാണ്ടവരിലെ ഭീമസേനനല്ല ഈ ഭീമസേനൻ ).
ഭീമസേനന്റെ പുത്രൻ പ്രതിശ്രവസ്സും , പ്രതിശ്രവസ്സിന്റെ പുത്രൻ പ്രതീപ മഹാരാജാവുമായിരുന്നു .
പ്രതീപ മഹാരാജാവിന്റെ രണ്ടാമത്തെ പുത്രനായ ശന്തനുവാണ് ഭീഷ്മരുടെ പിതാവ്.

🙏🙏🙏🙏🙏🙏🙏

 കരിമുട്ടം ദേവി ക്ഷേത്രം

കർണന് ലഭിച്ച ശാപം

  കരിമുട്ടം ക്ഷേത്ര ഗ്രൂപ്പിൽ ചോദിച്ചിരുന്ന  ചോദ്യത്തിന് പതിവ് പോലെ ഉത്തരം പോസ്റ്റ് ചെയ്യുന്നു.

ക്ഷത്രിയനായ കർണ്ണൻ ഒരു ബ്രാഹ്മണനെന്ന വ്യാജേനയാണ് ക്ഷത്രിയ വിദ്വേഷിയായ പരശുരാമന്റെ അടുക്കലേക്ക് ആയുധവിദ്യ അഭ്യസിക്കാൻ പോകുന്നത്. ഒരിക്കൽ കർണ്ണന്റെ മടിയിൽ പരശുരാമൻ ഉറങ്ങിക്കിടക്കുമ്പോൾ, ഭയങ്കരനായ ഒരു ഷഡ്പദം (വണ്ട്‌) വന്ന് കർണ്ണന്റെ തുടകൾ തുളക്കുന്നു. ആ വണ്ടിന്റെ പേര് അളർക്കൻ എന്നായിരുന്നു. ഗുരുവിന്റെ നിദ്രക്കു ഭംഗം വരാതിരിക്കുവാൻ കർണ്ണൻ ആ വണ്ടിന്റെ ശല്യം സഹിക്കുകയും ചെയ്യുന്നു. തന്റെ തുടകളെ വണ്ട്‌ തുളച്ചു രക്തം കിനിയുമ്പോൾ, കർണ്ണൻ ഒരു ഭാവഭേദവുമില്ലാതെ പുഞ്ചിരിച്ചുകൊണ്ട് ഇരുന്നു. രക്തം വീണു നനഞ്ഞു ഗുരുവായ പരശുരാമൻ ഉണർന്നു. ഉണർന്നെണീറ്റ ഗുരു കാണുന്നത് ചോരയൊലിപ്പിച്ചിരിക്കുന്ന കർണ്ണനെ ആണ്. ആ വണ്ട്‌ വാസ്തവത്തിൽ ദംശൻ എന്ന അസുരനായിരുന്നു. പരശുരാമന്റെ പൂർവ്വ പിതാമഹനായ ഭൃഗുവിന്റെ ശാപത്താലാണ് വണ്ടായിത്തീർന്നത്‌. കൃതയുഗത്തിലാണ് ഇത് സംഭവിക്കുന്നത്‌. ദ്വാപരയുഗത്തിൽ പരശുരാമനിൽ നിന്നും മോക്ഷം ലഭിക്കുമെന്ന ശാപമോക്ഷമാണ് അപ്പോൾ സംഭവിച്ചത്. പരശുരാമൻ നോക്കിയയുടനെ വണ്ട്‌ ചത്തുപോയി. ആ വണ്ടിന്റെ ശരീരത്തിൽ നിന്നും ഭയാനകനായ അസുരൻ ആകാശത്തിൽ ഉയർന്നുപൊങ്ങി, പരശുരാമനോട് നന്ദി പറഞ്ഞു അദൃശനായി. അതിനു ശേഷം പരശുരാമൻ കർണ്ണനു നേരെ തിരിഞ്ഞു. അദ്ദേഹം ക്രോധിച്ചുകൊണ്ടു കർണ്ണനോട് ഇങ്ങനെ പറഞ്ഞു. “വിഡ്ഢീ, ഇത്രയും കഠിനമായ വേദന സഹിക്കുവാൻ ബ്രാഹ്മണന് സാധ്യമല്ല. നിന്റെ ഈ വീര്യം, നീ തികഞ്ഞ ക്ഷത്രിയനാണെന്ന് വിളിച്ചറിയിക്കുന്നു. പറയൂ, ഏതു രാജവംശത്തിൽ പിറന്നവനാണ് നീ? സത്യം പറഞ്ഞില്ലെങ്കിൽ നിന്നെ നാം ശപിക്കുന്നതാണ്”.
കർണ്ണൻ, താൻ സൂതപുത്രനാണെന്നും വിദ്യ പഠിക്കുവാനുള്ള തീവ്രമായ അഭിലാഷം കൊണ്ട് ബ്രാഹ്മണനെന്നു വ്യാജം പറഞ്ഞതാണെന്നും തുറന്ന്പറയുന്നു. തുടർന്ന് ഗുരുവിനോട് തന്നെ ശപിക്കരുതെന്നു ദയനീയമായി അപേക്ഷിക്കുകയും ചെയ്തു ."ഗുരു പിതൃതുല്യനാണ് . ആപത്തിൽ രക്ഷിക്കേണ്ടവനാണ്. അതിനാൽ എന്നോട് പൊറുക്കേണമേ ”എന്ന് കർണ്ണൻ പരശുരാമനോട് വിലപിച്ചു . എന്നാൽ അതുകൊണ്ടൊന്നും മനസ്സലിയാത്ത പരശുരാമൻ, 'പഠിച്ച വിദ്യ അത്യാവശ്യ സമയത്തു മറന്നു പോകുന്നതാണെന്നും അങ്ങനെ തരിച്ചു നിൽക്കുമ്പോൾ, നിന്റെ ആജന്മശത്രു നിന്നെ എയ്തു കൊല്ലും' എന്നും കർണ്ണനെ ശപിക്കുന്നു.

🙏🙏🙏🙏🙏🙏🙏
 കരിമുട്ടം ദേവി ക്ഷേത്രം

സഹദേവ പത്നി


  കരിമുട്ടം ക്ഷേത്ര ഗ്രൂപ്പിൽ ചോദിച്ചിരുന്ന  ചോദ്യത്തിന് പതിവ് പോലെ ഉത്തരം പോസ്റ്റ് ചെയ്യുന്നു.
മദ്രദേശത്തെ രാജാവായ ദ്യുതിമാന്റെ പുത്രിയാണ് വിജയ.
ഈ വിജയയെ പഞ്ചപാണ്ഡവരിൽ ഇളയവനായ സഹദേവൻ വിവാഹം കഴിച്ചു .
സഹദേവന് ഇവളിൽ "സുഹോത്രൻ" എന്നൊരു ഉത്തമ പുത്രനുണ്ടായി .
🙏🙏🙏🙏🙏🙏🙏

 കരിമുട്ടം ദേവി ക്ഷേത്രം
 

*🔱🔥തിരുവാതിര🔥🔱*
  🎀〰〰⚜〰〰🎀
ആണ്ടിലൊരിക്കല്‍ മാത്രം അനുഷ്ഠിക്കുന്ന വ്രതമാണിത്. പ്രത്യേകിച്ച് സ്ത്രീകള്‍ അനുഷ്ഠിക്കുന്ന വ്രതമാണ് തിരുവാതിരവ്രതം. ദീര്‍ഘമംഗല്യത്തിനും ഭര്‍ത്താവിന്റെ ശ്രേയസ്സിനും വേണ്ടിയാണ് ഇതനുഷ്ഠിക്കുന്നത്.

ധനുമാസത്തിലെ തിരുവാതിര നക്ഷത്രമാണ് വ്രതദിനം. അന്ന് പരമശിവന്റെ ജന്മദിനമാണ്. ധനുവിലെ തിരുവാതിരക്കു മുന്‍പുള്ള രേവതി മുതല്‍ തിരുവാതിരവരെയുള്ള ഏഴുദിവസം കുളിച്ച് ശുദ്ധമാചരിക്കുന്നു. ഉച്ചക്കുമാത്രം അരിയാഹാരവും രാത്രി പഴങ്ങളും മറ്റുമായി ആറു ദിവസം കഴിക്കുന്നു. തിരുവാതിരനാളില്‍ അരിഭക്ഷണം പൂര്‍ണമായി ഉപേക്ഷിക്കുന്നു. പഴങ്ങളാണ് അന്നത്തെ പ്രധാന ഭക്ഷണം.  ചില പ്രദേശങ്ങളില്‍ കൂവപ്പൊടി കുറുക്കിയതോ, കൂവപ്പൊടികൊണ്ട് അടയുണ്ടാക്കിയതോ കഴിക്കുന്നു. മദ്ധ്യകേരളത്തില്‍ തിരുവാതിരപ്പുഴുക്ക്  എന്നൊരു വിഭവം പതിവുണ്ട്. വെള്ളപ്പയര്‍ അഥവാ വന്‍പയര്‍, നേന്ത്രക്കായ, കൂര്‍ക്ക, കാച്ചില്‍, ചേന, ചേമ്പു്  എന്നിവ കൂട്ടി വേവിച്ച് തേങ്ങയും മുളകുമരച്ചുചേര്‍ത്ത് ആവികയറ്റി ഇളക്കിവാങ്ങി പച്ചവെളിച്ചെണ്ണ അല്പമൊഴിച്ചുണ്ടാകുന്നതാണ് തിരുവാതിരപ്പുഴുക്ക്.

തിരുവാതിരനാളില്‍ പുലരുംമുമ്പേ കുളിച്ച് വ്രതമെടുക്കുന്നു. ഊഞ്ഞാലാട്ടം, തിരുവാതിരക്കളി മുതലായ വിനോദങ്ങളിലേര്‍പ്പെട്ട് രാത്രി ഉറക്കമൊഴിക്കുകയും അര്‍ദ്ധരാത്രിക്കുശേഷം  അവസാനിപ്പിച്ച് കുളത്തിലോ പുഴയിലോ കുളിച്ച് പാതിരാപ്പുവ് ചൂടി ശിവക്ഷേത്രദര്‍ശനം നടത്തി വ്രതം അവസാനിപ്പിക്കുന്നു.

മകയിര്യം നാളില്‍ സന്ധ്യക്ക്‌ എട്ടങ്ങാടി ചുടുന്നു. എട്ടങ്ങാടി എന്നാല്‍ രണ്ടുതരം ചേമ്പ്, ചേന ,കാച്ചില്‍, ചെറുകിഴങ്ങ് , കൂര്‍ക്ക, നനകിഴങ്ങ്, മധുരകിഴങ്ങ്‌ എന്നെ എട്ടു കിഴങ്ങുകളും നേന്ത്ര കായും കൂടെ തീക്കനലില്‍ ചുട്ടെടുത്തതും, വന്‍പയര്‍ വേവിച്ചത്, തേങ്ങകൊത്ത്, കരിക്കിന്‍ വെള്ളം ശര്‍ക്കര എന്നിവയും ചേര്‍ത്ത് ഇളക്കി എടുക്കുന്നതാണ്.

ദക്ഷ പ്രജാപതിയുടെ മകളായ സതിയുടെ ആത്മ ത്യാഗത്തിനു ശേഷം കുപിതനായ ശിവന്‍ ഒരു ഗുഹയില്‍ കഠിനതപസില്‍ ഏര്‍പ്പെട്ടിരിക്കുന്ന കാലത്ത് പാര്‍വതി ദേവി ശിവനില്‍ അനുരക്തയായി ശിവനെ പൂജിച്ചിരുന്നു. ശിവന്റെ തപസിനെ ഇളക്കാന്‍ സാധിക്കാതെ വിഷമിച്ച പാര്‍വതി കാമദേവന്റെ സഹായത്താല്‍ ശിവന്റെതപസിനു ഭംഗം വരുത്തുന്നു. ഇതില്‍ കോപിതനായ പരമശിവന്‍ തന്റെ മൂന്നാമത്തെ കണ്ണ് തുറന്നു കാമദേവനെഭസ്മം ആക്കുന്നു. തുടര്‍ന്ന് രതീദേവിയുടെ അപേക്ഷ പ്രകാരം കാമദേവന് പുനര്‍ജ്ജന്മം ലഭിക്കുമെന്ന് പരമശിവന്‍ പറയുന്നു. ഇതിന്റെ സന്തോഷത്തില്‍ സ്ത്രീകള്‍ ആടിപ്പാടി ആഘോഷിച്ചതാണ് തിരുവാതിര എന്നും പറയപ്പെടുന്നു.

മകയിര്യം നാളില്‍ എട്ടങ്ങാടി നേദിച്ച് കത്തിച്ചു വെച്ച നിലവിളക്കിനു മുന്‍പില്‍ കുരവയുടെ മംഗള ശബ്ദത്തോടെ സ്ത്രീകള്‍ കാമദേവനെ പൂജിച്ചു , ഗണപതിയെയും സരസ്വതിയും സ്തുതിച്ചു കൊണ്ട് തിരുവാതിര കളിച്ചുതുടങ്ങും. പല പാട്ടുകള്‍ പാടിക്കളിച്ചു കഴിയുമ്പോള്‍ സദസില്‍ ഉള്ളവര്‍ക്ക് എട്ടങ്ങാടി നല്‍കുന്നു.

പിറ്റേന്നാണ് തിരുവാതിര. ഈ പറഞ്ഞപോലെ അതിരാവിലെ വെള്ളത്തില്‍ തുടിച്ചു കുളി കഴിഞ്ഞു സ്ത്രീകള്‍ശിവ ക്ഷേത്ര ദര്‍ശനം കഴിഞ്ഞു തിരുവാതിര പുഴുക്ക് പുഴുങ്ങുന്നു. പുഴുക്ക് കഴിച്ചതിനു ശേഷം ഉല്ലാസത്തിനായിഊഞ്ഞാലാട്ടം നടത്തുന്നു. സ്ത്രികൾ വെറ്റില മുറുക്കുന്ന ഒരു ചടങ്ങും ഉണ്ടായിരുന്നു.

കല്യാണം കഴിഞ്ഞു വരുന്ന ആദ്യത്തെ തിരുവാതിര ഒരുപെണ്‍കുട്ടിയുടെ പൂത്തിരുവാതിര ആണ്. പൂത്തിരുവാതിര പെണ്‍കുട്ടിയുടെ വീട്ടില്‍ സ്ത്രീകള്‍ എല്ലാവരും കൂടെസന്ധ്യ ആകുമ്പോള്‍ ഒത്തു കൂടി ആണ് ബാക്കി ചടങ്ങുകള്‍ നടത്തുക.

സുമംഗലി മാരും കന്യകമാരും നടുമുറ്റത്ത് അരിപ്പൊടി കലക്കി അമ്മിക്കല്ലിനെ അര്‍ദ്ധനാരീശ്വര സങ്കല്‍പ്പത്തില്‍ വെക്കുകയും വിളക്ക് ഗണപതിയായി സങ്കല്പിച്ചു പൂജ നടത്തുകയും ചെയുന്നു. പൂജ പുഷ്പ്പം അടക്കമണിയന്‍ എന്ന ചെടിയുടെ നാമ്പ് ആണ്. എല്ലാ സ്ത്രീകളും കുങ്കുമം ചന്ദനം, ചാന്ത് എന്നിവ നെറ്റിയില്‍ തൊട്ടു കണ്ണെഴുതിമൂന്ന് വെറ്റില അടക്കമണിയന്റെ നാമ്പ് എന്നിവ കൊണ്ട് അര്‍ദ്ധ നാരീശ്വരന്‍ ഗണപതി എന്നിവരെ അര്‍ച്ചിക്കുന്നു. തുടര്‍ന്ന് അരുന്ധതീ ദേവിയെ പ്രാര്‍ഥിച്ചു നെടുമംഗല്യത്തിനും മംഗല്യത്തിനും ആയി പ്രാര്‍ത്ഥിച്ചു തിരുവാതിര കളി തുടങ്ങുന്നു.

വല്യ ചുവടുകള്‍ ഇല്ലാതെ നിലവിളക്കിനു ചുറ്റും വട്ടത്തില്‍ ആണ് തിരുവാതിര കളിക്കാറ് ഉള്ളത്. ഭാവാഭിനയം ഇല്ല. പദവിന്യസങ്ങളും  കൈ, മെയ്യ് ചലനങ്ങളുമാണുള്ളത്. പാട്ട് പാടിക്കൊണ്ട് ശരീരവും കൈകളുംചലിപ്പിക്കണം. കൈപ്പത്തികള്‍ കമിഴ്തുകയും മലര്‍ത്തുകയും ആണ് ചെയ്യാറുള്ളത്. കഥകളിയുടെയും മോഹിനിയാട്ടത്തിന്റെയും ചുവടുകളാണ് ഇതില്‍ കൂടുതലും.

ചടങ്ങുകള്‍ തുടങ്ങുന്നതിനു മുന്‍പ് കുരവയുടെ മംഗള ശബ്ദവും കൂടെ ഉണ്ടാവും. പ്രധാനമായുള്ള പാട്ടുകള്‍ പാടിതിരുവാതിര കളിച്ചു കഴിയുമ്പോള്‍ പാതിരാപ്പൂ ചൂടാന്‍ സമയമാകും. പത്തു തരം പുഷ്പങ്ങള്‍ ആണ് (ദശപുഷ്പ്പങ്ങള്‍) പാതിരാ പൂ ആയി എടുക്കുന്നത്. ദശപുഷ്പങ്ങള്‍ എന്ന് പറഞ്ഞാല്‍ പത്തു തരം സസ്യങ്ങള്‍ ആണ്. കറുക, കൃഷ്ണക്രാന്തി, പൂവാംകുരുന്നില, നിലപ്പന, കൈയ്യോന്നി, മുക്കുറ്റി, തിരുതാളി, ഉഴിഞ്ഞ, ചെറൂള ( ചെരുപൂള), മുയല്‍ച്ചെവിയന്‍. ഇതില്‍ കറുക പുഷ്പ്പിക്കാത്തതും ബാക്കി ഒന്‍പതും പുഷ്പ്പിക്കുന്നവയും ആണ്. ഓരോ പൂവിനും അതിന്റെതായ ദേവനും മഹാത്മ്യങ്ങളും ഉണ്ട്.

നേരത്തെ തന്നെ തീരുമാനിച്ചിരിക്കുന്ന ഒരു സ്ഥലത്ത് ദശപുഷ്പ്പങ്ങള്‍ ഒരു ഇലയില്‍ എടുത്തു കൊണ്ട് വച്ചിരിക്കും. പതിരപ്പൂ ചൂടെണ്ട സമയമാകുമ്പോള്‍ സ്ത്രീകള്‍ എല്ലാവരും പാട്ടും കുരവയുംഅര്‍പ്പുവിളികളുമായി പൂ തിരുവാതിര പെണ്ണ് മുമ്പെയും ബാക്കിയുള്ളവര്‍ പിന്നാലെയും ആയി ദശപുഷ്പം വെച്ചിരിക്കുന്ന സ്ഥലത്ത് എത്തുന്നു. തുടര്‍ന്ന്

സാരസാക്ഷിമാര്‍ കേൾപ്പിനെല്ലാരും
സാരമാം മമ ഭാഷിതം
പോരു മീ വിധം ലീല കളിനി നേരം പാതിരാവയല്ലോ
ധന്യമാം ദശപുഷ്പ്പങ്ങള്‍ ചൂടാന്‍
മന്ദമേന്നിയെ പോകനാം......
ചൊല്ലെഴും അതിന്‍ നാമങ്ങള്‍
സത് ഗുണങ്ങളെ വര്‍ണ്ണിച്ചു കേള്‍പ്പാന്‍

എന്ന പാട്ടും പാടി ഓരോ പൂവിന്റെയും പേരും ചൊല്ലി പാലക്കു നീര് കൊടുക്കുന്നു എന്ന ചടങ്ങ് നടത്തുന്നു. ഓരോ പൂവിന്റെയും പേരിനനുസരിച്ചു കിണ്ടിയില്‍ നിന്നും വെള്ളം മരത്തിന്റെ ചുവട്ടില്‍ ഒഴിക്കുകയാണ് ചെയുന്നത്. തുടര്‍ന്ന് ദശപുഷ്പ്പവും എടുത്തുകൊണ്ടു കളിക്കളത്തിലേക്ക് മടങ്ങുന്നു. നിലവിളക്കിനു മുന്‍പില്‍ അഷ്ടമംഗല്യവും ( ചെപ്പ്, കണ്ണാടി, അക്ഷതം, വസ്ത്രം, ഗ്രന്ഥം, സ്വര്‍ണ്ണം, കിണ്ടി, ചന്ദനം ) ദശപുഷ്പ്പവും വെച്ച്പൂത്തിരുവാതിര പെണ്ണിനെ ഒരു പലകയില്‍ ഇരുത്തി ഓരോ പൂവിന്റെയും പേരുപറഞ്ഞു എടുത്തു തലയില്‍ചൂടിക്കുന്നു. ഇതേപോലെ മറ്റുള്ളവരും ചെയ്യുന്നു. തുടര്‍ന്ന് വീണ്ടും തിരുവതിരകളിച്ചു മംഗളവും പാടികുരവയും ഇട്ടു അവസാനിപ്പിക്കുന്നു. അപ്പോളേക്കും നേരം പുലരും .തുടര്‍ന്ന് കുളിച്ചു വന്നു നോയമ്പ്അവസാനിപ്പിക്കുന്നു.

ഗംഗാസ്‌നാനം നടത്തിയാണ്‌ വ്രതം അനുഷ്‌ഠികേണ്ടത്. അതിനാല്‍ കുളിക്കാനുപയോഗിക്കുന്ന ജലത്തില്‍ വിരല്‍മുക്കി മൂന്നുതവണ

'ഓം ഗംഗേ ച യമുന ചൈവ ഗോദാവരി സരസ്വതി നര്‍മ്മദേ സിന്ധു കാവേരി ജലേസ്‌മിന്‍ സിന്നിധി കുരു'

എന്ന മന്ത്രം ചൊല്ലി വെള്ളത്തെ ശുദ്ധീകരിക്കണം. കുളികഴിഞ്ഞ്‌ മഞ്ഞളും ചന്ദനവും ചേര്‍ത്ത്‌ നെറ്റിയില്‍ തൊടണം. കണ്ണെഴുതി കുങ്കുമം സീമന്തരേഖയില്‍ തൊടുക. അരി ആഹാരം വര്‍ജ്യമാണ്‌. ചേന, ചേമ്പ്‌, കാച്ചില്‍, കൂര്‍ക്ക, നനകിഴങ്ങ്‌, ചെറുചേമ്പ്‌, ചെറുകിഴങ്ങ്‌, മധുരക്കിഴങ്ങ്‌, ഏത്തക്കായ ഇവ പുഴുങ്ങി നിവേദിക്കുക. എട്ടങ്ങാടി, ഗോതമ്പ്‌, പയറ്‌, കടല, പഴവര്‍ഗം, കരിക്കിന്‍ വെള്ളം എന്നിവ കഴിക്കാം.

 _'ഓം ശിവശക്‌തിയൈക്യരൂപിണിയേ നമഃ'_

എന്ന്‌ 108 പ്രാവശ്യം ഉരുക്കഴിക്കുന്നത്‌ ഭാര്യ ഭര്‍തൃബന്ധത്തിന്റെ ഐക്യത്തിന്‌ ഉത്തമമാണ്‌.

ഉദ്ദിഷ്‌ട വിവാഹം നടക്കാന്‍ പെണ്‍കുട്ടികള്‍ 'ഓം സോമായ നമഃ' എന്ന്‌ 108 പ്രാവശ്യം ഉരുക്കഴിക്കുക.

'ഓം ഉമാമഹേശ്വരായനമഃ' എന്ന്‌ 108 തവണ ഉരുക്കഴിക്കുന്നതിലൂടെ ആണ്‍കുട്ടികള്‍ക്ക്‌ നല്ല ഭാര്യമാരെ ലഭിക്കുന്നതാണ്‌.

 *തിരുവാതിര ദിനം* ഉറക്കമിളയ്‌ക്കുന്നതും ഭജന, ശിവസഹസ്രനാമ പാരായണം, ഹാലാസ്യ മാഹാത്മ്യ പരായണം, നമഃശിവായ മന്ത്രജപം എന്നിവ നല്ലതാണ്‌. പുണര്‍തം ദിവസം ശിവനെ മനസ്സില്‍ ധ്യാനിച്ച്‌ ശിവക്ഷേത്രദര്‍ശനം നടത്തി തീര്‍ത്ഥം സേവിച്ച്‌ വ്രതമവസാനിപ്പിക്കുക.

തിരുവാതിര ആഘോഷവുമായി ബന്ധപ്പെട്ട് ഒട്ടനവധി ഐതിഹ്യങ്ങൾ പ്രചാരത്തിലുണ്ട്. ഇന്ദ്രദേവാദികൾ പാലാഴിമഥനം നടത്തിയപ്പോൾ നാഗരാജാവ് വാസുകിയുടെ വായിൽനിന്ന് പുറത്തുവന്ന കാളകൂടവിഷം ഭൂമിയിൽ വീണ് ഭൂമി നശിക്കാതിരിക്കാൻ ദേവന്മാർ ശിവനോട് സഹായം അഭ്യർത്ഥിക്കുകയും ശിവൻ ആ വിഷം വിഴുങ്ങുകയും, ശിവനു അത് വിഴുങ്ങിയിട്ട് കുഴപ്പം ഇല്ലാതിരിക്കാൻ പാർവ്വതീദേവി ശിവന്റെ കഴുത്തിൽ അമർത്തിപ്പിടിച്ച് ഉറക്കമൊഴിഞ്ഞ് പ്രാർഥിച്ചു എന്നതാണ് ഒരു കഥ. തിരുവാതിര ആഘോഷത്തിൽ ഉറക്കമൊഴിക്കൽ വന്നത് അങ്ങനെ ആണത്രേ.

പരമശിവനും പാർവതിയും തമ്മിൽ വിവാഹം നടന്ന തിരുനാൾ ആണ് തിരുവാതിര എന്നും ഐതിഹ്യം ഉണ്ട്.

 *നെടുമംഗല്യത്തിന്*
ലളിതേ സുഭഗേ ദേവി സുഖസൗഭാഗ്യദായിനി
അനന്തം ദേവി സൗഭാഗ്യം
മഹ്യം തുഭ്യം നമോ നമഃ

ഈ മന്ത്രം ചൊല്ലി നിത്യേന ദേവിയെ ധ്യാനിക്കുന്നതും ദീർഘമംഗല്യത്തിനും കുടുംബസൗഭാഗ്യത്തിനും ഉത്തമമാണ്.

 *ദശപുഷ്പവും അതു ചൂടിയാലുളള ഫലവും*
കറുക – ആധിവ്യാധി നാശം
പൂവാങ്കുരുന്നില – ദാരിദ്ര ദുഃഖശമനം
നിലപ്പന – പാപനാശം
കയ്യോന്നി – പഞ്ചപാപശമനം
മുക്കുറ്റി – ഭർത്തൃസുഖം, പുത്രസിദ്ധി
തിരുതാളി – സൗന്ദര്യ വർദ്ധനവ്
ഉഴിഞ്ഞ– അഭീഷ്ടസിദ്ധി
ചെറൂള – ദീർഘായുസ്സ്
മുയൽ ചെവിയൻ – മംഗല്യസിദ്ധി
കൃഷ്ണക്രാന്തി – വിഷ്ണു ഫലപ്രാപ്തി
➖➖➖➖➖➖➖➖➖➖➖➖➖➖
*ഗുരുർ ബ്രഹ്മാ ഗുരുർ വിഷ്ണു ഗുരുർ ദേവോ മഹേശ്വര: ഗുരുർ സാക്ഷാത്‌ പരബ്രഹ്മ തസ്മൈ ശ്രീ ഗുരവേ നമ:*

വിചിത്രവീര്യൻ


  കരിമുട്ടം ക്ഷേത്ര ഗ്രൂപ്പിൽ ചോദിച്ചിരുന്ന  ചോദ്യത്തിന് പതിവ് പോലെ ഉത്തരം പോസ്റ്റ് ചെയ്യുന്നു.

,ശന്തനുവിന്റെയും സത്യവതിയുടെയും ഏറ്റവും ഇളയ പുത്രനായിരുന്നു വിചിത്രവീര്യൻ.
ശന്തനുവിന്റെ മരണശേഷം വിചിത്രവിര്യന്റെ ജ്യേഷ്ഠസഹോദരനായിരുന്ന ചിത്രാംഗദൻ ഹസ്തിനപുരിയുടെ ഭരണം ഏറ്റെടുത്തു. കുട്ടികൾ ഇല്ലാതിരുന്ന ചിത്രാംഗദന്റെ മരണശേഷം രാജ്യഭാരം വിചിത്രവീര്യന്റെ ചുമലിലായി.
രാജാവാകുമ്പോൾ ബാലകനായിരുന്നു വിചിത്രവീര്യൻ. അതുകൊണ്ട് ഭീഷ്മർ ആയിരുന്നു അദ്ദേഹത്തിനുവേണ്ടി ഭരണം നടത്തിയിരുന്നത്. വിചിത്രവീര്യൻ വലുതായപ്പോൾ ഭീഷ്മർ അദ്ദേഹത്തിനു അനുയോജ്യയായ വധുവിനെ അന്വേഷിക്കാൻ തുടങ്ങി. കാശിയിലെ രാജാവ് തന്റെ മൂന്ന് പെൺമക്കൾക്കായി സ്വയംവരം നടത്തുന്നതായി ഭീഷ്മർ അറിഞ്ഞു. വിചിത്രവീര്യൻ നന്നേ ചെറുപ്പമായിരുന്നതിനാൽ അദ്ദേഹം സ്വയം‌വരം വിജയിച്ചില്ലെങ്കിലോ എന്ന് കരുതി ഭീഷ്മർ തന്നെ സ്വയം‌വരത്തിൽ പങ്കെടുക്കുകയും കാശി മഹാരാജാവിന്റെ പെൺമക്കളായ അംബ, അംബിക, അംബാലിക എന്നിവരെ തന്റെ രാജ്യത്തേയ്ക്ക് തട്ടിക്കൊണ്ട് വരികയും ചെയ്തു. എന്നാൽ ഇവരിൽ അംബ താൻ സ്നേഹിച്ചിരുന്ന സാല്വനെ വിവാഹം കഴിക്കാനാണ് താത്പര്യം കാണിച്ചത്. തുടർന്ന് വിചിത്രവീര്യൻ അംബികയേയും അംബാലികയേയും വിവാഹം കഴിച്ചു.
വിവാഹം കഴിഞ്ഞ് അധികകാലം കഴിയുന്നതിനുമുൻപ്  വിചിത്രവീര്യൻ നാടുനീങ്ങി. മരണസമയത്ത് വിചിത്രവീര്യന് മക്കൾ ഉണ്ടായിട്ടില്ലാതിരുന്നതിനാൽ രാജ്യത്തിന് കിരീടാവകാശി ഇല്ലാതെയായി. തുടർന്ന് വിചിത്രവീര്യന്റെ മാതാവ് സത്യവതി ഭീഷ്മരോട് അംബികയേയും അംബാലികയേയും വിവാഹം കഴിക്കാൻ ആവശ്യപ്പെട്ടു. എന്നാൽ ബ്രഹ്മചാരി ആയ ഭീഷ്മർ അതിനു തയ്യാറായില്ല. സത്യവതിയുടെ പുത്രനായ വേദവ്യാസനെ കൊണ്ട് ഇവരെ വിവാഹം കഴിക്കാൻ ഭീഷ്മർ ആവശ്യപ്പെട്ടു. തുടർന്ന് വ്യാസൻ ഇവരെ വിവാഹം കഴിക്കുകയും അദ്ദേഹത്തിന് അംബികയിൽ ധൃതരാഷ്ട്രർ എന്നും അംബാലികയിൽ പാണ്ഡു എന്നും പേരുള്ള രണ്ട് മക്കൾ ഉണ്ടാകുകയും ചെയ്തു.

🙏🙏🙏🙏🙏🙏🙏

 കരിമുട്ടം ദേവി ക്ഷേത്രം


അഷ്ട വസുക്കൾ


  കരിമുട്ടം ക്ഷേത്ര ഗ്രൂപ്പിൽ ചോദിച്ചിരുന്ന  ചോദ്യത്തിന് പതിവ് പോലെ ഉത്തരം പോസ്റ്റ് ചെയ്യുന്നു.

വസുക്കൾ ഇന്ത്രന്റെയും വിഷ്ണുവിന്റെയും  പാർശ്വവർത്തികളാണ്‌. ഇവരെ എട്ട് പ്രകൃതി ശക്തികളുടെ ഭാവങ്ങളായി കല്പിക്കുന്നു. വസുക്കൾ എന്നാൽ വസിക്കുന്നവർ എന്നാണർത്ഥം. മുപ്പത്തുമൂന്ന് ദേവന്മാരിൽ എട്ടു പേർ വസുക്കളാണ്‌.

ബ്രഹ്മപുത്രനായ ദക്ഷ പ്രജാപതിയുടെ വസു എന്ന പുത്രിയിൽ ധർമ്മദേവനു ജനിച്ച ഉപരിചരന്മാരായ എട്ടു ദേവതകൾ. ദേവന്മാരിൽ ഒരു വിഭാഗമായ ഇവരെ വസുക്കളെന്നും ഗണദേവതകളെന്നും പറയാറുണ്ട്. ഇവരുടെ പേരുകൾ പല പുരാണങ്ങളിലും പാഠഭേദങ്ങളോടുകൂടിയാണ് കാണുന്നത്. മഹാഭാരതം, വിഷ്ണുപുരാണം, ഹരിവംശം, ഭാഗവതം എന്നീ ഗ്രന്ഥങ്ങളിൽ നൽകിയിട്ടുള്ള പേരുകൾക്ക് ഐകരൂപ്യമില്ല. മഹാഭാരതത്തിൽ ധരൻ, ധ്രുവൻ, സോമൻ, അഹസ്സ്, അനിലൻ, അനലൻ, പ്രത്യൂഷൻ, പ്രഭാസൻ എന്നും; ഭാഗവതത്തിൽ ദ്രോണൻ, പ്രാണൻ, ധ്രുവൻ, അർക്കൻ, അഗ്നിദോഷൻ, വസു, വിഭാവസു എന്നും പറഞ്ഞിരിക്കുന്നു. ആപൻ, ധ്രുവൻ, സോമൻ, ധർമൻ, അനിലൻ, അനലൻ, പ്രത്യൂഷൻ, പ്രഭാസൻ എന്നിങ്ങനെയാണ് വിഷ്ണുപുരാണത്തിൽ (1-ാം അംശം 15-ാം അധ്യായം) കാണുന്നത്.
പല ഗ്രന്ഥങ്ങളിലും വസുക്കളുടെ പേരുകൾ വ്യത്യസ്തമായാണ്‌ കാണിച്ചിരിയ്ക്കുന്നത്. എന്നിരുന്നാലും മഹാഭാരതത്തിലും ബൃഹദാരണ്യകോപനിഷത്തിലും കൊടുത്തിട്ടുള്ള പേരുകൾക്ക് ഏറെക്കുറെ സാമ്യമുണ്ട്.
  രാമായണത്തിൽ വസുക്കൾ കശ്യപ മഹർഷിക്ക് അദിതിയിലുണ്ടായ പുത്രന്മാരാണ്‌. വേറൊരു രീതിയിൽ പറഞ്ഞാൽ സൂര്യ ദേവന്റെ സഹോദരങ്ങളും. പക്ഷേ മഹാഭാരതത്തിൽ പറയുന്നത് ബ്രഹ്മ പൗത്രനായ പ്രജാപതിയ്ക്ക്(മനുവിന്റെ പുത്രൻ) തന്റെ പല ഭാര്യമാരിൽ ജനിച്ച പുത്രന്മാരാണ്‌ വസുക്കൾ എന്നാണ്.

🙏🙏🙏🙏🙏🙏🙏

 കരിമുട്ടം ദേവി ക്ഷേത്രം

രുക്മി


  കരിമുട്ടം ക്ഷേത്ര ഗ്രൂപ്പിൽ ചോദിച്ചിരുന്ന  ചോദ്യത്തിന് പതിവ് പോലെ ഉത്തരം പോസ്റ്റ് ചെയ്യുന്നു.

മഹാഭാരതത്തിലും ഭാഗവതത്തിലും പ്രതിപാദിച്ചിരിക്കുന്ന ഒരു ദുരന്തകഥാപാത്രമാണ് രുക്മി(രുഗ്മി ) . ഇദ്ദേഹം  കൃഷ്ണ പത്നിയായ രുഗ്മിണിയുടെ സഹോദരനുമായിരുന്നു. സകലരാലുമപമാനിക്കപ്പെട്ട് തിരസ്കൃതനായി ജീവിച്ചയിദ്ദേഹത്തെ, അവസാനം കൃഷ്ണസോദരനായ ബലരാമൻ വധിക്കുകയാണുണ്ടായത്. കൃഷ്ണന്റെ സങ്കല്പ്പമനുസരിച്ചായിരുന്നു ഇദ്ദേഹത്തിന്റെ അന്ത്യം .  കൌണ്ടിനപുരിയുടെ രാജാവായ ഭീഷ്മകന്റെ മൂത്തപുത്രനാണ് രുഗ്മി. ഇദ്ദേഹത്തിന്റെ മാതാവ് ഭീഷ്മകന്റെ പത്നിയായ സുഭദ്രയായിരുന്നു ശ്രീകൃഷ്ണന്റെ സോദരിയായ സുഭദ്രയല്ല ഈ സുഭദ്ര. ഇദ്ദേഹത്തിന്റെ അനുജത്തിയായി രുക്മിണി ജനിച്ചു . രുക്മിണി സാക്ഷാൽ മഹാലക്ഷ്മി തന്നെയാണ്. അപ്പോൾ ലക്ഷ്മിയുടെ ജ്യേഷ്ഠനെന്ന പദവിയാണ്‌ രുക്മിക്ക്.
രുക്മിയുടെ അഭിമാനവും ക്രോധവും പ്രശസ്തമാണ്. ജനനം മുതൽക്കുതന്നെ ഇദ്ദേഹം വലിയ അഭിമാനിയും സത്യവാനും കോപിഷ്ഠനും പരാക്രമിയുമായിരുന്നു. ഇദ്ദേഹത്തിനു അനുജത്തിയായ രുക്മിണിയോടു വളരെ വാത്സല്യമുണ്ടായിരുന്നു. ഭീഷ്മകന് സ്വന്തം മകന്റെ ധൈര്യത്തിലും , പരാക്രമത്തിലും , സത്യത്തിലും വലിയ മതിപ്പായിരുന്നു . ഇത്തരത്തിൽ രുക്മി നാടെങ്ങും പ്രശസ്തിയാർജിച്ചു.
ആയുധവിദ്യ പഠിക്കാനായി, രുക്മി ശ്രേഷ്ഠനായ ഒരു ആചാര്യനെ അന്വേഷിച്ചു നടന്നു. അങ്ങനെ അദ്ദേഹം ഗന്ധമാദന പർവ്വതപ്രാന്തത്തിലെത്തി.അവിടെയെത്തിയ രുക്മി ഗന്ധമാദനപർവ്വത വാസിയായ ദ്രുമാ: എന്ന ഒരു കിംപുരുഷ പ്രവരന്റെ ശിഷ്യത്വം സ്വീകരിക്കുകയും , ധനുർ വേദം പഠിക്കുകയും ചെയ്തു. ദ്രുമാ, രുക്മിയുടെ വീര്യത്തിലും പ്രത്യേകിച്ച് ഗുരുത്വത്തിലും പ്രസന്നനായി. ഭാരതീയർക്ക് അജ്ഞാതമായ പലതരം രഹസ്യവിദ്യകളും രുക്മി അഭ്യസിച്ചു. അത്തരത്തിൽ , അർജുനനെക്കാളും മികച്ച യോധാവായി മാറി. ആയുധാഭ്യാസത്തിന് ശേഷം , സന്തുഷ്ടനായ ദ്രുമാവ്, രുക്മിക്ക് വിജയം എന്ന ചാപവും , ഒരു ചട്ടയും ദാനം ചെയ്തു. ഈ വിജയാ ചാപം , അർജുനന്റെ ഗാണ്ടീവത്തേക്കാളും ശ്രേഷ്ഠമായിരുന്നു .
ഇതുകൂടാതെ മഹർഷിയായ ദുർവ്വാസാവും ഇദ്ദേഹത്തിന്റെ ഗുരുവായിരുന്നിട്ടുണ്ട്. അർജുനനു വശമായിരുന്ന പാശുപതാസ്ത്രം ഇദ്ദേഹത്തിനും ലഭിച്ചിരുന്നു. ബ്രഹ്മവൈവർത്ത പുരാണത്തിൽ , ശ്രീകൃഷ്ണ ജന്മ ഖണ്ഡത്തിൽ ഇതിനെക്കുറിച്ച്‌ പ്രസ്താവമുണ്ട്.
ഇത്രയുമായപ്പോൾ , രുക്മിയുടെ ഗർവ്വും വർദ്ധിച്ചു.
ആ സമയത്താണ് , രുക്മിണിയെ കൃഷ്ണൻ അപഹരിക്കുന്നത്. രുക്മി ഇത് നല്ലൊരു അവസരമായി കരുതി . തന്റെ രഹസ്യവിദ്യകൾ പ്രദർശിപ്പിച്ചു കൃഷ്ണനെ തോല്പ്പിക്കാൻ സാധിക്കുമെന്ന് അദ്ദേഹത്തിനു ഉറപ്പായിരുന്നു. അതുകൊണ്ട് , തന്റെ ചാപം കയ്യിലെടുത്തു അദ്ദേഹം ഇങ്ങനെ പ്രതിജ്ഞ ചെയ്തു ." കൃഷ്ണനെ വധിച്ചു , രുക്മിണിയെയും കൊണ്ടല്ലാതെ ഞാൻ ഇനി കൌണ്ടിനത്തിൽ കാലു കുത്തുകയില്ല ."  ഇത്രയും പറഞ്ഞു , രുക്മി കൃഷ്ണനോട് യുദ്ധത്തിനു പുറപ്പെട്ടു. കൃഷ്ണന്റെ പുറകെയെത്തിയ രുക്മി , അദേഹത്തെ കപടനെന്നും , പെണ്ണ് പിടിയനെന്നും അന്തസ്സ് ഇല്ലാത്തവനെന്നും പറഞ്ഞ് അപമാനിച്ചു. എന്നിട്ട് യുദ്ധം തുടങ്ങി. യുദ്ധത്തിൽ രുക്മിയുടെ തന്ത്രങ്ങൾ ഓരോന്നായി പരാജയപ്പെട്ടു. ദ്രുമായോട് പഠിച്ച വിദ്യകളൊന്നും വിലപ്പോയില്ല. അവസാനം രുക്മി തോറ്റു . കൃഷ്ണൻ രുക്മിയെ മർമ്മങ്ങൾ തോറും എയ്തു വൃണപ്പെടുത്തി അപമാനിച്ചു. അവസാനം രുക്മിയെ കൊല്ലാനായി , അസ്ത്രം കയ്യിലെടുത്തപ്പോൾ , രുക്മിണി കരഞ്ഞുകൊണ്ട് ഭഗവാന്റെ കാലുപിടിച്ചു , "തന്റെ ജ്യേഷ്ഠനെ കൊല്ലരുതേ" എന്ന് നിലവിളിച്ചു. കൃഷ്ണൻ രുക്മിയെ വെറുതെ വിട്ടു. രുക്മിയെ കൊന്നില്ലെങ്കിലും , കൃഷ്ണൻ അദ്ദേഹത്തെ ഒരു വസ്ത്രം കൊണ്ട് പിടിച്ചു കെട്ടി , അദ്ദേഹത്തിൻറെ തലമുടിയെ അവിടവിടെയായി വടിച്ച്‌ 5 കുടുമകൾ ഉണ്ടാക്കി, മീശയെ ചിന്നഭിന്നമാക്കി വികൃതമാക്കി. ശേഷം പെണ്ണിന്റെ ദയവുകൊണ്ട് രക്ഷപ്പെടുന്നവനെന്നും , ആണത്തമില്ലാത്തവനെന്നും പറഞ്ഞു കളിയാക്കി. രുക്മി തീർത്തും അപമാനിതനായി. കൃഷ്ണനാൽ അപമാനിതനായ രുക്മി , തിരികെ കൌണ്ടിനത്തിൽ പോയില്ല. അദ്ദേഹം അവിടെത്തന്നെ , ഒരു രാജ്യമുണ്ടാക്കി വസിച്ചു. അതാണ്‌ ഭോജകടം. പിന്നീട് രുക്മി ശിവനെ തപസ്സു ചെയ്തു. ശിവൻ പ്രത്യക്ഷനായി, ഒരു ചാപം നല്കി. എന്നാൽ ഈ ചാപം വിഷ്ണുവിനോട് വിലപ്പോവില്ലെന്നും , എന്നാലും രുക്മിക്ക് വിഷ്ണുവിൽ നിന്നല്ലാതെ മരണമുണ്ടാകില്ലെന്നും വരം നല്കി.
കൃഷ്ണനോട് തോറ്റ രുക്മിക്ക്, വീണ്ടും കൃഷ്ണനോട് സ്നേഹബന്ധം സ്ഥാപിച്ചു അഭിമാനം രക്ഷിക്കണം എന്ന് തോന്നി. ഇതറിഞ്ഞ പാണ്ഡവർ രുക്മിയെ ക്ഷണിച്ചു വരുത്തി ഉപചരിച്ചു. ഈ സമയത്ത് അഭിമാനിയായ രുക്മി , അർജുനന് യുദ്ധത്തിൽ എപ്പോഴെങ്കിലും ഭയമുണ്ടായാൽ താൻ സഹായിക്കാം എന്ന് പറഞ്ഞു. അതുകേട്ടു അർജുനൻ കൃഷ്ണനെ നോക്കിയിട്ട് , രുക്മിക്ക് ചുട്ട മറുപടി നല്കി ." എനിക്ക് നിങ്ങളുടെ സഹായം ആവശ്യമില്ല. ഞാൻ ഒറ്റയ്ക്ക് അസുരന്മാരെ വധിച്ചു. ഗന്ധർവ്വന്മാരെ തോല്പ്പിച്ചു , ദേവന്മാരെ തോല്പ്പിച്ചു. ആ എനിക്ക് എന്തിനാണ് നിന്റെ സഹായം ? " ഇത് ജനങ്ങളെല്ലാം അറിഞ്ഞു. രുക്മി വീണ്ടും അപമാനിതനായി. പിന്നീട് രുക്മി പോയത് , ദുര്യോധനന്റെ അടുത്താണ്. അവിടെച്ചെന്നു , അദ്ദേഹം ദുര്യോധനനെ സഹായിക്കാം എന്ന് പറഞ്ഞു. എന്നാൽ "അർജുനന്റെ ഉചിഷ്ടം താൻ സ്വീകരിക്കില്ല " എന്ന് പറഞ്ഞു ദുര്യോധനനും രുക്മിയെ അപമാനിച്ചു. നാണംകെട്ട രുക്മി , ഭോജകടത്തിൽ പോയി വസിച്ചു .
സകലരോടും അമർഷംകൊണ്ട രുക്മി , ഭോജകടത്തില് ഒതുങ്ങിക്കഴിഞ്ഞു. സ്വന്തം രാജ്യത്തിലെ പ്രജകള് പോലും അദ്ദേഹത്തെ കളിയാക്കിക്കൊണ്ട് സംസാരിച്ചു . ഇതും രുക്മിക്ക് അരോചകമായി.

രുക്മി കൃഷ്ണനാലും പാണ്ഡവരാലും തീർത്തും അപമാനിതനായെങ്കിലും അദ്ദേഹം തന്റെ മകളെ കൃഷ്ണന്റെ പുത്രനായ പ്രദ്യുമ്നനാണ് വിവാഹം കഴിച്ചു നൽകിയത്. സ്വയംവരത്തിൽ വച്ച് പ്രദ്യുമ്നൻ രുക്മിയുടെ പുത്രിയാൽ സ്വയം വരിക്കപ്പെടുകയായിരുന്നു. രുക്മി പുത്രി രഹസ്യമായി പ്രദ്യുമ്നനെ സ്നേഹിച്ചിരുന്നതാണ് കാരണം . രുക്മി ഇതറിഞ്ഞെങ്കിലും എതിരഭിപ്രായമൊന്നും പറഞ്ഞില്ല. രുക്മിയുടെ പുത്രിയിൽ പ്രദ്യുമ്നന് അനിരുദ്ധൻ എന്ന പുത്രനുണ്ടായി . അനുരുദ്ധനാകട്ടെ , രുക്മിയുടെ പൗത്രിയായ ( മകന്റെ പുത്രി ) രുക്മാവതിയാൽ സ്വയംവരത്തിൽ വച്ച് വരിക്കപ്പെട്ടു. ഇത്തരത്തിൽ സർവ്വ തരത്തിലും കൃഷ്ണന്റെ കുലബന്ധുവായി മാറിയ രുക്മി, അനിരുദ്ധന്റെ വിവാഹം ആഘോഷപൂർവ്വം കൊണ്ടാടി , കൃഷ്ണനിൽ നിന്നും തനിക്കേറ്റ അപമാനം മറയ്ക്കുവാൻ പരിശ്രമിച്ചു. രുക്മി കൃഷ്ണനോടുള്ള വൈരം വിസ്മരിച്ചു . എങ്കിലും തനിക്കേറ്റ അപമാനഭാരം അദ്ദേഹത്തിൻറെ ഹൃദയത്തെ മഥിച്ചുകൊണ്ടിരുന്നു. ഈ വിവരം അദ്ദേഹത്തിന്റെ സുഹൃത്തായ കലിംഗ രാജാവിനു അറിയാമായിരുന്നു .
അനിരുദ്ധന്റെ വിവാഹവേദിയിൽ വച്ച് രുക്മിയുടെ ദുരവസ്ഥ കണ്ടു മനസ്സലിഞ്ഞ കലിംഗ രാജാവ്, രുക്മിയെ സമീപിച്ചു , ബലരാമനെ ചൂതിനു വിളിക്കാൻ ഉപദേശിച്ചു . ബലരാമന് ചൂത് വലിയ നിശ്ചയമില്ലെന്നും , അതിനാൽ , ചൂതിൽ തോല്പ്പിച്ചു അപമാനിക്കാമെന്നും അറിയിച്ചു . ഇതനുസരിച്ച് നടന്ന ചൂത് കളിയിൽ ബലരാമൻ തോറ്റു. അവസാനം ഒരു കോടി നിഷ്ക്കം പണയം വച്ച് ഒരു കളി നടത്തി . അതില് ബലരാമൻ ജയിച്ചെങ്കിലും രുക്മി സമ്മതിച്ചില്ല . ഞാൻ ജയിച്ചിരിക്കുന്നു എന്ന് പറഞ്ഞു രുക്മി അട്ടഹസിച്ചു . കലിംഗ രാജാവും ഇതിനെ അനുകൂലിച്ചു. ആ സമയം ഒരു അശരീരി കേട്ടു." മഹാനായ ബലരാമാനാണ് ജയിച്ചത്‌ ." എന്നിട്ടും രുക്മി അംഗീകരിച്ചില്ല . ഇതിൽ കോപം പൂണ്ട ബലരാമൻ തുടർന്ന് , അവിടെ വെച്ചു തന്നെ രുക്മിയെ വധിച്ചു .
🙏🙏🙏🙏🙏🙏🙏

 കരിമുട്ടം ദേവി ക്ഷേത്രം

കുബേരൻ


ഹിന്ദു മതത്തിൽ ധനത്തിന്റെ അധിപതി യായ ദേവനാണ് വിശ്രവസിന്റെ മകനായ കുബേരൻ.

വൈശ്രവണൻ എന്നറിയപ്പെടുന്നു. "സമ്പത്തിനെ വ്യാപിക്കുന്നവൻ" എന്നർത്ഥം. കുബേരനെ കുറിച്ച് ഗണപതി പുരാണങ്ങളിൽ പരാമർശിക്കുന്നത്. വടക്ക് ദിക്കിന്റെ അധിപതി യായും കണക്കാക്കുന്നു.

_*ഉത്ഭവം-കുബേരൻ*_

രാമായണത്തിലും വിവരിച്ചിട്ടുള്ള ഐതിഹ്യ കഥകൾ പ്രകാരം പുലസ്ത്യമഹർഷിയുടെ പുത്രൻ വിശ്രവസ്സിനും ഭരദ്വാജമഹർഷിയുടെ പുത്രിക്കും ജനിച്ച മകനാണ് വൈശ്രവണൻ എന്നും അറിയപ്പെടുന്ന കുബേരൻ. ബ്രഹ്മാവിന്റെ അനുഗ്രഹത്താലാണ് കുബേരന് അസുരന്മാർ ഉപേക്ഷിച്ച ലങ്കാനഗരം ലഭിക്കുന്നത്. പിന്നീട് രാവണനും സഹോദരൻ കുംഭകർണ്ണനും ലങ്കയുടേയും പുഷ്പക വിമാനത്തിന്റേയും ഉടമസ്ഥതയ്ക്ക് കുബേരനോടു കലഹത്തിനു വരുകയും പിതാവ് വിശ്രവസ്സിന്റെ ഉപദേശാനുസാരം അവയെ അനുജന്മാർക്കു നൽകുകയും ചെയ്തു. പിന്നീട് ശിവന്റെ അനുഗ്രഹത്തോടെ കൈലാസത്തിനടുത്ത് അളകാപുരി എന്ന പുരം നിർമ്മിച്ച് ധനാധീശനായി വാഴുകയും ചെയ്തു.🙏

യുയുത്സു


  കരിമുട്ടം ക്ഷേത്ര ഗ്രൂപ്പിൽ ചോദിച്ചിരുന്ന  ചോദ്യത്തിന് പതിവ് പോലെ ഉത്തരം പോസ്റ്റ് ചെയ്യുന്നു.

കൗരവരുടെ അച്ഛനായ ധ്യത രാഷ്ട്രർക്ക്  ഒരു  വൈശ്യ സ്ത്രീയിൽ ജനിച്ച പുത്രനാണ് യുയുത്സു. അതിനാൽ ഇദ്ദേഹത്തെ നൂറ്റുവരിൽ ഉൾപ്പെടുത്തിയിട്ടില്ല. യുയുത്സുവിന് കരണൻ എന്ന മറ്റൊരു പേരുംകൂടി മഹാഭാരത്തിൽ പറയുന്നുണ്ട്.
ധൃതരാഷ്ട്ര പുത്രനായിരുന്നെങ്കിലും മഹാഭാരതയുദ്ധത്തിൽ യുയുത്സു പാണ്ഡവപക്ഷത്തു നിന്നാണ് പോരാടിയത്. ഇദ്ദേഹം ശ്രേഷ്ഠനായ യോദ്ധാവും വീരനും സത്യസന്ധനും ബലശാലിയും ആയിരുന്നുവെന്നും യുദ്ധത്തിൽ സുബാഹുവിന്റെ രണ്ടു കരങ്ങളും ഛേദിച്ചുകളയുകയും ചെയ്തതായി മഹാഭാരത്തിൽ പറയുന്നു.
കൗരവരിലെ 11 അതിരഥികളിൽ ഒരാളായിരുന്നു യുയുത്സു.
മഹാഭാരതയുദ്ധത്തിനുശേഷം തങ്ങളെ സഹായിച്ചതിനു പ്രതിഫലമായി പാണ്ഡവജ്യേഷ്ഠനായ യുധിഷ്ഠിരൻ ഇന്ദ്രപ്രസ്ഥത്തിന്റെ രാജാധികാരം യുയുത്സുവിന് നൽകി.
🙏🙏🙏🙏🙏🙏🙏

 കരിമുട്ടം ദേവി ക്ഷേത്രം
 

യയാതിയും പുത്രന്മാരും


  കരിമുട്ടം ക്ഷേത്ര ഗ്രൂപ്പിൽ ചോദിച്ചിരുന്ന  ചോദ്യത്തിന് പതിവ് പോലെ ഉത്തരം പോസ്റ്റ് ചെയ്യുന്നു.

യയാതിക്ക് ദേവയാനിയിൽ ഉണ്ടായ മക്കളാണ് യദു, തുർ‌വ്വാസു എന്നിവർ.
യയാതിക്ക് ശർമിഷ്ഠയിൽ ഉണ്ടായ മക്കളാണ് ദൃഹ്യു, അനു, പുരു എന്നിവർ.
ശർമിഷ്ഠയെ യയാതി വിവാഹം കഴിച്ചത് ദേവയാനി അറിയാതെ രഹസ്യമായി ആയിരുന്നു. ഇത് കണ്ടുപിടിച്ചപ്പോൾ ശുക്രാചാര്യർ ക്രുദ്ധനായി യയാതിയെ ശപിച്ചു. യയാതിയുടെ യൗവനം നഷ്ടപ്പെടട്ടെ എന്നായിരുന്നു ശാപം. പിന്നീട് ആരെങ്കിലും അവരുടെ യൗവനം യയാതിയുമായി വെച്ചുമാറുവാൻ തയ്യാറാവുകയാണെങ്കിൽ യയാതിക്ക് തന്റെ യവനം തിരികെ ലഭിക്കും എന്നും ശുക്രാചാര്യർ അറിയിച്ചു. യയാതി മക്കളെ ഓരോരുത്തരെയായി വിളിച്ച് അവരുടെ യൗവനം നൽകുവാൻ ആവശ്യപ്പെട്ടു. പുരു മാത്രമേ ഇതിനു തയ്യാറായുള്ളൂ. പുരുവിന്റെ യൗവനം യയാതിക്ക് ലഭിച്ചു. യയാതിയുടെ കാലശേഷം പുരു രാജ്യം ഭരിച്ചു.

🙏🙏🙏🙏🙏🙏🙏

 കരിമുട്ടം ദേവി ക്ഷേത്രം

കാർത്തവീര്യാർജുനനും ബാലിയും രാവണനും


  കരിമുട്ടം ക്ഷേത്ര ഗ്രൂപ്പിൽ ചോദിച്ചിരുന്ന  ചോദ്യത്തിന് പതിവ് പോലെ ഉത്തരം പോസ്റ്റ് ചെയ്യുന്നു.

രാവണൻ രാമനെകൂടാതെ രണ്ടുപേരോടു മാത്രമെ തന്റെ തോൽവി സമ്മതിച്ചിട്ടുള്ളു, അത് മാഹിഷ്മതിപതി കാർത്തവീര്യാർജ്ജുനനോടും, കിഷ്കിന്ദാപതി ബാലിയോടുമാണ്.
യാദവ വംശത്തിലെ ഹേഹേയ രാജ്യത്തിന്റെ തലസ്ഥാന നഗരിയാണ് മാഹിഷ്മതി. നർമ്മദ യുടെ തീരത്താണ് ഈ നഗരം സ്ഥിതിചെയ്യുന്നത്. പുരാതന നഗരിയായ മാഹിഷ്മതിയുടെ ഇന്നത്തെ പേർ മഹേശ്വർ (ഖർഗോൺ ജില്ല MP) എന്നാണ്.  രാമായണത്തിൽ പൂർവ്വാകാണ്ഡത്തിൽ കാർത്തവീര്യവിജയത്തിൽ മാഹിഷ്മതി നഗരിയെപറ്റിയും അവിടുത്തെ ജീവിതചര്യകളും മറ്റും വിശദമായി വിവരിക്കുന്നുണ്ട്. രാവണൻ തന്റെ പടയോട്ടക്കാലത്ത് ഈ സുന്ദര നഗരിയിൽ വരുകയും മനോഹര നഗരം പിടിച്ചെടുക്കാൻ ശ്രമിച്ചെങ്കിലും അന്നത്തെ രാജാവായിരുന്ന കാർത്തവീര്യാർജുനൻ അദ്ദേഹത്തെ നിശ്ശേഷം തോൽപ്പിച്ചു. ജമദഗ്നി മഹർഷിയെ വധിച്ചതിനാൽ പരശുരാമൻ കാർത്തവീര്യനേയും അദ്ദേഹത്തിന്റെ മറ്റനുജന്മാരെയും, പുത്രന്മാരെയും നിഗ്രഹിക്കുകയും, മാഹിഷ്മതിനഗരം നശിപ്പിച്ചുകളയുകയും ചെയ്തു.

🙏🙏🙏🙏🙏🙏🙏

 കരിമുട്ടം ദേവി ക്ഷേത്രം
 

മാണ്ഡ്യവ്യൻ


  കരിമുട്ടം ക്ഷേത്ര ഗ്രൂപ്പിൽ ചോദിച്ചിരുന്ന  ചോദ്യത്തിന് പതിവ് പോലെ ഉത്തരം പോസ്റ്റ് ചെയ്യുന്നു.
 മഹാഭാരതത്തിൽ സംഭവപർവ്വത്തിൽ പരാമർശിക്കുന്ന പുരാണേതിഹാസ പ്രസിദ്ധനായ മഹർഷിയാണ് അണിമാണ്ഡവ്യൻ.  യമധർമ്മൻ ഇദ്ദേഹത്തിന്റെ ശാപത്താൽ മനുഷ്യനായി ദാസഗർഭത്തിൽ ജനിച്ചു. യമന്റെ മനുഷ്യ ജന്മമാണ് വിദുരർ. അണിമാണ്ഡവ്യ മുനിയുടെ ശരിക്കുള്ള പേർ മാണ്ഡവ്യൻ എന്നായിരുന്നു. തന്റെ ശരീരത്തിനുള്ളിൽ ഒരു ഇരുമ്പാണി തറയ്ക്കുകയും അത് പിന്നീട് എടുത്തുമാറ്റാൻ കഴിയാതെ വന്നതുകാരണം അദ്ദേഹം പിന്നീട് ആണിമാണ്ഡവ്യൻ (അണിമാണ്ഡവ്യൻ) എന്നപേരിൽ അറിയപ്പെട്ടു.

ഒരിക്കൽ മാണ്ഢവ്യൻ മൗനിയായി തപസ് ചെയ്തിരുന്നവസരത്തിൽ കുറെ കള്ളന്മാർ രാജധാനിയിൽ നിന്ന് അപഹരിച്ച ധനവുമായി അതുവഴിവരികയും പിന്തുടർന്നു വന്ന രാജകിങ്കരന്മാരിൽ നിന്നും രക്ഷനേടാൻ മാണ്ഡവ്യമഹർഷിയുടെ ആശ്രമത്തിൽ ഒളിപ്പിക്കുകയും ചെയ്തു. പക്ഷേ ധനവും, കള്ളന്മാരെയും കണ്ടുപിടിച്ച രാജസൈന്യം ഇവരെ രാജാവിന്റെ മുൻപിൽ ഹാജരാക്കി. കള്ളന്മാർക്ക് രക്ഷപെടാനുള്ള തന്ത്രമൂലം ഇത് അവരു ചെയ്തത് മാണ്ഢവ്യ മഹർഷി പറഞ്ഞിട്ടാന്ന് രാജാവിനെ തെറ്റിധരിപ്പിച്ചു. രാജാവ് മഹർഷിയെ കൂട്ടിക്കൊണ്ടുവന്നെങ്കിലും അദ്ദേഹം തന്റെ മൗനവ്രതം മൂലം ചോദ്യങ്ങൾക്കൊന്നും പ്രതികരിച്ചില്ല. മൗനം സമ്മതമായി കരുതി മഹർഷിയുൾപ്പെടെ ഏവരെയും കുന്തത്തിൽ തറയ്ക്കാൻ ശിക്ഷ വിധിച്ചു. വിചാരണ കൂടാതെ തന്നെ എല്ലാവരേയും ശൂലത്തിൽ കയറ്റി. യാതൊരു എതിർപ്പും മഹർഷി കാണിച്ചില്ല. കള്ളന്മാരോടൊപ്പം മാണ്ഢവ്യനും ശൂലത്തിൽ ദിവസങ്ങളോളം കിടന്നു. കുറച്ചു ദിവസത്തിനുള്ളിൽ തന്നെ ചോരവാർന്ന് കള്ളന്മാർ എല്ലാവരും മരിച്ചെങ്കിലും മാണ്ഢവ്യനു ഒന്നും സംഭവിച്ചില്ല. പരമശിവന്റെ അനുഗ്രഹത്താൽ ദീർഘായുസ്സു ലഭിച്ചിരുന്നു മാണ്ഢവ്യനു ഇതിനോടകം. ശൂലം തറച്ചിട്ടും മരിക്കാത്ത ഈ കഥ രാജാവ് അറിഞ്ഞു. അദ്ദേഹം കളവൊന്നും ചെയ്തിട്ടില്ലെന്നു പൂർണ്ണ ബോധ്യംവന്ന രാജാവ് ദിവ്യനായ മഹർഷിയോടു താൻ ചെയ്ത തെറ്റിന് മാപ്പ് ചോദിച്ചു. പിന്നീട് ശൂലം വലിച്ചൂരാൻ ശ്രമിച്ചെങ്കിലും വിഫലമായി. ഒടുവിൽ ശൂലം അറുത്തെടുത്തു, പക്ഷേ ശൂലാഗ്രം ശരീരത്തിൽ അവശേഷിച്ചിരുന്നു. ഈ ശൂലത്തിന്റെ ഒരു ഭാഗം ശരീരത്തിൽ വെച്ചുകൊണ്ടാണ് മുനി ശിഷ്ടകാലം കഴിച്ചത്, അതിനാൽ അദ്ദേഹം അണിമാണ്ഢവ്യനായി അറിയപ്പെട്ടു.
മാണ്ഡവ്യമഹർഷി തനിക്ക് ഇത്രയും പാപശിക്ഷകൾ ഭൂമിയിൽ വെച്ചു കിട്ടിയതിനു കാരണം മനസ്സിലാക്കാൻ യമധർമ്മ ദേവനെ തന്നെ കാണാൻ തീരുമാനിച്ചു യമപുരിയിൽ എത്തി. അദ്ദേഹം യമനോട് തനിക്കു ശൂലദന്ധനം ഏല്ക്കാനുള്ള കാരണം ആരാഞ്ഞു. യമൻ തന്റെ ജീവിതകണക്കുകൾ എഴുതുന്ന പുസ്തകമായ അഗ്രസ സന്ധാനിയിൽ നോക്കി അദ്ദേഹം ബാലനായിരുന്നപ്പോൾ തുമ്പിയെ പുല്ക്കൊടിയിൽ കോർത്ത് കളിക്കാറുണ്ടായിരുന്നു. അതിന്റെ ശിക്ഷയാണ് ഇതെന്ന് മറുപടി പറഞ്ഞു. ഇത് കേട്ട അണിമാണ്ടവ്യൻ കോപിഷ്ഠനായി. താൻ ചെറിയ കുട്ടിയായിരുന്നപ്പോൾ ചെയ്തകാര്യങ്ങൾ, എങ്ങനെ പാപങ്ങളാവും. തിരിച്ചറിവില്ലാത്ത സമയത്തു ചെയ്യുന്ന കാര്യങ്ങൾ പാപ-പുണ്യകണക്കു പുസ്തകത്തിൽ എഴുതുന്ന യമൻ നീതിമാനല്ല. അതു കൊണ്ടു തന്നെ അദ്ദേഹം യമധർമ്മനെ ശപിച്ചു.
പന്ത്രണ്ടു വയസ്സിനു താഴെയുള്ള കുട്ടികൾ ചെയ്യുന്ന പാപങ്ങൾക്ക് ശിക്ഷയില്ലെന്നൊരു ശാസ്ത്രവിധിയുണ്ട്. ശാസ്ത്രവിധി തെറ്റിച്ച് ബ്രാഹ്മണനായ എന്നെ ഇഞ്ചിഞ്ചായി കൊന്നു കൊണ്ടിരിക്കുന്ന നീ മനുഷ്യ ജാതിയിൽ അധമനായ ശൂദ്രനായി പിറക്കട്ടെ
അഷ്ടദിക്പാലരിൽ ദക്ഷിണദിക്കിനു ദേവനായ യമനെയാണ് ശപിച്ചിരിക്കുന്നത്. തപസ്വിയായ അദ്ദേഹത്തിന്റെ ശാപം മൂലം യമൻ വിദുരരായി വ്യാസഭഗവാന്റെ  പുത്രനായി ശുദ്രസ്ത്രീയിൽ ജനിച്ചു. ഇതാണ് വിദുരരുടെ ജനനത്തിനു വഴിയൊരുക്കിയത്.
🙏🙏🙏🙏🙏🙏🙏

 കരിമുട്ടം ദേവി ക്ഷേത്രം

ശല്യർ


  കരിമുട്ടം ക്ഷേത്ര ഗ്രൂപ്പിൽ ചോദിച്ചിരുന്ന  ചോദ്യത്തിന് പതിവ് പോലെ ഉത്തരം പോസ്റ്റ് ചെയ്യുന്നു. മഹാഭാരതത്തിൽ പ്രതിപാദിച്ചിരിക്കുന്ന മാദ്ര രാജ്യത്തിലെ രാജാവാണ് ശല്യർ. ഇദ്ദേഹത്തിന്റെ ഇളയ സഹോദരിയാണ് പാണ്ഡുവിന്റെ രണ്ടാമത്തെ പത്നിയായ മാദ്രി. പാണ്ഡവരുടെ മാതുലനായിരുന്നുവെങ്കിലും കുരുക്ഷേത്ര യുദ്ധത്തിൽ നീതിമാനായ ശല്യർ ധൃതരാഷ്ട്ര രോടുള്ള സ്നേഹബഹുമാനത്താൽ കൗരവപക്ഷം ചേർന്നു യുദ്ധം ചെയ്തു. യുദ്ധത്തിലെ പതിനെട്ടാം ദിവസത്തിൽ സർവ്വ സൈന്യാധിപൻ ശല്യരായിരുന്നു.
  കുരുക്ഷേത്രയുദ്ധത്തിൽ പതിനെട്ടാം നാൾ ശല്യർ ആദ്യമായി എതിർത്തു യുദ്ധം ചെയ്തതു ധർമ്മപുത്രരുമായാണ്. വൃദ്ധനായ ശല്യരുടെ അസ്ത്ര പ്രയോഗത്തിൽ യുധിഷ്ഠിരൻ ക്ഷീണിതനായി തേർത്തട്ടിൽ വീണുപോയി. ഭീമൻ സഹായത്തിനെത്തി ധർമ്മപുത്രരെ അവിടെനിന്നും മാറ്റി. വീണ്ടും ധർമ്മപുത്രർ യുദ്ധത്തിൽ തിരിച്ചുവരികയും ശല്യരുമായി അതിശക്തമായ യുദ്ധം തുടരുകയും ചെയ്തു. ഒടുവിൽ ധർമ്മപുത്രർ ദിവ്യമായ വേൽ ശല്യർക്കുനേരെ പ്രയോഗിക്കുകയും ആ വൃദ്ധൻ നിലംപതിക്കുകയും ചെയ്തു. ശല്യരുടെ പതനം കണ്ട് കൗരവപ്പട പിന്തിരിഞ്ഞോടി. തുടർന്ന് കൃപാ ചാര്യരുടെ നിർദ്ദേശപ്രകാരം കുരുക്ഷേത്രയുദ്ധം അവസാനിപ്പിച്ചു.
🙏🙏🙏🙏🙏🙏🙏

 കരിമുട്ടം ദേവി ക്ഷേത്രം
 

സുത സോമൻ


  കരിമുട്ടം ക്ഷേത്ര ഗ്രൂപ്പിൽ ചോദിച്ചിരുന്ന  ചോദ്യത്തിന് പതിവ് പോലെ ഉത്തരം പോസ്റ്റ് ചെയ്യുന്നു.

  ഭീമസേനനു ദ്രൗപദിയിലുണ്ടായ പുത്രനാണ് സുതസോമൻ.
ഇദ്ദേഹം വിശ്വദേവന്മാരുടെ അംശത്തിൽ ജനിച്ചവനാണ്. ചന്ദ്രദേവന്റെ (സോമന്റെ ) അനുഗ്രഹത്താൽ ജനിച്ചതിനാലാണ് ഇദ്ദേഹത്തിനു സുതസോമൻ എന്ന പേര് വന്നത് .
മഹാഭാരതയുദ്ധത്തിൽ ഇദ്ദേഹം ധീരമായി കൌരവരോട് പോരാടുകയും , യുദ്ധാവസാനം രാത്രിയിൽ അശ്വത്ഥാമാവ് നടത്തിയ കൂട്ടക്കൊലയിൽ ഉൾപ്പെട്ടു മരണപ്പെടുകയും ചെയ്തതായി വ്യാസൻ പ്രസ്താവിക്കുന്നു .

🙏🙏🙏🙏🙏🙏🙏

 കരിമുട്ടം ദേവി ക്ഷേത്രം

ച്യവനൻ


  കരിമുട്ടം ക്ഷേത്ര ഗ്രൂപ്പിൽ ചോദിച്ചിരുന്ന  ചോദ്യത്തിന് പതിവ് പോലെ ഉത്തരം പോസ്റ്റ് ചെയ്യുന്നു.

 വൈവസ്വതമനുവിന്റെ പുത്രന്മാരിൽ പ്രസിദ്ധനായ രാജാവായിരുന്നു ശര്യാതി. വരുന്ന മ ന്വന്തരങ്ങളിൽ സാവർണി മനുക്കളിൽ  ഒരാളായി തീരുമെന്നു ബ്രഹ്മവാക്യം ഉണ്ട് ശര്യാതിക്ക്. അദ്ദേഹത്തിന്റെ ഏകപുത്രിയായിരുന്നു സുകന്യ. സുകന്യക്ക് 14 വയസ്സു പ്രയമുള്ളപ്പോൾ അടുത്തുള്ള കാട്ടിൽ തോഴിമാരൊത്ത് പോകുകയും, അവരുടെ കളികൾക്കിടയിൽ അടുത്തു കണ്ട ഒരു വലിയ മരത്തിന്റെ ചുവട്ടിലെ വലിയ ഒരു ചിതൽപുറ്റ് അവളുടെ ശ്രദ്ധയിൽപെട്ടു. അടുത്തുചെന്നു നോക്കിയപ്പോൾ ചിതൽപ്പുറ്റിനുള്ളിൽ ചെറിയ രണ്ടു പ്രകാശങ്ങൾ മിന്നാമിനുങ്ങളെ പോലെ തിളങ്ങുന്നതായി അവൾക്കു തോന്നി. കൗതുകം തോന്നിയ അവൾ ചെറിയ മുൾകമ്പുപയോഗിച്ച് രണ്ടു പ്രകാശങ്ങളിലും ശക്തിയായി മാറിമാറികുത്തി. ആ സമയം പുറ്റിൽനിന്നും ഒരു നേരിയ ദയനീയയശബ്ദം പുറത്തുവന്നു. അതുകേട്ട് അവൾ പേടിച്ച് അവിടെ നിന്നും ഓടിപോയി. മഹാഭാരതത്തിലും ദേവിഭാഗവതത്തിലും ഈ കഥ വിശദമായി പറയുന്നു.
സുകന്യ ഈ കാര്യം പേടിതോന്നിയതിനാൽ ആരോടും പറഞ്ഞില്ല. ആ ചിതൽപ്പുറ്റിലുണ്ടായിരുന്നത് ബ്രഹ്മപുത്രനായ ഭൃഗു മുനിക്ക് ഖ്യാതിയിൽ ജനിച്ച പുത്രനായ ചൃവനൻ ആയിരുന്നു. അദ്ദേഹത്തിന്റെ കണ്ണുകളായിരുന്നു സുകന്യ കമ്പുകൾ കൊണ്ട് കുത്തിപൊട്ടിച്ചത്. പക്ഷേ ദയാലുവായ അദ്ദേഹത്തിന് ആരോടും ഒരു പരിഭവവും തോന്നാതെ തന്റെ തപസ്സു തുടർന്നു പോന്നു. പക്ഷേ അതിനുശേഷം ശര്യാതിയുടെ രാജ്യത്തും രാജകൊട്ടാരത്തിലും തുടർച്ചയായി അനിഷ്ടസംഭവങ്ങൾ ഉണ്ടായിക്കൊണ്ടെയിരുന്നു. തന്റെ രാജ്യത്തും ജനങ്ങൾക്കും തന്നിക്കുതന്നെയും വന്ന ഈ മാറ്റത്തിന്റെ ഉറവിടം രാജാവ് പെട്ടെന്നുതന്നെ കണ്ടത്തി. കാരണം മനസ്സിലാക്കിയ രാജാവും മന്ത്രിപ്രമുഖന്മാരും ച്യവനനെ കാണ്ട് മാപ്പ് അപേക്ഷിച്ചു. പക്ഷേ മുനിവര്യൻ ശാന്തമായി മറുപടി പറഞ്ഞത് ശര്യാതിയുടെ ഏകപുത്രിയെ വിവാഹംചെയ്തു കൊടുക്കണം എന്നാണ്. ഇതിനു മറുപടി പറയാതെ രാജാവും പരിവാരങ്ങളും തിരിച്ചു കൊട്ടാരത്തിലേക്ക് മടങ്ങി.
മറ്റുള്ളവരിൽ നിന്നും ച്യവനന്റെ ആവശ്യം മനസ്സിലാക്കിയ സുകന്യ വിവാഹത്തിനു സമ്മതിക്കുകയും, ശര്യാതിയെ അതിനു നിർബന്ധിക്കുകയും ചെയ്തു. ശര്യാതി മനസ്സില്ലാ മനസ്സോടെ സുകന്യയെ ച്യവനനു വിവാഹം ചെയ്തു കൊടുത്തു. രാജകീയ സൗകര്യങ്ങൾ എല്ലാം ഉപേക്ഷിച്ച് ച്യവനനൊപ്പം മരവുരിയുടുത്ത് സുകന്യ കാട്ടിലെ ആശ്രമത്തിലേക്ക് താമസം മാറ്റി. ദിവസങ്ങൾ കടന്നുപോയി സുകന്യയുടെ കരങ്ങൾ ച്യവനനു കണ്ണുകളായി, അവർ സുഖമായി പരിഭവങ്ങൾ ഒന്നും കൂടാതെ ആശ്രമത്തിൽ കഴിഞ്ഞു പോന്നു. ഒരിക്കൽ ദേവ വൈദ്യന്മാരായ അശ്വിനി ദേവന്മാർ ആശ്രമപരിസരത്തു വരികയും സുന്ദരിയായ സുകന്യയെ കാണുകയും ചെയ്തു. സുകന്യയുടെ സൗന്ദര്യത്തിൽ മയങ്ങിയ അശ്വനിദേവന്മാർ അവളെ സ്വന്തമാക്കാനായി സമീപിച്ച് ആഗ്രഹം അവളോട് പറഞ്ഞു. സുകന്യ വിവാഹിതയാണന്നും ഭർത്താവ് ച്യവനമുനിയാണന്നും അവൾ മറുപടി പറഞ്ഞെങ്കിലും നിരന്തരം വിവാഹാഭ്യർത്ഥനയുമായി അവർ പിറകേ കൂടി. അവൾ താൻ പതിവ്രതയാണന്നും ഭർത്താവല്ലാതെ വേറെ ഒരു പുരുഷനോടും തനിക്ക് പ്രിയം ഇല്ലന്നും പുറമേ കാണുന്ന സൗന്ദര്യമല്ല എന്നെ ഭർത്താവിനോട് അടുപ്പിക്കുന്നതെന്നും അവൾ അറിയിച്ചു. നീ പതിവ്രതയെങ്കിൽ, ബാഹ്യസൗന്ദര്യമല്ല നീ കാണുന്നതെങ്കിൽ നീ നിന്റെ ഭർത്താവിനെ ഏതു വേഷത്തിലും തിരിച്ചറിയുമല്ലോ, നീ കണ്ടുപിടിക്കു നിന്റെ ഭർത്താവിനെ എന്നു പറഞ്ഞ് അശ്വനികുമാരന്മാർ ഇരുവരും, അടുത്തു നിന്ന ച്യവനമഹർഷിയും അടുത്തുള്ള തടാകത്തിലേക്ക് ഇറങ്ങി മുങ്ങി.
നിമിഷങ്ങൾക്കകം മൂവരും രൂപം മാറി ഒരുപോലെയുള്ള മൂന്നു കുമാരന്മാരായി പൊങ്ങിവന്നു. സുകന്യ, മുന്നിൽ പരന്നു കിടക്കുന്ന തടാകത്തിൽ നിലകൊള്ളുന്ന ഒരു പോലുള്ള മൂന്നു സുന്ദരന്മാരെയും മാറിമാറി നോക്കി. അവൾ അത്ഭുതപ്പെട്ടു, മൂന്നുപേരും ഒരേപോലെ വശ്യമായി പുഞ്ചിരിച്ചുകൊണ്ടു മൊഴിഞ്ഞു, 'സുകന്യേ, ഞാനാണ് ച്യവനൻ. സംശയം വേണ്ട. എന്നെ സ്വീകരിക്കാം നിനക്ക്'. സുകന്യ മൂന്നുപേരെയും മാറിമാറി നോക്കി, ഇതിനു മുൻപ്‌ കണ്ടിട്ടേയില്ലാത്ത മുന്നു സുന്ദരന്മാർ, മൂവരും ഒരുപോലെ.അവൾ പരാശക്തിയായ ജഗദംബികയെ പ്രാർത്ഥിച്ചു. (ദേവിയുടെ അനുഗ്രഹത്താൽ സുകന്യക്കു മനസ്സിലായി ദേവകുമാരന്മാർക്ക് മിഴികൾ അടയാറില്ലത്രെ). ച്യവനമഹർഷിയെ മനസ്സിലാക്കാൻ കഴിഞ്ഞ സുകന്യയേയും ച്യവനനേയും അശ്വനികുമാരന്മാർ അനുഗ്രഹിച്ച് യാത്രയായി. (ച്യവനമഹർഷിയ്ക്ക് നിത്യയൗവനശക്തി നൽകിയതുമായി ബന്ധപ്പെടുത്തിയാണ് ച്യവനപ്രാശം എന്ന ഔഷധകൂട്ടിനു ആ പേർ കിട്ടിയത്)

🙏🙏🙏🙏🙏🙏🙏

 കരിമുട്ടം ദേവി ക്ഷേത്രം

തിരുവിതാംകൂർ ദേവസ്വം ബോർഡ് (3.5.2019) തിരു-കൊച്ചി ഹിന്ദുമത സ്ഥാപന നിയമം (ആക്ട് XV 1950) അനുസരിച്ച് രൂപീകരിച്ചിട്ടുള്ള ഒരു സ്വയംഭരണ സ്ഥാപന...